ന്യൂയോര്‍ക്ക്: ഭോപാല്‍ വിഷവാതകദുരന്തത്തിന്റെ ബാധ്യത യൂണിയന്‍ കാര്‍ബൈഡ് കമ്പനി ഏറ്റെടുക്കേണ്ടതില്ലെന്ന് അമേരിക്കന്‍ കോടതിയുടെ വിധി. യൂണിയന്‍ കാര്‍ബൈഡ് കോര്‍പറേഷന്റെ ചെയര്‍മാനായിരുന്ന വാറന്‍ ആന്‍ഡേഴ്സനും ദുരന്തത്തിന്റെ പാരിസ്ഥിതിക പ്രത്യാഘാതത്തിന്റെ ഉത്തരവാദിത്തം ഏല്‍ക്കേണ്ടെന്ന് മാന്‍ഹട്ടനിലെ യുഎസ് ജില്ലാജഡ്ജി ജോണ്‍ കിന വിധിച്ചു. ലോകത്തിലെ ഏറ്റവും വലിയ വ്യാവസായികദുരന്തത്തിന്റെ ഇരകള്‍ക്ക് കനത്ത തിരിച്ചടിയാണ് കോടതിവിധി.
ഭോപാലില്‍ ദുരന്തം സൃഷ്ടിച്ച മാലിന്യം നീക്കംചെയ്യേണ്ട ഉത്തരവാദിത്തം യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യ ലിമിറ്റഡിനാണെന്നും അതിന്റെ മാതൃകമ്പനിക്കല്ലെന്നും കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ മാലിന്യം നീക്കംചെയ്യേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനാണെന്നാണ് കോടതിയുടെ നിരീക്ഷണം. ദുരന്തം സൃഷ്ടിച്ച വിഷം മണ്ണിലും ജലത്തിലും കലര്‍ന്നിരിക്കയാണെന്ന് ചൂണ്ടിക്കാട്ടി ജാനകി ബായ് സാഹുവും മറ്റ് ചിലരുമാണ് കോടതിയെ സമീപിച്ചത്.
deshabhimani 290612
ഭോപാല്‍ വിഷവാതകദുരന്തത്തിന്റെ ബാധ്യത യൂണിയന്‍ കാര്‍ബൈഡ് കമ്പനി ഏറ്റെടുക്കേണ്ടതില്ലെന്ന് അമേരിക്കന്‍ കോടതിയുടെ വിധി. യൂണിയന്‍ കാര്‍ബൈഡ് കോര്‍പറേഷന്റെ ചെയര്‍മാനായിരുന്ന വാറന്‍ ആന്‍ഡേഴ്സനും ദുരന്തത്തിന്റെ പാരിസ്ഥിതിക പ്രത്യാഘാതത്തിന്റെ ഉത്തരവാദിത്തം ഏല്‍ക്കേണ്ടെന്ന് മാന്‍ഹട്ടനിലെ യുഎസ് ജില്ലാജഡ്ജി ജോണ്‍ കിന വിധിച്ചു. ലോകത്തിലെ ഏറ്റവും വലിയ വ്യാവസായികദുരന്തത്തിന്റെ ഇരകള്‍ക്ക് കനത്ത തിരിച്ചടിയാണ് കോടതിവിധി.
ReplyDelete