Tuesday, June 19, 2012

ഒഞ്ചിയം മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കും


ഒഞ്ചിയം മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കലക്ടറുടെ അധ്യക്ഷതയില്‍ വടകരയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനിച്ചു. ടി പി ചന്ദ്രശേഖരന്‍ വധത്തിന് മുമ്പും പിമ്പും നടന്ന ക്രിമിനല്‍ സ്വഭാവമുള്ള മുഴുവന്‍ അക്രമസംഭവങ്ങളും അന്വേഷിക്കാനും യോഗത്തില്‍ തീരുമാനമായി. ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് നടന്ന അക്രമസംഭവങ്ങളെ യോഗം അപലപിച്ചു.

ചന്ദ്രശേഖരന്‍ വധത്തിനു ശേഷം ഒഞ്ചിയം മേഖലയില്‍ 79 ലേറെ വീടുകളും 45 ലേറെ വാഹനങ്ങളും തകര്‍ത്തതായി സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഇതിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. ഭീതിജനകമായ അന്തരീക്ഷത്തിലാണ് സിപിഐ എം പ്രവര്‍ത്തകര്‍ ഒഞ്ചിയം മേഖലയില്‍ ജീവിക്കുന്നത്. ഇവര്‍ക്ക് സുരക്ഷിതത്വം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം. പഞ്ചായത്തു തലത്തില്‍ സമാധാന യോഗങ്ങള്‍ ചേരാന്‍ യോഗം തീരുമാനിച്ചു. 21ന് ഏറാമല പഞ്ചായത്ത് ഓഫീസിലും 22ന് ചോറോട് സാംസ്കാരിക നിലയത്തിലും 23ന് അഴിയൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും 25ന് ഒഞ്ചിയം പഞ്ചായത്ത് ഹാളിലും പകല്‍ മൂന്നിന് സമാധാനയോഗം ചേരും. വടകരയില്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ കെ വി മോഹന്‍കുമാര്‍ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. പി സതീദേവി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ഭാസ്കരന്‍, കെ പി കുഞ്ഞമ്മദ്കുട്ടി, ജില്ലാ കമ്മിറ്റിയംഗം ആര്‍ ഗോപാലന്‍, ഒഞ്ചിയം ഏരിയാ സെക്രട്ടറി ഇന്‍ ചാര്‍ജ് ഇ എം ദയാനന്ദന്‍, സി കെ നാണു എംഎല്‍എ, കെ സി അബു, പി കെ കെ ബാവ, ടി കെ രാജന്‍, മനയത്ത് ചന്ദ്രന്‍, വടയക്കണ്ടി നാരായണന്‍, പ്രദീപ് ചോമ്പാല, കെ ലോഹ്യ, എം കെ ഭാസ്കരന്‍, മുക്കം മുഹമ്മദ്, എന്‍ വേണു എന്നിവര്‍ പങ്കെടുത്തു.

deshabhimani 190612

1 comment:

  1. ഒഞ്ചിയം മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കലക്ടറുടെ അധ്യക്ഷതയില്‍ വടകരയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനിച്ചു. ടി പി ചന്ദ്രശേഖരന്‍ വധത്തിന് മുമ്പും പിമ്പും നടന്ന ക്രിമിനല്‍ സ്വഭാവമുള്ള മുഴുവന്‍ അക്രമസംഭവങ്ങളും അന്വേഷിക്കാനും യോഗത്തില്‍ തീരുമാനമായി. ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് നടന്ന അക്രമസംഭവങ്ങളെ യോഗം അപലപിച്ചു.

    ReplyDelete