Tuesday, August 21, 2012
യുഡിഎഫ് സര്‍ക്കാര്‍ ഭൂനിയമങ്ങള്‍ അട്ടിമറിക്കുന്നു: പിണറായി
യുഡിഎഫ് സര്‍ക്കാര്‍ ഭൂനിയമങ്ങളെ അട്ടിമറിക്കുകയാണെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഭൂപരിഷ്കരണത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ്. തോട്ടഭൂമി ടൂറിസത്തിനു മാറ്റിവെക്കുന്നതും നെല്‍വയല്‍ നീര്‍ത്തടസംരക്ഷണം നിയമഭേദഗതി അതിന്റെ ഭാഗമാണെന്നും പിണറായി പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നത് തടയാന്‍ മുഖ്യമന്ത്രിയും ചീഫ് വിപ്പും കൊണ്ടു വന്ന തന്ത്രമാണ് ഉപസമിതി. ഭൂമാഫിയക്കു വേണ്ടിയുള്ള പ്രത്യക്ഷനിലപാടാണ് യുഡിഎഫിന്. കോടതിയില്‍ സര്‍ക്കാര്‍ ഭാഗം തോറ്റുകൊടുക്കുന്നതും സുപ്രീം കോടതിയില്‍ മികച്ച അഭിഭാഷകനെ ചുമതലപ്പെടുത്താത്തതും അതുകൊണ്ടാണ്. ഉമ്മന്‍ചാണ്ടിയുടെ പൊലീസിനെ വിശ്വാസമില്ലാത്തതിനാലാണ് യുഡിഎഫ് എംഎല്‍എമാര്‍ സിബിഐ അന്വേഷണമാവശ്യപ്പെടുന്നതെന്നും പിണറായി പറഞ്ഞു.
തോട്ടത്തിന്റെ അഞ്ചു ശതമാനം ടൂറിസത്തിനു മാറ്റിവെക്കാനുള്ള നീക്കം ഭൂമാഫിയയയെ സഹായിക്കാനുള്ളതാണ്. അഞ്ച് ശതമാനമെന്നാല്‍ 90000 ഏക്കര്‍ വരും. നെല്‍വയല്‍ നീര്‍ത്തടസംരക്ഷണം നിയമഭേദഗതി ഭൂമാഫിയയെ സഹായിക്കാനാണ്. അതിനെതിരെ വ്യാപകമായ എതിര്‍പ്പാണ് ഉണ്ടാവുന്നത്. 2005 വരെ നികത്തിയതെല്ലാം കരഭൂമിയായി പരിഗണിക്കും. കൃത്രിമരേഖയുണ്ടാക്കാന്‍ സമര്‍ഥരാണ് ഭൂമാഫിയക്കാര്‍. ഇതിന്റെയെല്ലാം കൂട്ടത്തിലുള്ളതാണ്് നെല്ലിയാമ്പതിയും. പാട്ടക്കരാര്‍ ലംഘിച്ച ഭൂമി സാധാരണനിലയില്‍ സര്‍ക്കാരിന് ഏറ്റെടുക്കാം. അതിനു പകരം യുഡിഎഫ് ഉപസമിതിയെ തീരുമാനിച്ചു. കോടതിയില്‍ കേസ് നല്‍കി അട്ടിമറിക്കാനുള്ള കാലതാമസമുണ്ടാക്കാനാണ് ഉപസമിതിയെ വെച്ചത്. 1909 ലാണ് ചെറുനെല്ലി പാട്ടത്തിനു നല്‍കയത്. 2008 ല്‍ കാലാവധി കഴിഞ്ഞു. പാട്ടകാലാവധി കഴിഞ്ഞതോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ തിരിച്ചു ഭൂമി തിരിച്ചുപിടിക്കാനുള്ള നീക്കം ആരംഭിച്ചു. എല്‍ഡിഎഫ് നെല്ലിയാമ്പതിയില്‍ 4000 ഏക്കര്‍ തിരിച്ചുപിടിച്ചു. യുഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ മുന്‍എസ്റ്റേറ്റ് ഉടമകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഏറ്റെടുക്കലില്‍ ഹൈക്കോടതിയുടെ സ്റ്റേ വന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഉടമകളുമായി കൂടിയാലോചിച്ചല്ല ഭൂമി ഏറ്റെടുത്തത്. സര്‍ക്കാരിന്റെ ന്യായങ്ങള്‍ കോടതിയില്‍ അവതരിപ്പിക്കാന്‍ ബാധ്യതപ്പെട്ടവര്‍ നിശബ്ദത പാലിച്ച ഘട്ടത്തിലാണ് സ്റ്റേ ഉണ്ടാവുന്നത്. നിയമകാര്യങ്ങളിലെ അവസാനവാക്കല്ല സ്റ്റേ.
ഭൂമാഫിയുമായുള്ള യുഡിഎഫിന്റെ അവിശുദ്ധബന്ധമാണ് ഇവിടെ തെളിയുന്നത്. അഡ്വക്കറ്റ് ജനറല്‍ നേരത്തെ തോട്ടം ഉടമകളുടെ വക്കീലായിരുന്നു. തോട്ടം ഉടമകള്‍ക്കായി കേസു വാദിക്കുന്നത് എജിയുടെ അടുത്ത ബന്ധുവാണ്. കോടതിയില്‍ നിരന്തരം തോറ്റു കൊടുക്കുന്നു. ഒരു വര്‍ഷമായി തോറ്റുകൊടുക്കുന്ന കേസുകളുടെ എണ്ണവും കൂടി. സുപ്രീം കോടതിയില്‍ സീനിയര്‍ വക്കീലന്‍മാരെ വനം മന്ത്രി ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി കൂട്ടു നില്‍ക്കുന്നില്ല. നിക്ഷിപ്തതാല്‍പര്യമുണ്ട്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ നിന്ന് വനംമന്ത്രി ഇറങ്ങിപ്പോയി. നെല്ലിയാമ്പതിയുടെ രേഖകള്‍ വ്യാജമാണ്. എസ്റ്റേറ്റ് ഉടമകള്‍ നല്‍കിയ മേല്‍വിലാസവും വ്യാജമാണ്. ഉപസമിതിയെ വിശ്വാസമില്ലാത്തതിനാലാണ് യുഡിഎഫിലെ എംഎല്‍എമാര്‍ നെല്ലിയാമ്പതി സന്ദര്‍ശിച്ചത്്. കേസുകള്‍ ദുര്‍ബലപ്പെടുത്താന്‍ ചില ഭാഗത്തു നിന്നും ഗൂഢനീക്കമുണ്ടെന്നും അത് സര്‍ക്കാരിന്റെ സമീപനമാണോയെന്നും അവര്‍ പരസ്യമായി ചോദിച്ചു. സിബിഐ അന്വേഷിക്കണമെന്നും ഭരണകക്ഷി എംഎല്‍എമാര്‍ ആവശ്യപ്പെടുന്നത് കേവലമായ ആവശ്യമായി കരുതാനാവില്ല. മാഫിയയുടെ കൂടെ നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയും കൂട്ടരും നേതൃത്വം കൊടുത്ത പൊലീസ് അന്വേഷിച്ചാല്‍ കാര്യമില്ലെന്ന് അവര്‍ക്കു തന്നെ അറിയാം. യുഡിഎഫ് അന്വേഷണത്തെ അവരില്‍ തന്നെ ചിലര്‍ക്കു വിശ്വാസമില്ല. അവരെല്ലാം തമിഴ്നാടില്‍ നിന്നും പണം വാങ്ങിയതായി പി സി ജോര്‍ജ് പറഞ്ഞു. എന്നിട്ടും മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല. പിണറായി പറഞ്ഞു.
സിപിഐ എം ബുധനാഴ്ച സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തില്‍ നിശ്ചയിച്ചതില്‍ കൂടുതല്‍ പേര്‍ സംബന്ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായാണ് പ്രക്ഷോഭം. ഭക്ഷ്യസുരക്ഷ ഉറപ്പാക്കലാണ് ഏറ്റവും പ്രധാനം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയത്തിനെതിരായി കേരളത്തില്‍ 43 പ്രചാരണ ജാഥകള്‍ നടന്നു. നല്ല ജനപങ്കാളിത്തമുണ്ടായി. ജനദ്രോഹനയങ്ങള്‍ക്കെതിരെ സമരരംഗത്തിറങ്ങണമെന്നും പിണറായി അഭ്യര്‍ഥിച്ചു.
deshabhimani
Labels:
പോരാട്ടം,
രാഷ്ട്രീയം,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
യുഡിഎഫ് സര്‍ക്കാര്‍ ഭൂനിയമങ്ങളെ അട്ടിമറിക്കുകയാണെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഭൂപരിഷ്കരണത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ്. തോട്ടഭൂമി ടൂറിസത്തിനു മാറ്റിവെക്കുന്നതും നെല്‍വയല്‍ നീര്‍ത്തടസംരക്ഷണം നിയമഭേദഗതി അതിന്റെ ഭാഗമാണെന്നും പിണറായി പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നത് തടയാന്‍ മുഖ്യമന്ത്രിയും ചീഫ് വിപ്പും കൊണ്ടു വന്ന തന്ത്രമാണ് ഉപസമിതി. ഭൂമാഫിയക്കു വേണ്ടിയുള്ള പ്രത്യക്ഷനിലപാടാണ് യുഡിഎഫിന്. കോടതിയില്‍ സര്‍ക്കാര്‍ ഭാഗം തോറ്റുകൊടുക്കുന്നതും സുപ്രീം കോടതിയില്‍ മികച്ച അഭിഭാഷകനെ ചുമതലപ്പെടുത്താത്തതും അതുകൊണ്ടാണ്. ഉമ്മന്‍ചാണ്ടിയുടെ പൊലീസിനെ വിശ്വാസമില്ലാത്തതിനാലാണ് യുഡിഎഫ് എംഎല്‍എമാര്‍ സിബിഐ അന്വേഷണമാവശ്യപ്പെടുന്നതെന്നും പിണറായി പറഞ്ഞു
ReplyDelete