Thursday, August 2, 2012
ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ലീഗുകാര്‍ ചവിട്ടിക്കൊന്നു
ഉദുമക്കടുത്ത് തച്ചങ്ങാട് പ്രതിഷേധപ്രകടനം കഴിഞ്ഞുമടങ്ങിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ലീഗുകാര്‍ചവിട്ടിക്കൊന്നു. കീക്കാനത്തെ അമ്പങ്ങാനം ഡിവൈഎഫ്ഐ യൂനിറ്റ് സെക്രട്ടറി ടി മനോജ് കുമാറാണ് (24) കൊല്ലപ്പെട്ടത്. സിപിഐ എം ലോക്കല്‍ സെക്രട്ടറി എം കരുണാകരന് ഗുരുതര പരിക്കേറ്റു. മാരകായുധവുമായി എത്തിയ ലീഗുകാര്‍ മനോജിനെ ചവിട്ടിക്കൊല്ലുകയായിരുന്നു. സംഘടിച്ചെത്തിയ ലീഗുകാര്‍ നിരവധി വീടുകളും മറ്റും ആക്രമിച്ചു. പകല്‍ 12ന് അരവത്ത് നടന്ന പ്രതിഷേധപ്രകടനത്തിനുശേഷമാണ് അക്രമം. ചവിട്ടേറ്റ മനോജ്കുമാറിനെ ആശുപത്രിയിലേക്കും കൊണ്ടുപോകും വഴി മരിച്ചു. പ്രകടനത്തില്‍ ഉണ്ടായിരുന്ന സ്ത്രീകള്‍ക്കും പരിക്കേറ്റു. കരുണാകരന്റെ വലതുകണ്ണ് കുത്തിപ്പൊട്ടിച്ചു. അടിയന്തിരശസ്ത്രക്രിയ നടത്തിയെങ്കിലും കാഴ്ചശേഷി തിരികെ ലഭിക്കുമെന്നുറപ്പില്ല. ചവിട്ടേറ്റ് കുഴഞ്ഞുവീണ മനോജിനെ കാസര്‍കോട് സ്വകാര്യാശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇതേ ആശുപത്രിമോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്്
കൊലപാതത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ വെള്ളിയാഴ്ച കരിദിനം ആചരിക്കുമെന്ന് സംസ്ഥാനസെക്രട്ടറി ടി വി രാജേഷ് അറിയിച്ചു. മനോജിന്റെ ഘാതകരെ നിയമത്തിന്റെ മുന്നില്‍കൊണ്ടു വരണമെന്നും രാജേഷ് ആവശ്യപ്പെട്ടു. മനോജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച ജില്ലയില്‍ ഹര്‍ത്താലിന് എല്‍ഡിഎഫ് ജില്ലാകമ്മറ്റി ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പി കരുണാകരന്‍ എംപിയടക്കമുള്ള ജനപ്രതിനിധികളും പ്രവര്‍ത്തകരും ആശുപത്രിയിലുണ്ട്.
മനോജിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വിലാപയാത്രയായി നാട്ടിലെത്തിക്കും. പരേതനായ ആലിങ്കീല്‍ രാഘവന്റെ മകനാണ് മനോജ്. അമ്മ: നാരായണി. സഹോദരങ്ങള്‍: സുലോചന, സുരേഷ്, മണികണ്ഠന്‍. കാസര്‍കോട് യമഹ ഷോറൂമിലെ സെയില്‍സ്മാനായിരുന്നു മനോജ്. സിപിഐ എം കീക്കാനം ബ്രാഞ്ചംഗവുമാണ്.
കര്‍ശനടപടി വേണം പിണറായി
കാസര്‍കോട്ടെ ഉദുമയില്‍ ഡിവൈഎഫ്ഐ നേതാവിനെ ചവിട്ടിക്കൊന്ന മുസ്ലിം ലീഗ് അക്രമികളെയും കൊലപാതകത്തിന് പിന്നിലെ ശക്തികളെയും അറസ്റ്റ് ചെയ്യാനും കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച ഭരണ നടപടിക്കെതിരെ കേരളം ഹര്‍ത്താല്‍ നടത്തി പ്രതിഷേധിച്ചത് ജനാധിപത്യ അവകാശത്തിന്റെ ഭാഗമാണ്. എന്നാല്‍, ജനാധിപത്യഅവകാശം അനുവദിക്കില്ലായെന്ന വാശിയാണ് യുഡിഎഫ് ഭരണത്തില്‍ പൊലീസും, ഭരണത്തിന്റെ തണലില്‍ മുസ്ലിംലീഗിലെ തീവ്രവാദികളും കോണ്‍ഗ്രസിലെ അക്രമികളും ഉള്‍പ്പെടെയുള്ളവര്‍ പെരുമാറിയത്. ഉദുമയിലെ തച്ചങ്കാട് കീക്കാനത്തെ ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് മനോജിനെ ഒരുസംഘം മുസ്ലിംലീഗ് അക്രമികള്‍ വളഞ്ഞിട്ട് ആക്രമിക്കുകയും ചവിട്ടിക്കൊല്ലുകയുമായിരുന്നു. എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എ.വി. ശിവപ്രസാദ് ഉള്‍പ്പെടെയുള്ളവര്‍ക്കും പരിക്കുണ്ട്. രാവിലെ ഉദുമയില്‍ പ്രതിഷേധപ്രകടനത്തില്‍ പങ്കെടുത്ത് മടങ്ങിയ സി.പി.ഐ എം തച്ചങ്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം. കരുണാകരനെ വീടിനുസമീപത്തുള്ള അരവത്തുവച്ച് ലീഗ് റൗഡികള്‍ ആക്രമിച്ച്ഗുരുതരമായി പരിക്കേല്‍പിച്ചു. അതു കഴിഞ്ഞാണ് 24 വയസ്സുള്ള മനോജ്കുമാറിനെയും മറ്റും ലീഗ് അക്രമികള്‍ വകവരുത്താന്‍ നോക്കിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സി.പി.ഐ എം പ്രവര്‍ത്തകര്‍ക്കുനേരെയും ഓഫീസുകള്‍ക്കു നേരെയും കോണ്‍ഗ്രസിന്റെയും മുസ്ലിംലീഗിന്റെയും ആക്രമണമുണ്ടായിട്ടുണ്ട്. ഇതെല്ലാം പൊലീസ് സംരക്ഷണയിലാണ്. ലീഗ് തീവ്രവാദികളുടെ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടി ഭരണം ഒത്താശ ചെയ്യുന്നതിന്റെ ഫലമായാണ് ഉദുമയില്‍ ഒരു ചെറുപ്പക്കാരനെ ഈ ഘട്ടത്തില്‍ വകവരുത്താന്‍ ലീഗ് അക്രമികള്‍ക്ക് ധൈര്യമുണ്ടായത്.
ജയരാജനെ ജയിലിലടച്ചതിനെതിരെ പ്രക്ഷോഭരംഗത്തുവരുന്നവരെ അടിച്ചമര്‍ത്താന്‍ ഒരു വശത്ത് പൊലീസിനെ കയറൂരിവിടുകയും മറുവശത്ത് പൊലീസ് സഹായത്തോടെ ഗുണ്ടകളെ കെട്ടഴിച്ചുവിട്ടിരിക്കുകയുമാണ്. ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ ഈ നയം അപകടകരമായ അവസ്ഥ നാട്ടില്‍ സംജാതമാക്കും. കണ്ണൂരിലും കാസര്‍കോടും ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭകര്‍ക്കെതിരെ പൊലീസിന്റെ ക്രൂരമര്‍ദ്ദനമുണ്ടായി. വ്യാപകമായി കള്ളക്കേസും ചുമത്തുകയാണ്. നിയമവിരുദ്ധമായ പൊലീസ് തേര്‍വാഴ്ചയ്ക്കും അക്രമികളുടെ അഴിഞ്ഞാട്ടത്തിനുമെതിരെയും ഉദുമയിലെ ഡിവൈഎഫ്ഐ നേതാവിന്റെ കൊലപാതകത്തിലും അതിശക്തമായി പ്രതിഷേധിക്കാന്‍ എല്ലാ പാര്‍ടി ഘടകങ്ങളോടും അനുഭാവികളോടും ജനാധിപത്യ വിശ്വാസികളോടും പിണറായി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
deshabhimani news
Labels:
ഡി.വൈ.എഫ്.ഐ,
മുസ്ലീം ലീഗ്
Subscribe to:
Post Comments (Atom)
ഉദുമക്കടുത്ത് തച്ചങ്ങാട് പ്രതിഷേധപ്രകടനം കഴിഞ്ഞുമടങ്ങിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ലീഗുകാര്‍ചവിട്ടിക്കൊന്നു.
ReplyDelete