Wednesday, June 20, 2012
ദൃക്സാക്ഷികളെ ജയിലിലടച്ചത് ഗൂഢാലോചന
എസ്എഫ്ഐ നേതാവ് അനീഷ് രാജന്റെ കൊലപാതകത്തിന് ഉത്തരവാദികളായവരെ സംരക്ഷിക്കാന്‍ ദൃക്സാക്ഷികളെ പ്രതിയാക്കി ജയിലിലടച്ചു. യഥാര്‍ഥ പ്രതികളെ രക്ഷിക്കാന്‍ വേണ്ടി കോണ്‍ഗ്രസ്-പൊലീസ് സംഘം നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണിത്. കൊലക്കേസ് പ്രതിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ അറയ്ക്കല്‍പറമ്പില്‍ അഭിലാഷിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 18 ന് വൈകിട്ട് മഞ്ഞപ്പെട്ടി കാമാക്ഷിവിലാസത്ത് തോട്ടം തൊഴിലാളികളെ ആക്രമിച്ചു. ഇത് അന്വേഷിക്കാനാണ് അനീഷും മറ്റ് പ്രവര്‍ത്തകരും രാത്രി അവിടെയെത്തിയത്. ആ സമയം ജീപ്പിലെത്തിയ ഒന്‍പതംഗ സംഘമാണ് അനീഷിനെ കുത്തിയതെന്ന് ദൃക്സാക്ഷികളായ എഴു പേര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇവരുടെ മൊഴിയെടുത്ത് അന്വേഷണം നടത്തെരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസിനോട് നിര്‍ദേശിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സാക്ഷികള്‍ പറഞ്ഞ വിവരങ്ങളെല്ലാം എഫ്ഐആറില്‍ രേഖപ്പെടുത്തിയതുമില്ല. പകരം ഇവരുടെ പേരില്‍ വധശ്രമത്തിന് കേസെടുത്ത് ജയിലില്‍ അടച്ചു.
മഞ്ഞപ്പെട്ടിയില്‍ മാര്‍ച്ച് 18 ന് തോട്ടം തൊഴിലാളികളെ ആക്രമിച്ചതും അനീഷിനെ കുത്തിയതുമായ രണ്ട് ആക്രമണങ്ങളും നടത്തിയത് അഭിലാഷും സംഘവുമാണെന്നാണ് സാക്ഷിമൊഴി. അഭിലാഷ്, സഹോദരന്‍ രൂപേഷ്, സോജന്‍ മഴൂര്‍, രാജേഷ് കുണ്ടുകുളം, കുക്കു സജി, കുക്കു സന്തോഷ്, ഓമനക്കുട്ടന്‍ കറുപ്പശേരില്‍, ബിജു കരിക്കിലേത്ത്, ഷാജി മേട്ടയില്‍ എന്നിവരും കണ്ടാലറിയാവുന്ന രണ്ടുപേരും ചേര്‍ന്നാണ് അനീഷിനെ കുത്തിയതെന്നാണ് സാക്ഷിമൊഴി. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡാംഗം ആലീസ് തോമസും കോണ്‍ഗ്രസ് പ്രദേശിക നേതാവും പി ടി തോമസിന്റെ അടുത്തയാളുമായ ഷിബു ചെരികുന്നേലും സംഭവസമയം സ്ഥലത്തുണ്ടായിരുന്നു. ഇതില്‍ രണ്ടുപേരെ മാത്രമാണ് പിടികൂടിയത്. കാമാക്ഷിവിലാസത്ത് ഇവര്‍ ആദ്യം നടത്തിയ ആക്രമണത്തില്‍ തമിഴ് തോട്ടം തൊഴിലാളികളായ രങ്കയ്യ, അന്‍പ്, ഈശ്വരന്‍, പളനി, അനന്തമ്മ, രാമത്തായി എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയില്‍ കൊണ്ടുപോകാനെത്തിയ അനീഷിനെ കുത്തിക്കൊലപ്പെടുത്തിയത് ന്യായീകരിക്കുന്ന പ്രചാരണമാണ് പി ടി തോമസും മറ്റ് നേതാക്കളും നടത്തുന്നത്. അനീഷ് രാജന്‍ എന്തിന് അവിടെ പോയന്നൊണ് കോണ്‍ഗ്രസ് നേതാക്കളുടെ ചോദ്യം. നെടുങ്കണ്ടം പൊളിടെക്നിക്ക് പ്രവര്‍ത്തിക്കുന്ന മഞ്ഞപ്പെട്ടിയില്‍ സംഘടനാ പ്രവര്‍ത്തനത്തിന് എസ്എഫ്ഐ നേതാവായ അനീഷ് പതിവായി പോകാറുള്ളതാണ്. അതുവഴി മഞ്ഞപ്പെട്ടിയിലെ തൊഴിലാളികളുമായും സൗഹൃദമുണ്ട്. തൊഴിലാളികളെ ആക്രമിച്ച വിവരം അറിഞ്ഞപ്പോള്‍ നെടുങ്കണ്ടം എസ്ഐ പി ടി വര്‍ക്കിയെ വിളിച്ചറിയിച്ചശേഷമാണ് അനീഷും മറ്റു പ്രവര്‍ത്തകരും എത്തിയത്. ഇതെല്ലാം അറിയാമായിട്ടും കോണ്‍ഗ്രസ് ഗൂഡാലോചനയ്ക്കൊപ്പം പ്രതികളെ രക്ഷിക്കുകയാണ് പൊലീസും.
(കെ ടി രാജീവ്)
deshabhimani 200612
Labels:
ഇടുക്കി
Subscribe to:
Post Comments (Atom)

ReplyDelete