രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സിപിഐ എം പ്രണബ് മുഖര്‍ജിയ്ക്ക് പിന്തുണ നല്‍കുമെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വ്യാഴാഴ്ച ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗം പ്രണബിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതായും കാരാട്ട് പറഞ്ഞു. പ്രണബ് മുഖര്‍ജിയ്ക്ക് ലഭിച്ച വമ്പിച്ച സ്വീകാര്യതയും അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ കാരണമായി. യുപിഎ സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ ശക്തമായിത്തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഫോര്‍വേഡ് ബ്ലോക്കും പ്രണബ് മുഖര്‍ജിയ്ക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. സിപിഐയും ആര്‍എസ്പിയും തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കും. ഇടതുപാര്‍ട്ടികളുടെ സംയുക്ത യോഗത്തിന് ശേഷം നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചതാണിത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ അതത് പാര്‍ട്ടികള്‍ക്ക് സ്വതന്ത്രതീരുമാനമെടുക്കാമെന്ന് യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇടത് പാര്‍ട്ടികളുടെ സംയുക്ത യോഗത്തിന് മുന്‍പ് തെരഞ്ഞെടുപ്പില്‍ കൈക്കൊള്ളേണ്ട തീരുമാനം എടുക്കുന്നതിന് അതത് പാര്‍ട്ടികള്‍ യോഗം ചേര്‍ന്നിരുന്നു. മറ്റ് പ്രശ്നങ്ങളില്‍ യോജിച്ച് പ്രവര്‍ത്തിക്കാനും സംയുക്ത ഇടത് യോഗം തീരുമാനിച്ചിട്ടുണ്ട്.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപിയും നിലപാട് വ്യക്തമാക്കി. പി എ സാംഗ്മയ്ക്ക് പിന്തുണ നല്‍കുമെന്ന് ബിജെപി വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തില്‍ എന്‍ഡിഎയില്‍ സമവായമാകാത്ത സാഹചര്യത്തിലാണ് സാംഗ്മയെ പിന്തുണയ്ക്കാന്‍ ബിജെപി തീരുമാനിച്ചത്. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജും അരുണ്‍ ജെറ്റ്ലിയുമാണ് സാംഗ്മയ്ക്കുള്ള ബിജെപിയുടെ പിന്തുണ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്‍ഡിഎ ഘടകകക്ഷിയായ ശിരോമണി അഗാരിദളും സാംഗ്മയെ പിന്തുണയ്ക്കുമെന്ന് സുഷമ സ്വരാജ് പറഞ്ഞു. ജയലളിതയുടെ എഐഎഡിഎംകെ, ബിജു ജനതാദള്‍ എന്നീകക്ഷികള്‍ സാംഗ്മയ്ക്ക് നേരത്തെ തന്നെ പിന്തുണ അറിയിച്ചിരുന്നു. എന്‍ഡിഎ ഘടകകക്ഷികളായ ജനതാദള്‍ യുണൈറ്റഡും ശിവസേനയും പ്രണാബ് മുഖര്‍ജിയ്ക്ക് പിന്തുണയ്ക്കാന്‍ തീരുമാനിച്ചു.
(എം വി പ്രദീപ്)
ബിജെപി പിന്തുണ സാങ്മയ്ക്ക്
ന്യൂഡല്‍ഹി: രാഷ്ട്രപതിതെരഞ്ഞെടുപ്പില്‍ പി എ സാങ്മയെ പിന്തുണയ്ക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചു. എന്‍ഡിഎയില്‍ അഭിപ്രായവ്യത്യാസം തുടരുന്നതിനിടെയാണ് ബിജെപി പ്രഖ്യാപനം. മുന്നണിക്ക് ഒറ്റക്കെട്ടായി തീരുമാനം എടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ബിജെപി സാങ്മയ്ക്ക് പിന്തുണ നല്‍കുന്നതെന്ന് പാര്‍ടി നേതാക്കളായ സുഷമാ സ്വരാജും അരുണ്‍ ജയ്റ്റ്ലിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാങ്മയ്ക്ക് പിന്തുണ നല്‍കുന്നതില്‍ ബിജെപിക്കുള്ളിലും ഒറ്റ മനസ്സല്ലെന്ന് സൂചന നല്‍കി അവര്‍ പാര്‍ടിയിലെ ഭൂരിപക്ഷ അഭിപ്രായമനുസരിച്ചാണ് തീരുമാനമെന്ന് അറിയിച്ചു. എന്‍ഡിഎ സഖ്യകക്ഷികളുമായും മറ്റു രാഷ്ട്രീയ പാര്‍ടികളുമായും ചില മുഖ്യമന്ത്രിമാരുമായും ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ശിവസേനയും ബിജെഡിയും യുപിഎയുടെ രാഷ്ട്രപതിസ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കുന്നത് ഖേദകരമാണെന്ന് സുഷമാ സ്വരാജ് പറഞ്ഞു. കഴിഞ്ഞ പ്രാവശ്യവും ശിവസേന എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തില്ല. വ്യത്യസ്ത രാഷ്ട്രീയപാര്‍ടികള്‍ക്ക് വ്യത്യസ്ത നിലപാടുകള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണ്. സഖ്യകക്ഷികളുടെയും മമത ബാനര്‍ജി അടക്കം ഉള്ളവരുടെയും പിന്തുണ ആര്‍ജിക്കാന്‍ ശ്രമം തുടരും. മേനക ഗാന്ധിയും യെദ്യൂരപ്പയും പ്രണബിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് സാങ്മയ്ക്ക് പിന്തുണ നല്‍കാന്‍ ഔദ്യോഗികമായി തീരുമാനിച്ചതിനാല്‍ അവരും ബിജെപി തീരുമാനത്തിനൊപ്പം നില്‍ക്കും-സുഷമ പറഞ്ഞു. പി എ സാങ്മ രാജ്യത്തെ മുതിര്‍ന്ന നേതാവും വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന നേതാവുമാണ്. രണ്ട് മുഖ്യമന്ത്രിമാരുടെ പിന്തുണ അദ്ദേഹത്തിനുണ്ട്. കൂടുതല്‍ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ. നരേന്ദ്രമോഡിയെ മുന്‍നിര്‍ത്തി ഉണ്ടായിരിക്കുന്ന വിവാദം ദൗര്‍ഭാഗ്യകരവുമാണെന്ന് സുഷമ സ്വരാജ് പറഞ്ഞു.
(പി വി അഭിജിത്)
ജെഡിയു, ജെഡിഎസ് പ്രണബിനൊപ്പം
ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രണബ് മുഖര്‍ജിക്ക് പിന്തുണ നല്‍കാന്‍ ഐക്യ ജനതാദള്‍ തീരുമാനിച്ചു. പാര്‍ടി പ്രസിഡന്റ് ശരത് യാദവ് ഡല്‍ഹിയില്‍ അറിയിച്ചതാണിത്. സാങ്മയ്ക്ക് പിന്തുണ നല്‍കുമെന്ന് ബിജെപി നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ഈ പ്രഖ്യാപനം. രാഷ്ട്രപതിസ്ഥാനത്തേക്ക് മത്സരം വേണ്ടെന്നാണ് ജെഡിയു നിലപാട്. പൊതുസമ്മതി കൂടുതലുള്ള സ്ഥാനാര്‍ഥിയെയാണ് ജെഡിയു പിന്തുണയ്ക്കുന്നത്. വ്യത്യസ്ത നിലപാടെടുത്തെങ്കിലും ജെഡിയു ഇപ്പോഴും എന്‍ഡിഎയുടെ ഭാഗമാണെന്ന് ശരത് യാദവ് പറഞ്ഞു. യുപിഎ സ്ഥാനാര്‍ഥി പ്രണബിനെ പിന്തുണയ്ക്കുമെന്ന് മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് ദേശീയ അധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡ ബംഗളൂരുവില്‍ പറഞ്ഞു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഫോണില്‍ പിന്തുണ അഭ്യര്‍ഥിച്ചെന്നും ദേവഗൗഡ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജെഡിഎസിന് മൂന്ന് ലോക്സഭാംഗങ്ങളും 26 നിയമസഭാംഗങ്ങളുമാണുള്ളത്.
രാഷ്ട്രപതി: തീരുമാനം ഒറ്റക്കെട്ടായി -പ്രകാശ് കാരാട്ട്
ന്യൂഡല്‍ഹി: രാഷ്ട്രപതിതെരഞ്ഞെടുപ്പില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ എടുത്ത തീരുമാനം ഏകകണ്ഠമായാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചു. തീരുമാനം വോട്ടിനിട്ട് എടുത്തതാണോ എന്ന് വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ത്തന്നെ ഇക്കാര്യം പ്രകാശ് കാരാട്ട് വ്യക്തമാക്കിയിരുന്നു. പിബി അംഗങ്ങള്‍ അവരവരുടെ അഭിപ്രായം യോഗത്തില്‍ പറഞ്ഞു. എന്നാല്‍, തീരുമാനം പൊതുവായി എടുത്തതാണ്. പൊളിറ്റ് ബ്യൂറോയില്‍ വോട്ടിനിട്ട് കാര്യങ്ങള്‍ തീരുമാനിക്കുന്ന രീതി ഇല്ല. വാര്‍ത്താസമ്മേളനത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടും ചില ടെലിവിഷന്‍ ചാനലുകളില്‍ പൊളിറ്റ് ബ്യൂറോയില്‍ വോട്ടെടുപ്പ് നടന്നെന്നുള്ള വാര്‍ത്ത വന്നത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, ഒറ്റക്കെട്ടായാണ് പിബി തീരുമാനം എടുത്തതെന്ന് പ്രകാശ് കാരാട്ട് ആവര്‍ത്തിച്ചു.
deshabhimani news
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സിപിഐ എം പ്രണബ് മുഖര്‍ജിയ്ക്ക് പിന്തുണ നല്‍കുമെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വ്യാഴാഴ്ച ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗം പ്രണബിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതായും കാരാട്ട് പറഞ്ഞു. പ്രണബ് മുഖര്‍ജിയ്ക്ക് ലഭിച്ച വമ്പിച്ച സ്വീകാര്യതയും അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ കാരണമായി. യുപിഎ സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ ശക്തമായിത്തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഫോര്‍വേഡ് ബ്ലോക്കും പ്രണബ് മുഖര്‍ജിയ്ക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. സിപിഐയും ആര്‍എസ്പിയും തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കും. ഇടതുപാര്‍ട്ടികളുടെ സംയുക്ത യോഗത്തിന് ശേഷം നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചതാണിത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ അതത് പാര്‍ട്ടികള്‍ക്ക് സ്വതന്ത്രതീരുമാനമെടുക്കാമെന്ന് യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇടത് പാര്‍ട്ടികളുടെ സംയുക്ത യോഗത്തിന് മുന്‍പ് തെരഞ്ഞെടുപ്പില്‍ കൈക്കൊള്ളേണ്ട തീരുമാനം എടുക്കുന്നതിന് അതത് പാര്‍ട്ടികള്‍ യോഗം ചേര്‍ന്നിരുന്നു. മറ്റ് പ്രശ്നങ്ങളില്‍ യോജിച്ച് പ്രവര്‍ത്തിക്കാനും സംയുക്ത ഇടത് യോഗം തീരുമാനിച്ചിട്ടുണ്ട്.
ReplyDeleteOn Presidential Candidate
ReplyDeleteDate:
21 June 2012
The Polit Bureau of the Communist Party of India (Marxist) met on June 21, 2012 at New Delhi and discussed the forthcoming Presidential election.
The CPI(M) decided to support the candidature of Shri Pranab Mukherjee. In the present situation, he is the candidate for the post of President who has the widest acceptance.
The CPI(M) will continue to oppose the UPA government and resolutely fight neo-liberal economic policies being pursued which are against the interests of the people.