Wednesday, August 8, 2012

സിപിഐ എം പ്രവര്‍ത്തകരെ ആര്‍എംപിക്കാര്‍ അക്രമിച്ചു

ഒഞ്ചിയം: കുന്നുമ്മക്കരയില്‍ ആര്‍എംപിക്കാരുടെ അക്രമത്തില്‍ മൂന്ന് സിപിഐ എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സിപിഐ എം നെല്ലാച്ചേരി ബ്രാഞ്ച് സെക്രട്ടറി കെ രവികുമാര്‍, കുന്നുമ്മക്കര മീത്തലെ പീടികയില്‍ എം വി സുരേന്ദ്രന്‍, പറമ്പത്ത് താഴെക്കുനി പ്രജീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവാഴ്ച രാത്രി 8.45 ഓടെയാണ് അക്രമം. കുന്നുമ്മക്കര സര്‍വീസ് സഹകരണ ബാങ്കിന് സമീപത്തെ കടയില്‍വച്ച് എം വി സുരേന്ദ്രനെ മുപ്പതോളം ആര്‍എംപി ക്രിമിനലുകള്‍ ആക്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ രവികുമാറിനെയും പ്രജീഷിനെയും സംഘം ക്രൂരമായി മര്‍ദിച്ചു. മര്‍ദനത്തില്‍ സുരേന്ദ്രന് ഗുരുതരമായി പരിക്കേറ്റു. ഇരുമ്പ്ദണ്ഡ്, പട്ടികക്കഷ്ണം, കല്ല് എന്നിവ ഉപയോഗിച്ചായിരുന്നു അക്രമം. കുന്നുമ്മക്കര തിരുമുമ്പില്‍ കിഴക്കെപുരയില്‍ വിജീഷ്, പുറന്താടതാഴക്കുനി കണ്ണന്‍(രജീഷ്), വണ്ണത്താംവീട്ടില്‍ വിജീഷ്, കാവില്‍ ശങ്കരന്‍, രജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ആര്‍എംപി സംഘമാണ് അക്രമം നടത്തിയത്.

deshabhimani news

No comments:

Post a Comment