Sunday, August 19, 2012

പാലിയേക്കര സമാന്തരപാതയും യു ടേണും അടച്ചു


ദേശീയപാതയില്‍ പാലിയേക്കര ടോള്‍പ്ലാസക്ക് സമീപമുള്ള യു ടേണും സമാന്തരപാതയും അടച്ചുപൂട്ടി. ജില്ലാ ഭരണാധികാരികളുടെ സഹായത്തോടെ ടോള്‍ കമ്പനിയാണ് ശനിയാഴ്ച പുലര്‍ച്ചെ രഹസ്യമായി സമാന്തരപാത അടച്ചുപൂട്ടിയത്. ഇതോടെ പതിറ്റാണ്ടുകളായി നാട്ടുകാര്‍ ഉപയോഗിക്കുന്ന, ചെറുകിട വാഹനങ്ങളും വഴിയാത്രക്കാരും ഉപയോഗിച്ചിരുന്ന പാത ഇല്ലാതായി. ഇനി തുറക്കാന്‍ പറ്റാത്തവിധം ഇരുമ്പുപൈപ്പ് സ്ഥാപിച്ച് കോണ്‍ക്രീറ്റ് ചെയ്താണ് പാത അടച്ചത്.

സമാന്തരപാത അടച്ചുപൂട്ടിയതില്‍ വ്യാപകമായി പ്രതിഷേധംഅലയടിച്ചു. സിപിഐ എം നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചു. പാലിയേക്കര ജങ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനം ടോള്‍ബൂത്തിന് സമീപം പൊലീസ് തടഞ്ഞു. പ്രതിഷേധയോഗം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എന്‍ ആര്‍ ബാലന്‍ ഉദ്ഘാടനം ചെയ്തു. നേരത്തെയും സമാന്തരപാത അടച്ചുപൂട്ടാന്‍ കമ്പനി അധികൃതര്‍ ശ്രമിച്ചിരുന്നു. അപ്പോള്‍ സിപിഐ എം നേതൃത്വത്തില്‍ നാട്ടുകാര്‍ സമാന്തരപാത സ്ഥാപിച്ച് കോണ്‍ക്രീറ്റ്സ്ലാബുകള്‍ പൊളിച്ചുമാറ്റിയിരുന്നു. ജനരോഷം ഭയന്ന് ജില്ലാ അധികൃതരും കമ്പനിക്കാരും അന്ന് പിന്‍വാങ്ങി. എന്നാല്‍ പിന്നീട് സമാന്തരപാത അടച്ചുപൂട്ടാന്‍ ഹൈക്കോടതിയില്‍ നിന്ന് കമ്പനി അനുകൂലവിധി സമ്പാദിച്ചു. കഴിഞ്ഞദിവസവും ഇവിടെ അടച്ചുപൂട്ടാനുള്ള ശ്രമം സിപിഐഎം പ്രവര്‍ത്തകരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് വിജയിച്ചില്ല. ഇതോടെയാണ് ശനിയാഴ്ച പുലര്‍ച്ചെ വലിയ ഇരുമ്പുപൈപ്പ് സ്ഥാപിച്ച് കോണ്‍ക്രീറ്റ് ചെയ്തത്. ചെറുവാഹനങ്ങളാണ് സമാന്തരപാതയിലൂടെ കടന്നുപോയിരുന്നത്. ഇവിടെ അടച്ചുപൂട്ടിയതോടെ ഇനി തൃശൂര്‍-മണ്ണുത്തി-ആമ്പല്ലൂര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ വന്‍നിരക്ക് നല്‍കി കടന്നുപോകണം.


ടോള്‍കമ്പനിക്കുവേണ്ടി ജില്ലാ അധികൃതരും; സമാന്തരപാതയും യു ടേണും അടച്ചു

ഒല്ലൂര്‍: ദേശീയപാതയില്‍ പാലിയേക്കര ടോള്‍പ്ലാസക്ക് സമീപമുള്ള യു ടേണും സമാന്തരപാതയും അടച്ചുപൂട്ടി. ജില്ലാ ഭരണാധികാരികളുടെ സഹായത്തോടെ ടോള്‍ കമ്പനിയാണ് ശനിയാഴ്ച പുലര്‍ച്ചെ രഹസ്യമായി സമാന്തരപാത അടച്ചുപൂട്ടിയത്. ഇതോടെ പതിറ്റാണ്ടുകളായി നാട്ടുകാര്‍ ഉപയോഗിക്കുന്ന, ചെറുകിട വാഹനങ്ങളും വഴിയാത്രക്കാരും ഉപയോഗിച്ചിരുന്ന പാത ഇല്ലാതായി. ഇനി തുറക്കാന്‍ പറ്റാത്തവിധം ഇരുമ്പുപൈപ്പ് സ്ഥാപിച്ച് കോണ്‍ക്രീറ്റ് ചെയ്താണ് പാത അടച്ചത്. സമാന്തരപാത അടച്ചുപൂട്ടിയതില്‍ വ്യാപകമായി പ്രതിഷേധം അലയടിച്ചു. സിപിഐ എം നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചു. പാലിയേക്കര ജങ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനം ടോള്‍ബൂത്തിന് സമീപം പൊലീസ് തടഞ്ഞു. പ്രതിഷേധയോഗം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എന്‍ ആര്‍ ബാലന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ രാമചന്ദ്രന്‍ അധ്യക്ഷനായി. ബി ഡി ദേവസി എംഎല്‍എ, സിപിഐ എം കൊടകര ഏരിയ സെക്രട്ടറി ടി എ രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഒല്ലൂര്‍ ഏരിയ സെക്രട്ടറി വര്‍ഗീസ് കണ്ടംകുളത്തി സ്വാഗതവും ചാലക്കുടി ഏരിയ സെക്രട്ടറി അഡ്വ. ഗിരിജാവല്ലഭന്‍ നന്ദിയും പറഞ്ഞു.

നേരത്തെയും സമാന്തരപാത അടച്ചുപൂട്ടാന്‍ കമ്പനി അധികൃതര്‍ ശ്രമിച്ചിരുന്നു. അപ്പോള്‍ സിപിഐ എം നേതൃത്വത്തില്‍ നാട്ടുകാര്‍ സമാന്തരപാത സ്ഥാപിച്ച് കോണ്‍ക്രീറ്റ്സ്ലാബുകള്‍ പൊളിച്ചുമാറ്റിയിരുന്നു. ജനരോഷം ഭയന്ന് ജില്ലാ അധികൃതരും കമ്പനിക്കാരും അന്ന് പിന്‍വാങ്ങി. എന്നാല്‍ പിന്നീട് സമാന്തരപാത അടച്ചുപൂട്ടാന്‍ ഹൈക്കോടതിയില്‍ നിന്ന് കമ്പനി അനുകൂലവിധി സമ്പാദിച്ചു. കഴിഞ്ഞദിവസവും ഇവിടെ അടച്ചുപൂട്ടാനുള്ള ശ്രമം സിപിഐഎം പ്രവര്‍ത്തകരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് വിജയിച്ചില്ല. ഇതോടെയാണ് ശനിയാഴ്ച പുലര്‍ച്ചെ വലിയ ഇരുമ്പുപൈപ്പ് സ്ഥാപിച്ച് കോണ്‍ക്രീറ്റ് ചെയ്തത്. വന്‍ പൊലീസ് സന്നാഹത്തോടെ യന്ത്രങ്ങളും തൊഴിലാളികളുമായെത്തിയാണ് പണി നടത്തിയത്. കലക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം ഡോ. പി കെ ജയശ്രീയും സ്ഥലത്ത് ക്യാമ്പുചെയ്തിരുന്നു. ജനകീയപ്രതിഷേധം ഭയന്നാണ് രഹസ്യമായി പുലര്‍ച്ചെ പണി നടത്തിയത്. കാര്‍ ഉള്‍പ്പെടെയുള്ള ചെറുകിടവാഹനങ്ങളാണ് സമാന്തരപാതയിലൂടെ കടന്നുപോയിരുന്നത്. നെന്മണിക്കര, ഒല്ലൂര്‍, പുതുക്കാട്, കൊടകര തുടങ്ങി വിവിധയിടങ്ങളില്‍ നിന്ന് നൂറുകണക്കിന് പേരാണ് ഇതിലൂടെ യാത്രചെയ്യുന്നത്. ഇവിടെ അടച്ചുപൂട്ടിയതോടെ ഇനി തൃശൂര്‍-മണ്ണുത്തി-ആമ്പല്ലൂര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ വന്‍നിരക്ക് നല്‍കി കടന്നുപോകണം. കമ്പനി അധികൃതരുമായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സമരക്കാരും ജനപ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ന്ന പല നിര്‍ദേശങ്ങളും നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ പാലിക്കപ്പെട്ടിട്ടില്ല. ഇതിനെതിരെയും വന്‍പ്രതിഷേധം ഉയരുകയാണ്.


deshabhimani 190812

1 comment:

  1. ദേശീയപാതയില്‍ പാലിയേക്കര ടോള്‍പ്ലാസക്ക് സമീപമുള്ള യു ടേണും സമാന്തരപാതയും അടച്ചുപൂട്ടി. ജില്ലാ ഭരണാധികാരികളുടെ സഹായത്തോടെ ടോള്‍ കമ്പനിയാണ് ശനിയാഴ്ച പുലര്‍ച്ചെ രഹസ്യമായി സമാന്തരപാത അടച്ചുപൂട്ടിയത്. ഇതോടെ പതിറ്റാണ്ടുകളായി നാട്ടുകാര്‍ ഉപയോഗിക്കുന്ന, ചെറുകിട വാഹനങ്ങളും വഴിയാത്രക്കാരും ഉപയോഗിച്ചിരുന്ന പാത ഇല്ലാതായി. ഇനി തുറക്കാന്‍ പറ്റാത്തവിധം ഇരുമ്പുപൈപ്പ് സ്ഥാപിച്ച് കോണ്‍ക്രീറ്റ് ചെയ്താണ് പാത അടച്ചത്.

    ReplyDelete