മന്ത്രി കെ എം മാണിയുടെ നേതൃത്വത്തില്‍ നിക്ഷേപകരില്‍നിന്ന് കോടികള്‍ സമാഹരിച്ചശേഷം അവതാളത്തിലാക്കിയ പാലാഴി ടയേഴ്സ് കമ്പനിയുടെ ഭൂമി ഐടി പദ്ധതിക്ക് കൈമാറുന്നു. ഐടി ചുമതലയുള്ള മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ഫെബ്രുവരി 16ന് ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് മാണിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനം. പാലായിലെ വലവൂരില്‍ കമ്പനിയുടെ പേരിലുള്ള 40 ഏക്കര്‍ ഭൂമിയാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി(ഐഐഐടി)ക്കും ഇതിനോടു ചേര്‍ന്നു തന്നെ സ്ഥാപിക്കുന്ന ടെക്നോസിറ്റി എന്ന ഐടി പാര്‍ക്കിനുമായി ഏറ്റെടുക്കുന്നത്. ഏറെ സാമ്പത്തികക്രമക്കേടുകളുടേയും കബളിപ്പിക്കലിന്റെയും ആരോപണങ്ങള്‍ ഉയര്‍ന്ന പാലാഴി പദ്ധതിയില്‍നിന്ന് തലയൂരാനുള്ള മാണിയുടെ ശ്രമംകൂടിയാണ് ഈ സ്ഥലകൈമാറ്റമെന്ന് വ്യക്തമായിട്ടുണ്ട്.
1994ലാണ് പാലാഴിയുമായി മാണി രംഗത്തെത്തുന്നത്. സൈക്കിള്‍ ട്യൂബ് മുതല്‍ വിമാനത്തിന്റെ ടയര്‍ നിര്‍മാണം വരെ പ്രഖ്യാപിച്ചു. നാലുകോടി രൂപയുടെ ഓഹരികളും നിക്ഷേപവും സംഭാവനയുമടക്കം നൂറുകോടി രൂപയോളം സമാഹരിച്ചു. ജോലി വാഗ്ദാനം ചെയ്തും പണം വാങ്ങി. യുഡിഎഫ് ഭരണസ്വാധീനമുപയോഗിച്ച്സഹകരണബാങ്കുകളെ കൊണ്ട് നിക്ഷേപവും ഓഹരിയും എടുപ്പിച്ചു. സഹകരണനിയമപ്രകാരം ആദ്യം രജിസ്റ്റര്‍ ചെയ്ത സ്ഥാപനം പിന്നീട് 1956ലെ കമ്പനി നിയമപ്രകാരം പബ്ലിക് ലിമിറ്റഡ് കമ്പനിയാക്കി. പത്രസ്ഥാപനവുമായി ബന്ധമുള്ള വന്‍കിട ടയര്‍ ഫാക്ടറിയ്ക്കുവേണ്ടിയാണ് പാലാഴി അട്ടിമറിച്ചതെന്ന് പിന്നീട് ആരോപണമുയര്‍ന്നു. ഓഹരി ഉടമകളും നിക്ഷേപകരുമായ പലര്‍ക്കും പണം തിരികെ നല്‍കിയുമില്ല. ജോലി വാഗ്ദാനം ചെയ്ത് നൂറുകണക്കിനാളുകളില്‍നിന്ന് പണം സമാഹരിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പാലാഴിക്കെതിരെ മാണിയുടെ പാര്‍ടിയുടെ നേതാവായിരുന്ന പി സി തോമസ്തന്നെ വലിയ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.
ഐടി പദ്ധതിക്ക് ആവശ്യമുള്ള ഭൂമി സര്‍ക്കാരിന്റെ കൈവശമില്ലാത്തതിനാല്‍ മാണിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പാലാഴിയുടെ ഭൂമിയും സ്വകാര്യഭൂമികളും പുറമ്പോക്കും ഏറ്റെടുക്കാമെന്ന് കഴിഞ്ഞ മെയ് ഒന്‍പതിന് കലക്ടര്‍ ഐടി വകുപ്പിന് കത്ത് എഴുതിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഭൂമി കൈമാറ്റ നടപടികള്‍ വേഗത്തിലായത്. നിക്ഷേപകര്‍ക്കും ഓഹരി ഉടമകള്‍ക്കും പണം നല്‍കാനുള്ളതിനാല്‍ പാലാഴിയുടെ വസ്തു ഏറ്റെടുത്താല്‍ നിയമക്കുരുക്കിനിടയാക്കുമെന്ന് ഐടി വകുപ്പിന് ആശങ്കയുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഐടി പദ്ധതികളെ അട്ടിമറിച്ചാണ് മാണിയുടെ ചരടുവലി. ഐടി പദ്ധതികള്‍ക്ക് വസ്തു ഏറ്റെടുക്കുന്നത് ആകര്‍ഷകമായ പാക്കേജും ഉയര്‍ന്ന വിലയും നല്‍കിയാണ്. പാലാഴിയുടെ വസ്തു കൈമാറ്റത്തിനു പിന്നില്‍ വന്‍ സാമ്പത്തികനേട്ടമാണ് ലക്ഷ്യം. 128 കോടി മുതല്‍ മുടക്കുള്ള ഐഐഐടി പദ്ധതിയില്‍ സ്വകാര്യപങ്കാളിത്തവും നിര്‍ദേശിച്ചിട്ടുണ്ട്. 50 ശതമാനം കേന്ദ്രവും 35 ശതമാനം സംസ്ഥാനവും വഹിക്കും. 15 ശതമാനം സ്വകാര്യമേഖലയില്‍നിന്നും.
ഓര്‍മ്മ പുതുക്കാന്‍ വായിക്കുമല്ലോ...
പാലാഴി കടഞ്ഞ് മാണിസാറിന്റെ റബര്‍ വിപ്ളവം
deshabhimani 130812

ReplyDelete