Thursday, August 2, 2012
ഹര്‍ത്താല്‍ പൂര്‍ണ്ണം
സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റുചെയ്ത് ജയിലില്‍ അടച്ചതില്‍ പ്രതിഷേധിച്ച് സിപിഐ എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. കെഎസ്ആര്‍ടിസി ബസും പ്രൈവറ്റ് ബസും സര്‍വീസ് നടത്തുന്നില്ല. ഇരുചക്രവാഹനങ്ങളൊഴികെയുള്ള സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയിട്ടില്ല. ഓര്‍ത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനാധിപന്‍ പൗലോസ് മാര്‍ പക്കാമിയോസിന്റെ ശവസംസ്കാര ചടങ്ങ് വ്യാഴാഴ്ചയായതിനാല്‍ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തുന്നവരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി സിപിഐ എം നേതൃത്വം വ്യക്തമാക്കി. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍-പത്ര വിതരണത്തെയും ആശുപത്രികളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജനാധിപത്യം തകര്‍ക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പൊലീസ് നടപടിയില്‍ എല്ലാ ജനാധിപത്യവിശ്വാസികളും പ്രതിഷേധിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഷുക്കൂര്‍ വധക്കേസില്‍ മൊഴിയെടുക്കാന്‍ കണ്ണൂര്‍ ടൗണ്‍ സിഐ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കള്ളക്കേസില്‍പ്പെടുത്തി അറസ്റ്റ്ചെയ്ത് ജയിലിലടച്ചത്. ജയരാജനെ അന്യായമായി പ്രതിയാക്കിയതിനെതിരെ സംസ്ഥാനവ്യാപകമായി അതിശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ പ്രതികാര നടപടിക്ക് താക്കീതുമായി പതിനായിരങ്ങള്‍ തെരുവിലിറങ്ങി. പ്രതിഷേധത്തെ മര്‍ദിച്ചൊതുക്കാനൊരുങ്ങിയ പൊലീസ് നടപടി പലയിടത്തും സംഘര്‍ഷത്തിന് വഴിവച്ചു. കണ്ണൂരില്‍ ആയിരങ്ങളുടെ പ്രതിഷേധത്തിനിടെയാണ് ജയരാജനെ സിഐ ഓഫീസില്‍നിന്ന് കോടതിയിലേക്കും അവിടെനിന്ന് ജയിലിലേക്കും കൊണ്ടുപോയത്. തുടര്‍ന്ന് ജില്ലയിലെമ്പാടും പ്രതിഷേധം പടര്‍ന്നു. കണ്ണൂര്‍ നഗരത്തില്‍ നടന്ന പ്രതിഷേധത്തെ ഭീകരരോടെന്നപോലെയാണ് പൊലീസ് നേരിട്ടത്. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ വെടിയുതിര്‍ത്ത പൊലീസ്, പ്രവര്‍ത്തകരെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച കണ്ണൂര്‍ ഏരിയാ സെക്രട്ടറി എന്‍ ചന്ദ്രന്റെ തല അടിച്ചുപൊളിച്ചു. എകെജി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ കഴിയുന്ന ചന്ദ്രന്റെ തലയില്‍ എട്ട് തുന്നലുണ്ട്. ചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെയും ലാത്തിച്ചാര്‍ജ് ചെയ്തു.
ഗൂഢാലോചന അറിഞ്ഞിട്ടും തടഞ്ഞില്ലെന്ന കുറ്റമാണ് (ഐപിസി 118) ജയരാജനെതിരെ ചുമത്തിയത്. കണ്ണൂര്‍ ചീഫ് ജൂഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) ജഡ്ജി മുജീബ് റഹ്മനാണ് ജയരാജനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ജയരാജന് മെഡിക്കല്‍ സഹായം നല്‍കാന്‍ ശ്രദ്ധിക്കണമെന്ന് കോടതി ജയില്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഷുക്കൂര്‍ വധക്കേസില്‍ മൂന്നാം തവണ മൊഴിയെടുക്കാന്‍ പൊലീസിന്റെ നോട്ടീസ് ലഭിച്ച ജയരാജന്‍ ബുധനാഴ്ച രാവിലെ പത്തേമുക്കാലോടെയാണ് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍നിന്ന് സിഐ ഓഫീസില്‍ എത്തിയത്. പാര്‍ടി കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതിയുടെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ജയരാജനെ അനുഗമിച്ചു. അരമണിക്കൂറിനകം അറസ്റ്റ് രേഖപ്പെടുത്തി. വന്‍ പ്രതിഷേധത്തിനിടെയാണ് സിഐ ഓഫീസില്‍നിന്ന് ജയരാജനെ കോടതിയിലേക്ക് കൊണ്ടുപോയത്. 12.45 ഓടെ നടപടി പൂര്‍ത്തിയാക്കി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയത്.
ജയരാജന് സ്വാഭാവികനീതി നിഷേധിച്ചു: നേതാക്കള്‍
കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറാക്കിയതിലൂടെ പി ജയരാജന് സ്വാഭാവികനീതി നിഷേധിച്ചുവെന്ന് സിപിഐ എം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സര്‍ക്കാര്‍ നീതിന്യായവ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. ജനാധിപത്യസംവിധാനത്തിന് നിരക്കാത്തതാണ്. കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചതിലൂടെ ഇത് വ്യക്തമായി. കെപിസിസി എക്സിക്യൂട്ടീവ് അംഗത്തെയാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറാക്കിയത്. സി കെ ശ്രീധരന്‍ നേരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചതാണ്. കേസ് ആസൂത്രിതമാണെന്നതിന്റെ തെളിവാണിത്. നീതിരാഹിത്യമാണ് നടക്കുന്നത്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്ക് പ്രതിഷേധിക്കാനുള്ള അവകാശമില്ലേ. ഇതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമാണ് ഹര്‍ത്താല്‍. പൊലീസിനെ ഭയന്ന് പ്രതികരിക്കാതിരിക്കുമെന്ന് കരുതണ്ട. പി കെ ശ്രീമതിയും എം വി ജയരാജനും ജെയിംസ് മാത്യുവും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
ലീഗല്‍ പൊളിറ്റിക്കല്‍ ക്വട്ടേഷനാണ് ഉമ്മന്‍ചാണ്ടി നടത്തിയത്. കേസ് വളരെ ആസൂത്രിതമാണ്. സിപിഐ എം നേതാക്കളെ മുന്‍കൂട്ടി തീരുമാനിച്ച് കേസില്‍പ്പെടുത്തുകയാണ്. ഫോണ്‍ ചെയ്തിരുന്നതായി പറയുന്നതായി തെളിവ് ഹാജരാക്കിയിട്ടില്ല. കേസില്‍ രാഷ്ട്രീയമില്ലെന്ന മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും വാദത്തിന്റെ മുനയൊടിഞ്ഞു. ഏതു വകുപ്പാണ് ചുമത്തിയതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് കിട്ടിയശേഷമാണ് ജയരാജന് മനസിലായത്. തികച്ചും ആസൂത്രിമാണിത്്. കേസിലൂടെ സിപിഐ എം പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താമെന്ന് കരുതണ്ട. നേതാക്കളെയും പ്രവര്‍ത്തകരെയും കള്ളക്കേസില്‍പ്പെടുത്താന്‍ ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്നും നേതാക്കള്‍ ഓര്‍മ്മിപ്പിച്ചു.
deshabhimani news
Labels:
കണ്ണൂര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment