Tuesday, August 21, 2012
കോടതി വാര്‍ത്ത: ടി വി രാജേഷിന് ജാമ്യം, വി എസ്, സാംഗ്മ
ഷുക്കൂര്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ടി വി രാജേഷ് എംഎല്‍എക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 25000 രൂപയും തത്തുല്യമായ ആള്‍ ജാമ്യവും നല്‍കി ജയില്‍മോചിതനാക്കാന്‍ എസ്എസ് സതീശചന്ദ്രന്‍ ഉത്തരവിട്ടു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും നിര്‍ദേശമുണ്ട്. കേസില്‍ 39-ാം പ്രതിയായി പൊലീസ് രാജേഷിനെ ഉള്‍പ്പെടുത്തുകയായിരുന്നു. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും നിഷേധിച്ചു. വിചാരണകോടതിയായ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് രാജേഷിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡു ചെയ്തത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് രാജേഷിനെ പാര്‍പ്പിച്ചിരിക്കുന്നത്.
ചന്ദ്രശേഖരന്‍ വധം; 12 പേര്‍ക്ക് ജാമ്യം
കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട സിപിഐ എം തലശേരി ഏരിയ കമ്മറ്റിയംഗം കെ കെ കൃഷ്ണന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സിപിഐ എം കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റ് അംഗം പി മോഹനന്‍, പാനൂര്‍ ഏരിയ കമ്മറ്റിയംഗം പി കെ കുഞ്ഞനന്തന്‍ എന്നിവരടക്കം 5 പേരുടെ ജാമ്യാപേക്ഷ കോടതി തള്ളി.
വി എസ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി
ന്യൂഡല്‍ഹി: ഐസ്ക്രീം പുനരന്വേഷണകേസില്‍ വി എസ് അച്യുതാനന്ദന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ലഭ്യമാക്കണം. അന്വേഷണ റിപ്പോര്‍ട്ട് മാത്രമാണ് തനിക്ക് ലഭിച്ചത്. പ്രതികളായ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവരുടെ മൊഴിപ്പകര്‍പ്പുകളും അനുബന്ധരേഖകളും കൂടി ലഭ്യമാക്കമെന്നാവശ്യപ്പെട്ടാണ് വിഎസ് ഹര്‍ജി നല്‍കിയത്.
രാഷ്ട്രപതി തെരഞ്ഞെടുപ്പിനെതിരെ സാംഗ്മയുടെ ഹര്‍ജി
ന്യൂഡല്‍ഹി: രാഷ്ട്രപതിയായി പ്രണബ് മുഖര്‍ജിയുടെ തെരഞ്ഞെടുപ്പു ചോദ്യം ചെയ്ത് സാംഗ്മ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ പ്രണാബ് പ്രതിഫലമുള്ള പദവി വഹിച്ചിരുന്നതായി സാംഗ്മ ഹര്‍ജിയില്‍ ആരോപിച്ചു. കൊല്‍ക്കത്തയിലെ ഇന്‍ഡ്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായിരുന്നു പ്രണബ്. രാജിവെയ്ക്കാതെയാണ് നാമനിര്‍ദേശപത്രിക നല്‍കിയത്. പ്രണാബിന്റെ വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും സാംഗ്മ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
ബാറുകള്‍ വൈകിട്ട് തുറന്നാല്‍ മതി: ഹൈക്കോടതി
കൊച്ചി: ബാറുകളുടെ പ്രവര്‍ത്തനസമയം വൈകിട്ട് അഞ്ചു മുതലാക്കുന്ന കാര്യം പരിഗണിക്കണമെന്ന് ഹൈക്കോടതി. രാവിലെ മുതല്‍ ബാറുകള്‍ തുറന്നുവെക്കുന്നത് മദ്യാസക്തി വര്‍ധിപ്പിക്കും. ഘട്ടം ഘട്ടമായുള്ള മദ്യനിരോധനത്തിന്റെ ഭാഗമായി ബാറുകളുടെ സമയക്രമം പരിമിതപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ജ.സി എന്‍ രാമചന്ദ്രന്‍ നായര്‍, ജ.സി കെ അബ്ദുറഹീം എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ദേശം
deshabhimani news
Subscribe to:
Post Comments (Atom)
ഷുക്കൂര്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ടി വി രാജേഷ് എംഎല്‍എക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 25000 രൂപയും തത്തുല്യമായ ആള്‍ ജാമ്യവും നല്‍കി ജയില്‍മോചിതനാക്കാന്‍ എസ്എസ് സതീശചന്ദ്രന്‍ ഉത്തരവിട്ടു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും നിര്‍ദേശമുണ്ട്. കേസില്‍ 39-ാം പ്രതിയായി പൊലീസ് രാജേഷിനെ ഉള്‍പ്പെടുത്തുകയായിരുന്നു. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും നിഷേധിച്ചു. വിചാരണകോടതിയായ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് രാജേഷിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡു ചെയ്തത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് രാജേഷിനെ പാര്‍പ്പിച്ചിരിക്കുന്നത്.
ReplyDeleteഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് ജയില്‍മോചിതനായി. ചൊവ്വാഴ്ച ഹൈക്കോടതിയാണ് രാജേഷിന് ജാമ്യം അനുവദിച്ചത്. ജയില്‍ മോചിതനായ രാജേഷിന് ഉജ്ജ്വല സ്വീകരണമാണ് സിപിഐ എം പ്രവര്‍ത്തകര്‍ നല്‍കിയത്. വാദിയെ പ്രതിയാക്കുന്ന നയമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് രാജേഷ് പറഞ്ഞു. കള്ളക്കേസുകള്‍ കൊണ്ട് സിപിഐ എമ്മിനെ തകര്‍ക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ReplyDelete