Wednesday, June 27, 2012

ഫരീദാബാദിലെ മലയാളി നേഴ്സുമാരുടെ സമരം 50 ദിവസം പിന്നിട്ടു


ഫരീദാബാദിലെ ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ മലയാളി നേഴ്സുമാര്‍ തുടരുന്ന സമരം അമ്പത് ദിവസം പിന്നിട്ടു. വേതനവര്‍ധന അടക്കമുള്ള ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ടാണ് മുന്നൂറോളം നേഴ്സുമാര്‍ പണിമുടക്കുന്നത്. ന്യായമായ ആവശ്യത്തിനുനേരെ മുഖം തിരക്കുന്ന മാനേജ്മെന്റ് സമീപനത്തിനെതിരെ അമ്പതാംദിവസം നേഴ്സുമാര്‍ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു. സമരത്തിന്റെ ഭഭാഗമായി നേഴ്സുമാര്‍ രണ്ട് പ്രാവശ്യം മഥുര ഹൈവേയിലേക്കുള്ള റോഡുകള്‍ ഉപരോധിച്ചു. ജന്തര്‍മന്ദറിലും ധര്‍ണ നടത്തി.

കേരളത്തില്‍നിന്നുള്ള ജനപ്രതിനിധികള്‍ നേഴ്സുമാരെ സന്ദര്‍ശിക്കുകയും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിടിവാശി അവസാനിപ്പിക്കാന്‍ തയ്യാറാകാത്ത മാനേജ്മെന്റ്, താല്‍ക്കാലികജീവനക്കാരെ ഉപയോഗിച്ച് സമരം ദുര്‍ബലമാക്കാനാണ് ശ്രമിക്കുന്നത്. സമരക്കാരെ ഭഭീഷണിപ്പെടുത്തിയും പൊലീസിനെ ഉപയോഗിച്ച് കള്ളക്കേസ് എടുപ്പിച്ചും സമരം അട്ടിമറിക്കാനും ശ്രമം നടന്നു. അഞ്ച് നേഴ്സുമാരെ സസ്പെന്‍ഡ് ചെയ്തു. ആവശ്യങ്ങള്‍ അംഗീകരിക്കാതെയും സസ്പെന്‍ഡ് ചെയ്തവരെ തിരിച്ചെടുക്കാതെയും സമരം നിര്‍ത്തില്ലെന്നാണ് നേഴ്സുമാരുടെ നിലപാട്. ഫരീദാബാദ് ഡെപ്യൂട്ടി ലേബര്‍ കമീഷണറുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ചര്‍ച്ച നടന്നെങ്കിലും പരിഹാരമായില്ല. ഹരിയാനയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ ഹരിയാന സര്‍വകര്‍മചാരിസംഘ്, ഡല്‍ഹി മലയാളികളുടെ സാംസ്കാരികസംഘടനയായ ജനസംസ്കൃതി, മലയാളീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ എന്നീ സംഘടനകള്‍ സമരത്തിന് പിന്തുണ നല്‍കുന്നുണ്ട്. കനത്ത ചൂടിനെ അതിജീവിച്ചാണ് നേഴ്സുമാര്‍ ആശുപത്രിക്ക് മുന്നില്‍ പന്തല്‍കെട്ടി സമരം നടത്തുന്നത്. കൊടുംചൂടിനാല്‍ ഇവരില്‍ പലരും അസുഖബാധിതരാണ്.

deshabhimani 270612

1 comment:

  1. ഫരീദാബാദിലെ ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ മലയാളി നേഴ്സുമാര്‍ തുടരുന്ന സമരം അമ്പത് ദിവസം പിന്നിട്ടു. വേതനവര്‍ധന അടക്കമുള്ള ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ടാണ് മുന്നൂറോളം നേഴ്സുമാര്‍ പണിമുടക്കുന്നത്. ന്യായമായ ആവശ്യത്തിനുനേരെ മുഖം തിരക്കുന്ന മാനേജ്മെന്റ് സമീപനത്തിനെതിരെ അമ്പതാംദിവസം നേഴ്സുമാര്‍ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു. സമരത്തിന്റെ ഭഭാഗമായി നേഴ്സുമാര്‍ രണ്ട് പ്രാവശ്യം മഥുര ഹൈവേയിലേക്കുള്ള റോഡുകള്‍ ഉപരോധിച്ചു. ജന്തര്‍മന്ദറിലും ധര്‍ണ നടത്തി.

    ReplyDelete