പങ്കാളിത്ത പെന്‍ഷന്റെ കാര്യത്തില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുന്‍ധനമന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പങ്കാളിത്ത പെന്ഷന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന്റെ തുടര്‍ച്ചയാണെന്നത് വാസ്തവ വിരുദ്ധമാണ്. സഭയില്‍ വിശദമായ ചര്‍ച്ച ചെയ്തപ്പോള്‍ ഉമ്മന്‍ചാണ്ടിയും ധനമന്ത്രിയുംമൗനം പാലിക്കുകയായിരുന്നു. കാര്‍ഷിക സര്‍വ്വകലാശാലക്ക് പെന്ഷന് കുടിശിക നല്‍കാനുള്ള പണം ബജറ്റില്‍ നല്കിയപ്പോള് സര്‍വകലാശാലകള്‍ക്ക് സ്വതന്ത്രമായി പെന്ഷന് ഫണ്ടിന് പണം കണ്ടെത്താന്‍ മാര്‍ഗ്ഗം വേണം എന്നു പറഞ്ഞിരുന്നു. സര്‍വകലാശാലക്ക് ലഭിക്കുന്ന ഫണ്ടിന്റെ 10 ശതമാനം നീക്കിവെക്കണമെന്ന ശുപാര്‍ശയായിരുന്നു. സര്‍വകലാശാല ജീവനക്കാര്‍ ഒരു വിഹിതവും നല്‍കേണ്ടതില്ല.
സര്‍ക്കാര്‍ ഇന്ന് നടപ്പാക്കുന്നത് അതല്ല. ഇനി സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് വര്‍ഷം തോറും മാറും. പ്രധാനപ്പെട്ട വസ്തുത റിട്ടയര്‍ ചെയ്യുന്ന ജീവനക്കാരന് കിട്ടുന്ന പെന്‍ഷന്റെ പകുതിയേ കിട്ടു. പെന്ഷന് വെട്ടിക്കുറക്കുന്നതിനുവേണ്ടിയുള്ള ശ്രമമാണ്. ഇനി പെന്‍ഷനില്‍ മാത്രമല്ല ജീവനക്കാരുടെ എണ്ണത്തിലും ശമ്പളത്തിലും കൈകടത്തും. ആസൂത്രിമായ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ്. പെന്ഷന് ബാധ്യതതയായി കാണരുത്. പണിയെടുക്കുന്നവന്റെ അര്‍ഹതയാണ്. ശമ്പളകമീഷന് തുക നിശ്ചയിക്കുന്നത് ഭാവിയില്‍ ഇവര്‍ക്ക് കിട്ടാന്‍ പോകുന്ന പെന്ഷന് കൂടി കണക്കാക്കിയാണ്. ചെലവിനുസരിച്ച് സര്‍ക്കാര്‍ വരുമാനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കണം. അതിനു പകരം ജീവനക്കാരന്റെ പെന്ഷന് വെട്ടിക്കുറക്കുകയല്ല വേണ്ടത്. അതിനു പകരം കള്ളം പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിക്കണ്ടെന്നും ഐസക് പറഞ്ഞു
deshabhimani news

ReplyDelete