ഉദുമയില്‍ ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് മനോജിനെ മുസ്ലിംലീഗുകാര്‍ ചവുട്ടിക്കൊന്നതിനെക്കുറിച്ച് പ്രതികരിക്കാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടണമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇതുസംബന്ധിച്ച് തനിക്ക് വൈകിട്ട് അഞ്ചുമണിവരെ വിവരമൊന്നും കിട്ടിയില്ലെന്നും തിരുവഞ്ചൂര്‍ അവകാശപ്പെട്ടു. കൊലയാളികളെ പിടിക്കുന്നതിനൊപ്പം കൊലയ്ക്കു പ്രേരിപ്പിച്ച മുസ്ലിംലീഗ് നേതാക്കള്‍ക്കെതിരെയും കേസെടുക്കുമോയെന്ന ചോദ്യത്തിന് സാങ്കല്‍പ്പികകാര്യങ്ങള്‍ക്ക് മറുപടി പറയാനാവില്ലെന്നു പറഞ്ഞ് ആഭ്യന്തരമന്ത്രി ഒഴിഞ്ഞുമാറി. സിപിഐ എം ഹര്‍ത്താലില്‍ അക്രമം നടന്നതായി ആരോപിച്ച് വ്യാഴാഴ്ച വൈകിട്ട് വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് ഡിവൈഎഫ്ഐ നേതാവിനെ ചവുട്ടിക്കൊന്ന മുസ്ലിംലീഗുകാരെ ആഭ്യന്തരമന്ത്രി വെള്ളപൂശിയത്.
ഹര്‍ത്താലില്‍ അക്രമം നടന്നതായി സ്ഥാപിക്കാന്‍ നീണ്ട പത്രക്കുറിപ്പുമായാണ് മന്ത്രി എത്തിയത്. അഞ്ചുമിനിറ്റ് മുമ്പുവരെ നടന്ന അക്രമങ്ങളുടെ പട്ടിക തന്റെ കൈയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. അപ്പോഴാണ് ഉദുമയിലെ കൊലപാതകത്തെക്കുറിച്ച് ചോദ്യമുയര്‍ന്നത്. മരണകാരണം തനിക്കറിയില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടട്ടെ എന്നുമായിരുന്നു മന്ത്രിയുടെ മറുപടി. അവിടെ സംഘര്‍ഷം നടന്നതായി പൊലീസ് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിനും മന്ത്രി പ്രതികരിച്ചില്ല. കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ എഫ്ഐആറില്‍ പ്രതിചേര്‍ത്ത പി കെ ബഷീര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യാത്തതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ സര്‍ക്കാരിന് വ്യത്യസ്തസമീപനം ഇല്ലെന്ന് മന്ത്രി അവകാശപ്പെട്ടു. പി ജയരാജനെ ഐപിസി 118-ാം വകുപ്പുപയോഗിച്ച് അറസ്റ്റ് ചെയ്ത് ജയിലിലിടാന്‍ സര്‍ക്കാര്‍ വാശിപിടിച്ചതെന്തിനെന്ന ചോദ്യത്തിന് കോടതിയുടെ മുമ്പിലുള്ള കാര്യമായതിനാല്‍ പ്രതികരിക്കാനാവില്ലെന്നായിരുന്നു മറുപടി.
deshabhimani 030812
ഉദുമയില്‍ ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് മനോജിനെ മുസ്ലിംലീഗുകാര്‍ ചവുട്ടിക്കൊന്നതിനെക്കുറിച്ച് പ്രതികരിക്കാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടണമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
ReplyDelete