ഗാസയിലെ ഇസ്രയേലി കടന്നാക്രമണത്തെ അപലപിക്കാന്‍ ഇന്ത്യന്‍
സര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ യോഗം ആവശ്യപ്പെട്ടു.
ഇസ്രയേലുമായുള്ള സൈനികബന്ധം ഉപേക്ഷിക്കാനും സര്‍ക്കാര്‍ തയ്യാറാകണം.
ഇന്ത്യയുമായുള്ള ആയുധകച്ചവടത്തില്‍നിന്ന് ലഭിക്കുന്ന പണമാണ് പശ്ചിമതീരത്തും
ഗാസയിലും അധിനിവേശം നടത്താന്‍ ഇസ്രയേല്‍ ചെലവിടുന്നത്.
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തെ സിപിഐ എം ശക്തമായ ഭാഷയില്‍
അപലപിച്ചു. കഴിഞ്ഞ 48 മണിക്കൂറില്‍ 250 തവണയാണ് ഗാസയില്‍ ഇസ്രയേല്‍ ആക്രമണം
നടത്തിയത്. നിരവധി പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 150 പേര്‍ക്ക്
പരിക്കേറ്റു. ഹമാസ് സൈനിക നേതാവ് അഹമ്മദ് ജാബരിയും നാലു കുട്ടികളും
കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. ഗാസയില്‍ ജീവിക്കുന്ന 17 ലക്ഷം
പലസ്തീന്‍കാര്‍ക്ക് ഭക്ഷണവും മരുന്നും ഉള്‍പ്പെടെ അവശ്യവസ്തുക്കള്‍പോലും
ലഭ്യമാകുന്നില്ല. ആശുപത്രികളില്‍ മരുന്ന് ലഭ്യമല്ല. വൈദ്യുതി-വെള്ള
വിതരണംപോലും തടഞ്ഞിരിക്കുകയാണെന്നും പിബി പറഞ്ഞു.
No comments:
Post a Comment