Tuesday, June 18, 2013

സരിതയെ ആദ്യം അറസ്റ്റ് ചെയ്തത് എല്‍ഡിഎഫ് സര്‍ക്കാര്‍

സരിത എസ് നായരെ ആദ്യം അറസ്റ്റ് ചെയ്തത്് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ജാമ്യത്തിലിറങ്ങി മുങ്ങിയ സരിതയും സംഘവും പിന്നെ തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തിയപ്പോഴാണ് ഈ സംഘം പിന്നെ തിരിച്ചെത്തിയത്. ഒരു തട്ടിപ്പ് സംഘം വീണ്ടും തിരിച്ചെത്തി പ്രവര്‍ത്തനം തുടങ്ങിയത് ഇവിടത്തെ ഇന്റലിജന്‍സിന്റെ ശ്രദ്ധയില്‍ പെട്ടില്ലേ-കോടിയേരി ചോദിച്ചു.

വീണ്ടും നുണകള്‍ പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. അത് വിലപോവില്ല. ഇത്രയും വലിയ തട്ടിപ്പ് പുറത്തുകൊണ്ടുവരാന്‍ സിറ്റിങ് ജഡ്ജിതന്നെ അന്വേഷിക്കണം. അതേ സമയം ബിജു രാധാകൃഷ്ണന്‍ അടക്കം പ്രതിയായ ക്രിമിനല്‍ കേസുകള്‍ അതിന്റെ വഴിക്ക് അന്വേഷിക്കണം. അന്വേഷണം നീട്ടി കൊണ്ടുപോകാനല്ല പ്രതിപക്ഷം ശ്രമിക്കുന്നത്. മൂന്ന് മാസത്തിനുള്ളില്‍ ജുഡീഷ്യല്‍ അന്വേഷണം പൂര്‍ത്തിയാക്കാവുന്നതേയുള്ളൂ എല്‍ഡിഎഫിന്റെ കാലത്ത് വീഴ്ചയുണ്ടായെങ്കില്‍ അതു അന്വേഷിക്കട്ടെ. വിഞ്ജാന്‍ ഭവനില്‍ വെച്ച് സരിതയെ മുഖ്യമന്ത്രി കണ്ടുവെന്ന് അദ്ദേഹത്തിന്റ വലം കൈയായ തോമസ് കുരുവിളയാണ് പറഞ്ഞത്. കേരള ഹൗസില്‍ ബീന മാധവനുമായി സംസാരിക്കുന്ന ദൃശ്യങ്ങള്‍ കാണിച്ച് മാധ്യമങ്ങള്‍ തെറ്റിധരിപ്പിക്കുകയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് ശരിയല്ല. ആ ദൃശം കാണിച്ചത് മുഖമന്ത്രി കുരുവിളക്കൊപ്പമുള്ള ദൃശം കാണിക്കാനാണ്. വിഞ്ജാന്‍ ഭവന്‍ എന്താണെന്നറിയാത്തവരെ പറ്റിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

മുഖ്യമന്ത്രി ഒരു മണിക്കുറോളം നേരം ബിജു രാധാകൃഷ്ണനുമായി സംസാരിച്ചത് തന്നെ ഞെട്ടിക്കുന്നതാണ്. മന്ത്രിമാര്‍ക്കുപോലും അത്രയും നേരം മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ സമയം കിട്ടുന്നില്ല. പി സി ജോര്‍ജ് പറയുമ്പോഴല്ല തട്ടിപ്പിനെ കുറിച്ച് തിരുവഞ്ചുര്‍ രാധാകൃഷ്ണന്‍ അറിയുന്നത്. മുന്ന് മാസം മുമ്പ് ബാബുരാജെന്നൊരാള്‍ ഈ തട്ടിപ്പ് സംഘത്തെ കുറിച്ച് തിരുവഞ്ചൂരിന് പരാതി നല്‍കിയിരുന്നു. തന്റെ കൈയില്‍നിന്ന് 1 കോടി 19 ലക്ഷം തട്ടിച്ചുവെന്നും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും പേരിലാണ് തട്ടിപ്പെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഈ പരാതികളെല്ലാം അവഗണിക്കുകയാണ് തിരുവഞ്ചൂര്‍ ചെയ്ത്ത്

എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ ഒരിക്കല്‍ സരിത നായര്‍ മറ്റൊരു സ്ത്രീക്കും കുട്ടിക്കും ഒപ്പം ആഭ്യന്തരമന്ത്രിയായിരുന്ന തന്നെ കാണാനെത്തിയിരുന്നു. അന്നത്തെ ഒരു പ്രതിപക്ഷ എംഎല്‍എയുടെ കത്തുമായാണ് വന്നത്. ചാരുമൂട് ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാനായിരുന്നു വന്നത്. എന്നാല്‍ ഓഫിസിലുള്ളവര്‍ക്ക് ഇവര്‍ പറയുന്നത് വിശ്വാസമായില്ല. തന്റെ കള്ളം കണ്ടുപിടിക്കുമോയെന്ന് ഭയന്ന് സരിത പിന്നീട് ആ വഴി വന്നിട്ടില്ല. എന്നാല്‍ ഇപ്പോഴത്തെ മന്ത്രിമാരുടെ ഓഫീസില്‍ അവര്‍ സൈര്വവിഹാരം നടത്തുകയായിരുന്നെന്നും കോടിയേരി പറഞ്ഞു.

ബിജു രാധാകൃഷ്ണന്‍ പറഞ്ഞത് വെളിപ്പെടുത്തില്ല: മുഖ്യമന്ത്രി

തിരു: ബിജു രാധാകൃഷ്ണന്‍ എന്താണ് തന്നോട് പറഞ്ഞതെന്ന് വെളിപ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. ഒരാള്‍ തന്നോട് വ്യക്തിപരമായി സംസാരിച്ച ചില കുടുംബകാര്യങ്ങളെകുറിച്ച് പുറത്ത് പറയില്ല. എം ഐ ഷാനവാസ് പറഞ്ഞതനുസരിച്ചാണ് ബിജു രാധാകൃഷ്ണനെ കണ്ടത്.തന്നെ കാണാന്‍ വരുന്നവരോട് കുറ്റവാളിയല്ലെന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരാന്‍ പറയാനാവില്ല. കുറ്റവാളികളായവര്‍ക്ക് ഈ സര്‍ക്കാര്‍ ഒരു സൗജന്യവും ചെയ്തുകൊടുത്തിട്ടില്ല. അതുകൊണ്ടുതന്നെ താന്‍ രാജി വക്കേണ്ട കാര്യമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തന്നെ കാണുമ്പോള്‍ ബിജു കൊലക്കേസ് പ്രതിയല്ല. സരിതയെ കണ്ടിട്ടില്ല. വിജ്ഞാന്‍ ഭവനിലേതെന്നും പറഞ്ഞ് കാണിക്കുന്ന ദൃശ്യങ്ങള്‍ കേരള ഹൗസിന്റെതാണ്. ക്ലിഫ് ഹൗസില്‍ സോളാല്‍ പാനല്‍ സ്ഥാപിച്ചത് അനര്‍ട്ടാണന്നും മന്ത്രി പറഞ്ഞു. സന്ദര്‍ശകരുടെ കാര്യത്തില്‍ നിയന്ത്രണം വേണമെന്നത് പരിഗണിക്കുന്നുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രി കൂടതല്‍ ചോദ്യങ്ങളോട് പ്രതികരിച്ചില്ല.

മുഖ്യമന്ത്രിയുടെ രക്ഷയ്ക്കായി തിരുവഞ്ചൂര്‍ രംഗത്ത്

തിരു: സോളാര്‍ തട്ടിപ്പ് കേസ് പ്രതികളായ ബിജു രാധാകൃഷ്ണനുമായും സരിത എസ് നായരുമായും മുഖ്യമന്ത്രിയ്ക്കുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ രക്ഷയ്ക്കായി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത്. ഇടത് സര്‍ക്കാരിന്റെ കാലത്ത് ബിജുവിനും സരിതയ്ക്കുമെതിരായ കേസുകളില്‍ കാര്യമായ അന്വേഷണം നടത്തിയിട്ടില്ലെന്ന് തിരുവഞ്ചൂര്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സോളാര്‍ തട്ടിപ്പനിരയായ വ്യക്തി അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന് 2007ല്‍ പരാതി നല്‍കിയിട്ടും 2009വരെ കാര്യമായ അന്വേഷണം നടന്നില്ലെന്നാണ് തിരുവഞ്ചൂരിന്റെ ആരോപണം.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബിജു രാധാകൃഷ്ണനുമായി ചര്‍ച്ച നടത്തിയതിന്റെ പേരില്‍ കേസില്‍ ബിജുവിന് അനുകൂലമായി ഒരു നപടിയും ഉണ്ടായിട്ടില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. സംസ്ഥാനത്ത് ലക്ഷക്കണക്കിന് പേര്‍ കേസുകളില്‍ പ്രതിയാകും. അവരെയെല്ലാം തിരിച്ചറിയാന്‍ ആര്‍ക്കും കഴിയില്ല. ബിജുവിനെതിരായ കേസുകളില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഊര്‍ജ്ജിതമായ അന്വേഷണം നടക്കുന്നതെന്നും അതിന് തടയിടാനാണ് പ്രതിപക്ഷം പ്രക്ഷോഭവുമായി രംഗത്തെത്തിയതെന്നുമാണ് തിരുവഞ്ചൂരിന്റെ ആരോപണം.

കഴിഞ്ഞദിവസം യുവജന വനിത പ്രക്ഷോഭങ്ങള്‍ക്കെതിരെ പൊലീസ് പ്രയോഗിച്ച ഗ്രനേഡ് മുന്‍ സര്‍ക്കാര്‍ ഉപയോഗിച്ച അതേ ഗ്രനേഡാണെന്നും ഇതിന് അനുമതി നല്‍കിയത് ഇടത് സര്‍ക്കാരാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. സമരക്കാരുടെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായതുകൊണ്ടാണ് പൊലീസ് ഗ്രനേഡ് അടക്കമുള്ളവ ഉപയോഗിച്ചതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment