Thursday, June 6, 2013

വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കല്‍ ഓണ്‍ലൈനില്‍ മാത്രം

വോട്ടര്‍പട്ടികയില്‍ പുതുതായി പേരുചേര്‍ക്കുന്നതിനുള്ള അപേക്ഷ പൂര്‍ണമായി ഓണ്‍ലൈനിലാക്കി. 2014 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്കും ഇതുവരെ വോട്ടര്‍പട്ടികയില്‍ പേരില്ലാത്തവര്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം. ഇന്റര്‍നെറ്റ് സൗകര്യമുള്ളവര്‍ക്ക് വീട്ടിലിരുന്നും അല്ലാത്തവര്‍ക്ക് അക്ഷയ സെന്റര്‍ മുഖേനയോ ഇന്റര്‍നെറ്റ് കഫേകളിലൂടെയോ അപേക്ഷ നല്‍കാം. ഇതിനായി അക്ഷയകേന്ദ്രങ്ങളും ഇന്റര്‍നെറ്റ് കഫേകളും വാങ്ങുന്ന ഫീസ് ഏകീകരിക്കും. താലൂക്ക് ഓഫീസുകളില്‍ നേരിട്ട് എത്തിയും ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാം.

ംംം.രലീ.സലൃമഹമ.ഴീ്.ശി വെബ്്സൈറ്റില്‍ പുതിയ വോട്ടര്‍മാര്‍ക്ക് രജിസ്ട്രേഷന്‍ നടത്താം. ഇംഗ്ലീഷിലും മലയാളത്തിലും അപേക്ഷ നല്‍കാം. അപേക്ഷ ലഭിച്ചയുടനെയും തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറായിക്കഴിയുമ്പോഴും ഇതുസംബന്ധിച്ച അറിയിപ്പ് എസ്എംഎസായി അപേക്ഷകന് ലഭിക്കും. അപേക്ഷ നിരസിച്ചാലും അറിയിപ്പ് എത്തും. രജിസ്റ്റര്‍ ചെയ്ത് 48 മണിക്കൂറിനുള്ളില്‍, എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ തിരുത്താം. അപേക്ഷകന്‍ ഹിയറിങ്ങിനായി താലൂക്ക് ഓഫീസില്‍ പോകേണ്ടതില്ല. തെരഞ്ഞെടുപ്പു കമീഷന്‍ നിയോഗിച്ച ബൂത്തു ലെവല്‍ ഓഫീസര്‍മാര്‍ (ബിഎല്‍ഒ) വീട്ടില്‍ നേരിട്ടെത്തി റിപ്പോര്‍ട്ട് എടുക്കും. തിരിച്ചറിയല്‍ കാര്‍ഡ് ബിഎല്‍ഒമാര്‍ നേരിട്ടോ തപാലിലോ എത്തിക്കും. തപാലില്‍ വേണ്ടവര്‍ 25 രൂപ അടയ്ക്കണം. പട്ടികജാതി, വര്‍ഗ സങ്കേതങ്ങളില്‍ കമീഷന്‍ നേരിട്ടെത്തി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തും. മലപ്പുറം ജില്ലയില്‍ പെണ്‍കുട്ടികള്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതില്‍ വിമുഖത കാട്ടുന്നുണ്ടെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നളിനി നെറ്റോ പറഞ്ഞു. ഇവിടെ വിദ്യാര്‍ഥികളെ ഇലക്ടറല്‍ റോള്‍ അംബാസഡര്‍മാരായി നിയോഗിച്ച് പ്രചാരണം നടത്തും.

deshabhimani

No comments:

Post a Comment