Thursday, June 28, 2012

ക്രൈം നന്ദകുമാറിന് 3 മാസം തടവ്


ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കൊല്ലം ബാറിലെ അഭിഭാഷകനുമായ പാരിപ്പള്ളി രവീന്ദ്രനെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ക്രൈംവാരിക പത്രാധിപര്‍ ടി പി നന്ദകുമാറിനെ കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് സന്തോഷ്കുമാര്‍ മൂന്നുമാസം തടവിനു ശിക്ഷിച്ചു.

2001 സെപ്തംബര്‍ ലക്കം ക്രൈംവാരികയിലാണ് അപകീര്‍ത്തികരമായ ലേഖനം പ്രസിദ്ധീകരിച്ചത്. ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ ജില്ലാസെക്രട്ടറി അഡ്വ. പാരിപ്പള്ളി രവീന്ദ്രന്‍ ജയിലിലാകുമോ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലുടനീളം അപകീര്‍ത്തികരമായ പരാമര്‍ശങ്ങളായിരുന്നു. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗവും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്ന പാരിപ്പള്ളി രവീന്ദ്രന്‍ കൊല്ലത്തെ ഒരു അഭിഭാഷകനെ ഹൈക്കോടതി ജഡ്ജിയാക്കാമെന്നു പറഞ്ഞ് അഞ്ചുലക്ഷം രൂപ കരാര്‍ ഉറപ്പിച്ചതായും 65,000 രൂപ അഡ്വാന്‍സ് കൈപ്പറ്റിയതായും ലേഖനത്തില്‍ ആരോപിച്ചു. കല്ലുവാതുക്കല്‍ പഞ്ചായത്ത് അംഗവും നടയ്ക്കല്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റുമായിരിക്കെ കല്ലുവാതുക്കല്‍ പഞ്ചായത്ത് സ്കൂളിലെ അധ്യാപക നിയമനങ്ങളില്‍ രവീന്ദ്രന്‍ കൈക്കൂലി വാങ്ങിയെന്നും ആരോപിച്ചിരുന്നു. വിവാദലേഖനം പ്രസിദ്ധീകരിച്ചതിന് താന്‍ ഉത്തരവാദിയല്ല എന്നും താന്‍ ചീഫ് എഡിറ്റര്‍ മാത്രമാണ് എന്നുമുള്ള നന്ദകുമാറിന്റെ വാദം കോടതി തള്ളി. ഒരു പ്രസിദ്ധീകരണം മറ്റൊരാളെ അപകീര്‍ത്തിപ്പെടുത്താനുള്ള ഉപകരണമായി ഉപയോഗിച്ച് അതുവഴി സ്വകാര്യലാഭം ഉണ്ടാകണമെന്നുള്ള ഉദ്ദേശമാണ് പ്രതിക്കുണ്ടായിരുന്നത് എന്നും കോടതി നിരീക്ഷിച്ചു.

deshabhimani 280612

1 comment:

  1. ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കൊല്ലം ബാറിലെ അഭിഭാഷകനുമായ പാരിപ്പള്ളി രവീന്ദ്രനെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ക്രൈംവാരിക പത്രാധിപര്‍ ടി പി നന്ദകുമാറിനെ കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് സന്തോഷ്കുമാര്‍ മൂന്നുമാസം തടവിനു ശിക്ഷിച്ചു.

    ReplyDelete