Friday, August 3, 2012
ലീഗ് നേതൃത്വം ആസൂത്രണം ചെയ്ത അരുംകൊല
കാസര്‍കോട് ജില്ലയെ കലാപഭൂമിയാക്കാന്‍ മുസ്ലിംലീഗ് ജില്ലാ നേതൃത്വം നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് തച്ചങ്ങാട്ട് ഡിവൈഎഫ്ഐ നേതാവിന്റെ കൊലപാതകം. സംഭവം നടന്നയുടനെ, ഇത് കൊലപാതകമല്ലെന്നും ലീഗിന് ബന്ധമില്ലെന്നുമുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിന്റെ പ്രസ്താവനയില്‍ തെളിയുന്നത് വിഫലമായ നിഷേധം. കൊല നടന്ന് ആറു മണിക്കൂര്‍ കഴിഞ്ഞിട്ടും പൊലീസ് എഫ്ഐആര്‍ ഇടാതിരുന്നതും സംശയകരമാണ്.
സംഭവമറിഞ്ഞ് ഡിഐജിയും ജില്ലാ പൊലീസ് ചീഫും സ്ഥലത്തെത്തിയിട്ടും എഫ്ഐആര്‍ ഇടാതിരുന്നതില്‍ ദുരൂഹതയുണ്ട്. ഒടുവില്‍, സിപിഐ എം നേതാക്കളും പ്രവര്‍ത്തകരും ബേക്കല്‍ സ്റ്റേഷനില്‍ കുത്തിയിരിക്കുമെന്ന നിലവന്നപ്പോഴാണ് വൈകിട്ട് ആറരയോടെ എഫ്ഐആര്‍ തയ്യാറാക്കാന്‍ തുടങ്ങിയത്. ജില്ലയില്‍ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമങ്ങളിലെ സമാനതയാണ് ലീഗ് നേതൃത്വത്തിന്റെ ഗൂഢാലോചന അടിവരയിടുന്നത്. പള്ളികളില്‍ കേന്ദ്രീകരിച്ച ലീഗ് തീവ്രവാദികളാണ് ജില്ലയില്‍ പരക്കെ അക്രമത്തിന് നേതൃത്വം നല്‍കിയത്. വര്‍ഗീയകലാപത്തിനുവരെ ഇവര്‍ പദ്ധതിയിട്ടു. ബുധനാഴ്ച വൈകിട്ടുതന്നെ ലീഗ് പ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനും അഭിവാദ്യമര്‍പ്പിച്ച് ഉദുമയില്‍ പ്രകടനം നടത്തിയിരുന്നു. ഹര്‍ത്താലിനെ ലീഗ് നേരിടുമെന്ന ഭീഷണിയുമായാണ് യൂത്ത്ലീഗ് നേതാവ് സത്താര്‍ മുക്കുന്നോത്തിന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തിയത്. വ്യാഴാഴ്ചത്തെ ഹര്‍ത്താലില്‍ പ്രകോപനമുണ്ടാക്കാന്‍ ലീഗിലെ തീവ്രവാദസംഘത്തെ ഏര്‍പ്പാടാക്കി. ഇതിന്റെ ഭാഗമായി സിപിഐ എം പ്രകടനത്തിലേക്ക് ബൈക്ക് ഓടിച്ചുകയറ്റി കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചു. പാക്യാര, തച്ചങ്ങാട്, ഇരിയണ്ണി, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, പെരുമ്പള എന്നിവിടങ്ങളിലെല്ലാം പ്രകടനത്തിനുനേരെ ആക്രമണമുണ്ടായത് ലീഗിന്റെ ഉന്നത നേതൃത്വത്തിന്റെ ഇടപെടീലാണ് തെളിയിക്കുന്നത്.
ഇതുപോലെ തൃക്കരിപ്പൂരിലും കുഴപ്പമുണ്ടാക്കാന്‍ ലീഗുകാര്‍ ശ്രമിച്ചിരുന്നു. ചന്തേരയിലെ പള്ളിയില്‍ കേന്ദ്രീകരിച്ച ലീഗുകാര്‍ സിപിഐ എം പ്രകടനം കടന്നുപോയപ്പോള്‍ കല്ലെറിഞ്ഞു. പള്ളിയില്‍ കൂടിയ ക്രിമിനലുകളെ പുറത്താക്കണമെന്നാവശ്യപ്പെട്ടതോടെ ലീഗ് തീവ്രവാദികള്‍ മൈക്കിലൂടെ തക്ബീര്‍ വിളിച്ച് വിശ്വാസികളെകൂട്ടി കലാപത്തിനും ശ്രമിച്ചു. തടിച്ചുകൂടിയ നാട്ടുകാര്‍ക്ക് കള്ളക്കളി ബോധ്യമായതിനാലാണ് സംഘര്‍ഷത്തിന് അയവുണ്ടായത്. തൃക്കരിപ്പൂരിലും പടന്നയിലും ലീഗ് ക്രിമിനല്‍സംഘം വ്യാപക അക്രമം നടത്തി. സിപിഐ എം പ്രവര്‍ത്തകരുടെ വീടും ആക്രമിച്ചു. നീലേശ്വരത്ത് പ്രകടനം കഴിഞ്ഞുപോയ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം പി കെ രതീഷിനെ ആക്രമിച്ചു.
എം ഒ വര്‍ഗീസ് ദേശാഭിമാനി 030812
Labels:
കണ്ണൂര്‍,
മുസ്ലീം ലീഗ്
Subscribe to:
Post Comments (Atom)
കാസര്‍കോട് ജില്ലയെ കലാപഭൂമിയാക്കാന്‍ മുസ്ലിംലീഗ് ജില്ലാ നേതൃത്വം നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് തച്ചങ്ങാട്ട് ഡിവൈഎഫ്ഐ നേതാവിന്റെ കൊലപാതകം. സംഭവം നടന്നയുടനെ, ഇത് കൊലപാതകമല്ലെന്നും ലീഗിന് ബന്ധമില്ലെന്നുമുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിന്റെ പ്രസ്താവനയില്‍ തെളിയുന്നത് വിഫലമായ നിഷേധം. കൊല നടന്ന് ആറു മണിക്കൂര്‍ കഴിഞ്ഞിട്ടും പൊലീസ് എഫ്ഐആര്‍ ഇടാതിരുന്നതും സംശയകരമാണ്.
ReplyDelete