Saturday, June 22, 2013

ജുഡീഷ്യല്‍ അന്വേഷണം നടത്തിയാല്‍ മുഖ്യമന്ത്രി രാജിവെക്കേണ്ടിവരും

സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കേണ്ടിവരുമെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. റിപ്പോര്‍ട്ടര്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിനെതിരായ അന്വേഷണം എന്ന് പറഞ്ഞാല്‍ മുഖ്യമന്ത്രിയ്ക്കെതിരാണ്. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചശേഷം മുഖ്യമന്ത്രി അധികാരത്തില്‍ തുടര്‍ന്ന ചരിത്രമില്ല. അതിനാല്‍ സോളാര്‍ അഴിമതി വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണമുണ്ടാകില്ല.

എഡിജിപിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണപരിധിയില്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പെടും. എന്നാല്‍ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാനോ പ്രതിചേര്‍ക്കാനോ കഴിയില്ല. ജുഡീഷ്യല്‍ അന്വേഷണത്തില്‍ മുഖ്യമന്ത്രിയേയും അന്വേഷണ വിധേയനാക്കാം. രണ്ട് അന്വേഷണവും തമ്മിലുള്ള വ്യത്യാസം ഇതാണ്.

ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ഒരു വര്‍ഷത്തിന് ശേഷം ഉമ്മന്‍ചാണ്ടി നിരപരാധിയാണെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ ആരെങ്കിലും അദ്ദേഹത്തിന് മുഖ്യമന്ത്രിസ്ഥാനം തിരികെ നല്‍കുമോയെന്നും ജോര്‍ജ് ചോദിച്ചു. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണോ എന്ന് ഹൈക്കമാന്റ് തീരുമാനിക്കും. അതില്‍ ഘടകകക്ഷികള്‍ ഇടപെടേണ്ട ആവശ്യമില്ലെന്ന് ചീഫ് വിപ്പ് കൂട്ടിച്ചേര്‍ത്തു.

deshabhimani

No comments:

Post a Comment