Wednesday, August 8, 2012
ആന്ധ്രയ്ക്ക് നല്‍കാന്‍ കേരളവിഹിതം വെട്ടിക്കുറച്ചു
കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്ന കേരളത്തിന് ആഘാതമായി കേന്ദ്രവിഹിതം വെട്ടിക്കുറച്ചു. കിഴക്കന്‍ മേഖലയില്‍നിന്ന് ലഭിച്ച 100 മെഗാവാട്ട് വൈദ്യുതിയാണ് അപ്രതീക്ഷിതമായി കേരളത്തിന് നഷ്ടമായത്. ആന്ധ്രാപ്രദേശിന് വിഹിതം കൂട്ടി നല്‍കുന്നതിനാണ് കേരളത്തിന്റെ വിഹിതം കുത്തനെ വെട്ടിക്കുറച്ചത്.
കായംകുളത്തെ വിലകൂടിയ വൈദ്യുതി ഉപയോഗിക്കുന്നതിനു പകരമാണ് കേരളത്തിന് കിഴക്കന്‍ മേഖലയിലെ കേന്ദ്രനിലയങ്ങളില്‍നിന്ന് 100 മെഗാവാട്ട് വൈദ്യുതി അധികമായി അനുവദിച്ചിരുന്നത്. ഇപ്പോഴത്തെ, പുതിയ തീരുമാനത്തോടെ കേരളത്തിനുള്ള കേന്ദ്രവിഹിതം 900-950 മെഗാവാട്ടായി കുറഞ്ഞു. സാമാന്യം മികച്ച മഴ ലഭിച്ച ആന്ധ്രയില്‍ കേരളത്തിലേതുപോലെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായിട്ടില്ല. എന്നിട്ടും കേരളത്തിനുള്ള വിഹിതത്തില്‍ കൈവച്ചതിനുപിന്നില്‍ രാഷ്ട്രീയകാരണങ്ങളാണെന്ന് ആരോപണമുണ്ട്.
ഡാമുകളിലെ ജലനിരപ്പ് അനുദിനം കുറയുന്നതിനിടെയാണ് കേന്ദ്ര വൈദ്യുതിയിലെ ഈ വെട്ടിക്കുറയ്ക്കല്‍. ജലസംഭരണികളില്‍ 21.5 ശതമാനം വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. ഇടുക്കിയിലും ശബരിഗിരിയിലും 17 ശതമാനം വെള്ളമേയുള്ളൂ. കായംകുളം അടക്കമുള്ള താപനിലയങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിച്ചാണ് കേരളം താല്‍ക്കാലികമായി പ്രതിസന്ധി അകറ്റുന്നത്. കായംകുളത്തെ വൈദ്യുതി ഉല്‍പ്പാദനത്തിന് യൂണിറ്റിന് 10 രൂപയോളം ചെലവുവരുന്നു. ഇത് ബോര്‍ഡിനെ സാമ്പത്തികമായി തകര്‍ക്കും. സ്വകാര്യ കമ്പനികളില്‍നിന്നും പവര്‍ എക്സചേഞ്ച് വഴിയും വാങ്ങുന്ന വൈദ്യുതിക്ക് വിലകുതിക്കുന്നതും ബോര്‍ഡിനെ വലയ്ക്കുന്നു. കല്‍ക്കരിക്ഷാമം രൂക്ഷമായതും വെല്ലുവിളിയാണ്.
വടക്കന്‍ജില്ലകളിലെ കനത്ത മഴ സംസ്ഥാനത്തെ വൈദ്യുതിസ്ഥിതി കാര്യമായി മെച്ചപ്പെടുത്തില്ല. കുറ്റ്യാടി ജലസംഭരണിയില്‍ മാത്രമേ ഇതുമൂലം കൂടുതല്‍ വെള്ളമെത്തൂ. കുറ്റ്യാടിയില്‍ 400 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് ആകെ സംഭരണശേഷി. അതേസമയം, വൈദ്യുതി ഉല്‍പ്പാദനത്തില്‍ വരുത്തിയ ഗുരുതരവീഴ്ചകളും വിനയായി. മഴക്കാലത്ത് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന വൈദ്യുതി വാങ്ങുകയും ജലവൈദ്യുതി ഉല്‍പ്പാദനം നിയന്ത്രിക്കുകയും ചെയ്യേണ്ടതിനുപകരം ഇടുക്കി അടക്കമുള്ള നിലയങ്ങളില്‍ പരമാവധി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയായിരുന്നു. ഇങ്ങനെ ഉല്‍പ്പാദിപ്പിച്ച അധിക വൈദ്യുതി നിസ്സാരവിലയ്ക്ക് വില്‍ക്കാനും നിര്‍ബന്ധിമായി. ഈ പാളിച്ച ഒഴിവാക്കിയിരുന്നെങ്കില്‍ ജലസംഭരണികളുടെ അവസ്ഥ മെച്ചമായേനെ. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകാത്തതും തിരിച്ചടിയായി. വൈദ്യുതിനിരക്ക് വര്‍ധനയ്ക്ക് പിന്നാലെ കടുത്ത നിയന്ത്രണങ്ങളും ഉടനെയുണ്ടാകും. ഇതുസംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ പ്രത്യേക മന്ത്രിസഭായോഗം അടുത്ത ദിവസം ചേരും.
(ആര്‍ സാംബന്‍)
deshabhimani 080812
Labels:
വലതു സര്‍ക്കാര്‍,
വൈദ്യുതി
Subscribe to:
Post Comments (Atom)
No comments:
Post a Comment