Wednesday, June 20, 2012

യൂത്ത് ലീഗുകാര്‍ അഹമ്മദിന്റെ കോലം കത്തിച്ചു


മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളെ ഏകപക്ഷീയമായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് ജില്ലാ കൗണ്‍സില്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ ഇ അഹമ്മദിന്റെ കോലം കത്തിച്ചു. പ്രകടനമായെത്തിയ യൂത്ത് ലീഗുകാര്‍ ലീഗ് ജില്ലാ കമ്മറ്റി ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് നടത്തി. ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തത് ജനാധിപത്യവിരുദ്ധമാണെന്ന് കാട്ടി ജില്ലാ കമ്മറ്റിയോഗത്തില്‍ സംഘര്‍ഷവും കൂട്ടത്തല്ലും ഉണ്ടായതിന്റെ തുടര്‍ച്ചയാണിത്.

ജില്ലാ ഭാരവാഹികളെ പ്രഖ്യാപിക്കുന്നതിനെത്തിയ സംസ്ഥാനജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീറിനെ കയ്യേറ്റം ചെയ്തിരുന്നു. തല്‍ക്കാലം നിര്‍ത്തിവെച്ച ഭാരവാഹിതെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കി. ജില്ലാ സെക്രട്ടറിയായി അബ്ദുള്‍ റഹിമാന്‍ കല്ലായിയെയും അബ്ദുള്‍ഖാദര്‍ മൗലവിയെ പ്രസിഡന്റായും അഹമ്മദ് പ്രഖ്യാപിച്ചു. ഈ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് ലീഗുകാര്‍ ബുധനാഴ്ച രാവിലെ പ്രകടനം നടത്തിയത്. ടൗണ്‍ സ്ക്വയറില്‍ നിന്നുമാരംഭിച്ച പ്രകടനം ലീഗ് ജില്ലാ കമ്മറ്റി ഓഫീസായ ബാഫഖി തങ്ങള്‍ മന്ദിരത്തിനു സമീപം പൊലീസ് തടഞ്ഞു. ജില്ലാ നേതാക്കള്‍ മന്ദിരത്തിനുള്ളിലുണ്ട്. പ്രകടനക്കാരെ പൊലീസ് അകത്തേക്ക് കടക്കാന്‍ അനുവദിക്കാത്തതിനാല്‍ ഗേറ്റിനു മുന്നില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു.

റാഫിഖ് ചാലോട്, പി സി റംസാല്‍, എം നിയാസ് എന്നീ ജില്ലാ കൗണ്‍സില്‍ ഭാരവാഹികളാണ് നേതൃത്വം നല്‍കുന്നത്. മാസങ്ങളായി ജില്ലയില്‍ ലീഗിനുള്ളിലെ പടലപ്പിണക്കവും ഗ്രൂപ്പുവഴക്കും മൂര്‍ധന്യത്തിലെത്തി. ലീഗ് സംസ്ഥാനനേതൃത്വം പ്രഖ്യാപിച്ച ഭാരവാഹികളെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ലീഗിലെ ഒരു വിഭാഗം.

deshabhimani news

1 comment:

  1. മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളെ ഏകപക്ഷീയമായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് ജില്ലാ കൗണ്‍സില്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ ഇ അഹമ്മദിന്റെ കോലം കത്തിച്ചു. പ്രകടനമായെത്തിയ യൂത്ത് ലീഗുകാര്‍ ലീഗ് ജില്ലാ കമ്മറ്റി ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് നടത്തി. ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തത് ജനാധിപത്യവിരുദ്ധമാണെന്ന് കാട്ടി ജില്ലാ കമ്മറ്റിയോഗത്തില്‍ സംഘര്‍ഷവും കൂട്ടത്തല്ലും ഉണ്ടായതിന്റെ തുടര്‍ച്ചയാണിത്.

    ReplyDelete