Monday, August 20, 2012

ആര്‍എംപി അക്രമത്തില്‍ വന്‍ പ്രതിഷേധം


ബാലുശേരി: സിപിഐ എം അവിടനല്ലൂര്‍ ലോക്കല്‍ സെക്രട്ടറി പി കെ ഗംഗാധരനെയും കോട്ടൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ കെ ബാലനെയും ആര്‍എംപി പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കൂട്ടാലിടയില്‍ പ്രകടനവും വിശദീകരണ യോഗവും നടത്തി. നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനത്തിനുശേഷം കൂട്ടാലിടയില്‍ നടന്ന വിശദീകരണയോഗത്തില്‍ സിപിഐ എം ഏരിയാ സെക്രട്ടറി വി എം കുട്ടികൃഷ്ണന്‍, പുരുഷന്‍ കടലുണ്ടി എംഎല്‍എ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എം പി അജീന്ദ്രന്‍, ടി കെ ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.

ശനിയാഴ്ച വൈകിട്ടാണ് കൂട്ടാലിടയില്‍ യാതൊരു പ്രകോപനവുമില്ലാതെ ടൈലര്‍ഷോപ്പില്‍ ഇരിക്കുകയായിരുന്ന പ്രവര്‍ത്തകരെ ആര്‍എംപിക്കാര്‍ ആക്രമിച്ചത്. കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ച സിപിഐ എം പ്രവര്‍ത്തകരുടെ സ്റ്റേറ്റ്മെന്റ് എടുക്കാന്‍പോലം പൊലീസ് തയ്യാറായില്ല. എന്നാല്‍ ആര്‍എംപി പ്രവര്‍ത്തകര്‍ നല്‍കിയ കള്ളക്കേസില്‍ സിപിഐ എം ലോക്കല്‍ സെക്രട്ടറി, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങി പത്തോളം പ്രവര്‍ത്തകരുടെ പേരില്‍ ബാലുശേരി പൊലീസ് "വധോദ്യമ"ത്തിന് കേസെടുത്തിട്ടുണ്ട്.

deshabhimani 200812

1 comment:

  1. സിപിഐ എം അവിടനല്ലൂര്‍ ലോക്കല്‍ സെക്രട്ടറി പി കെ ഗംഗാധരനെയും കോട്ടൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ കെ ബാലനെയും ആര്‍എംപി പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കൂട്ടാലിടയില്‍ പ്രകടനവും വിശദീകരണ യോഗവും നടത്തി. നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനത്തിനുശേഷം കൂട്ടാലിടയില്‍ നടന്ന വിശദീകരണയോഗത്തില്‍ സിപിഐ എം ഏരിയാ സെക്രട്ടറി വി എം കുട്ടികൃഷ്ണന്‍, പുരുഷന്‍ കടലുണ്ടി എംഎല്‍എ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എം പി അജീന്ദ്രന്‍, ടി കെ ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.

    ReplyDelete