Saturday, June 30, 2012
നിര്‍ണായക വ്യവസായങ്ങളുടെ വളര്‍ച്ചയില്‍ ഇടിവ്
രാജ്യത്തെ നിര്‍ണായക വ്യവസായങ്ങളുടെ വളര്‍ച്ചനിരക്കില്‍&ാറമവെ;കഴിഞ്ഞ രണ്ടുമാസം വന്‍ ഇടിവുണ്ടായതായി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു. രാസവളം, അസംസ്കൃത എണ്ണ, പ്രകൃതി വാതകം, ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, വൈദ്യുതി, സ്റ്റീല്‍, സിമന്റ്, കല്‍ക്കരി എന്നീ എട്ട് വ്യവസായങ്ങളുടെ മെയിലെ ശരാശരി വളര്‍ച്ചനിരക്ക് 4.6 ശതമാനമാണ്. 2011 മെയില്‍ 5.8 ശതമാനം വളര്‍ച്ചയുണ്ടായിരുന്നു. ഏപ്രിലും മെയും ഒരുമിച്ചെടുത്താല്‍ 4.2 ശതമാനമാണു ശരാശരി വളര്‍ച്ചനിരക്ക്. 2011-12 സാമ്പത്തികവര്‍ഷം ഇതേ സമയത്തെ വളര്‍ച്ചനിരക്ക് അഞ്ച് ശതമാനമായിരുന്നു. സിമന്റ്, കല്‍ക്കരി ഒഴികെയുള്ള വ്യവസായങ്ങളുടെ വളര്‍ച്ചനിരക്ക് താഴ്ന്നു. രാസവള ഉല്‍പ്പാദനത്തിലും വന്‍ ഇടിവുണ്ടായി. 2011 മെയില്‍ 7.3 ശതമാനം വളര്‍ച്ചനിരക്ക് രേഖപ്പെടുത്തിയ സ്ഥാനത്ത് ഇക്കഴിഞ്ഞ മെയില്‍ നെഗറ്റീവ്് 15.1 ശതമാനം എന്ന നിലയിലെത്തി. ഏപ്രില്‍-മെയിലെ വളര്‍ച്ചനിരക്ക് നെഗറ്റീവ് 12.4 ശതമാനമായി. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേസമയം വളര്‍ച്ച 3.1 ശതമാനമായിരുന്നു.
കഴിഞ്ഞ വര്‍ഷം മെയില്‍ 9.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ അസംസ്കൃത എണ്ണ ഉല്‍പ്പാദനം 0.5 ശതമാനത്തിലേക്ക് ഇടിഞ്ഞു. ഏപ്രില്‍-മെയ് മൊത്തമായെടുത്താല്‍ വളര്‍ച്ചനിരക്ക് ഇടിഞ്ഞത് നെഗറ്റീവ് 0.4 ശതമാനത്തിലേക്ക്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 10.4 ശതമാനമായിരുന്നു. പ്രകൃതി വാതക ഉല്‍പ്പാദന വളര്‍ച്ചനിരക്കും സമാന അവസ്ഥയിലാണ്. കഴിഞ്ഞവര്‍ഷം മെയിലെ -9.6 ശതമാനം എന്നത് -10.8ലേക്ക് താണു. ഏപ്രില്‍-മെയ് ഒരുമിച്ചെടുത്താല്‍&ാറമവെ; വളര്‍ച്ചനിരക്ക് -11.1 ശതമാനം. കഴിഞ്ഞവര്‍ഷം ഏപ്രില്‍-മെയ് കാലത്ത് -9.5 ശതമാനം ആയിരുന്നു. ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വളര്‍ച്ചനിരക്ക് കഴിഞ്ഞ വര്‍ഷം മെയില്‍ 4.5 ശതമാനം ആയിരുന്നു. ഈ വര്‍ഷം 2.9 ശതമാനമായി ഇടിഞ്ഞു. കഴിഞ്ഞവര്‍ഷം ഏപ്രില്‍-മെയിലെ വളര്‍ച്ചനിരക്ക് 5.5 ശതമാനമായിരുന്നു.
ഈ വര്‍ഷം 1.8 ശതമാനം മാത്രം. ഉരുക്ക് ഉല്‍പ്പാദനത്തിലും ഇടിവുണ്ടായി. കഴിഞ്ഞവര്‍ഷം മെയില്‍ എട്ടുശതമാനമായിരുന്ന വളര്‍ച്ചനിരക്ക് 4.9 ശതമാനമായി കുറഞ്ഞു. എന്നാല്‍, ഏപ്രില്‍-മെയ് മൊത്തമായി എടുത്താല്‍ നേരിയ വര്‍ധനയുണ്ട്. ഇക്കഴിഞ്ഞ ഏപ്രില്‍-മെയില്‍ 5.8 ശതമാനമാണു വളര്‍ച്ചനിരക്ക്. കഴിഞ്ഞ വര്‍ഷം ഇതേസമയം 5.5 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം മെയില്‍ വൈദ്യുതോല്‍പ്പാദന വളര്‍ച്ച നിരക്ക് 10.32 ശതമാനം ആയിരുന്നെങ്കില്‍ ഇക്കഴിഞ്ഞ മെയില്‍ 5.2 ശതമാനമായി ഇടിഞ്ഞു. ഏപ്രില്‍-മെയ് കാലത്ത് വളര്‍ച്ചനിരക്ക് 5.3 ശതമാനമാണ്്. കഴിഞ്ഞവര്‍ഷം ഇതേസമയം 8.4 ശതമാനമായിരുന്നു. സിമന്റ് ഉല്‍പ്പാദനിരക്കില്‍ വര്‍ധനയുണ്ട്. മെയിലെ വളര്‍ച്ചനിരക്ക് 22.1 ശതമാനമാണ്. കഴിഞ്ഞവര്‍ഷം മെയില്‍ -1.2 ശതമാനം എന്ന തോതിലായിരുന്നു. ഏപ്രിലിലെയും മെയിലെയും വളര്‍ച്ചനിരക്ക് 20.3 ശതമാനം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ -0.6 ശതമാനം ആയിരുന്നു. കല്‍ക്കരി ഉല്‍പ്പാദനത്തില്‍ വളര്‍ച്ചനിരക്ക് മെയില്‍ എട്ടുശതമാനം. കഴിഞ്ഞ വര്‍ഷം മെയില്‍ 1.3 ശതമാനമായിരുന്ന സ്ഥാനത്താണിത്. ഏപ്രില്‍-മെയ് മാസങ്ങളിലെ വളര്‍ച്ചനിരക്ക് 5.9 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേസമയം രണ്ട് ശതമാനമായിരുന്നു വളര്‍ച്ചനിരക്ക്.
(പി വി അഭിജിത്)
deshabhimani 300612
Labels:
വികസനം
Subscribe to:
Post Comments (Atom)

ReplyDelete