Friday, August 3, 2012
ദരിദ്ര ഗ്രാമീണരുടെ ജീവിതച്ചെലവ് 16.78 രൂപ; നഗരദരിദ്രര്‍ക്ക് 23.40
രാജ്യത്തെ ഗ്രാമപ്രദേശങ്ങളില്‍ ഏറ്റവും ദരിദ്രരായ പത്തുശതമാനം ജനങ്ങള്‍ പ്രതിദിനം വെറും 16.78 രൂപ ചെലവിലാണ് കഴിയുന്നതെന്ന് ദേശീയ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ട്. നഗരങ്ങളിലെ ദരിദ്രരായ പത്തുശതമാനത്തിന്റെ പ്രതിദിന ചെലവ് 23.40 രൂപയാണ്. സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കി രണ്ടുദശകം പിന്നിടുമ്പോള്‍ സമ്പന്നരും ദരിദ്രരും തമ്മിലുള്ള വരുമാന അന്തരം കുറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ദേശീയ സാമ്പിള്‍ സര്‍വേയുടെ 2009-10ലെ റിപ്പോര്‍ട്ട്. ഗ്രാമങ്ങളിലെ ദരിദ്രരായ പത്തുശതമാനം ജനങ്ങളുടെ ആളോഹരി ചെലവ് പ്രതിമാസം ശരാശരി 503.49 രൂപ മാത്രമാണ്. നഗരങ്ങളില്‍ ഏറ്റവും ദരിദ്രരായ പത്തുശതമാനം ജനങ്ങളുടെ പ്രതിമാസ ചെലവ് ശരാശരി 702.26 രൂപയാണ്. നഗരജനസംഖ്യയില്‍ ഏറ്റവും ഉയര്‍ന്ന വരുമാനക്കാരായ പത്തുശതമാനത്തിന്റെ പ്രതിമാസ ആളോഹരി ചെലവ് 7651.68 രൂപയാണ്. ഏറ്റവും ദരിദ്രരായ പത്തുശതമാനം ജനങ്ങളുടെ ചെലവിന്റെ 10.9 ഇരട്ടിയാണിത്. ഗ്രാമങ്ങളില്‍ ഏറ്റവും സമ്പന്നരായ പത്തുശതമാനത്തിന്റെ ആളോഹരി ചെലവ് 3459.77 രൂപയായാണ് കണക്കാക്കുന്നത്. ഗ്രാമങ്ങളിലെ ദരിദ്രരുടെ ചെലവിന്റെ 6.9 ഇരട്ടി വരുമിത്.
2009-10ലെ 66-ാം സാമ്പിള്‍ സര്‍വേയുമായി താരതമ്യപ്പെടുത്തുമ്പോള്‍ സമ്പന്നരും ദരിദ്രരുമായുള്ള അന്തരം വര്‍ധച്ചിട്ടുണ്ട്. 66-ാം സര്‍വേയില്‍ ഗ്രാമങ്ങളിലെ ദരിദ്രരും സമ്പന്നരുമായുള്ള ആളോഹരി ചെലവ് വ്യത്യാസം&ാറമവെ;5.8 ഇരട്ടിയായിരുന്നതാണ് ഇപ്പോള്‍ 6.9 ഇരട്ടിയായത്. നഗരങ്ങളിലാകട്ടെ കഴിഞ്ഞ സര്‍വേയില്‍ ചെലവ് വ്യത്യാസം 10.1 ഇരട്ടിയായിരുന്നതാണ് ഇപ്പോള്‍ 10.9 ആയി വര്‍ധിച്ചത്. ദരിദ്ര- സമ്പന്ന വ്യത്യാസമില്ലാതെ എല്ലാവരുടെയും ചെലവുകണക്കുകള്‍ ഒന്നിച്ച് കണക്കാക്കിയാല്‍ ഗ്രാമങ്ങളില്‍ ആളോഹരി ചെലവ് 1281.45 രൂപയും നഗരങ്ങളില്‍ 2401.68 രൂപയുമാണ്. ഗ്രാമങ്ങളില്‍ ജനസംഖ്യയില്‍ ഏതാണ്ട് പകുതിയും 1030 രൂപ പ്രതിമാസ ആളോഹരി ചെലവിനു&ാറമവെ;താഴെ കഴിയുന്നവരാണ്. പ്രതിദിന കണക്കെടുത്താല്‍ ആളോഹരി ചെലവ് 34 രൂപ മാത്രമാണ്. ഏതാണ്ട് 40 ശതമാനം ജനങ്ങളുടെ പ്രതിമാസ ആളോഹരി ചെലവ് 922 രൂപയില്‍ താഴെയാണ്. ഇത് പ്രതിദിന കണക്കെടുത്താല്‍ 30 രൂപയില്‍ താഴെയാണ്. നഗരങ്ങളില്‍ പകുതിയോളം ജനങ്ങളുടെ പ്രതിമാസ ആളോഹരി ചെലവ് 1759 രൂപയ്ക്ക് താഴെയാണ്. താഴെതട്ടിലുള്ള 30 ശതമാനം ജനങ്ങളുടെ ആളോഹരി ചെലവ് 1295 രൂപയ്ക്കു താഴെയാണ്.
deshabhimani 030812
Labels:
സമൂഹം
Subscribe to:
Post Comments (Atom)
രാജ്യത്തെ ഗ്രാമപ്രദേശങ്ങളില്‍ ഏറ്റവും ദരിദ്രരായ പത്തുശതമാനം ജനങ്ങള്‍ പ്രതിദിനം വെറും 16.78 രൂപ ചെലവിലാണ് കഴിയുന്നതെന്ന് ദേശീയ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ട്. നഗരങ്ങളിലെ ദരിദ്രരായ പത്തുശതമാനത്തിന്റെ പ്രതിദിന ചെലവ് 23.40 രൂപയാണ്. സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കി രണ്ടുദശകം പിന്നിടുമ്പോള്‍ സമ്പന്നരും ദരിദ്രരും തമ്മിലുള്ള വരുമാന അന്തരം കുറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ദേശീയ സാമ്പിള്‍ സര്‍വേയുടെ 2009-10ലെ റിപ്പോര്‍ട്ട്.
ReplyDelete