Sunday, August 19, 2012

കുടുംബശ്രീ വഴി മനോരമ പ്രചാരത്തിന് സര്‍ക്കാര്‍ ഒത്താശ

മനോരമ ആഴ്ചപ്പതിപ്പിന്റെ പ്രചാരം വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഒത്താശ. ആഴ്ചപ്പതിപ്പിന്റെ "വീട്ടിലൊരു അടുക്കളത്തോട്ടം" പരിപാടിയുമായി കുടുംബശ്രീയെ ബന്ധപ്പെടുത്തി പ്രചാരം വര്‍ധിപ്പിക്കാനാണ് നീക്കം. മനോരമയും കുടുംബശ്രീയും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ഫലപ്രാപ്തിക്കായി നടപടി കൈക്കൊള്ളണമെന്നും ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍മാര്‍ക്ക് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഉത്തരവ് നല്‍കി. പദ്ധതിയില്‍ സഹകരിക്കുന്നതിലൂടെ കുടുംബശ്രീ അംഗങ്ങള്‍ നിര്‍ബന്ധമായി ആഴ്ച്ചപ്പതിപ്പ് വാങ്ങേണ്ടി വരും.

പച്ചക്കറി കൃഷി ചെയ്യുന്നതിന് 10 ലക്കങ്ങളിലായി സഹായവും മാര്‍ഗനിര്‍ദേശവും അംഗങ്ങള്‍ക്ക് ലഭ്യമാക്കും എന്ന പേരിലാണ് പദ്ധതി. ആറ് ലക്കങ്ങളില്‍ ആഴ്ചപ്പതിപ്പിനൊപ്പം പച്ചക്കറി വിത്തുകള്‍ സൗജന്യമായി നല്‍കും. തുടര്‍ന്നുള്ള നാല് ലക്കങ്ങളില്‍ കൃഷി ചെയ്യാനുള്ള മാര്‍ഗനിര്‍ദേശവും നല്‍കും. മനോരമ വാങ്ങാനും വിത്തുപയോഗിക്കാനും അംഗങ്ങളെ പരമാവധി പ്രേരിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. പദ്ധതിയുടെ വിജയത്തിന് എല്ലാ സഹകരണവും കുടുംബശ്രീ മനോരമയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പദ്ധതി സംബന്ധിച്ച് മന്ത്രിമാരായ മുനീറിന്റെയും കെ പി മോഹനന്റെയും വിവരണങ്ങളടങ്ങിയ കുറിപ്പുകള്‍ അടിയന്തരമായി അയല്‍ക്കൂട്ടങ്ങളില്‍ വിതരണം ചെയ്യണമെന്നും ഉത്തരവില്‍ ആവശ്യപ്പെടുന്നുണ്ട്.

deshabhimani 190812

1 comment:

  1. മനോരമ ആഴ്ചപ്പതിപ്പിന്റെ പ്രചാരം വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഒത്താശ. ആഴ്ചപ്പതിപ്പിന്റെ "വീട്ടിലൊരു അടുക്കളത്തോട്ടം" പരിപാടിയുമായി കുടുംബശ്രീയെ ബന്ധപ്പെടുത്തി പ്രചാരം വര്‍ധിപ്പിക്കാനാണ് നീക്കം. മനോരമയും കുടുംബശ്രീയും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ഫലപ്രാപ്തിക്കായി നടപടി കൈക്കൊള്ളണമെന്നും ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍മാര്‍ക്ക് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഉത്തരവ് നല്‍കി. പദ്ധതിയില്‍ സഹകരിക്കുന്നതിലൂടെ കുടുംബശ്രീ അംഗങ്ങള്‍ നിര്‍ബന്ധമായി ആഴ്ച്ചപ്പതിപ്പ് വാങ്ങേണ്ടി വരും.

    ReplyDelete