കഴിഞ്ഞ മെയില്‍ ഇന്ത്യയില്‍ ത്രിദിന സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ഹിലരി ക്ലിന്റണ്‍ ആദ്യം സന്ദര്‍ശിച്ചത് കൊല്‍ക്കത്ത. മൂന്നരപ്പതിറ്റാണ്ടു നീണ്ട ഇടതുപക്ഷ ഭരണത്തിന് അന്ത്യംകുറിച്ച മമതബാനര്‍ജിയെ അഭിനന്ദിക്കാനായിരുന്നു സന്ദര്‍ശനം. സിപിഐ എമ്മിനെ നശിപ്പിക്കാന്‍ മമത ബാനര്‍ജിക്ക് എല്ലാ പിന്തുണയും ഹിലരി വാഗ്ദാനം ചെയ്തു. ജൂണില്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ ഡല്‍ഹി സന്ദര്‍ശിച്ചു.
ഇന്ത്യയും അമേരിക്കയും ഒരേ വീക്ഷണം വച്ചു പുലര്‍ത്തുന്നവരാണെന്നു പറഞ്ഞ പനേറ്റ ഇന്ത്യയെ അമേരിക്കന്‍ നയതന്ത്രത്തിന്റെ ചവിട്ടുപടിയെന്നാണ് വിശേഷിപ്പിച്ചത്. ജൂണില്‍ തന്നെ വാഷിങ്ടണില്‍ അമേരിക്ക-ഇന്ത്യ തന്ത്രപര സംഭാഷണം. 2008ല്‍ ഒപ്പിട്ട ആണവകരാറിന്റെ തുടര്‍ച്ചയായ ഈ സംഭാഷണത്തില്‍ വിദേശമന്ത്രി എസ് എം കൃഷ്ണ പങ്കെടുത്തു. 80,000 കോടി ഡോളറിന്റെ ആയുധങ്ങള്‍ ഇന്ത്യക്ക് വില്‍ക്കാന്‍ അമേരിക്കയ്ക്ക് താല്‍പ്പര്യമുണ്ടെന്ന് വാഷിങ്ടണ്‍ അറിയിച്ചു. "ചൈനയെ വളയുക" എന്ന ലക്ഷ്യത്തോടെ ഏഷ്യ-പസിഫിക് അച്ചുതണ്ട് എന്ന സങ്കല്‍പ്പവും മുന്നോട്ടുവച്ചു. വടക്കന്‍ ചൈനാ കടല്‍ അമേരിക്കന്‍ വലയത്തിലാക്കാനും തീരുമാനമായി.
ഇന്ത്യക്ക് ഉന്നത സാങ്കേതിക വിദ്യയും നൂതന ഉപകരണങ്ങളും നല്‍കാന്‍ സന്നദ്ധമാണെന്ന് അമേരിക്കന്‍ ഉപപ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ ബി കാര്‍ടര്‍ ഡല്‍ഹിയില്‍ പറഞ്ഞു. നേരത്തെ സാങ്കേതികവിദ്യാ കൈമാറ്റത്തിന് അമേരിക്ക വിസമ്മതിച്ചിരുന്നു. ചുവപ്പുനാട ഒഴിവാക്കി ഇന്ത്യ കൂടുതല്‍ ആയുധം വാങ്ങാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. റഷ്യയുമായി തുടരുന്ന ശക്തമായ പ്രതിരോധബന്ധം ഉപേക്ഷിക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനമെന്ന നക്ഷത്രയുദ്ധപദ്ധതി ഇന്ത്യയുമായി ചേര്‍ന്നു നടപ്പാക്കാനുള്ള പ്രാഥമിക ചര്‍ച്ച അദ്ദേഹം പ്രതിരോധമന്ത്രി എ കെ ആന്റണിയുമായി നടത്തി. തുടര്‍ന്ന് അമേരിക്ക-ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ത്രികക്ഷി സംഭാഷണം. അമേരിക്ക പിന്‍വാങ്ങുന്നതോടെ അഫ്ഗാനിലേക്ക് സൈന്യത്തെ അയക്കണമെന്നും അഫ്ഗാന്‍ സൈനികര്‍ക്ക് ഇന്ത്യ പരിശീലനം നല്‍കണമെന്നും ഇന്ത്യക്കുമേല്‍ ഇതോടെ സമ്മര്‍ദം ശക്തമായി. നേരത്തെ പാക് സമ്മര്‍ദത്തെ തുടര്‍ന്ന് അഫ്ഗാന്‍ പുനര്‍നിര്‍മാണപ്രക്രിയയില്‍നിന്ന് ഇന്ത്യയെ മാറ്റിനിര്‍ത്തിയിരുന്നു.
37 വര്‍ഷം മുമ്പ് ഇന്ദിരാഗാന്ധിയുടെ കാലത്ത് ആരംഭിച്ച ഇറാനോ ഹിന്ദ് കപ്പല്‍ കമ്പനി പൂട്ടാനുള്ള തീരുമാനമായിരുന്നു പിന്നീട്. ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും ഇറാനിലെ ഇറാന്‍ ഷിപ്പിങ് ലൈന്‍സും സംയുക്തമായി ആരംഭിച്ച കമ്പനിയാണ് ഇത്. ഇറാനുമേല്‍ ചുമത്തിയ കടുത്ത ഉപരോധത്തിന്റെ ഭാഗമായിരുന്നു കമ്പനി അടച്ചുപൂട്ടല്‍. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതിക്ക് ഒരുമാസം കൂടി ഇന്ത്യക്ക് അനുവാദം നല്‍കി. ജപ്പാന്‍, ദക്ഷിണ കൊറിയ, തുര്‍ക്കി എന്നീ ആശ്രിത രാഷ്ട്രങ്ങള്‍ക്കും അമേരിക്ക ഈ ഇളവ് നല്‍കിയിരുന്നു. എങ്കിലും ഇറാനുമായുള്ള എണ്ണ വ്യാപാരം ഇന്ത്യ വളരെയധികം കുറച്ചു.
സൗദി അറേബ്യ കഴിഞ്ഞാല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാഷ്ട്രം ഇറാനായിരുന്നു. ഇറാനുമായുള്ള സാമ്പത്തിക ബന്ധവും നാള്‍ചെല്ലുന്തോറും കുറയുകയാണ്. ഇറാനിലെ ദക്ഷിണ പരാസില്‍ വാതക പര്യവേക്ഷണത്തിന് പൊതുമേഖലാ എണ്ണക്കമ്പനിയായ ഒഎന്‍ജിസി വിദേശ് ലിമിറ്റഡിനു ലഭിച്ച കരാറും അവതാളത്തിലായി. സിറിയ വന്‍കിട ആയുധങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന അമേരിക്കന്‍ പിന്തുണയുള്ള പ്രമേയത്തിന് അനുകൂലമായി ഇന്ത്യ വോട്ടുചെയ്തു. റഷ്യയും ചൈനയും വീറ്റോ ചെയ്ത പ്രമേയത്തെയാണ് ഇന്ത്യ അനുകൂലിച്ചത്. ഇറാനെതിരെ ഐഎഇഎയില്‍ മൂന്നുതവണ വോട്ടുചെയ്ത ഇന്ത്യ സിറിയയുടെ കാര്യത്തിലും അമേരിക്കന്‍ ദാസ്യനയം ആവര്‍ത്തിച്ചു.
(വി ബി പരമേശ്വരന്‍)
ഇല്ലാതാകുന്ന സബ്സിഡികള്‍
ഒറ്റ വര്‍ഷം കൊണ്ട് സബ്സിഡിയില്‍ 14 ശതമാനം കുറവ് വരുത്തിയ മറ്റൊരു കാലമില്ല. 2012-13ലെ ബജറ്റിലാണ് സബ്സിഡിയില്‍ വന്‍കുറവ് വരുത്തിയത്. മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ രണ്ട് ശതമാനത്തില്‍ താഴെയായി സബ്സിഡിത്തുക കൊണ്ടുവരാനും ധനകമ്മി കുറയ്ക്കാനുമാണ് സബ്സിഡിയില്‍ വെട്ടിക്കുറവ് വരുത്തുന്നതെന്നാണ് യുപിഎ സര്‍ക്കാരിന്റെ വിശദീകരണം. 2011-12 സാമ്പത്തികവര്‍ഷം 208503 കോടി രൂപ ഭക്ഷ്യ, പെട്രോളിയം, രാസവളം സബ്സിഡിയായി നല്‍കി. 2012-13ല്‍ ഇത് 179554 കോടിയായി ചുരുക്കി. 2011-12ല്‍ 75000 കോടി ഭക്ഷ്യസബ്സിഡിക്കും 61000 കോടി രൂപ രാസവളം സബ്സിഡിക്കും 40000 കോടി രൂപ പെട്രോളിയം സബ്സിഡിക്കുമാണ് നീക്കിവച്ചത്. എന്നാല്‍, പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം അത് 208503 കോടിയായി ഉയരുകയായിരുന്നു.
നടപ്പ് സാമ്പത്തികവര്‍ഷം ഭക്ഷ്യ, ഇന്ധന, രാസവളം സബ്സിഡികളാണ് വെട്ടിക്കുറച്ചത്. പാചകവാതക സബ്സിഡിയും മണ്ണെണ്ണയ്ക്കുള്ള സബ്സിഡിയും ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന പദ്ധതിയും ആരംഭിച്ചു. രാസവളം സബ്സിഡിയായി കഴിഞ്ഞ വര്‍ഷം 67199 കോടി രൂപ നല്‍കിയിരുന്നത് 2012-13ല്‍ 60974 കോടിയായി കുറഞ്ഞു. 6225 കോടി രൂപയുടെ കുറവ്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം നല്‍കിയ 68481 കോടി രൂപയുടെ സബ്സിഡിയില്‍ 24901 കോടിയുടെ കുറവ് വരുത്തി. 2012-13ല്‍ 43580 കോടി മാത്രം. ഭക്ഷ്യസബ്സിഡിയില്‍ 2177 കോടിയുടെ വര്‍ധന മാത്രമാണ് വരുത്തിയത്. ഭക്ഷ്യസുരക്ഷാബില്‍ നടപ്പാക്കാന്‍ പോകുന്ന സാഹചര്യത്തിലും ഇത്രയും കുറഞ്ഞ സബ്സിഡി മാത്രമേ നല്‍കുന്നുള്ളൂ എന്നത് ബില്‍ പൊള്ളയാണെന്നും വളരെക്കുറച്ച് പേര്‍ക്കുമാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കൂവെന്നും തെളിയിക്കുന്നു.
കഴിഞ്ഞ വര്‍ഷം 72823 കോടി രൂപ നല്‍കിയ സ്ഥാനത്ത് ഇക്കുറി 75000 കോടി അനുവദിച്ചു. പാചകവാതകം, മണ്ണെണ്ണ എന്നിവയ്ക്ക് നല്‍കുന്ന സബ്സിഡി പരിമിതപ്പെടുത്താന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഡീസലിന് നല്‍കുന്ന സബ്സിഡി കൂടി എടുത്തുകളയാന്‍ ശ്രമിക്കുകയാണ്. അതിനുള്ള ശക്തമായ സമ്മര്‍ദമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പൊതുഗതാഗത സര്‍വീസുകള്‍, ചരക്കുഗതാഗതം, കര്‍ഷകരുടെ പമ്പുസെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കല്‍ എന്നിവയ്ക്ക് ഡീസലാണ് ഏറ്റവും പ്രധാനപ്പെട്ട ഇന്ധനം. ഇതിന്റെ സബ്സിഡി വെട്ടിക്കുറച്ച് വില വര്‍ധിപ്പിക്കുന്നത് എല്ലാ മേഖലയിലും ചെലവ് വന്‍തോതില്‍ വര്‍ധിപ്പിക്കാനിടയാക്കും. യാത്രാനിരക്കും ചരക്കുകടത്തു കൂലിയും വര്‍ധിക്കും. രാസവളം സബ്സിഡി കുറയ്ക്കുന്നത് വില ഉയര്‍ത്തും. കര്‍ഷകരുടെ ജീവിതം കൂടുതല്‍ സങ്കടകരമാകും.
(വി ജയിന്‍)
നാട്ടില്‍ ഇരുട്ട്; ജനങ്ങള്‍ക്ക് ഇരുട്ടടിയും
കുടുംബബജറ്റ് തകരുംവിധം വൈദ്യുതിനിരക്ക് വര്‍ധന അടിച്ചേല്‍പ്പിച്ച യുഡിഎഫ് സര്‍ക്കാര്‍ നാടിനെ നയിക്കുന്നത് കൂരിരുട്ടിലേക്ക്. പത്തുവര്‍ഷത്തിനകം കേരളത്തെ വൈദ്യുതിമിച്ച സംസ്ഥാനമാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികളെല്ലാം മുടക്കി.
$ ജൂലൈ ഒന്നു മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു. വീടുകളെയും വ്യവസായങ്ങളെയും ഒന്നു പോലെ പിഴിയുന്ന വര്‍ധനയില്‍ തെരുവു വിളക്കുകള്‍ക്കുള്ള നിരക്ക് മൂന്നരട്ടിയാക്കി. ഗാര്‍ഹിക ഉപഭോതാക്കള്‍ക്ക് സ്ഥിരം നിരക്കും കൊണ്ടുവന്നു. പ്രതിവര്‍ഷം 1676.84 കോടി കൊള്ളയടിക്കാന്‍ വൈദ്യുതി ബോര്‍ഡിനെ അനുവദിക്കുന്ന നിരക്ക് വര്‍ധനക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നു.
$ വൈദ്യുതി ആസൂത്രണത്തിലെ ഗുരുതര പാളിച്ച കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കി. ലോഡ്ഷെഡിങ്ങും പവര്‍കട്ടും പതിവായി. മഴക്കാലത്ത് ഇടുക്കി അടക്കമുള്ള ജലവൈദ്യുതി നിലയങ്ങളില്‍ അധിക ഉല്‍പദനം നടത്തിയതു മൂലം വേനല്‍ക്കാലത്ത് വിലകൂടിയ താപവൈദ്യുതിയെ ആയ്രിക്കേണ്ടി വന്നു.
$ പത്തുവര്‍ഷം മുമ്പ്, കേരളത്തിന് ആവശ്യമായ വൈദ്യുതിയുടെ 65 ശതമാനവും ഇവിടെതന്നെ ഉല്‍പാദിപ്പിച്ചിരുന്നു. ഇന്നാവട്ടെ അത് 35 ശതമാനമായി. പുതിയ പദ്ധതികളില്ലാത്തതിനാല്‍ വൈദ്യുതി വാങ്ങല്‍ അനുദിനം വര്‍ധിക്കുന്നു. എല്ലാ വര്‍ഷവും നിരക്ക് വര്‍ധിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യത്തിന് യുഡിഎഫ് സര്‍ക്കാര്‍ വഴങ്ങുമെന്നാണ് സൂചന. നാഫ്ത വില കുത്തനെ വര്‍ധിച്ചപ്പോള്‍ കേരളം പ്രതീക്ഷയര്‍പ്പിച്ച പ്രകൃതിവാതക പദ്ധതികളും ഇരുട്ടിലാണ്. കായംകുളം എക്സ്പാന്‍ഷന്‍ (1050 മെഗാവാട്ട്), കൊച്ചി പുതുവൈപ്പിലെ പെട്രോനെറ്റ് (1050 മെഗാവാട്ട്), ചീമേനി (1200 മെഗാവാട്ട്) എന്നീ പ്രകൃതിവാതക വൈദ്യുതിപദ്ധതികളില്‍ നിന്ന് 24,000 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍, പ്രകൃതിവാതകത്തിന്റെ വിലവര്‍ധിച്ചത് തിരിച്ചടിയായി. ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്ന പ്രകൃതി വാതകം ന്യായവിലയ്ക്ക് വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകുന്നുമില്ല.
deshabhimani 210812
കഴിഞ്ഞ മെയില്‍ ഇന്ത്യയില്‍ ത്രിദിന സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ഹിലരി ക്ലിന്റണ്‍ ആദ്യം സന്ദര്‍ശിച്ചത് കൊല്‍ക്കത്ത. മൂന്നരപ്പതിറ്റാണ്ടു നീണ്ട ഇടതുപക്ഷ ഭരണത്തിന് അന്ത്യംകുറിച്ച മമതബാനര്‍ജിയെ അഭിനന്ദിക്കാനായിരുന്നു സന്ദര്‍ശനം. സിപിഐ എമ്മിനെ നശിപ്പിക്കാന്‍ മമത ബാനര്‍ജിക്ക് എല്ലാ പിന്തുണയും ഹിലരി വാഗ്ദാനം ചെയ്തു. ജൂണില്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ ഡല്‍ഹി സന്ദര്‍ശിച്ചു.
ReplyDelete