Monday, August 20, 2012
ബിഒടി പദ്ധതികള്‍ ഒഴിവാക്കാന്‍ കഴിയില്ല മുഖ്യമന്ത്രി
ദേശീയപാതകളിലെ ടോള്‍ പിരിവില്‍നിന്ന് കേരളത്തിന് മാത്രമായി മാറിനില്‍ക്കാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നാറ്റ്പാക് സംഘടിപ്പിച്ച കേരളത്തന്റെ ഗതാഗത നയത്തെക്കുറിച്ചുള്ള ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റ് സംസ്ഥാനങ്ങളിലെല്ലാം ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ടോള്‍ പിരിക്കുന്നുണ്ട്. കേരളത്തില്‍ മാത്രം ടോള്‍ പിരിക്കാനാവില്ലെന്ന് പറയുന്നതില്‍ അര്‍ഥമില്ല. ബിഒടി, പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികളാണ് ഇപ്പോള്‍ പലയിടത്തും നടപ്പാക്കുന്നത്.
ലോകം മുഴുവന്‍ ഇത്തരം പദ്ധതികളിലേക്ക് മാറുമ്പോള്‍ കേരളത്തിന് മാത്രം മാറിനില്‍ക്കാനാവില്ല. ടോള്‍ പിരിക്കുന്നതിനെതിരെ ഇപ്പോള്‍ പലയിടത്തും സമരം നടക്കുകയാണ്. ഈ സമീപനം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമഘട്ടം സംരക്ഷിക്കാനുള്ള മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് കണ്ടപ്പോള്‍ അത്ഭുതപ്പെട്ടുപോയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ റിപ്പോര്‍ട്ട് പ്രകാരം ഇടുക്കി, വയനാട് ജില്ലകളില്‍ ഒരു വികസന പ്രവര്‍ത്തനവും നടത്താന്‍ കഴിയില്ല. റിപ്പോര്‍ട്ടില്‍ പ്രയോഗികമായ മാറ്റങ്ങള്‍ വേണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വാഹനങ്ങളുടെ എണ്ണം പത്തിരട്ടി വര്‍ധിച്ചഗപ്പാള്‍ റോഡുകള്‍ ഒന്നര ഇരട്ടി മാത്രമാണ് വര്‍ധിച്ചത്.ജലഗതാഗതത്തിനായി 1500 കിലോമീറ്റര്‍ വിസ്തൃതി നമുക്ക് ഉണ്ടെങ്കില്‍ അത് അത് ഫലപ്രദമായി ഉപയോഗിക്കാനാവുന്നില്ല. റെയില്‍വെ പാതയിരട്ടിപ്പിക്കല്‍ ഉടന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വാഹനസാന്ദ്രത കണക്കിലെടുത്ത് ദേശീയപാതയുടെ വീതി 70 മീറ്ററാക്കി ഉയര്‍ത്തണമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞു
60 മീറ്ററാണ് കേന്ദ്രം നിര്‍ദ്ദേശിച്ചത്. എന്നാല വിവിധ കക്ഷികള്‍ ചര്‍ച്ച ചെയ്ത് ഇത് 45 മീറ്ററാക്കി ചുരുക്കിയിട്ടും പദ്ധതി നടപ്പാക്കാനാവുന്നില്ല. ദേശീയപാത ആറ് വരിയില്‍ എട്ട് വരിയാക്കി വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ മുരളീധരന്‍ എംഎല്‍എ അധ്യക്ഷനായി. മന്ത്രി കെ ബാബു സംസാരിച്ചു. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് വി എന്‍ രാജശേഖരപ്പിള്ള സ്വാഗതവും നാറ്റ്പാക് ഡയറക്ടര്‍ ബി ജി ശ്രീദേവി നന്ദിയും പറഞ്ഞു.
deshabhimani news
Labels:
പൊതുഗതാഗതം,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)

ReplyDelete