സംസ്ഥാന സര്‍ക്കാര്‍ ഡയറിയില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ മെബൈല്‍ഫോണ്‍ നമ്പരിന്റെ സ്ഥാനത്ത് ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ ഫോണ്‍ നമ്പര്‍. പൊതുഭരണവകുപ്പ് പ്രസിദ്ധീകരിച്ച 2012ലെ ഡയറിയിലാണ് കൃത്രിമം. ഈ ഡയറി നോക്കി പ്രതിപക്ഷ നേതാവിനെ വിവിധ ആവശ്യങ്ങള്‍ക്കായി വിളിച്ച നൂറുകണക്കിനാളുകള്‍ കബളിപ്പിക്കപ്പെട്ടതായി സംശയിക്കുന്നു. വിളിക്കുന്നവര്‍ വി എസാണെന്ന ധാരണയില്‍ സംസാരിച്ചതായും ഇവരില്‍ മിക്കവരും പലതരത്തില്‍ ചതിയിലകപ്പെട്ടതായും സൂചനയുണ്ട്. ഈ നമ്പരില്‍ വിളിച്ചവര്‍ക്കെല്ലാം വി എസാണ് സംസാരിക്കുന്നതെന്ന മറുപടിയാണ് കിട്ടിയത്. ശബ്ദവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടവരാണ് ചതി മനസ്സിലാക്കിയത്.
പി സി ജോര്‍ജിന്റെ ഔദ്യോഗിക മൊബൈല്‍ നമ്പര്‍ പ്രതിപക്ഷ നേതാവിന്റെ പേരിനൊപ്പം ചേര്‍ത്തതിനു പിന്നില്‍ വലിയ ഗൂഢാലോചനയുള്ളതായി അറിയുന്നു. പി സി ജോര്‍ജിന്റെ പേരിനൊപ്പവും ഇതേ നമ്പര്‍തന്നെയാണുള്ളത്. മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തില്‍ വി എസ് ഉപയോഗിച്ച അതേ മൊബൈല്‍ നമ്പരാണ് ഇപ്പോഴുമുള്ളത്. സര്‍ക്കാരിന്റെ ചില വകുപ്പുകള്‍ ഇറക്കിയ ഡയറിയില്‍ ഈ നമ്പരുണ്ട്. എന്നാല്‍, പൊതുഭരണവകുപ്പ് പുറത്തിറക്കിയ ഡയറിയിലാണ് നമ്പരില്‍ കൃത്രിമം കാട്ടിയത്. സര്‍ക്കാര്‍തലത്തില്‍ ഉന്നതരുടെ അറിവോടെയാണ് ഈ കൃത്രിമമെന്നു വ്യക്തം. സൂക്ഷ്മമായ പരിശോധനയ്ക്കുശേഷമേ എംഎല്‍എമാരുടെ ഫോണ്‍ നമ്പര്‍ ഡയറികളില്‍ ഉള്‍പ്പെടുത്താവൂ. എന്നാല്‍, ഈ ധാരണ കാറ്റില്‍ പറത്തിയാണ് പ്രതിപക്ഷനേതാവിന്റെ ഫോണില്‍ പൊതുഭരണവകുപ്പ് കൃത്രിമം കാണിച്ചത്.
deshabhimani 140812
ReplyDeleteസംസ്ഥാന സര്‍ക്കാര്‍ ഡയറിയില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ മെബൈല്‍ഫോണ്‍ നമ്പരിന്റെ സ്ഥാനത്ത് ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ ഫോണ്‍ നമ്പര്‍. പൊതുഭരണവകുപ്പ് പ്രസിദ്ധീകരിച്ച 2012ലെ ഡയറിയിലാണ് കൃത്രിമം. ഈ ഡയറി നോക്കി പ്രതിപക്ഷ നേതാവിനെ വിവിധ ആവശ്യങ്ങള്‍ക്കായി വിളിച്ച നൂറുകണക്കിനാളുകള്‍ കബളിപ്പിക്കപ്പെട്ടതായി സംശയിക്കുന്നു. വിളിക്കുന്നവര്‍ വി എസാണെന്ന ധാരണയില്‍ സംസാരിച്ചതായും ഇവരില്‍ മിക്കവരും പലതരത്തില്‍ ചതിയിലകപ്പെട്ടതായും സൂചനയുണ്ട്. ഈ നമ്പരില്‍ വിളിച്ചവര്‍ക്കെല്ലാം വി എസാണ് സംസാരിക്കുന്നതെന്ന മറുപടിയാണ് കിട്ടിയത്. ശബ്ദവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടവരാണ് ചതി മനസ്സിലാക്കിയത്.