Monday, August 20, 2012

രാജസ്ഥാനില്‍ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം


ജോധ്പൂര്‍: രാജസ്ഥാനിലെ രണ്ടാമത്തെ വലിയ സര്‍വ്വകലാശാലയായ ജയ് നാരായണ്‍ വ്യാസ് യൂണിവേഴ്സിറ്റിയില്‍ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം. എസ്എഫ്ഐ പ്രതിനിധി രവീന്ദ്രസിങ് റണാവത്ത് 575 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എന്‍എസ് യുഐ പിന്തുണയോടെ മതരിച്ച സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചത്. മൂന്നാംസ്ഥാനത്ത് എബിവിപിയാണ്. ഇവിടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും എസ്എഫ്ഐ വിജയിച്ചു. ഭാവനാ സോളങ്കിയാണ് വിജയിച്ചത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിന്റെ മണ്ഡലമായ സദാര്‍പുരയിലാണ് സര്‍വ്വകലാശാല.

രാജസ്ഥാനില്‍ ആദ്യമായാണ് എസ്എഫ്ഐ ഒരു സര്‍വ്വകലാശാലായൂണിയന്റെ ഭരണനേതൃത്വത്തിലെത്തുന്നത്. സംസ്ഥാനത്ത് പല സര്‍വ്വകലാശാലകളിലും ഇത്തവണ എസ്എഫ്ഐ ശക്തമായി രംഗത്തുണ്ടായിരുന്നു. സിക്കാറിലെ എസ് കെ കോളേജിലെ യൂണിയന്‍ പ്രസിഡണ്ട് സ്ഥാനം എസ്എഫ്ഐ നേടി. സുഭാഷ് കുമാര്‍ }ഝക്കറാണ് വിജയി. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ എന്‍എസ് യുഐക്ക് കനത്ത തിരിച്ചടിയാണുണ്ടായത്. ഭൂരിപക്ഷം സര്‍വ്വകലാശാലകളിലും ഇവര്‍ പരാജയപ്പെട്ടു.

deshabhimani

1 comment:

  1. രാജസ്ഥാനിലെ രണ്ടാമത്തെ വലിയ സര്‍വ്വകലാശാലയായ ജയ് നാരായണ്‍ വ്യാസ് യൂണിവേഴ്സിറ്റിയില്‍ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം. എസ്എഫ്ഐ പ്രതിനിധി രവീന്ദ്രസിങ് റണാവത്ത് 575 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എന്‍എസ് യുഐ പിന്തുണയോടെ മതരിച്ച സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചത്. മൂന്നാംസ്ഥാനത്ത് എബിവിപിയാണ്. ഇവിടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും എസ്എഫ്ഐ വിജയിച്ചു. ഭാവനാ സോളങ്കിയാണ് വിജയിച്ചത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിന്റെ മണ്ഡലമായ സദാര്‍പുരയിലാണ് സര്‍വ്വകലാശാല.

    ReplyDelete