Tuesday, November 13, 2012
വെള്ളാപ്പള്ളി ഇടപെടേണ്ട: പ്രതാപന്
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്
സാമുദായിക കാര്യങ്ങള്‍ നോക്കിയാല്‍ മതിയെന്നും രാഷ്ട്രീയ, ഭരണകാര്യങ്ങളില്‍
ഇടപെടേണ്ടെന്നും ടി എന്‍ പ്രതാപന് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍
പറഞ്ഞു.
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ മന്ത്രിയാക്കണമെന്ന
വെള്ളാപ്പള്ളിയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിസഭയില്‍ ഇപ്പോള്‍ പുനഃസംഘടന ആവശ്യമില്ല. ഉമ്മന്‍ചാണ്ടി മികച്ച
മുഖ്യമന്ത്രിയും ചെന്നിത്തല മികച്ച കെപിസിസി പ്രസിഡന്റുമാണ്. ചെന്നിത്തലയെ
മന്ത്രിയാക്കണമെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. വെള്ളാപ്പള്ളി
സമുദായത്തിന്റെ ക്ഷേമകാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ മതി.
രാഷ്ട്രീയപാര്ടികളിലും ഭരണത്തിലും സമ്മര്‍ദം ചെലുത്തുന്നത് ഒഴിവാക്കണം.
ചെന്നിത്തല കെപിസിസി പ്രസിഡന്റുസ്ഥാനം ഒഴിയണമെന്ന പി സി ചാക്കോയുടെ
അഭിപ്രായത്തോട് യോജിപ്പില്ല. കെ പി വിശ്വനാഥന് രൂപീകരിച്ച സംഘടനയ്ക്ക്
കോണ്‍ഗ്രസുമായി ബന്ധമില്ലെന്നും പ്രതാപന് പറഞ്ഞു.
Labels:
രാഷ്ട്രീയം,
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment