Wednesday, August 22, 2012

ഡിവൈഎഫ്ഐ നേതാവിനെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു


ഉഴമലയ്ക്കല്‍: ഡിവൈഎഫ്ഐ നേതാവിനെയും അച്ഛനെയും ആര്‍എസ്എസ്-ബിജെപി ക്രിമിനല്‍സംഘം രാത്രിയില്‍ വീടുകയറി ആക്രമിച്ചു. ഡിവൈഎഫ്ഐ പുളിമൂട് യൂണിറ്റ് പ്രസിഡന്റ് കോട്ടയം പട്ടികജാതി കോളനി മൈലമൂടുവീട്ടില്‍ അശ്വിനും (19) അച്ഛന്‍ രവീന്ദ്രനുമാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി പതിനൊന്നോടെ പട്ടികജാതി കോളനിയിലെത്തിയ സംഘം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ആക്രമണം നടത്തിയത്. അശ്വിന്റെ തലയ്ക്കാണ് വെട്ടേറ്റത്. മകനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് വെട്ടേറ്റത്. നെഞ്ചിലും കൈയിലുമേറ്റ പരിക്കില്‍ ആറു തുന്നല്‍ രവീന്ദ്രനുണ്ട്. രക്തത്തില്‍ കുളിച്ചുകിടന്ന അശ്വിനെയും രവീന്ദ്രനെയും നാട്ടുകാരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉഴമലയ്ക്കല്‍ പുളിമൂട് സ്വദേശികളായ സുനില്‍കുമാര്‍ (ചെല്ലക്കുട്ടന്‍), രഞ്ജിത് (ലെന്‍ഡു), അഭിലാഷ് (കുട്ടി സുനി) എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗം വി കെ മധു, ഏരിയ സെക്രട്ടറി പേരയം ശശി, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്‍ ഷൗക്കത്തലി, ആദിവാസി ക്ഷേമസമിതി ജില്ലാ സെക്രട്ടറി എം എല്‍ കിഷോര്‍ തുടങ്ങിയവര്‍ അശ്വിനെയും അച്ഛനെയും സന്ദര്‍ശിച്ചു.

മലയാലപ്പുഴയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ വീണ്ടും ആര്‍എസ്എസ് ശ്രമം

പത്തനംതിട്ട: മലയാലപ്പുഴ പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ വീണ്ടും ആര്‍എസ്എസ് ശ്രമം. സിപിഐ എം - ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടത്തി നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍എസ്എസ് നീക്കത്തെ കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് സിപിഐ എം കോന്നി ഏരിയ സെക്രട്ടറി എന്‍ എസ് ഭാസി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. കഴിഞ്ഞ നാലിന് രാത്രി ഒരുസംഘം ആര്‍എസ്എസുകാര്‍ ഡിവൈഎഫ്ഐ മലയാലപ്പുഴ പഞ്ചായത്ത് കമ്മിറ്റിയംഗം അജേഷിന്റെ കടയില്‍ അതിക്രമിച്ച് കയറി അക്രമം നടത്തുകയായിരുന്നു. കടയിലുണ്ടായിരുന്ന സിപിഐ എം ലോക്കല്‍ കമ്മിറ്റിയംഗം അശ്വിനി കുമാര്‍ ഉള്‍പ്പെടെ ആറോളം സിപിഐ എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചു. ഇതില്‍ അശ്വനികുമാറും അജേഷും ഗുരുതര പരിക്കോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു. അക്രമ സംഭവത്തില്‍ ഇരുപതോളം പേരുണ്ടായിരുന്നെങ്കിലും കേസുമായി ബന്ധപ്പെട്ട് ആറുപേരെ മാത്രാമാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. സംഭവത്തിലെ പ്രധാന പ്രതികള്‍ ഇപ്പോഴും മലയാലപ്പുഴയില്‍ വിലസുകയാണ്. ആര്‍എസ്എസ് ഭീകരത നിലനില്‍ക്കുന്നു എന്നതിന്റെ സൂചനയാണ് തിങ്കളാഴ്ച നടത്തിയ കാര്യമൊന്നുമില്ലാത്ത ഹര്‍ത്താലില്‍ വ്യക്തമാകുന്നത്. ഹര്‍ത്താലിന്റെ പേരില്‍ നടത്തിയ പ്രകടനത്തില്‍ ആക്രമണകേസിലെ പ്രധാന പ്രതികള്‍ ഉണ്ടായിരുന്നു. പ്രതികളെ ഇങ്ങനെ വിലസാന്‍ അനുവദിക്കുന്നത് പൊലിസിന്റെ കഴിവുകേടാണെന്നും എന്‍ എസ് ഭാസി കുറ്റപ്പെടുത്തി.

deshabhimani news

No comments:

Post a Comment