Monday, August 20, 2012
നേഴ്സസ് സമരം: സഹായിച്ച 200 പേര്‍ക്കെതിരെ കള്ളക്കേസ്
ബസേലിയോസ് ആശുപത്രിയിലെ നേഴ്സുമാരുടെ സമരത്തിന് സഹായിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊതുമുതല്‍ നശിപ്പിച്ചു, ആത്മഹത്യാ പ്രേരണ തുടങ്ങി ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചേര്‍ത്ത് 9 പേരെ നേഴ്സസ് സമരം: സഹായിച്ച 200 പേര്‍ക്കെതിരെ കള്ളക്കേസ്കോതമംഗലം സിഐ അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം മന്ത്രിമാരായ ഷിബു ബേബിജോണും വി എസ് ശിവകുമാറും പങ്കെടുത്ത ചര്‍ച്ചയിലാണ് സമരം തീര്‍ക്കാന്‍ അന്തിമ തീരുമാനമായത്. ഒത്തുതീര്‍പ്പ് വ്യവസ്ഥയുടെ മഷിയുണങ്ങും മുന്‍പ് സമരസഹായസമിതിയുടെയും പൗരസമിതിയുടെയും നേതാക്കള്‍ക്കെതിരെ കേസെടുത്തു. 200 പേരെ അറസ്റ്റുചെയ്യാനാണ് നീക്കം. സമരസമിതിചെയര്‍മാനെതിരെ ആത്മഹത്യാപ്രേരണക്കും പൊലീസിനെ ആക്രമിച്ചതിനുമെതിരെയാണ് കേസ്.
സമരം തീര്‍ക്കാന്‍ താല്‍പര്യമെടുക്കാതിരുന്ന സര്‍ക്കാര്‍ അവസാനിമിഷം നേഴ്സുമാരുടെ സമരത്തിന് പൊതുജനപിന്തുണ വര്‍ധിച്ച സാഹചര്യത്തിലാണ് ഇടപെട്ടത്. സമരത്തില്‍ പങ്കെടുത്തവരോട് വൈരാഗ്യബുദ്ധിയോടെ പ്രവര്‍ത്തിക്കില്ലെന്ന് പറഞ്ഞിരുന്നു. ജോലിക്ക് ഹാജരായവരോട് മോശമായാണ് അധികൃതര്‍ പെരുമാറുന്നതെന്ന് പരാതിയുണ്ട്. സമരക്കാര്‍ക്കുമാത്രമേ മൂന്നു ഷിഫ്റ്റുള്ളു. നിങ്ങള്‍ പറയുന്നതുപോലെ ഇനി ആശുപത്രി പ്രവര്‍ത്തിച്ചുകൊള്ളാം തുടങ്ങിയ പരാമര്‍ശങ്ങള്‍ ജോലിക്കെത്തിയവരോട് സെക്രട്ടറി നടത്തിയതായി പറയുന്നു. ചര്‍ച്ചയുടെ തീരുമാനുസരിച്ച് ആശുപത്രിയില്‍ മൂന്നുഷിഫ്റ്റ് നടപ്പാക്കും. രോഗി-നേഴ്സ് അനുപാതം പഠിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ്, തൊഴില്‍വകുപ്പ്, നേഴ്സിങ് കൗണ്‍സില്‍ എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതി രൂപീകരിക്കാനും തീരുമാനമായിരുന്നു. സേവനവേതന വ്യവസ്ഥകളും മാനേജ്മെന്റ് അംഗീകരിച്ചു. സമരം തീര്‍ന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ സമരത്തിന് സഹായിച്ചവര്‍ക്കെതിരെ കള്ളക്കേസെടുത്തത് നേഴ്സുമാരുടെ സമരം പൊളിക്കാനുള്ള നീക്കമാണെന്നു വിലയിരുത്തപ്പെടുന്നു.
deshabhimani news
Labels:
ആരോഗ്യരംഗം,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)

ReplyDelete