Sunday, November 11, 2012

ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ പരീക്ഷണം അടുത്തയാഴ്ച

ന്യൂഡല്‍ഹി: ഭൂഖണ്ഡാന്തര മിസൈലുകളെ യാത്രാപഥത്തില്‍ത്തന്നെ തകര്‍ക്കുന്ന (ഇന്റര്‍സെപ്റ്റര്‍)}മിസൈലുകളുടെ പരീക്ഷണം ഇന്ത്യ ഉടന്‍ നടത്തും. 19നും 22നുമിടയ്ക്ക് ഒഡിഷ തീരത്ത് ഇത്തരം എട്ട് മിസൈലുകളുടെ പരീക്ഷണം നടത്തുമെന്ന് പ്രതിരോധമന്ത്രിയുടെ ശാസ്ത്ര ഉപദേശകന്‍ വി കെ സാരസ്വത് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇന്ത്യയുടെ വ്യോമ പ്രതിരോധ പദ്ധതിയുടെ ഭാഗമായി പ്രതിരോധ ഗവേഷണ വികസന സംഘടനയാണ് മിസൈലുകള്‍ വികസിപ്പിച്ചെടുത്തത്. ചന്ദിപ്പുര്‍ വിക്ഷേപണകേന്ദ്രത്തില്‍നിന്ന് കുതിച്ചുയരുന്ന നവീകരിച്ച പൃഥ്വി മിസൈലിനെ 70 കിലോമീറ്റര്‍ അകലെയുള്ള വീലര്‍ ദ്വീപില്‍നിന്ന് തൊടുക്കുന്ന പ്രതിരോധ മിസൈല്‍ ഭൗമോപരിതലത്തില്‍ 15-16 കിലോമീറ്റര്‍ ഉയരത്തില്‍വച്ച് തകര്‍ക്കും. 2006ലാണ് ഇന്ത്യ ഇന്റര്‍സെപ്റ്റര്‍ മിസൈലുകള്‍ ആദ്യമായി പരീക്ഷിച്ചത്.

No comments:

Post a Comment