Tuesday, August 21, 2012
രാജീവ് ഗാന്ധിയെ അവഹേളിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസെന്ന്
പുളിങ്കുന്ന് രാജീവ് ഗാന്ധി ജലോത്സവം തടഞ്ഞതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് രാജീവ്ഗാന്ധി ബോട്ട് ക്ലബ് പ്രസിഡന്റ് അനില്‍ബോസ് പറഞ്ഞു. ക്ലബ് ഭാരവാഹിത്വം സംബന്ധിച്ച് തര്‍ക്കമുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ഉത്തരവാദപ്പെട്ട ഡിസിസി നേതൃത്വം അതു ചെയ്യാതെ വള്ളംകളി മുടക്കിയതിലൂടെ രാജീവ് ഗാന്ധിയെയാണ് അപമാനിച്ചത്. ഇതിനെതിരെ എഐസിസി പ്രസിഡന്റ് സോണിയഗാന്ധിക്കും ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിക്കും പരാതി നല്‍കിയതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ രാജീവ് ഗാന്ധി വള്ളംകളി മുടങ്ങിയത് സംബന്ധിച്ച് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് കൂടുതല്‍ മൂര്‍ഛിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വയലാര്‍രവി വിഭാഗം നേതാവായ അനില്‍ബോസ് പരസ്യമായി നടത്തിയ പ്രതികരണം വയലാര്‍രവിയുടെ മൗന ആശീര്‍വാദത്തോടെയാണെന്ന് അറിയുന്നു. ഡിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഷുക്കൂറിനെ മാറ്റി ഡി സുഗതനെ പ്രസിഡന്റാക്കണമെന്ന് വയലാര്‍ രവി ആവശ്യപ്പെട്ടതും ഐ വിഭാഗത്തെ ചൊടിപ്പിച്ചു. വള്ളംകളിക്കെതിരെ പരാതി കൊടുത്തത് എഗ്രൂപ്പ് നേതാവ് അലക്സ് മാത്യുവാണെങ്കിലും ഐ വിഭാഗക്കാരനായ എ എ ഷുക്കൂര്‍ രവിക്കെതിരായ രോഷം വള്ളംകളിക്കെതിരെ പ്രകടിപ്പിക്കുകയായിരുന്നു. വള്ളംകളി ഉദ്ഘാടനം ചെയ്യാന്‍ ആലപ്പുഴ ഗസ്റ്റ്ഹൗസിലെത്തി കാത്തിരുന്ന വയലാര്‍രവി നിരോധന ഉത്തരവ് അറിഞ്ഞ് തന്റെ അനിഷ്ടം മുഖ്യമന്ത്രിയടക്കമുള്ളവരെ വിളിച്ചറിയിച്ചാണ് മടങ്ങിയത്. വള്ളംകളിയുടെ പ്രചാരണബോര്‍ഡുകളില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ ചിത്രം നല്‍കിയതും ചില നേതാക്കള്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ലത്രെ.
വള്ളംകളി സംബന്ധിച്ച പരാതിയില്‍ ഹൈക്കോടതിയില്‍ അഡ്വക്കറ്റ് ജനറല്‍ നേരിട്ട് ഹാജരായത് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന് തെളിവാണെന്ന് അനില്‍ബോസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണ് വള്ളംകളി നിരോധിക്കുന്നതെന്ന് വള്ളംകളിയുടെ ദിവസം പുളിങ്കുന്ന് സബ്ഇന്‍സ്പെക്ടര്‍ പറഞ്ഞിരുന്നു. ഇതെല്ലാം വള്ളംകളി അലങ്കോലമാക്കാന്‍ ഉന്നതതല ഗൂഢാലോചന നടന്നുവെന്ന് വെളിവാക്കുന്നു. കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ്പോരും നിലവിലുള്ള ഡിസിസി പ്രസിഡന്റ് മാറണമെന്ന് വയലാര്‍രവി വിഭാഗം നിലപാടെടുത്തതുകൊണ്ടാകാം ഡിസിസി ഇക്കാര്യത്തില്‍ ഇടപെടാതിരുന്നതെന്നും ഡിസിസി അംഗം കൂടിയായ അനില്‍ബോസ് പറഞ്ഞു.
deshabhimani 210812
Subscribe to:
Post Comments (Atom)
പുളിങ്കുന്ന് രാജീവ് ഗാന്ധി ജലോത്സവം തടഞ്ഞതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് രാജീവ്ഗാന്ധി ബോട്ട് ക്ലബ് പ്രസിഡന്റ് അനില്‍ബോസ് പറഞ്ഞു. ക്ലബ് ഭാരവാഹിത്വം സംബന്ധിച്ച് തര്‍ക്കമുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ഉത്തരവാദപ്പെട്ട ഡിസിസി നേതൃത്വം അതു ചെയ്യാതെ വള്ളംകളി മുടക്കിയതിലൂടെ രാജീവ് ഗാന്ധിയെയാണ് അപമാനിച്ചത്. ഇതിനെതിരെ എഐസിസി പ്രസിഡന്റ് സോണിയഗാന്ധിക്കും ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിക്കും പരാതി നല്‍കിയതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ രാജീവ് ഗാന്ധി വള്ളംകളി മുടങ്ങിയത് സംബന്ധിച്ച് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് കൂടുതല്‍ മൂര്‍ഛിച്ചു.
ReplyDeleteരാജീവ്ഗാന്ധി യൂത്ത് ഫോറം സംഘടിപ്പിച്ച ആഘോഷപരിപാടികളില്‍നിന്ന് വിഭാഗീയതയുടെ പേരില്‍ ഉദ്ഘാടകന്‍ മാറിനിന്നു. യുവജനക്ഷേമ ബോര്‍ഡ് വൈസ്ചെയര്‍മാനായ പി എസ് പ്രശാന്താണ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക എ ഗ്രൂപ്പുകള്‍ സംഘടിപ്പിച്ച ആഘോഷ പരിപാടികളില്‍നിന്ന് മാറിനിന്നത്. ഉമ്മന്‍ചാണ്ടി വിഭാഗത്തിലുള്ള എ ഗ്രൂപ്പില്‍പ്പെട്ടവരെ ഒഴിവാക്കിയത് പരിപാടി സംഘടിപ്പിച്ചിരുന്നത്. തങ്ങളെ ഒഴിവാക്കി ഏകപക്ഷീയമായി സംഘടിപ്പിച്ച പരിപാടിയായതിനാലാണ് ഉദ്ഘാടകന്‍ പങ്കെടുക്കാതിരുന്നത്. വിഭാഗീയതയെക്കുറിച്ച് നേതൃത്വത്തിന് പരാതിപ്പെടുമെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി ഷിറാസ്ഖാന്‍ പറഞ്ഞു.
ReplyDelete