മാധ്യമങ്ങള്‍ക്ക് ബാഹ്യശക്തികള്‍
നിയന്ത്രണമേര്‍പ്പെടുത്തുന്നതിനേക്കാള്‍ നല്ലത് അവ സ്വയം
നിയന്ത്രിക്കുന്നതാണെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച
സെമിനാര്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തില്‍ വിമര്‍ശം ആവശ്യമായതിനാല്‍
മാധ്യമസ്വാതന്ത്ര്യം അനിവാര്യമാണെന്ന് സെമിനാര്‍ ഉദ്ഘാടനംചെയ്ത്
സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് എം എന്‍ വെങ്കടചെല്ലയ്യ പറഞ്ഞു.
ജനങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കുകയോ സമൂഹത്തെ പിന്നോട്ടടിക്കുകയോ
ചെയ്യുന്ന തരത്തില്‍ മാധ്യമസ്വാതന്ത്ര്യം മാറരുത്.
സ്വകാര്യതയിലേക്ക് അനാവശ്യമായി കടന്നുകയറുന്ന മാധ്യമസ്വാതന്ത്ര്യം
മാധ്യമസദാചാരത്തിന്റെ ലംഘനമാണ്. മാധ്യമങ്ങള്‍ വസ്തുതകള്‍ മനസിലാക്കി സ്വയം
നിയന്ത്രിക്കണം. പുറത്തുനിന്നുള്ള ഏജന്‍സികള്‍ മാധ്യമങ്ങളെ
നിയന്ത്രിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു
പ്രതിഫലം പറ്റി വാര്‍ത്ത നല്‍കല്‍, മാധ്യമങ്ങള്‍ ഉപയോഗിച്ച് ബ്ലാക്ക്മെയില്‍ ചെയ്യല്‍ എന്നിങ്ങനെ തെറ്റായ മാധ്യമപ്രവര്‍ത്തനങ്ങള്‍ മാധ്യമങ്ങളുടെ വാണിജ്യവല്‍ക്കരണത്തിന്റെ ഫലമാണെന്ന് പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞു. പ്രസ് കൗണ്‍സിലിനെ വികസിപ്പിച്ച് കൂടുതല്‍ അധികാരം നല്‍കണം. ഇലക്ട്രോണിക് മാധ്യമങ്ങളില്‍നിന്നുള്ള 20 അംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി മീഡിയാ കൗണ്‍സില്‍ ഓഫ് ഇന്ത്യ രൂപീകരിക്കണം. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരണം. പ്രസ് കൗണ്‍സില്‍ മാധ്യമങ്ങളെ ശത്രുവായി കണക്കാക്കുന്നില്ല. മാധ്യമരംഗത്തെ കരാര്‍ജോലി സമ്പ്രദായം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നവ മാധ്യമങ്ങള്‍ സജീവമായ ആധുനിക കാലത്ത് മാധ്യമസ്വാതന്ത്ര്യത്തെ പുനര്‍നിര്‍വചിക്കണമെന്ന് ഇന്ത്യയിലെ ജര്‍മന്‍ സ്ഥാനപതി മൈക്കള്‍ സ്റ്റൈനര്‍ പറഞ്ഞു. നിരവധി സാധ്യതകളുള്ളതാണ് നവ മാധ്യമങ്ങള്‍. എന്നാല്‍, ഇത് അരാഷ്ട്രീയവല്‍ക്കരണം പ്രചരിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് വിശാലമായ ചര്‍ച്ച നടക്കണമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി മനീഷ് തിവാരി പറഞ്ഞു. ദേശീയ മാധ്യമദിനാഘോഷത്തിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. മാധ്യമസ്വാതന്ത്ര്യം അതിരുകടന്ന് ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നെങ്കിലും മാധ്യമങ്ങള്‍ക്ക് ബാഹ്യനിയന്ത്രണം പാടില്ലെന്നാണ് നിലപാടെന്ന് ദേശീയ മാധ്യമദിനത്തോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പറഞ്ഞു.

No comments:
Post a Comment