Thursday, June 13, 2013

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ മുമ്പില്‍ ബംഗാള്‍

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ മുന്നില്‍ പശ്ചിമബംഗാള്‍. അടുത്തകാലം വരെ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായി കരുതപ്പെട്ടിരുന്ന സംസ്ഥാനമായിരുന്ന ബംഗാളിലെ ഈ മാറ്റം ഞെട്ടിപ്പിക്കുന്നതാണ്. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2012ലെ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍. 30,942 കേസാണ് ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായി നടന്ന കുറ്റകൃത്യങ്ങളുടെ 12.67 ശതമാനമാണ് ഇത്. ആന്ധ്രപ്രദേശില്‍ 28,171 കേസാണ് രജിസ്റ്റര്‍ ചെയ്തത്. മൂന്നാമതുള്ള ഉത്തര്‍പ്രദേശില്‍ 23,569 കേസുണ്ട്. കൂടുതല്‍ ബലാത്സംഗം മധ്യപ്രദേശിലാണ്്-3,425. രാജസ്ഥാനില്‍ 2,049, ബംഗാളില്‍ 2,046 എന്നിങ്ങനെയാണ് കേസ്. കേരളത്തില്‍ ഇത് 1019 ആണ്. കൂടുതല്‍ ബലാത്സംഗം നടന്ന നഗരം തലസ്ഥാനമായ ഡല്‍ഹിയാണ്-585. തിരുവനന്തപുരത്ത് 41 ബലാത്സംഗം റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീധനപീഡനത്തെ തുടര്‍ന്നുള്ള മരണങ്ങളില്‍ ഉത്തര്‍പ്രദേശാണ് മുന്നില്‍- 2,244. ബിഹാറില്‍ 1,275 പേരാണ് സ്ത്രീധനപീഡനത്തെ തുടര്‍ന്ന് മരിച്ചത്. കേരളത്തില്‍ 32 മരണമാണ് ഈ പട്ടികയിലുള്ളത്.

deshabhimani

No comments:

Post a Comment