Monday, March 31, 2014

തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സമ്പൂര്‍ണ നിയമനിരോധനം

സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞാലുടന്‍ സമ്പൂര്‍ണ നിയമനിരോധനം ഏര്‍പ്പെടുത്തും. കെടുകാര്യസ്ഥതമൂലമുണ്ടായ സാമ്പത്തികപ്രതിസന്ധിയുടെ മറവിലാണ് പൂര്‍ണ നിയമനിരോധനം നടപ്പാക്കുന്നത്. സാമ്പത്തികപ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പുതിയ നിയമനങ്ങള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തണമെന്ന് ധനവകുപ്പ് ശുപാര്‍ശ ചെയ്തിരിക്കുകയാണ്. പുതിയ തസ്തികകള്‍ സൃഷ്ടിക്കരുതെന്നും ധനവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ചെലവുചുരുക്കലിന്റെ ഭാഗമായി കടുത്തനടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന് എല്ലാ വകുപ്പിനും മുന്നറിയിപ്പും ലഭിച്ചു. പുതിയ നിയമനങ്ങള്‍ നിര്‍ത്തിവയ്ക്കാനും തസ്തികകള്‍ വെട്ടിക്കുറയ്ക്കണമെന്നും ശുപാര്‍ശചെയ്ത് എക്സ്പെന്റിച്ചര്‍ സെക്രട്ടറി കഴിഞ്ഞവര്‍ഷം സമര്‍പ്പിച്ച റിപ്പോര്‍ട്ടും സര്‍ക്കാര്‍ പൊടിതട്ടി എടുത്തിട്ടുണ്ട്. ഏപ്രില്‍ അവസാനവാരത്തോടെ നിയമനിരോധന നടപടികള്‍ പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ ആലോചന. ധനവകുപ്പ് ഇതിന്റെ വിശദാംശം തയ്യാറാക്കുകയാണ്.

നിയമനിരോധനം സംസ്ഥാനത്തെ ലക്ഷക്കണക്കിന് തൊഴില്‍രഹിതര്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ഇടിത്തീയാകും. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പിഎസ്സി വഴിയുള്ള നിയമനങ്ങള്‍ കൃത്യമായി നടക്കുന്നില്ല. ഈവര്‍ഷം സംസ്ഥാനത്ത് ഏപ്രില്‍-മെയ് മാസങ്ങളിലായി സര്‍വീസ് മേഖലയില്‍നിന്ന് പതിനാലായിരത്തിലധികംപേരാണ് വിരമിക്കുന്നത്. സമീപകാലചരിത്രത്തില്‍ ഇത്രയുമധികംപേര്‍ ഒന്നിച്ചുവിരമിക്കുന്നത് ആദ്യമാണ്. സമ്പൂര്‍ണ നിയമനിരോധനം നിലവില്‍വരുന്നതോടെ ഈ ഒഴിവുകളിലേക്ക് നിയമനമുണ്ടാകില്ല. പിഎസ്സിയില്‍ നിലവിലുള്ള 2500ലധികം റാങ്ക്ലിസ്റ്റുകളിലെ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ നിയമനസാധ്യത സര്‍ക്കാര്‍ തീരുമാനം നടപ്പാകുന്നതോടെ മങ്ങും. ഏറ്റവുംകൂടുതല്‍ പേര്‍ ഉള്‍പ്പെട്ട 14 ജില്ലയിലെ എല്‍ഡി ക്ലര്‍ക്കടക്കമുള്ള റാങ്ക്ലിസ്റ്റുകളാണ് ഇവയില്‍ പ്രധാനം. ഈ റാങ്ക്ലിസ്റ്റുകളില്‍നിന്നുള്ള നിയമനം ഇപ്പോള്‍ തന്നെ ഇഴയുകയാണ്. കെഎസ്ആര്‍ടിസി റിസര്‍വ് കണ്ടക്ടര്‍ നിയമനവും എങ്ങുമെത്തിയിട്ടില്ല.

വിജ്ഞാപനമിറക്കിയിട്ടും തുടര്‍നടപടി ഇല്ലാത്തതുമൂലം 80 ലക്ഷത്തിലധികം അപേക്ഷ പിഎസ്സിയില്‍ കെട്ടിക്കിടക്കുന്നു. പിഎസ്സിയിലേക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കുന്ന അവസ്ഥയുമുണ്ട്. കാര്യമായ നിയമനങ്ങള്‍ നടത്താതെ പിഎസ്സി റാങ്ക്ലിസ്റ്റുകളുടെ കാലാവധി നീട്ടി ഉദ്യോഗാര്‍ഥികളെ കബളിപ്പിക്കുന്ന തന്ത്രമാണ് സര്‍ക്കാര്‍ നടത്തുന്നത്. യുഡിഎഫ് അധികാരത്തില്‍ വന്ന ശേഷം നാലുതവണ റാങ്ക്ലിസ്റ്റുകളുടെ കാലാവധി നീട്ടിയതല്ലാതെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. നൂറോളം റാങ്ക്ലിസ്റ്റ് ഒരുനിയമനവും നടക്കാതെ കാലഹരണപ്പെട്ടു. പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നതിനുള്ള നീക്കവുമുണ്ട്. യുഡിഎഫ് അനുകൂലസംഘടനകളെക്കൊണ്ട് സുപ്രീംകോടതിയില്‍ ഹര്‍ജി കൊടുപ്പിച്ചതിനു പിന്നിലും സര്‍ക്കാരിന്റെ ഗൂഢലക്ഷ്യമാണ് ഉള്ളത്.

ദിലീപ് മലയാലപ്പുഴ

മതനിരപേക്ഷ ബദലില്‍ കൂടുതല്‍ കക്ഷികള്‍ വരും: എസ് ആര്‍ പി

കോഴിക്കോട്: തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ചില കക്ഷികള്‍കൂടി വിശാല മതനിരപേക്ഷ ബദലില്‍ വരുമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. കലിക്കറ്റ് പ്രസ് ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാന്‍ ഒരുകക്ഷിക്കുമാവില്ല. പ്രാദേശിക കക്ഷികള്‍ എല്ലാ സംസ്ഥാനത്തും ശക്തിയാണ്. കോണ്‍ഗ്രസിനെ അധികാരത്തില്‍നിന്ന് മാറ്റാനും ബിജെപി അധികാരത്തില്‍ വരുന്നത് തടയാനും ഇത്തരം കക്ഷികളെ യോജിപ്പിച്ച് മൂന്നാംബദല്‍ ഉയര്‍ന്നുവരും.

കോണ്‍ഗ്രസിന് സീറ്റുകളുടെ എണ്ണത്തില്‍ രണ്ടക്കം കടക്കാനാവില്ല. കോണ്‍ഗ്രസിന് മത്സരിക്കാന്‍ സ്ഥാനാര്‍ഥികളെ കിട്ടാത്ത അവസ്ഥയാണ്. പല നേതാക്കളും കേന്ദ്രമന്ത്രിമാരും മത്സരിക്കാന്‍ ധൈര്യം കാട്ടുന്നില്ല. പല നേതാക്കളും ഒളിവിലാണ്. കോണ്‍ഗ്രസ് എവിടെയെത്തി എന്നതിന് തെളിവാണിത്. ഇതുപയോഗപ്പെടുത്താന്‍ ആവുമോ എന്നാണ് ബിജെപിയുടെ ശ്രമം. സിപിഐ എം അടക്കമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മുന്നേറ്റത്തിന്റെ പാതയിലാണ്. "89ല്‍ വി പി സിങ്ങും "96ല്‍ ദേവഗൗഡയും ഗുജ്റാലും അധികാരത്തില്‍ വന്ന സാഹചര്യമാണിന്നുള്ളത്. വിലക്കയറ്റവും അഴിമതിയും തൊഴിലില്ലായ്മയും ഇല്ലാതാക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാനും ഉതകുന്ന ഇടതു സാമ്പത്തിക നയങ്ങളാണ് ഉണ്ടാകേണ്ടത്.

എന്നാലേ ജനതാല്‍പര്യം സംരക്ഷിക്കാനാകൂ. കോണ്‍ഗ്രസിന്റെ അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ 6.25 ലക്ഷം കോടിയുടെ അഴിമതി നടന്നുവെന്നാണ് സിഎജി റിപ്പോര്‍ട്ടിലുള്ളത്. ധനികരെ സഹായിക്കുന്ന സാമ്പത്തികനയങ്ങളാണ് നവ ഉദാരവല്‍ക്കരണത്തിന്റെ പേരില്‍ കോണ്‍ഗ്രസ് പിന്തുടരുന്നത്. ഈ നയം നടപ്പാക്കാന്‍ ബിജെപിയുമായി ചങ്ങാത്തത്തിലാണ് കോണ്‍ഗ്രസ്. ബിജെപിക്കെതിരെ തത്വാധിഷ്ഠിത നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് കെല്‍പ്പില്ല. ബിജെപിയെ തടയാന്‍ കോണ്‍ഗ്രസിനാവില്ല. ആംആദ്മി പാര്‍ടിക്ക് ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടനം ആവര്‍ത്തിക്കാവില്ല. ഇടതുപക്ഷ-മതനിരപേക്ഷ കക്ഷികളുടെ കരുത്ത് വര്‍ധിപ്പിക്കല്‍ സിപിഐ എമ്മിന്റെ മുഖ്യലക്ഷ്യമാണ്.

സലിംരാജ് തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശമാണുണ്ടായത്. ജനാധിപത്യ ബോധമുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി രാജിവയ്ക്കണം. തന്റെ വാദം ഹൈക്കോടതി കേട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി പറയുന്നത് ശരിയല്ല. പ്രതിപക്ഷ നേതാവ് വി എസ് നിലപാട് മാറ്റിയെന്ന് പറയുന്നത് വി എസിനെയും പാര്‍ടിയെയും ആക്ഷേപിക്കാനാണെന്ന് ചോദ്യത്തിന് മറുപടിയായി എസ് ആര്‍ പി പറഞ്ഞു.

തെരഞ്ഞെടുപ്പിന് ശേഷം കേരളരാഷ്ട്രീയം മാറും: എസ് ആര്‍ പി

തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം കേരള രാഷ്ട്രീയത്തില്‍ മാറ്റത്തിനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. യുഡിഎഫ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാണ്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ അത് മൂര്‍ച്ഛിക്കും- തൃശൂര്‍ പ്രസ് ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിക്കെതിരായ ഹൈക്കോടതി ഉത്തരവിനുശേഷമുണ്ടായ പ്രതികരണങ്ങള്‍ മാറ്റത്തിന്റെ സൂചനയാണ്. കോടതിവിധി തന്റെ അഭിപ്രായം കേള്‍ക്കാതെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിയല്ല. ഹൈക്കോടതി പരാമര്‍ശം വ്യക്തിപരമായല്ല, ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രിക്കെതിരാണ്. സര്‍ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായം കേട്ടശേഷമാണ് കോടതി പരാമര്‍ശം നടത്തിയത്. ഈ വിഷയത്തിലുള്ള എല്‍ഡിഎഫിന്റെ ആവശ്യം ശരിയാണെന്ന് ഹൈക്കോടതി പരാമര്‍ശത്തിലൂടെ തെളിഞ്ഞു. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് മുഴുവന്‍ ക്രിമിനല്‍ കുറ്റം ചെയ്യുന്നവരാണ്. അവര്‍ക്ക് സംരക്ഷണം നല്‍കുകയാണ് മുഖ്യമന്ത്രി. ഇടതുപക്ഷരാഷ്ട്രീയത്തിന് കൂടുതല്‍ സ്വീകാര്യത വന്നതുകൊണ്ടാണ് പല പ്രമുഖരും എല്‍ഡിഎഫ് പാനലില്‍ മത്സരിക്കാന്‍ തയ്യാറാവുന്നത്. വലത് രാഷ്ട്രീയം ഉപേക്ഷിച്ച് ഇടതുപക്ഷനയം സ്വീകരിച്ച് വരുന്നവരെ എല്‍ഡിഎഫ് സ്വീകരിക്കും. കുടിപ്പകയില്‍ എല്‍ഡിഎഫ്് വിശ്വസിക്കുന്നില്ല. രാഷ്ട്രീയ നിലപാട് തിരുത്തിവരുന്നവരെ സ്വീകരിക്കും. കേരളത്തില്‍ ആര്‍എസ്പിയിലെ ഒരു ചെറിയ വിഭാഗം മാത്രമാണ് യുഡിഎഫിനും യുപിഎക്കും പിന്തുണയുമായി പോയത്. ബംഗാള്‍ ഉള്‍പ്പെടെ ആര്‍എസ്പിയുടെ മറ്റ് ഘടകങ്ങള്‍ ഇടതുപക്ഷത്തോടൊപ്പമാണ്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ഉയര്‍ന്ന പ്രശ്നങ്ങള്‍ വിദഗ്ധര്‍ ഉള്‍പ്പെട്ട സമിതിയാണ് പരിശോധിച്ച് തീര്‍പ്പാക്കേണ്ടത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വന്ന വിജ്ഞാപനത്തിന് അത് എഴുതിയ കടലാസിന്റെ വില പോലുമില്ല. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ മലബാറില്‍ പ്രചാരണത്തിന് പോകുന്നില്ലെന്നത് അപവാദപ്രചാരണമാണ്. പ്രകാശ്കാരാട്ടും പിണറായി വിജയനും താനും അടക്കമുള്ളവരും എല്ലാ ജില്ലകളിലും പോവുന്നില്ല. വി എസ് നിലപാട് മാറ്റി എന്ന് പറയുന്നത് ശരിയല്ല. പാര്‍ടിയുടെ പരമോന്നതസമിതിയിലെ മുതിര്‍ന്ന അംഗവും ജനസമ്മിതിയുള്ള നേതാവുമാണ് വി എസ്. പാര്‍ടിക്കകത്ത് അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അങ്ങിനെ പറയണമെന്നാണ് പാര്‍ടിയുടെ നിലപാട്. വ്യത്യസ്ത അഭിപ്രായം ഉണ്ടായാല്‍ ഭൂരിപക്ഷാഭിപ്രായപ്രകാരം തീരുമാനിക്കും. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും രാഷ്ട്രീയപാര്‍ടികളും ജനങ്ങളും അണിനിരന്നു. ഈ രണ്ട് കക്ഷികള്‍ക്കും എതിരായ ഇടത് മതേതരകക്ഷികള്‍ക്ക് ഭൂരിപക്ഷം ലഭിക്കുമെന്നും എസ്ആര്‍പി പറഞ്ഞു.

deshabhimani

ചന്ദ്രശേഖരന്‍ വധ ഗൂഢാലോചനക്കേസ് സിബിഐ ഏറ്റെടുക്കില്ല

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാനാവില്ലെന്ന് സിബിഐ. സംസ്ഥാന പൊലീസ് അന്വേഷിച്ച കേസ് ദേശീയ ഏജന്‍സി ഏറ്റെടുക്കേണ്ടതില്ലെന്ന് സിബിഐ വക്താവ് വ്യക്തമാക്കി. ഇക്കാര്യം സിബിഐ പേഴ്സണല്‍ മന്ത്രാലയത്തെ അറിയിച്ചു. കേസ് ഏറ്റെടുക്കേണ്ട പ്രത്യേക സാഹചര്യമില്ലെന്നും സിബിഐ വക്താവ് പറഞ്ഞു. സിബിഐ വക്താവ് കാഞ്ചന്‍ പ്രസാദാണ് നിലപാട് വ്യക്തമാക്കിയത്.

കഴിഞ്ഞമാസമാണ് ഗൂഢാലോചനക്കേസ് സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആഭ്യന്തര സെക്രട്ടറി നല്‍കിയ നിയമോപദേശത്തിന്റെയും പ്രത്യേക അനേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെയും ശുപാര്‍ശയുടെയും അടിസ്ഥാനത്തിലായിരുന്നു സര്‍ക്കാര്‍ തീരുമാനം. കേസ് ഏറ്റെടുക്കാനാവില്ലെന്ന സിബിഐ നിലപാട് സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

ഒരു ദേശീയ ഏജന്‍സി അന്വേഷിക്കേണ്ട പ്രാധാനം ചന്ദ്രശേഖരന്‍ വധക്കേസിനില്ലെന്നും നിലവില്‍ സിബിഐയ്ക്ക് കേരളത്തില്‍ ആവശ്യത്തിലധികം കേസുകളുണ്ടെന്നും വക്താവ് പേഴ്സണല്‍ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണത്തിന് ശേഷം വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിച്ച കേസ് സിബിഐയ്ക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

deshabhimani

പതിഞ്ഞ താളത്തില്‍ മുറുകുന്ന വാദങ്ങള്‍

കോഴിക്കോട്: എസ് ആര്‍ പിയുടെ വാക്കുകള്‍ക്ക് ചെവിയോര്‍ത്ത് ചേവരമ്പലം തൊട്ടില്‍പീടികയില്‍ ഒരു ഗ്രാമം ഒന്നാകെയുണ്ട്. കൃഷ്ണപിള്ളയും എ കെ ജിയും പ്രസ്ഥാനം കെട്ടിപ്പടുത്ത നാട്ടില്‍ മീനമാസത്തിന്റെ തീച്ചൂടിലും അണയാത്ത ആവേശം. ആറുവയസ്സുകാരി അവന്തിക ചുകന്ന ചെമ്പരത്തിപ്പൂമാലയിട്ട് സ്വീകരിച്ചു. പതിഞ്ഞ ശബ്ദത്തില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞുതുടങ്ങി, എ കെ ആന്റണിക്കും കോണ്‍ഗ്രസിനും എതിരായ നാടിന്റെ നിലപാടുകള്‍.

""ധനികര്‍ക്കായി, ധനികര്‍ക്കുവേണ്ടി ധനികര്‍ നടത്തുന്ന ഭരണമാണ് കോണ്‍ഗ്രസിന്റേത്. ഇതിനെ എതിര്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് പഴയ ജീവിതമാണെന്നാണ് എ കെ ആന്റണി പറയുന്നത്. പണക്കാര്‍ക്കായി നയം നടപ്പാക്കുന്ന ആന്റണിയുടെയും കോണ്‍ഗ്രസിന്റെയും നയം പുത്തനാണെങ്കില്‍ അത് ഞങ്ങള്‍ക്ക് വേണ്ട. ഞങ്ങള്‍ പൊതുമേഖലയെ കോര്‍പറേറ്റുകള്‍ക്ക് തൂക്കിവില്‍ക്കുന്നതിനെ എതിര്‍ക്കുന്നു. ഇതൊക്കെ സ്വീകരിക്കുന്നതാണ് പുതുമയെങ്കില്‍ ആ പുതുമ എ കെ ആന്റണിക്കും ആ പാര്‍ടിക്കുമേ ചേരൂ. അത് ഞങ്ങള്‍ക്കുവേണ്ടാ""- പാവപ്പെട്ടവരോടുള്ള ഇടതുപക്ഷത്തിന്റെ പ്രതിബദ്ധത എസ് ആര്‍ പിയുടെ വാക്കുകളില്‍ തിളങ്ങി.

പതിഞ്ഞ ശബ്ദത്തില്‍, ചെറുവാക്കുകളില്‍, കോണ്‍ഗ്രസിന്റെ ജനവിരുദ്ധതയും ഇടതുപക്ഷത്തിന്റെ പ്രസക്തിയും ഓര്‍മിപ്പിച്ചുള്ള പ്രസംഗം. കൊലകൊമ്പനായ മന്ത്രി ചിദംബരമടക്കം കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിക്കാതെ ഹൈക്കമാന്‍ഡിനെ ഒളിച്ചുനടക്കുകയാണെന്ന് എസ് ആര്‍ പി പരിഹസിച്ചു. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷമുയര്‍ത്തുന്നത് മൂന്ന് രാഷ്ട്രീയമുദ്രാവാക്യങ്ങളാണ്. കോണ്‍ഗ്രസിനെ അധികാരത്തില്‍നിന്നിറക്കുക, ബിജെപിയെ അകറ്റുക, ഇടതുപക്ഷ മതനിരപേക്ഷ ബദല്‍ അധികാരത്തിലേറ്റുക. വാക്കുകളില്‍ വികാരത്തള്ളിച്ചയില്ലാതെ, കത്തിപ്പടരുന്ന കയറ്റിറക്കങ്ങളില്ലാതെ ഒരേ താളപ്രവാഹത്തിലൊഴുകുന്ന പുഴപോലെ എസ് ആര്‍ പി പ്രസംഗം തുടരുകയാണ്.

കണക്കുകളും രാഷ്ട്രതന്ത്രവുമുണ്ടതില്‍. വിശകലനങ്ങളും വിലയിരുത്തലുകളും നിരീക്ഷണങ്ങളുമായി അവയ്ക്കകമ്പടിയായി ശക്തമായ വാദങ്ങളുമായുള്ള പ്രസംഗം പലപ്പോഴും ഒരു ക്ലാസിനെ ഓര്‍മിപ്പിക്കുന്നതാണ്. ഞായറാഴ്ച കോഴിക്കോട് ലോക്സഭാമണ്ഡലത്തിലായിരുന്നു പര്യടനം. എ വിജയരാഘവന് വോട്ടഭ്യര്‍ഥിച്ച് അഞ്ച് കുടുംബസംഗമങ്ങളിലാണ് പങ്കെടുത്തത്. കോഴിക്കോട്്-മലപ്പുറം അതിര്‍ത്തിയായ മണ്ണൂര്‍ വളവിലായിരുന്നു തുടക്കം. ഒരുകിലോ റബറിന് വര്‍ഷത്തിനകം നൂറുരൂപ കുറഞ്ഞതടക്കം വിശദമാക്കുമ്പോള്‍ ദീര്‍ഘകാലം കിസാന്‍സഭയുടെ അമരക്കാരനായിരുന്ന സഖാവിന്റെ ശൈലിയിലായി പ്രസംഗം. മണ്ണൂരില്‍നിന്ന് സ്ഥലം എംഎല്‍എകൂടിയായ എളമരം കരീമിന് മൈക്ക് കൈമാറി അടുത്ത സ്ഥലത്തേക്ക്.

ചേവായൂരിലെത്തിയപ്പോള്‍ എസ് ആര്‍ പിയെ സ്വീകരിക്കാന്‍ പഴയകാല സഖാവുമുണ്ടായിരുന്നു. 1972ല്‍ പാര്‍ടി കോഴിക്കോട് ജില്ലാഓഫീസ് സെക്രട്ടറിയായിരുന്ന എ എന്‍ തോമസ്. കെഎസ്വൈഎഫ് സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്തെ തോമസ് ഓര്‍മിപ്പിച്ചപ്പോള്‍ 76 പിന്നിട്ട രാമചന്ദ്രന്‍പിള്ളയില്‍ പഴയ യുവജനപ്രവര്‍ത്തനകാലത്തേക്കൊരു പിന്മടക്കം. സിപിഐ എം ലോക്കല്‍കമ്മിറ്റി അംഗം ടി കെ വേണുവിന്റെ വീട്ടില്‍നിന്ന് ഭക്ഷണം. അല്‍പ്പസമയവിശ്രമശേഷം കലിക്കറ്റ് പ്രസ്ക്ലബ്ബിലേക്ക്. മാധ്യമപ്രവര്‍ത്തകരുമായി മുഖാമുഖത്തിനുശേഷം മലയോരമായ താമരശേരിയില്‍.

ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണനുമൊത്ത് താമരശേരിയില്‍ എത്തുമ്പോള്‍ സമയം നാലര. അരമണിക്കൂര്‍ പ്രസംഗശേഷം ഉള്യേരി ആനവാതുക്കലേക്ക്. തലക്കുളത്തൂര്‍ പറമ്പത്ത് ബസാറിലെ അവസാനയോഗവും തീരുമ്പോള്‍ മണി എട്ടാകുന്നു. നേരെ കണ്ണൂരിലേക്ക്. തിങ്കളാഴ്ച രാവിലെ കാസര്‍കോട് മണ്ഡലത്തിലാണ് പര്യടനം. ആറുമണ്ഡലങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കിയ എസ് ആര്‍ പി ഇക്കുറി ഇടതുപക്ഷം മികച്ച നേട്ടം കൈവരിക്കുന്നതിന്റെ പ്രതിഫലനം നാട്ടിലാകെ പ്രകടമാകുന്ന ആഹ്ലാദത്തിലാണ്.

പി വി ജീജോ

തെരഞ്ഞെടുപ്പിന് ശേഷം കേരളരാഷ്ട്രീയം മാറും: എസ് ആര്‍ പി

തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം കേരള രാഷ്ട്രീയത്തില്‍ മാറ്റത്തിനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. യുഡിഎഫ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാണ്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ അത് മൂര്‍ച്ഛിക്കും- തൃശൂര്‍ പ്രസ് ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിക്കെതിരായ ഹൈക്കോടതി ഉത്തരവിനുശേഷമുണ്ടായ പ്രതികരണങ്ങള്‍ മാറ്റത്തിന്റെ സൂചനയാണ്. കോടതിവിധി തന്റെ അഭിപ്രായം കേള്‍ക്കാതെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിയല്ല. ഹൈക്കോടതി പരാമര്‍ശം വ്യക്തിപരമായല്ല, ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രിക്കെതിരാണ്. സര്‍ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായം കേട്ടശേഷമാണ് കോടതി പരാമര്‍ശം നടത്തിയത്. ഈ വിഷയത്തിലുള്ള എല്‍ഡിഎഫിന്റെ ആവശ്യം ശരിയാണെന്ന് ഹൈക്കോടതി പരാമര്‍ശത്തിലൂടെ തെളിഞ്ഞു. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് മുഴുവന്‍ ക്രിമിനല്‍ കുറ്റം ചെയ്യുന്നവരാണ്. അവര്‍ക്ക് സംരക്ഷണം നല്‍കുകയാണ് മുഖ്യമന്ത്രി. ഇടതുപക്ഷരാഷ്ട്രീയത്തിന് കൂടുതല്‍ സ്വീകാര്യത വന്നതുകൊണ്ടാണ് പല പ്രമുഖരും എല്‍ഡിഎഫ് പാനലില്‍ മത്സരിക്കാന്‍ തയ്യാറാവുന്നത്. വലത് രാഷ്ട്രീയം ഉപേക്ഷിച്ച് ഇടതുപക്ഷനയം സ്വീകരിച്ച് വരുന്നവരെ എല്‍ഡിഎഫ് സ്വീകരിക്കും. കുടിപ്പകയില്‍ എല്‍ഡിഎഫ്് വിശ്വസിക്കുന്നില്ല. രാഷ്ട്രീയ നിലപാട് തിരുത്തിവരുന്നവരെ സ്വീകരിക്കും. കേരളത്തില്‍ ആര്‍എസ്പിയിലെ ഒരു ചെറിയ വിഭാഗം മാത്രമാണ് യുഡിഎഫിനും യുപിഎക്കും പിന്തുണയുമായി പോയത്. ബംഗാള്‍ ഉള്‍പ്പെടെ ആര്‍എസ്പിയുടെ മറ്റ് ഘടകങ്ങള്‍ ഇടതുപക്ഷത്തോടൊപ്പമാണ്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ഉയര്‍ന്ന പ്രശ്നങ്ങള്‍ വിദഗ്ധര്‍ ഉള്‍പ്പെട്ട സമിതിയാണ് പരിശോധിച്ച് തീര്‍പ്പാക്കേണ്ടത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വന്ന വിജ്ഞാപനത്തിന് അത് എഴുതിയ കടലാസിന്റെ വില പോലുമില്ല. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ മലബാറില്‍ പ്രചാരണത്തിന് പോകുന്നില്ലെന്നത് അപവാദപ്രചാരണമാണ്. പ്രകാശ്കാരാട്ടും പിണറായി വിജയനും താനും അടക്കമുള്ളവരും എല്ലാ ജില്ലകളിലും പോവുന്നില്ല. വി എസ് നിലപാട് മാറ്റി എന്ന് പറയുന്നത് ശരിയല്ല. പാര്‍ടിയുടെ പരമോന്നതസമിതിയിലെ മുതിര്‍ന്ന അംഗവും ജനസമ്മിതിയുള്ള നേതാവുമാണ് വി എസ്. പാര്‍ടിക്കകത്ത് അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അങ്ങിനെ പറയണമെന്നാണ് പാര്‍ടിയുടെ നിലപാട്. വ്യത്യസ്ത അഭിപ്രായം ഉണ്ടായാല്‍ ഭൂരിപക്ഷാഭിപ്രായപ്രകാരം തീരുമാനിക്കും. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും രാഷ്ട്രീയപാര്‍ടികളും ജനങ്ങളും അണിനിരന്നു. ഈ രണ്ട് കക്ഷികള്‍ക്കും എതിരായ ഇടത് മതേതരകക്ഷികള്‍ക്ക് ഭൂരിപക്ഷം ലഭിക്കുമെന്നും എസ്ആര്‍പി പറഞ്ഞു.

deshabhimani

ഇന്ത്യന്‍ ബാങ്കുകള്‍ വിദേശികള്‍ക്ക്

ഘടനാമാറ്റത്തിലൂടെ ഇന്ത്യന്‍ ബാങ്കുകളെ വിദേശികളുടെ കൈകളിലെത്തിക്കാന്‍ നീക്കം ശക്തം. 2012 ഡിസംബറിലെ ബാങ്കിങ് നിയമ ഭേദഗതിയുടെ ചുവടുപിടിച്ചാണ് പൊതുമേഖലാബാങ്കുകളുടെ നിയന്ത്രണം സ്വകാര്യ ഗ്രൂപ്പുകള്‍ക്കോ വിദേശികള്‍ക്കുതന്നെയോ കൈവശപ്പെടുത്താവുന്ന അവസ്ഥയുണ്ടാക്കുന്നത്. ഈ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയോ കോണ്‍ഗ്രസോ അധികാരത്തിലെത്തിയാല്‍ ഉടന്‍ ഇന്ത്യന്‍ ബാങ്കുകളുടെ ശവപ്പെട്ടിയില്‍ അവസാന ആണിയടിക്കുന്ന നിയമഭേദഗതി നടപ്പാക്കും.

സ്വകാര്യ ഓഹരി ഉടമകളുടെ വോട്ടവകാശം പത്ത് ശതമാനമാക്കിയതോടെ അഞ്ചുപേര്‍ വിചാരിച്ചാല്‍ പൊതുമേഖലാബാങ്കുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാവുന്ന അവസ്ഥയാണ്. നേരത്തെ, എത്ര ഓഹരിയുണ്ടെങ്കിലും സ്വകാര്യ വ്യക്തിയുടെ വോട്ടവകാശം ഒരു ശതമാനമായിരുന്നു. വോട്ടവകാശം ഉയര്‍ത്തിയതോടെ വിദേശ വ്യവസായികള്‍ ഇന്ത്യന്‍ ബാങ്കിങ് മേഖലയില്‍ സജീവമായി. നിലവില്‍ പല ബാങ്കുകളിലും എട്ടു മുതല്‍ 15 ശതമാനം വരെ ഓഹരികള്‍ വിദേശികള്‍ക്കുണ്ട്.

ഘടനാപരമായ മാറ്റത്തിനൊപ്പം സ്വകാര്യ ഗ്രൂപ്പുകളെ ആകര്‍ഷിക്കത്തക്ക വിധം ബാങ്കുകളുടെ ഇടപാടുകള്‍ സംബന്ധിച്ച നയങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ ദേശസാല്‍ക്കരണത്തിന്റെ ഭാഗമായി നിക്ഷേപത്തിന്റെ 38 ശതമാനം എസ്എല്‍ആര്‍ (സ്റ്റാറ്റ്യൂട്ടറി ലിക്വിഡ് റേഷ്യോ) വേണമായിരുന്നു. അതായത്, 100 രൂപയുടെ നിക്ഷേപം ലഭിച്ചാല്‍ അതില്‍ 38 രൂപ സര്‍ക്കാരിന്റെ വിവിധ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കണം. പഞ്ചവത്സര പദ്ധതികളുടെ ഭാഗമായി വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്രകാരമാണ് പണം കണ്ടെത്തിയിരുന്നത്. 91ലെ സാമ്പത്തിക പരിഷ്കാരങ്ങളുടെ വരവോടെ എസ്എല്‍ആര്‍ 25 ശതമാനമായും സിആര്‍ആര്‍ അഞ്ച് ശതമാനമായും ചുരുങ്ങി. 2012 ലെ ബാങ്കിങ് നിയമ ഭേദഗതിയോടെ എസ്എല്‍ആര്‍ സര്‍ക്കാരില്‍ നിക്ഷേപിക്കണമെന്ന് നിര്‍ബന്ധമില്ല എന്നുവന്നു. ബാങ്കുകള്‍ക്ക് വേണമെങ്കില്‍ ഈ തുക കോര്‍പറേറ്റുകള്‍ക്ക് വായ്പയായി നല്‍കാം. ബാങ്കുകളെ വളരെ ആസൂത്രിതമായി സമൂഹത്തില്‍നിന്ന് അകറ്റുന്ന പ്രക്രിയയായിരുന്നു ഈ ഭേദഗതി.

സ്വകാര്യ ബാങ്കുകളിലെ വിദേശ ഓഹരികളുടെ വോട്ടിങ് പരിധി പത്ത് ശതമാനത്തില്‍നിന്ന് 29 ശതമാനമാക്കിയതോടെ രണ്ടുപേര്‍ വിചാരിച്ചാല്‍ ബാങ്കിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കാനാവും എന്ന അവസ്ഥയാണ്. സ്വകാര്യബാങ്കുകളിലെ 74 ശതമാനം ഓഹരികള്‍ വിദേശികള്‍ക്കുവാങ്ങാം. ജനകീയ ബാങ്കിങ്ങിന്റെ സുവര്‍ണകാലമായിരുന്ന 1970-90 കാലത്തെ അവസ്ഥയില്‍നിന്നുള്ള പിറകോട്ടുപോക്കാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ ബാങ്കിങ് നിയമഭേദഗതിയിലൂടെയുണ്ടായത്. പ്രാദേശിക ബാങ്കുകളുടെ കൂട്ടത്തകര്‍ച്ചയെത്തുടര്‍ന്ന് ബാങ്കുകളുടെ വിശ്വാസ്യത നഷ്ടപ്പെട്ട ഘട്ടത്തിലാണ് 1969ല്‍ ഇന്ദിരാഗാന്ധി ബാങ്കുകളെ ദേശസാല്‍ക്കരിച്ചത്. ഇതേത്തുടര്‍ന്ന് വലിയ കുതിച്ചുചാട്ടമാണ് ഇന്ത്യയിലെ ബാങ്കുകള്‍ക്കുണ്ടായത്. തുടര്‍ന്നുള്ള മൂന്നുപതിറ്റാണ്ടിനിടെ ആയിരക്കണക്കിന് ശാഖകളാണ് ഇന്ത്യന്‍ ഗ്രാമങ്ങളില്‍ തുറന്നത്. ലോകത്ത് ഇത്രയും വ്യാപകമായ തരത്തില്‍ ജനകീയ ബാങ്കിങ് സമ്പ്രദായം രൂപംകൊണ്ട മറ്റ് രാജ്യങ്ങളില്ല. 2008ലെ ആഗോളമാന്ദ്യത്തില്‍നിന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കാത്തുരക്ഷിച്ചത് ദേശസാല്‍കൃത ബാങ്കുകളുടെ ശക്തമായ സാന്നിധ്യമാണ്.

കെ എന്‍ സനില്‍ deshabhimani

ഇടത് ദേശീയബദലിന്റെ പ്രസക്തി വര്‍ധിച്ചു

രാജ്യത്ത് ഇടത് ദേശീയബദലിന്റെ പ്രസക്തി വര്‍ധിച്ച സാഹചര്യമാണ് നിലവിലുള്ളതെന്ന് കോണ്‍ഗ്രസ് എസ് പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി. ജനവഞ്ചന മുഖമുദ്രയാക്കിയവര്‍ക്കുള്ള കുറ്റവിചാരണയായി ഈ തെരഞ്ഞെടുപ്പ് മാറും. രാജ്യം ഭരിച്ചുമുടിച്ച കോണ്‍ഗ്രസിനും വര്‍ഗീയത ഉയര്‍ത്തിപ്പിടിക്കുന്ന ബിജെപിക്കുമെതിരെ സിപിഐ എം നയിക്കുന്ന മതേതരബദല്‍ ഉയര്‍ന്നുവരണമെന്നും ദേശാഭിമാനിക്ക് അനുവദിച്ച അഭിമുഖത്തില്‍ കടന്നപ്പള്ളി പറഞ്ഞു. ന

യപരിപാടികളില്‍ വിശ്വാസ്യത പുലര്‍ത്തുന്ന പ്രസ്ഥാനത്തിനു മാത്രമേ രാജ്യത്തെ മുന്നോട്ടുനയിക്കാനാകൂ. ചിദംബരം അടക്കമുള്ള മന്ത്രിമാര്‍ മത്സരിക്കാതെ രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. സ്വാതന്ത്ര്യം, ജനാധിപത്യം മതനിരപേക്ഷത എന്നിവ ഈ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ണമായും അപകടത്തിലായി. എണ്ണക്കമ്പനികള്‍ക്ക് പരമാധികാരം നല്‍കിയതിന്റെ ഫലമായി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില അടിക്കടി വര്‍ധിപ്പിക്കുന്നു. രാജ്യം ഭീകരമായ വിലക്കയറ്റത്തെ നേരിടേണ്ടിവന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടം.

നരേന്ദ്രമോഡിയെ ഉയര്‍ത്തിക്കാട്ടുന്ന ബിജെപിയുടെ പ്രചാരണത്തെ എങ്ങനെ കാണുന്നു?

മതേതരവിശ്വാസികളെയും സമാധാനകാംക്ഷികളെയും ആശങ്കാകുലരാക്കുന്ന നാമമാണ് നരേന്ദ്രമോഡിയെന്നത്. ഉന്നതരായ നേതാക്കളെ ഒതുക്കിയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബിജെപി മോഡിയെ പരിഗണിക്കുന്നത്. ഇത് ബിജെപിയുടേത് എന്നതിലുപരി ആര്‍എസ്എസിന്റെയും സംഘപരിവാരത്തിന്റെയും രാഷ്ട്രീയതീരുമാനമാണ്. ഗുജറാത്ത് വംശഹത്യയുടെ ചോരക്കറ മായാത്ത മോഡിയെ മുന്‍നിര്‍ത്തിയുള്ള പ്രചാരണം ബിജെപിക്ക് ദോഷം ചെയ്യുന്നു. യഥാര്‍ഥത്തില്‍ കോണ്‍ഗ്രസില്‍നിന്ന് വ്യത്യസ്തമായ അജന്‍ഡ ബിജെപിക്ക് ഇല്ല.

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചിത്രമെന്താണ്?

സംസ്ഥാനത്തെങ്ങും എല്‍ഡിഎഫിന് അനുകൂലമായ വിജയതരംഗം അലയടിക്കുകയാണ്. പിണറായി വിജയന്‍ നയിച്ച കേരളരക്ഷാ മാര്‍ച്ചിന്റെ സ്വീകാര്യത ഇതിന്റെ ദൃശ്യസാക്ഷ്യമായിരുന്നു. അഴിമതിയും വര്‍ഗീയപ്രീണനവുംമൂലം കലുഷിതമായ യുഡിഎഫിന്റെ രാഷ്ട്രീയാടിത്തറ തകര്‍ന്നു. കോണ്‍ഗ്രസിലെയും ഘടകകക്ഷികളിലെയും ആഭ്യന്തരസംഘര്‍ഷങ്ങള്‍ അതിര്‍ത്തി ലംഘിച്ചു. ഭരണംകൊണ്ട് നേട്ടമുള്ള ചിലരുടെ സമ്മര്‍ദമാണ് യുഡിഎഫ് സര്‍ക്കാരിനെ നിലനിര്‍ത്തുന്നത്. വിലക്കയറ്റവും ഭരണവൈകല്യവുംമൂലം ജീവിതം ദുരിതത്തിലായ ജനങ്ങള്‍ക്കു മുമ്പില്‍ പ്രത്യേക വിശദീകരണം ആവശ്യമില്ല.

ആര്‍എസ്പിയുടെ ഒരുവിഭാഗം സ്വീകരിച്ച നിലപാട്?

ഇടതു നേതൃത്വത്തിലുള്ള ദേശീയബദലിന് ശക്തിപകരേണ്ട ഉത്തരവാദിത്തത്തില്‍നിന്നാണ് ആര്‍എസ്പി പിന്നോട്ടുപോയത്. സീറ്റ് നിഷേധിച്ചെന്ന അവരുടെ ന്യായത്തിന് തീരെ വിശ്വാസ്യതയില്ല. യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് മാത്രമല്ല, യുപിഎക്ക് അനുകൂലനയം സ്വീകരിക്കുമെന്ന പ്രഖ്യാപനവും വഞ്ചനയാണ്.

സംസ്ഥാനഭരണത്തെ എങ്ങനെ വിലയിരുത്തുന്നു?

കേന്ദ്രസര്‍ക്കാരിന്റെ അഴിമതി ഭരണത്തിന്റെ ചെറുപതിപ്പാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. അഴിമതിയും നെറികേടുമാണ് നടക്കുന്നത്. വിലക്കയറ്റത്തില്‍ വലയുന്ന ജനങ്ങള്‍ക്ക് ആശ്വാസം പകരാനുള്ള ഒരു പദ്ധതിയുമില്ല. ആകെ നടക്കുന്നത് തട്ടിപ്പും വെട്ടിപ്പും മാത്രം. പൊലീസിനെ രാഷ്ട്രീയവിരോധം തീര്‍ക്കാന്‍ ദുരുപയോഗിക്കുകയാണ്. ജനകീയവിഷയം ഉയര്‍ത്തി പ്രക്ഷോഭം നടത്തുന്ന നേതാക്കളെയും യുവജനപ്രവര്‍ത്തകരെയും ഭീകരമായി മര്‍ദിച്ച് കൈയാമം വച്ച് ജയിലിലടയ്ക്കുന്നു. കോടികളുടെ തട്ടിപ്പ് നടത്തുന്നവര്‍ക്ക് പൊലീസ് കാവലില്‍ രാജകീയസൗകര്യം. നിയമവും നീതിയും ഉമ്മന്‍ചാണ്ടി ഭരണത്തില്‍ നോക്കുകുത്തിയായി. കേരളീയര്‍ ഈ ഭരണക്കാരെച്ചൊല്ലി ലജ്ജിക്കുകയാണ്.

കോണ്‍ഗ്രസിന്റെ അപചയത്തെക്കുറിച്ച്?

കോണ്‍ഗ്രസിന്റെ ദേശീയനേതാക്കള്‍ നാവെടുത്താല്‍ ലോകം ശ്രദ്ധിക്കുന്ന ഒരുകാലമുണ്ടായിരുന്നു. ഇന്നത്തെ നേതാക്കള്‍ കുത്തകകളുടെയും കോര്‍പറേറ്റുകളുടെയും ഏജന്റുമാരായി അധഃപതിച്ചു. രാജ്യമെങ്ങും കോണ്‍ഗ്രസിന് തിരിച്ചടി ലഭിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യ തലസ്ഥാനത്ത് സ്ത്രീത്വം പിച്ചിച്ചീന്തപ്പെടുന്നു. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ നിസഹായയായ ഒരു സ്ത്രീയെ കൊന്ന് ചാക്കില്‍കെട്ടി സൂക്ഷിച്ച പാതകം നാടിനെ നടുക്കുന്നതാണ്. കോണ്‍ഗ്രസ് സംസ്കാരമുള്ളവര്‍ക്ക് വലിയ വേദനയുളവാക്കുന്നതാണ് ആ പാര്‍ടിയുടെ അപചയം.

സതീഷ് ഗോപി

മലക്കംമറിഞ്ഞ് ആന്റണി; മറക്കാതെ ജനങ്ങള്‍

2012 നവംബര്‍ 14. തിരുവനന്തപുരത്ത് ചാക്കയിലുള്ള ബ്രഹ്മോസ് ഏറോസ്പെയ്സിലെ പൊതുയോഗ വേദി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, വി എസ് ശിവകുമാര്‍, ഷിബു ബേബിജോണ്‍, കേന്ദ്രമന്ത്രി ശശി തരൂര്‍ എന്നിവര്‍ വേദിയില്‍. മൈക്കിനു മുന്നില്‍ കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി. വേദിയിലിരിക്കുന്നവരെ നോക്കി, തെറ്റിദ്ധരിക്കരുതെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് ആന്റണി പ്രസംഗിക്കുന്നു-

""കേന്ദ്രം യുപിഎ ഭരിക്കുകയും കേരളം ഇടതുപക്ഷം ഭരിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ കാലാവസ്ഥയില്‍പ്പോലും ഞങ്ങള്‍ 2007 മുതല്‍ 2011വരെ കലവറയില്ലാതെ പ്രതിരോധവകുപ്പിന്റെ സ്ഥാപനങ്ങള്‍ കേരളത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചു. അന്നത്തെ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് എനിക്ക് പൂര്‍ണമായ സഹകരണം കിട്ടി. ശ്രീ. എളമരം കരീമിന്റെ ഭാഗത്തുനിന്നുണ്ടായ സഹായത്തിന് നന്ദിപറയാന്‍ വലിയ ഭാഷാപണ്ഡിതനല്ലാത്ത എന്റെ നിഘണ്ടുവില്‍ വാക്കുകളില്ല. എന്റെ കൈയിലുള്ള എല്ലാ നല്ല വാക്കുകള്‍കൊണ്ടും ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയാണ്. ഞാന്‍ അവിടെ തീരുമാനമെടുക്കുകയേ ചെയ്തുള്ളൂ. നടപ്പാക്കിയത് മൊത്തം സംസ്ഥാനസര്‍ക്കാരും വ്യവസായവകുപ്പും എളമരം കരീമും ഒക്കെയായിരുന്നു. ശ്രീ. വി എസ് അച്യുതാനന്ദനും എന്നെ കാര്യമായി സഹായിച്ചു. അങ്ങനെയാണ് ഈ സ്ഥാപനങ്ങള്‍ ഇവിടെ കൊണ്ടുവന്നത്. പക്ഷേ, പ്രിയപ്പെട്ടവരെ, ഞാന്‍ തുറന്നു പറയുകയാണ്. എനിക്കിപ്പോള്‍ അതിനുള്ള ധൈര്യം ചോര്‍ന്നുപോയിരിക്കുന്നു. ഞാന്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി കേരളത്തില്‍ പുതിയ സ്ഥാപനങ്ങള്‍ കൊണ്ടുവരാന്‍ ഒരു ഗൃഹപാഠവും ചെയ്തിട്ടില്ല. കൊണ്ടുവന്നിട്ടുമില്ല. കൊണ്ടുവരാനുള്ള ധൈര്യം എനിക്ക് കുറഞ്ഞുപോയി"".

2014 മാര്‍ച്ച് 30. കാസര്‍കോഡ് യുഡിഎഫിന്റെ പൊതുയോഗവേദിയും തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയും. ആന്റണി പറയുന്നു-""കേരളത്തില്‍ ഏറ്റവും കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ കൊണ്ടുവന്നത് യുഡിഎഫ് സര്‍ക്കാരാണ്. ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ട പദ്ധതികളും സഹായങ്ങളുമെല്ലാം കേന്ദ്ര സര്‍ക്കാര്‍ നല്‍കി. 95 ശതമാനം ആവശ്യങ്ങളും കേന്ദ്രസര്‍ക്കാര്‍ നിറവേറ്റി. യുഡിഎഫ് ഭരണത്തില്‍ കേരളത്തിലെ ജനങ്ങള്‍ തൃപ്തരാണ്"".

2012 നവംബറിലെ പ്രസംഗം ആന്റണി ഇതുവരെ പിന്‍വലിക്കുകയോ തിരുത്തുകയോ ചെയ്തിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതി നടത്തിയ നിശിതമായ പരാമര്‍ശങ്ങള്‍ക്ക് കാരണമായ വന്‍ അഴിമതികളും മോശം സംഭവങ്ങളും പൂര്‍ണമായി ന്യായീകരിച്ച് യുഡിഎഫ് ഭരണത്തില്‍ കേരളജനത തൃപ്തരാണെന്നും ആന്റണി പറഞ്ഞുവച്ചു. ജനങ്ങള്‍ ഒന്നും മറക്കുന്നില്ലെന്ന വസ്തുതമാത്രം ആന്റണി മറന്നു.

വി ജയിന്‍ deshabhimani

സഹകരണ ഫണ്ട് വകമാറ്റല്‍ ഫലിച്ചില്ല

സംസ്ഥാനത്തെ സഹകരണസ്ഥാപനങ്ങളില്‍നിന്ന് ട്രഷറിയിലേക്ക് പണം വകമാറ്റാനുള്ള സര്‍ക്കാര്‍ നീക്കം ഫലിച്ചില്ല. സര്‍വീസ് സഹകരണ ബാങ്കുകള്‍ അടക്കമുള്ള പ്രാഥമികസംഘങ്ങളില്‍നിന്നും സെന്‍ട്രല്‍-അപ്പെക്സ് സംഘങ്ങളില്‍നിന്നും ട്രഷറി നിക്ഷേപത്തിലൂടെ 2000 കോടി രൂപ ഒറ്റദിവസത്തിനുള്ളില്‍ കണ്ടെത്താനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തിയത്. കോട്ടയം ജില്ലാ സഹകരണ ബാങ്കില്‍നിന്ന് രണ്ടു കോടിയോളം രൂപയും മലപ്പുറം ജില്ലാ സഹകരണ ബാങ്കില്‍നിന്ന് 50 ലക്ഷം രൂപയുമാണ് ട്രഷറിയിലേക്ക് നിക്ഷേപിച്ചത്. ട്രഷറിയില്‍ പണം എത്തിക്കാന്‍ ഞായറാഴ്ച സഹകരണസംഘം രജിസ്ട്രാറുടെ ഓഫീസും എല്ലാ ജനറല്‍ വിഭാഗം ജോയിന്റ് രജിസ്ട്രാര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കണമെന്ന് സഹകരണസംഘം രജിസ്ട്രാര്‍ നിര്‍ദേശിച്ചിരുന്നു. സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും എല്ലാ സര്‍വീസ് സഹകരണ ബാങ്കുകളും ഞായറാഴ്ച പ്രവര്‍ത്തിക്കണമെന്നും സഹകരണസംഘം രജിസ്ട്രാര്‍ ആവശ്യപ്പെട്ടു. ഈ തങ്ങളുടെ മിച്ച ഫണ്ട് പൂര്‍ണമായും ട്രഷറിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. മിച്ചമില്ലാത്ത സ്ഥാപനങ്ങള്‍ രണ്ടു ദിവസത്തെ വരവ് പൂര്‍ണമായും ട്രഷറിയിലേക്ക് മാറ്റാനാണ് ആവശ്യപ്പെട്ടത്. രജിസ്ട്രാറുടെ വാക്കാലുള്ള ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അവധിദിവസം സ്ഥാപനം തുറക്കേണ്ടതില്ലെന്ന് മിക്ക ബാങ്കുകളും തീരുമാനിച്ചു. തുറന്ന ബാങ്കുകളില്‍ ഇടപാടുകളൊന്നും നടന്നില്ല.

സഹകരണനിയമവും ചട്ടവും അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ക്ക് രജിസ്ട്രാറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ട്രഷറിയിലേക്ക് പണം നിക്ഷേപിക്കാനാകില്ല. ഭരണസമിതി തീരുമാനമില്ലാതെ നിക്ഷേപിക്കുന്ന പണത്തിന്റെ ഉത്തരവാദിത്തം ജീവനക്കാരുടെ തലയിലാകുന്നരീതിയിലാണ് സര്‍ക്കാര്‍ നിര്‍ദേശം. 7.5 ശതമാനം പലിശയില്‍ ട്രഷറി നിക്ഷേപത്തിലേക്ക് മാറ്റേണ്ട പണത്തിന് ജില്ലാ സഹകരണ ബാങ്കുകള്‍ 9.75 ശതമാനം പലിശ നല്‍കുന്നു. മൂന്നുലക്ഷം മുതലുള്ള തുകയ്ക്ക് 10.25 ശതമാനമാണ് പലിശ. ഈ പലിശ നഷ്ടവും ജീവനക്കാരുടെ തലയിലാകും. സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്ക് ലൈസന്‍സികളാണ്. ഇവര്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശമില്ലാതെ അവധിദിവസം പ്രവര്‍ത്തിക്കാനോ, ഇടപാട് നടത്താനോ കഴിയില്ല. സര്‍ക്കാരിന്റെ ഇടപാടുകള്‍ നടത്തുന്ന ബാങ്ക് ശാഖകള്‍ ഞായറാഴ്ച തുറന്നുപ്രവര്‍ത്തിക്കണമെന്ന് റിസര്‍വ് ബാങ്ക് ദേശവ്യാപകമായി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ മറപിടിച്ചാണ് ജില്ല-സംസ്ഥാന സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കണമെന്ന് രജിസ്ട്രാര്‍ ആവശ്യപ്പെട്ടത്. എല്ലാത്തരും സഹകരണ ബാങ്കുകളെയും റബ്കോ പോലുള്ള സഹകരണസ്ഥാപനങ്ങളെയും ജോയിന്റ് രാജിസ്ട്രാര്‍മാര്‍ നേരിട്ടുവിളിച്ച് ട്രഷറിയില്‍ പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുന്നു. മിക്കയിടത്തും ഭീഷണിയടക്കം പ്രയോഗിക്കുന്നതായും ആക്ഷേപമുണ്ട്.

deshabhimani

വീരന്റെ മോഡിപ്രേമം; കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം: കോടിയേരി

പാലക്കാട്: എം പി വീരേന്ദ്രകുമാര്‍ നരേന്ദ്രമോഡിക്ക് സ്തുതി പാടുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ബിജെപി-ആര്‍എസ്എസ് വോട്ടുലക്ഷ്യമിട്ടാണ് ഈ നീക്കം. യുഡിഎഫ് സ്ഥാനാര്‍ഥി മോഡിയെ വാഴ്ത്തുന്നത് ബോധപൂര്‍വമാണ്. കോണ്‍ഗ്രസ് ഈ നിലപാട് അംഗീകരിക്കുന്നുണ്ടോയെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറയണം. എല്‍ഡിഎഫ് റാലികളില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

സമാനമായ പ്രസ്താവനകള്‍ മുമ്പും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. അദ്വാനിയേയും വാജ്പേയിയേയും മതേതരത്വത്തിന്റെ വക്താവായിരുന്ന നെഹ്റുവുമായി താരതമ്യം ചെയ്തു. യുഡിഎഫിനെ പരസ്യമായി പിന്തുണയ്ക്കുന്ന ഒരു പത്രം തന്നെയാണ് വീരന്റെ നിലപാട് റിപ്പോര്‍ട്ട് ചെയ്തത്. താന്‍ തെരഞ്ഞെടുക്കപ്പെട്ട് ഡല്‍ഹിയിലെത്തിയാല്‍ രണ്ട് കാര്യങ്ങള്‍ മോഡിയോട് പറയുമെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞുവെന്നാണ് പത്രം എഴുതിയത്. കേന്ദ്രത്തില്‍നിന്ന് ധാരാളം ഫണ്ട് ലഭിക്കാനുണ്ടെന്നും മോഡിയോട് അതെല്ലാം ചോദിച്ചുവാങ്ങുമെന്നുമാണ് അദ്ദേഹം പറയുന്നത്. ഇതോടെ വീരേന്ദ്രകുമാറിന്റെ മോഡിപ്രേമം മറനീക്കി വന്നു. ജയിച്ചാല്‍ ഏതു പക്ഷത്തായിരിക്കുമെന്ന സൂചനയും ഇതില്‍നിന്നും വ്യക്തം.

എല്‍ഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 2004ന്റെ ആവര്‍ത്തനമാകും 2014. കോണ്‍ഗ്രസിന്റെ ഏകകക്ഷി ഭരണം ഇന്ത്യയില്‍ ഇനിയുണ്ടാകില്ല. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നു. അത്ര ആത്മവിശ്വാസമില്ലെന്ന് മുതിര്‍ന്ന നേതാവ് എ കെ ആന്റണിയും വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് പരാജയം സമ്മതിച്ചു. അതിന്റെ തെളിവാണ് നേതാക്കള്‍ പാര്‍ടി വിടുന്നത്. കോണ്‍ഗ്രസിന്റെ പതനം മുതലെടുക്കാനാണ് ബിജെപിയുടെ ശ്രമം. 18 ശതമാനം വോട്ടുള്ള ബിജെപിക്ക് ഇന്ത്യ ഭരിക്കാനുള്ള സീറ്റ് കിട്ടില്ല. കോണ്‍ഗ്രസിനും ബിജെപിക്കും ബദലായി മതേതര ഇടതുപക്ഷ കക്ഷികളുടെ കൂട്ടായ്മ തെരഞ്ഞെടുപ്പിനുശേഷം ഉയര്‍ന്നുവരും. അതില്‍ ഇടതുപക്ഷ കക്ഷികള്‍ക്ക് ശക്തമായ സ്വാധീനമുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.

deshabhimani

Sunday, March 30, 2014

സെന്‍ട്രല്‍ സ്റ്റേഷന്‍: "ലോക നിലവാരം" അസൗകര്യങ്ങളില്‍

ലോകനിലവാരത്തില്‍ ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ച തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ അസൗകര്യങ്ങള്‍കെണ്ട് വീര്‍പ്പുമുട്ടുന്നു. തെരഞ്ഞെടുപ്പില്‍ സ്ഥലം എംപി ശശി തരൂര്‍ പ്രധാന നേട്ടമായി അവകാശപ്പെടുന്നത് സെന്‍ട്രല്‍ സ്റ്റേഷന്‍ ലോകനിലവാരത്തിലുള്ള സ്റ്റേഷനാക്കിമാറ്റിയെന്നാണ്. ലോകനിലവാരത്തിലുള്ള റെയില്‍വേ സ്റ്റേഷനാക്കി ഉയര്‍ത്തുന്നതിന് കുറഞ്ഞത് 400 കോടി രൂപയെങ്കിലും മാനദണ്ഡപ്രകാരം ചെലവഴിക്കേണ്ടതുണ്ട്. എന്നാല്‍, 10 കോടി രൂപ മാത്രമാണ് ഇതുവരെ റെയില്‍വേ അനുവദിച്ചിട്ടുള്ളത്. ഈ പണമുപയോഗിച്ച് രണ്ട് എസ്കലേറ്ററുകളുടെ നിര്‍മാണം നടക്കുന്നുണ്ട്. എന്നാല്‍, എറണാകുളം, പാലക്കാട്, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകളില്‍ നേരത്തെ തന്നെ എസ്കലേറ്ററുകള്‍ സ്ഥാപിച്ചിരുന്നു. പ്രതിദിനം പതിനായിരങ്ങള്‍ യാത്രചെയ്യാന്‍ ആശ്രയിക്കുന്ന സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് കേള്‍ക്കുന്നത് അസൗകര്യങ്ങളുടെ ചൂളംവിളിയാണ്. ആകെയുള്ള അഞ്ച് പ്ലാറ്റ്ഫോമില്‍ ഇപ്പോഴുള്ള ട്രെയിനുകള്‍ക്ക് വന്നുപോകാനുള്ള സൗകര്യംപോലുമില്ല. ഇതേസമയം, ചെന്നൈയില്‍ 15 പ്ലാറ്റ്ഫോമുണ്ട്. ആവശ്യത്തിന് പ്ലാറ്റ്ഫോമില്ലാത്തതിനാല്‍ സ്റ്റേഷനിലേക്ക് കയറാന്‍ കഴിയാതെ പേട്ടയിലും മറ്റും ട്രെയിനുകള്‍ പിടിച്ചിടുകയാണ്. രാവിലെ 10ന് ഓഫീസിലെത്താന്‍ കഴിയാതെ വലയുകയാണ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍. സെന്‍ട്രല്‍ സ്റ്റേഷനിലെ വര്‍ക്ഷോപ് നേമത്തേക്ക് മാറ്റിയാലേ സെന്‍ട്രല്‍ സ്റ്റേഷനിലെ വികസനം സാധ്യമാകൂ.

ലോകനിലവാരത്തിലുയര്‍ന്നില്ലെങ്കിലും യാത്രക്കാരുടെ തിരക്കിനുസരിച്ച് കുറഞ്ഞത് 15 ടിക്കറ്റ് കൗണ്ടറെങ്കിലും സെന്‍ട്രല്‍ സ്റ്റേഷനില്‍ ആവശ്യമാണ്. 10 കൗണ്ടര്‍പോലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. റിസര്‍വേഷന്‍ ഓഫീസില്‍ കുറഞ്ഞത് എട്ട് കൗണ്ടര്‍ തുറക്കാനുള്ള സൗകര്യം നിലവിലുണ്ട്. എന്നാല്‍, അഞ്ച് കൗണ്ടറാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ജീവനക്കാരുടെ എണ്ണം കുറച്ചതോടെ കൗണ്ടറുകളുടെ എണ്ണം ഇനിയും കുറയും. സെന്‍ട്രല്‍ സ്റ്റേഷനിലെ റിസര്‍വേഷന്‍ കേന്ദ്രത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. തത്കാല്‍ ടിക്കറ്റെടുക്കാന്‍ തലേന്ന് രാത്രി തന്നെ ക്യൂ നില്‍ക്കുന്ന സ്ഥിതിയാണ് സെന്‍ട്രല്‍ സ്റ്റേഷനില്‍ ഇപ്പോഴുമുള്ളത്. പട്ടത്തെ ടിക്കറ്റ് റിസര്‍വേഷന്‍ കേന്ദ്രം അടച്ചുപൂട്ടാന്‍ നീക്കം നടന്നിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്ന് അടച്ചുപൂട്ടല്‍ നീക്കം ഉപേക്ഷിച്ചെങ്കിലും അഞ്ച് ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയും ബള്‍ക്ക് ബുക്കിങ് സംവിധാനം നിര്‍ത്തലാക്കുകയും ചെയ്തിരുന്നു.

പേട്ടയിലെ റെയില്‍വേ മെഡിക്കല്‍ കോളേജും നേമം, കൊച്ചുവേളി സ്റ്റേഷനുകളും അവഗണനയുടെ പടുകുഴിയിലാണ്. ലോകനിലവാരത്തിലുയര്‍ത്തുമെന്ന് പ്രഖ്യാപിച്ച സ്റ്റേഷനിലെ ശുചീകരണത്തൊഴിലാളികള്‍ക്ക് മിനിമം കൂലിയോ ആനുകൂല്യങ്ങളോ നല്‍കുന്നില്ല. പണം നല്‍കാത്തതിനാല്‍ ജീവനക്കാര്‍ക്കുള്ള തലസ്ഥാനത്തെ റഫറല്‍ ആശുപത്രികളുടെ സേവനം റെയില്‍വേ നേരത്തെ റദ്ദാക്കിയിരുന്നു. നിലവില്‍ 12 മാസത്തിലൊരിക്കല്‍ നാലായിരത്തോളം ബോഗികളാണ് ചെന്നൈയിലേക്ക് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകുന്നത്. നേമത്തെ സ്ഥലത്ത് പീരിയോഡിക്കല്‍ ഓവര്‍ഹോളിങ് വര്‍ക്ക് യൂണിറ്റ് ആരംഭിച്ചാല്‍ ഈ അധികച്ചെലവ് ഒഴിവാക്കാനാകും. ചെന്നൈയിലേക്ക് കൊണ്ടുപോകുന്നത് പുതിയ കോച്ചുകളാണെങ്കില്‍ മടങ്ങിവരുന്നത് പഴഞ്ചന്‍ കോച്ചുകളാണ്.

deshabhimani

"ഇതുപോലെ ചതിയന്മാര്‍ ഉണ്ടായിട്ടില്ല"

""ഈ വിഴുപ്പു പേറാന്‍ കോണ്‍ഗ്രസിലെ മറ്റാരെയും കിട്ടില്ല. ഇത് മുഖ്യമന്ത്രിയുടെ മാത്രം പാപഭാരമാണ്. സംഘടനയ്ക്കകത്തോ സഹപ്രവര്‍ത്തകരുമായോ ചര്‍ച്ചചെയ്യാതെ ഓരോ തീരുമാനങ്ങള്‍ മുഖ്യമന്ത്രി കൈക്കൊള്ളുകയായിരുന്നു. ഇത് ജനങ്ങള്‍ക്കിടയില്‍ കടുത്ത ആശങ്കയും സംശയവും ഉണ്ടാക്കി. കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ ജനങ്ങളും പത്രങ്ങളും തനിക്കുനേരെ ഉയര്‍ത്തുന്ന സംശയത്തിന്റെ വിരല്‍മുനയെച്ചൊല്ലി മുഖ്യമന്ത്രി വിലപിച്ചു. ഈ സത്യംതന്നെയാണ് ഞങ്ങളും വിളിച്ചുപറയുന്നത്.

""മുഖ്യമന്ത്രി പറഞ്ഞാല്‍ സംസ്ഥാനത്തെ ഒരു കൊച്ചുകുഞ്ഞുപോലും വിശ്വസിക്കാത്ത അവസ്ഥ സംജാതമായിരിക്കുന്നു. ഇന്നത്തെ നിലയില്‍ -----നെതിരെ നടപടിയെടുത്താലും ജനങ്ങള്‍ കോണ്‍ഗ്രസിനെ വെറുതെ വിടില്ല. ആ നിലയ്ക്ക് മുഖ്യമന്ത്രി രാജിവയ്ക്കുക മാത്രമാണ് കോണ്‍ഗ്രസിന്റെ രക്ഷയ്ക്ക് നല്ലത്""

സലിംരാജ് കേസില്‍ ഹൈക്കോടതിവിധിയെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രസംഗമാണ് ഇത് എന്ന് ഒറ്റനോട്ടത്തില്‍ തോന്നും. തെറ്റാണ്. ഇത് സാക്ഷാല്‍ ഉമ്മന്‍ചാണ്ടിയുടെ പ്രസംഗമാണ്. കെ കരുണാകരന്‍ എന്ന മുഖ്യമന്ത്രിയെ ചാരക്കേസില്‍ കുരുക്കി നാണംകെടുത്തി ഇറക്കിവിടുന്ന ഗൂഢാലോചനയ്ക്ക് ചുക്കാന്‍ പിടിച്ച ഉമ്മന്‍ചാണ്ടി, 1996 ജനുവരി ഏഴിന് ആലപ്പുഴയില്‍ കരുണാകരവിരുദ്ധ സമ്മേളനത്തില്‍ നടത്തിയ പ്രസംഗം. പിറ്റേന്നത്തെ മലയാള മനോരമ "കരുണാകരന്‍ രാജിവെക്കണം: ഉമ്മന്‍ചാണ്ടി" എന്ന തലക്കെട്ടില്‍ ഒന്നാം പേജില്‍ ആറുകോളത്തില്‍ അത് പ്രസിദ്ധീകരിച്ചു. അന്നത്തെ ഐജി രമണ്‍ ശ്രീവാസ്തവയ്ക്കെതിരെ നടപടിയെടുത്താലും കരുണാകരന്‍ രാജിവയ്ക്കണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് പരസ്യമായി ആദ്യം പ്രഖ്യാപിച്ചയാള്‍ ഉമ്മന്‍ചാണ്ടി.

ഐഎസ്ആര്‍ഒ ചാരക്കേസ് കെ കരുണാകരനെ ചാരമാക്കാനുള്ള കേസാക്കി മാറ്റിയത് ഉമ്മന്‍ചാണ്ടിയാണ്. ആ കേസില്‍ ഐജി രമണ്‍ ശ്രീവാസ്തവയ്ക്ക് പങ്കില്ല എന്ന സിബിഐ സത്യവാങ്മൂലം തള്ളി 95 ജനുവരി 13ന് ഹൈക്കോടതിവിധിയുണ്ടായപ്പോള്‍, ""മുഖ്യമന്ത്രിയുടെ വിശ്വസനീയത പൂര്‍ണമായും തകര്‍ന്നിരിക്കുന്നു"" എന്ന് പ്രഖ്യാപിച്ചാണ് ഉമ്മന്‍ചാണ്ടി കരുണാകരനെതിരായ യുദ്ധം നയിച്ചത്. ""അധികാരം കുരങ്ങന്റെ കയ്യിലെ പൂമാലയാകരുത്"" എന്ന് (മനോരമ ജനു. 21, 1995) കരുണാകരനോട് ഉമ്മന്‍ചാണ്ടി പറഞ്ഞു.

പാര്‍ടിക്കുള്ളില്‍കലാപം; ഘടകകക്ഷികളെ ഉപയോഗിച്ച് സമ്മര്‍ദം; വാര്‍ത്തകളിലൂടെ നിരന്തര ആക്രമണം-എല്ലാം ആസൂത്രണം ചെയ്യപ്പെട്ടത് ഒരു കേന്ദ്രത്തില്‍. "95 ഫെബ്രുവരി 21ന് മനോരമയുടെ ഒന്നാംപുറം വാര്‍ത്ത ഇങ്ങനെ: "കരുനീക്കങ്ങള്‍ 15-ാം നമ്പര്‍ മുറിയില്‍നിന്ന്". "തിരുവനന്തപുരം: എംഎല്‍എ ഹോസ്റ്റലിലെ പതിനഞ്ചാം നമ്പര്‍ മുറി രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് വേദിയായി. ഓള്‍ഡ് ബ്ലോക്കിന്റെ ഒന്നാംനിലയിലെ ഉമ്മന്‍ചാണ്ടിയുടെ ഈ മുറി കേന്ദ്രീകരിച്ചാണ് കരുണാകരവിരുദ്ധരുടെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍."

ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ പഴുതുകളടച്ചുനടന്ന ഉപജാപങ്ങളില്‍നിന്ന് കരുണാകരന് രക്ഷപ്പെടാനായില്ല. ഒടുവില്‍ അദ്ദേഹം പുറത്തേക്ക്. ഗവര്‍ണര്‍ക്ക് രാജി നല്‍കുന്നതിനുമുമ്പ് ഗാന്ധി പാര്‍ക്കിലെ പൊതുയോഗം. കരുണാകരന്‍ പറഞ്ഞു: ""ഇത്രയും നാളത്തെ ജീവിതത്തിനിടയില്‍ ഇതുപോലെ രാഷ്ട്രീയ നപുംസകങ്ങളെ ഞാന്‍ കണ്ടിട്ടില്ല. 110 കൊല്ലം ജനങ്ങളെ സേവിച്ച കോണ്‍ഗ്രസില്‍ ഇതുപോലെ ചതിയന്മാര്‍ ഉണ്ടായ സമയമില്ല. ചരിത്രം അവര്‍ക്ക് മാപ്പുകൊടുക്കില്ല. ആരെ കൂട്ടുപിടിച്ചാലും ഞങ്ങള്‍ മുകളില്‍ എന്ന് കരുതുന്നവര്‍ കോണ്‍ഗ്രസിലുണ്ട്. അവര്‍ക്ക് കേരളത്തിലെ ജനങ്ങള്‍ മാപ്പുനല്‍കില്ല."" ആ സമയം നന്തന്‍കോട്ട് ഉമ്മന്‍ചാണ്ടി പത്രലേഖകരോട് പറഞ്ഞു: "നേതൃമാറ്റത്തിന് സഹായകമായ തീരുമാനംകൈക്കൊണ്ട് പ്രധാനമന്ത്രി സരസിംഹറാവുവിനെ അനുമോദിക്കുന്നു; ഞങ്ങള്‍ സന്തുഷ്ടരാണ്""

ഇന്ന് ചാരക്കേസില്ല. അത് കരുണാകരനെ തകര്‍ക്കാനുള്ള രാഷ്ട്രീയ ആയുധമാക്കി കോണ്‍ഗ്രസിനകത്ത് മാറ്റിയെടുക്കുകയായിരുന്നു എന്ന് തെളിഞ്ഞിരിക്കുന്നു. ആ ചാരം ഭക്ഷിച്ച് പക്ഷേ, ഉമ്മന്‍ചാണ്ടി മുഖ്യനേതാവായി. കരുണാകരന് പകരംവന്ന ആന്റണിയെയും ആദ്യ അവസരത്തില്‍ തുരത്തിയോടിച്ചു. ഇന്ന് ഉമ്മന്‍ചാണ്ടിയാണ് കരുണാകരന്റെ സ്ഥാനത്തു നില്‍ക്കുന്നത്. കരുണാകരനെതിരെ ചാരക്കേസില്‍ കോടതി പരാമര്‍ശമുണ്ടായിരുന്നില്ല. ഉമ്മന്‍ചാണ്ടിക്കെതിരെ പലവട്ടം കോടതി ശകാരം ചൊരിഞ്ഞിരിക്കുന്നു. സോളാര്‍തട്ടിപ്പിലും ഭൂമിതട്ടിപ്പുകളിലും മുഖ്യമന്ത്രിയുടെ പേര് ഉയര്‍ന്നുവന്നിരിക്കുന്നു. അതിന് അനിഷേധ്യമായ തെളിവുകള്‍ വന്നിരിക്കുന്നു.

വിവിധ കുറ്റകൃത്യങ്ങളില്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പെട്ടത് പല ഘട്ടത്തിലും കോടതിയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ ജനങ്ങളില്‍ ഞെട്ടലും ആശ്ചര്യവും ഉളവാക്കി. വിവിധ ഘട്ടങ്ങളില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ല എന്നാണ് ഹൈക്കോടതിവിധിയില്‍ വ്യക്തമാക്കുന്നത്. ഉത്തരവാദിത്തവും വിശ്വാസ്യതയും ഉള്ളവരെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. ഇത്തരത്തിലുള്ളവരെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിച്ചതിന്റെ ഉത്തരവാദിത്തവും മുഖ്യമന്ത്രിക്കാണ്. പേഴ്സണല്‍ സ്റ്റാഫിന്റെ ചെയ്തികളില്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്നും കോടതി പറയുമ്പോള്‍, ഉമ്മന്‍ചാണ്ടിക്ക് രക്ഷപ്പെടാനുള്ള വഴികളെല്ലാം അടയുകയാണ്.

തെരഞ്ഞെടുപ്പുരംഗം സലിംരാജ് കേസിലെ വിധിക്കുമുന്‍പും പിമ്പും എന്ന് വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. യുഡിഎഫിന്റെ അവസാന പ്രതീക്ഷയും തകര്‍ത്തുകൊണ്ടാണ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പൊതുജനമധ്യത്തില്‍ നഗ്നനാക്കുന്ന വിധിവന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളം ഗൗരവമായി ചര്‍ച്ചചെയ്ത മിക്ക തട്ടിപ്പുകളുടെയും കേന്ദ്രസ്ഥാനം സംസ്ഥാനഭരണത്തിന് ചുക്കാന്‍ പിടിക്കുന്ന വ്യക്തി തന്നെയെന്ന് ഈ വിധി അടിവരയിടുന്നു. അധികാരത്തിന്റെ എല്ലാ സന്നാഹങ്ങളും ഉപയോഗിച്ചിട്ടും മാധ്യമങ്ങളുടെ പരിപൂര്‍ണ സഹായമുണ്ടായിട്ടും ഉമ്മന്‍ചാണ്ടിയുടെ പതനം ഒഴിവാക്കാനാകുന്നില്ല. കൗണ്ട്ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. രാജി തെരഞ്ഞെടുപ്പിന് മുമ്പോ പിമ്പോ എന്നേ ചിന്തിക്കാനുള്ളൂ. എത്ര വൈകുന്നുവോ, അത്രയും ദുര്‍ഗന്ധം കോണ്‍ഗ്രസില്‍നിന്ന് പുറത്തേക്ക് വരും.

യുഡിഎഫിന് പുറത്തുള്ളവര്‍ മാത്രമല്ല-കോണ്‍ഗ്രസുകാര്‍തന്നെയും ആ രാജി ആഗ്രഹിക്കുന്നു. കേരളം കണ്ട ഏറ്റവും വലിയ ഉപജാപകനായ; സ്വന്തം പാര്‍ടി നേതാവിനെപ്പോലും ചാരനെന്നാക്ഷേപിച്ച് അപമാനിച്ച് പുറത്താക്കാന്‍ മടികാട്ടിയിട്ടില്ലാത്ത ഉമ്മന്‍ചാണ്ടി എന്ന കാപട്യമാണ് ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ശാപം. വരുംനാളുകളിലെ തെരഞ്ഞെടുപ്പു ചര്‍ച്ചകളില്‍ ജനവിരുദ്ധനയങ്ങളെ ന്യായീകരിക്കുന്നതിനൊപ്പം ഉമ്മന്‍ചാണ്ടിയെ മഹത്വപ്പെടുത്തേണ്ടിയും വരും-ആന്റണിക്കും സുധീരനും ചെന്നിത്തലയ്ക്കും മുരളീധരനും. ഇതൊന്നും കാണാന്‍ കരുണാകരന്‍ ജീവിച്ചിരിപ്പില്ലല്ലോ എന്ന് ഐ ഗ്രൂപ്പുകാര്‍ക്കെങ്കിലും ആശ്വസിക്കാം.

പി എം മനോജ് deshabhimani

പ്രതിരോധമില്ലാതെ ആന്റണി

കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണിയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം പ്രതിരോധമന്ത്രിയായി പ്രവര്‍ത്തിച്ചത്. ഇതില്‍ കൂടുതല്‍ സമയവും പ്രതിരോധമന്ത്രാലയത്തിനു കീഴില്‍ നടക്കുന്ന അഴിമതികളെക്കുറിച്ചും വിവിധ സേനാവിഭാഗങ്ങളില്‍ നടക്കുന്ന അപകടങ്ങളെക്കുറിച്ചും പിടിപ്പുകേടിനെക്കുറിച്ചുമുള്ള വിമര്‍ശങ്ങളെ പ്രതിരോധിക്കാനാണ് അദ്ദേഹം ചെലവഴിച്ചത്. പക്ഷേ ഈ ശ്രമങ്ങളെല്ലാം വിഫലമായി.

ഇന്ത്യന്‍ പ്രതിരോധസംവിധാനം ഇതഃപര്യന്തമില്ലാത്ത തകര്‍ച്ചയിലാണ് പതിച്ചിരിക്കുന്നത്. വ്യോമസേനയുടെ വിമാനങ്ങള്‍ തകര്‍ന്ന് സൈനികര്‍ മരിക്കുന്നത് നിത്യസംഭവമായി. നാവികസേനയുടെ കപ്പലുകളിലും അന്തര്‍വാഹിനികളിലും അപകടങ്ങളും മരണങ്ങളും തുടര്‍ക്കഥയാണ്. ഐഎന്‍എസ് സിന്ധുരത്നയിലെ അപകടത്തെ തുടര്‍ന്നാണ് നാവികസേനാമേധാവി രാജിവയ്ക്കേണ്ടിവന്നത്. സൈന്യത്തിലെ അസംതൃപ്തിയും മോശമായ അന്തരീക്ഷവും കാരണം ഒരു വര്‍ഷം നൂറ് സൈനികരെങ്കിലും ആത്മഹത്യ ചെയ്യുന്നു. പ്രതിരോധമന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രതിപക്ഷ പാര്‍ടികള്‍ നടത്തുന്ന വിമര്‍ശങ്ങളെ രാഷ്ട്രീയമെന്നുപറഞ്ഞ് തള്ളിക്കളയുന്ന ആന്റണി, മന്ത്രിസഭയിലെ സഹപ്രവര്‍ത്തകനായ ധനമന്ത്രി പി ചിദംബരത്തിന്റെ വിമര്‍ശത്തെ എന്തുപറഞ്ഞ് നേരിടും?

പ്രതിരോധമന്ത്രാലയത്തിന് അനുവദിക്കുന്ന ഫണ്ട് ബുദ്ധിപരമായും ഫലപ്രദമായും ചെലവഴിക്കുന്നില്ലെന്നായിരുന്നു ചിദംബരത്തിന്റെ വിമര്‍ശം. 18 നാവികര്‍ മരിച്ച ഐഎന്‍എസ് സിന്ധുരക്ഷക് അപകടം, രണ്ട് നാവികസേനാ ഓഫീസര്‍മാര്‍ മരിച്ച ഐഎന്‍എസ് സിന്ധുരത്ന അപകടം തുടങ്ങി നാവികസേനയുടെ കപ്പലുകളും അന്തര്‍വാഹിനികളും തുടരെത്തുടരെ അപകടത്തില്‍ പെടുന്നത് വളരെ ഗുരുതരമായ പ്രതിസന്ധിയുണ്ടാക്കി. ഐഎന്‍എസ് സിന്ധുരത്ന അപകടത്തെ തുടര്‍ന്ന് നാവിസേനാമേധാവി അഡ്മിറല്‍ ഡി കെ ജോഷി 2014 ഫെബ്രുവരി 26ന് രാജിവച്ച ഒഴിവില്‍ പകരം ആളെ നിയമിക്കാന്‍ ഇതുവരെ കഴിഞ്ഞില്ല. നാവികസേന ഇത്തരമൊരു പ്രതിസന്ധി ഇതുവരെ നേരിട്ടിട്ടില്ല. ഒരു സൈനികവിഭാഗം തലവനില്ലാതെ പ്രവര്‍ത്തിക്കുകയാണ്. വ്യോമസേനകളുടെ വിമാനങ്ങള്‍ തുടരെത്തുടരെ അപകടത്തില്‍പെട്ട് വൈമാനികര്‍ മരിക്കുന്നു. മിഗ് 21 വിമാനങ്ങളില്‍ പകുതിയും അപകടത്തില്‍ ഇല്ലാതായി. എ കെ ആന്റണി അധികാരമേറ്റ 2006 മുതല്‍ ഇതുവരെ എണ്‍പതോളം സൈനിക വിമാനാപകടങ്ങളില്‍ നൂറിലധികംപേര്‍ മരിച്ചു.

ഏറ്റവുമൊടുവില്‍ ഗ്വാളിയറിനടുത്ത് തകര്‍ന്ന സൂപ്പര്‍ ഹെര്‍കുലിസ് എന്ന അത്യാധുനികവിമാനം അഞ്ച് പേരുടെ ജീവനാണ് കവര്‍ന്നത്. അമേരിക്കയില്‍നിന്ന് വാങ്ങിയ ഈ വിമാനത്തിന്റെ എഞ്ചിന്‍ റോള്‍സ് റോയ്സിന്റേതാണ്. ഇന്ത്യയില്‍ ഹിന്ദുസ്ഥാന്‍ ഏറോനാട്ടിക്കല്‍സ് ലിമിറ്റഡില്‍ വിമാനങ്ങള്‍ നിര്‍മിക്കുന്നതിന് എന്‍ജിന്‍ നല്‍കുന്നതിനുള്ള കരാറിനായി റോള്‍സ് റോയ്സ് വന്‍ കോഴ നല്‍കിയെന്ന വാര്‍ത്ത അടുത്തിടെയാണ് പുറത്തുവന്നത്. ഇതേക്കുറിച്ച് അന്വേഷിക്കാനും പ്രതിരോധമന്ത്രി ഉത്തരവായിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം പ്രതിരോധമന്ത്രിയായി സേവനമനുഷ്ഠിച്ച മന്ത്രിയെന്ന റെക്കോഡിനൊപ്പം മറ്റൊരു റെക്കോഡ് കൂടി എ കെ ആന്റണിക്ക് ചാര്‍ത്തിക്കൊടുക്കാം. പ്രതിരോധ മന്ത്രിയായിരിക്കെ ഏറ്റവും കൂടുതല്‍ അഴിമതി ആരോപണങ്ങള്‍ നേരിട്ട മന്ത്രിയെന്ന റെക്കോഡ്. മാധ്യമങ്ങള്‍ ഇത്തരം സംഭവങ്ങള്‍ പുറത്തുകൊണ്ടുവരുമ്പോള്‍ അന്വേഷണത്തിന് ഉത്തരവിടുന്നതാണ് തന്റെ രീതിയെന്നാണ് ആന്റണി പറയുന്നത്. പുറത്തുകൊണ്ടുവന്നില്ലെങ്കില്‍, മറ്റാരും അറിഞ്ഞില്ലെങ്കില്‍ അഴിമതി തുടരുമെന്നാണോ അര്‍ഥമാക്കുന്നത്?

വി ജയിന്‍

പൊതുമേഖല കാലഹരണപ്പെട്ട ആശയഗതിയെന്ന് ആന്റണി

ന്യൂഡല്‍ഹി: പ്രതിരോധ മേഖലയില്‍ യുദ്ധോപകരണങ്ങളുടെയും വാഹനങ്ങളുടെയും മറ്റും നിര്‍മാണം പൊതുമേഖലയിലാക്കുന്നതിനെ "കാലഹരണപ്പെട്ട ആശയഗതി" യെന്നാണ് പ്രതിരോധ മന്ത്രി എ കെ ആന്റണി വിശേഷിപ്പിക്കുന്നത്. പ്രതിരോധ മന്ത്രി പദവിയിലിരുന്ന ഏഴ് വര്‍ഷക്കാലവും പ്രതിരോധ ഉല്‍പാദനം സ്വകാര്യമേഖലക്ക് കൈമാറുന്ന നയങ്ങളാണ് ആന്റണി നടപ്പാക്കിയത്. നവ ഉദാരവത്ക്കരണ നയത്തിനൊപ്പം സഞ്ചരിക്കുന്ന ആന്റണി ഈ നയത്തെ എതിര്‍ക്കുന്നവരെ കാലഹരണപ്പെട്ട ആശയഗതിക്കാരെന്ന് ആക്ഷേപിക്കുകയാണ്. ഇടതുപക്ഷത്തെയാണ് ഇതിലൂടെ ആന്റണി പ്രധാനമായും ലക്ഷ്യമിടുന്നത്.

പ്രതിരോധ മേഖലയില്‍ സ്വയം പര്യാപ്തതക്കായി പ്രവര്‍ത്തിക്കുമെന്ന് ആവര്‍ത്തിക്കുന്ന ആന്റണി ഇപ്പോഴും വിദേശ ഇറക്കുമതിയെ മാത്രമാണ് ആശ്രയിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായിരിക്കെയാണ് പൊതുമേഖലയില്‍ വന്‍തോതില്‍ വ്യവസായങ്ങള്‍ ആരംഭിച്ചത്. എന്നിട്ടും ഇപ്പോഴും ട്രക്ക് മുതല്‍ ഏക എന്‍ജിന്‍ വിമാനങ്ങള്‍വരെ വിദേശത്തുനിന്ന് വാങ്ങുകയാണ്. അമേരിക്കയില്‍ നിന്നും ഇസ്രയേലില്‍ നിന്നുമാണ് കൂടുതല്‍ ആയുധങ്ങളും വാങ്ങുന്നത്. ഈ ഇടപാടിലാകട്ടെ വന്‍ അഴിമതിയുമുണ്ട്. താന്‍ അഴിമതിക്കാരനല്ലെന്ന് പറഞ്ഞ് എല്ലാ അഴിമതിക്കാര്‍ക്കും കാവലാളാവുകയാണ് ആന്റണി. ആന്റണി സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച പ്രതിരോധ സംഭരണ നയവും പ്രതിരോധ ഉല്‍പ്പന്ന നയവും സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനാണ്. നിശ്ചിത ശതമാനം തദ്ദേശീയ കമ്പനികളില്‍ നിന്ന് വാങ്ങുമെന്നാണ് ഈ നയം പറയുന്നത്. രാജ്യത്തെ സ്വകാര്യ കമ്പനികളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമെന്നര്‍ഥം. അതായത് പ്രതിരോധ മേഖലയുടെ സ്വയംപര്യാപ്തത പൊതുമേഖലയിലൂടെയല്ല മറിച്ച് സ്വകാര്യമേഖലയിലുടെയാണ്. രാജ്യത്ത് പ്രതിരോധ മേഖലയില്‍ വന്‍ കമ്പനികളൊന്നുമില്ല. പ്രത്യേകിച്ചും അത്യന്താധൂനിക സാങ്കേതികവിദ്യ ആവശ്യമുള്ള മേഖലയില്‍. ഉടന്‍ ലാഭം കിട്ടാന്‍ സാധ്യതയില്ലാത്തതിനാലാണിത്. അതുകൊണ്ട് നിശ്ചിത ശതമാനം തദ്ദേശീയ ഉല്‍പന്നങ്ങള്‍ ലഭിക്കില്ലെന്നുറപ്പാണ്. സ്വാഭാവികമായും പ്രസ്തുത സാധനങ്ങള്‍ക്കായി വീണ്ടും വിദേശകമ്പനികളെ സമീപിക്കാം.

ആന്റണിയുടെ തദ്ദേശീയവത്ക്കരണവും അന്തിമമായി വിദേശകമ്പനികളെ സഹായിക്കുന്നത് ഇങ്ങിനെയാണ്്. പ്രതിരോധ മേഖലയില്‍ 26 ശതമാനം വിദേശനിക്ഷേപമുണ്ടായിട്ടും വിദേശ കമ്പനികള്‍ ഇന്ത്യയില്‍ ഒരു സംയുക്ത സംരഭത്തിനും തയ്യാറായിട്ടില്ല. 2000 മുതല്‍ 2010 വരെ പ്രതിരോധ മേഖലയിലുള്ള വിദേശ നിക്ഷേപം 40 ലക്ഷം ഡോളര്‍ മാത്രമാണ്. 75 ശതമാനം വിദേശനിക്ഷേപമെങ്കിലും അനുവദിക്കണമെന്നാണ് വിദേശ കമ്പനികളുടെ ആവശ്യം. മാരുതി സുസുക്കി, ഹോണ്ട തുടങ്ങിയ കമ്പനികളെപ്പോലെ വിദേശാധിപത്യം പൂര്‍ണമായും ഉണ്ടെങ്കില്‍ മാത്രമേ ഈ രംഗത്തേക്ക് കടന്നുവരൂ എന്നാണ് വിദേശകമ്പനികളുടെ വാദം. വിദേശ കോര്‍പറേറ്റുകളുടെ സമ്മര്‍ദ്ദത്തിന് യുപിഎ സര്‍ക്കാര്‍ വഴങ്ങുകയാണെന്തിന് നിരവധി സൂചനകളുണ്ട്. ഉന്നത സാങ്കേതിക വിദ്യ ആവശ്യമാണെങ്കില്‍ 26 ശതമാനത്തില്‍ കൂടുതല്‍ വിദേശനിക്ഷേപം അനുവദിക്കാമെന്ന് ഇതിനകം പ്രതിരോധ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ബ്രഹ്മോസ് പദ്ധതിയില്‍ റഷ്യന്‍ പൊതുമേഖലാ കമ്പനിക്ക് 49.5 ശതമാനം ഓഹരിയാണ് നല്‍കിയത്. ഭാവിയില്‍ ലോക്ക് ഹീഡ് മാര്‍ടിനും ബോയിങ്ങിനും ഇതേ ആനുകൂല്യം നല്‍കാനാവും.

വി ബി പരമേശ്വരന്‍

അടിത്തറ ഇളകി രാജ്യരക്ഷ

ശക്തിദുര്‍ഗമായി നിലകൊണ്ട ഇന്ത്യയുടെ പ്രതിരോധമേഖല കുത്തഴിഞ്ഞിരിക്കുന്നു. കരുത്തുറ്റ ഈ മേഖല ഇത്രമേല്‍ പ്രതിസന്ധിയിലായതാകട്ടെ എ കെ ആന്റണിയുടെ ഭരണകാലത്തും. സൈനികരുടെ മരണം മണക്കുന്ന അഴിമതിയുടെ ഒട്ടേറെ കഥകള്‍ ഈ മേഖലയില്‍നിന്ന് ഉയര്‍ന്നു. പ്രതിസന്ധിയില്‍നിന്ന് പ്രതിസന്ധികളിലേക്ക് ആഴ്ന്നുകൊണ്ടിരുന്ന ഏഴരക്കൊല്ലമാണ് ആദര്‍ശധീര പ്രതിച്ഛായയുള്ള എ കെ ആന്റണിക്കുകീഴില്‍ ഇന്ത്യന്‍ പ്രതിരോധമേഖല അഭിമുഖീകരിക്കേണ്ടിവന്നത്. ആയുധം- യുദ്ധസാമഗ്രികള്‍ എന്നിവ വാങ്ങുന്നതില്‍ അഴിമതിയുണ്ടെന്ന് പലരും പറയാതെ പറഞ്ഞു.

2012ല്‍ സര്‍ക്കാരിനെ കോടതി കയറ്റിയ ജനറല്‍ വി കെ സിങ്, കൈക്കൂലിക്കേസില്‍ സിബിഐ കുറ്റപത്രം നല്‍കിയ എയര്‍ ചീഫ് മാര്‍ഷല്‍ എസ് പി ത്യാഗി, യുദ്ധക്കപ്പല്‍ അപകടങ്ങളെ തുടര്‍ന്ന് രാജിവച്ച നാവികസേനാ മേധാവി അഡ്മിറല്‍ ഡി കെ ജോഷി, ഒപ്പം ടട്ര ട്രക്കുകളും ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകളും വാങ്ങുന്നതില്‍ അഴിമതിയുണ്ടെന്ന ആരോപണം.. ആന്റണിക്ക് ചാര്‍ത്തിക്കിട്ടിയ "പൊന്‍തൂവലു"കളുടെ നിര നീളുന്നു. മൂന്ന് സേനാവിഭാഗങ്ങളെയും അധഃപതനത്തിന്റെ പടുകുഴിയില്‍ എത്തിച്ചതായുള്ള വിമര്‍ശം ഉന്നയിച്ചത് പ്രതിപക്ഷമല്ല. പ്രതിരോധമന്ത്രാലയത്തിലെ മുന്‍ സൈനികോദ്യോഗസ്ഥരാണ് ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. സൈന്യത്തിന്റെ ആധുനികവല്‍ക്കരണത്തിന് ചെറുവിരലനക്കാത്ത മന്ത്രിയെന്ന ചീത്തപ്പേരും അവര്‍ ആന്റണിക്ക് സമ്മാനിച്ചു. യഥാസമയം തീരുമാനങ്ങളെടുക്കാതെ ഇഴഞ്ഞുനീങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ ഏഴുവര്‍ഷവും പ്രതിരോധമന്ത്രാലയത്തിലുണ്ടായത്്. ഈ മെല്ലെപ്പോക്ക് കൊണ്ടുചെന്നെത്തിച്ചതാകട്ടെ ഇന്ത്യയുടെ സൈനികസംവിധാനം തകര്‍ക്കുന്ന കാഴ്ചയിലേക്കും.

സ്വന്തമായി തീരുമാനമെടുക്കാന്‍ പ്രാപ്തനല്ലെന്നും ഉദ്യോഗസ്ഥരെ അമിതമായി ആശ്രയിക്കുന്നുവെന്നതുമാണ് ആന്റണിക്കെതിരെ ഉയര്‍ന്നുകേട്ട മറ്റൊരു ആരോപണം. ആയുധം വാങ്ങുന്നതിലെ കാലതാമസം സായുധസേനയുടെ തെറ്റാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സിവില്‍- സൈനിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മുന്നോട്ടുപോകാന്‍ 2011ല്‍ നരേഷ് ചന്ദ്ര കമ്മിറ്റി ആവിഷ്കരിച്ച പ്രതിരോധ പരിഷ്കാര നടപടികള്‍ ആന്റണി തന്ത്രപൂര്‍വം ഒതുക്കി. പല തീരുമാനങ്ങളും ചുവപ്പുനാടയില്‍ കുരുങ്ങി ശ്വാസംമുട്ടി. 1987 മുതല്‍ ഹോവിസ്റ്ററുകള്‍ വാങ്ങിയില്ല. ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ വാങ്ങാനുള്ള നിര്‍ദേശം കെട്ടിക്കിടക്കുന്നു. 100 ശതകോടി ഡോളര്‍ ചെലവുവരുന്ന സൈനിക ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും കാലങ്ങളെടുത്തേക്കാം. മുംബൈ തുറമുഖത്തിന്റെ ആഴംകൂട്ടുന്നതുമായി ബന്ധപ്പെട്ട ഫയല്‍ നാലുവര്‍ഷം ചുവപ്പുനാടയില്‍ കുടുങ്ങിക്കിടന്നു. ഈ വര്‍ഷം ജനുവരിയില്‍ ഐഎന്‍എസ് സിന്ധുഘോഷ് എന്ന മുങ്ങിക്കപ്പല്‍ നിലത്തുറച്ചുപോകാനിടയാക്കിയത് ഈ ചുവപ്പുനാടയാണ്. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ്, റോള്‍സ് റോയ്സ് എന്‍ജിനുകള്‍ വാങ്ങിയതിലെ അഴിമതിക്കേസ് സിബിഐക്ക് വിടുന്നതായി പ്രതിരോധമന്ത്രാലയം പ്രഖ്യാപിച്ചത് എ കെ ആന്റണിക്കേറ്റ മറ്റൊരു പ്രഹരമായി.

നാവികസേനയുടെ ആയുധബലം ആശങ്കാജനകമായ നിലയിലാണെന്ന് 2008-09ലെയും 2010-11ലെയും സിഎജി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. അന്തര്‍വാഹിനികള്‍ ഉള്‍പ്പെടെ പലതിന്റെയും കാലപ്പഴക്കം ഏവരെയും ഞെട്ടിച്ചു. 2006 ഒക്ടോബര്‍ മുതല്‍ പ്രതിരോധമന്ത്രിസ്ഥാനത്തുള്ള എ കെ ആന്റണി ഈ റിപ്പോര്‍ട്ടുകള്‍ പാടെ അവഗണിച്ചു. ഇറ്റലിയില്‍നിന്ന് അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ വാങ്ങാനുള്ള നടപടിയുണ്ടായതും അത് കോഴക്കേസില്‍ കുടുങ്ങിയതും മറ്റൊരു നാണക്കേട് സമ്മാനിച്ചു. കരസേനയുടെയും വ്യോമസേനയുടെയും സ്ഥിതിയും വ്യത്യസ്തമല്ല. ആയുധങ്ങള്‍ക്ക് പഴക്കമേറുകയാണെന്ന് കാണിച്ചും ഇവ നവീകരിക്കുന്നതില്‍ നേരിടുന്ന കാലതാമസത്തില്‍ നിരാശ പ്രകടിപ്പിച്ചും മൂന്ന് സേനാമേധാവികളും സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടും അതിലൊന്നും ഒരുനടപടിയും ഉണ്ടായിട്ടില്ല. ഇടപാടുകളില്‍ കമീഷന്‍ ഉറപ്പിക്കുന്നതിനപ്പുറം രാജ്യരക്ഷയില്‍ പ്രതിരോധമന്ത്രി ആന്റണിക്കുമില്ല തീരെ താല്‍പ്പര്യം.

അന്തര്‍വാഹിനി ഇടപാടില്‍ നഷ്ടം 2800 കോടി

ഫ്രഞ്ചുകമ്പനിയില്‍നിന്ന് സ്കോര്‍പിയോണ്‍ അന്തര്‍വാഹിനി വാങ്ങിയ 18,798 കോടി രൂപയുടെ ഇടപാടില്‍ ഖജനാവിന് നഷ്ടമായത് 2800 കോടി രൂപ. ഇടപാടില്‍ മനഃപൂര്‍വം കാലതാമസം വരുത്തിയാണ് ഖജനാവ് ചോര്‍ത്തിയത്. ഖജനാവിന് നഷ്ടമായ തുക അഴിമതിപ്പണമായി ജനപഥ് 10-ാം നമ്പറിലേക്കാണ് ഒഴുകിയത്. ഇന്ത്യ വാങ്ങിയ മുങ്ങിക്കപ്പലുകള്‍ പലതും മുങ്ങുന്നതല്ലാതെ പൊങ്ങുന്നില്ല. കോഴവാങ്ങി ഇന്ത്യന്‍ നാവികസേനാംഗങ്ങളെ കുരുതികൊടുക്കുകയാണ് ആന്റണിയുടെ നേതൃത്വത്തില്‍ പ്രതിരോധവകുപ്പ്. ഈയടുത്ത് സിന്ധുരക്ഷക് എന്ന അന്തര്‍വാഹിനി കപ്പല്‍ തകര്‍ന്ന് 18 ഉദ്യോഗസ്ഥര്‍ മരിക്കാനിടയായതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നാവികസേനാമേധാവി ഡി കെ ജോഷി തല്‍സ്ഥാനം രാജിവച്ചിരുന്നു. 2013 ജൂലൈയ്ക്കും 2014 ഫെബ്രുവരിക്കുമിടയില്‍ ഒമ്പത് ദുരന്തങ്ങള്‍ നടന്നു. വിദേശങ്ങളില്‍നിന്ന് കോഴ കൈപ്പറ്റി ഗുണനിലവാരമില്ലാത്ത മുങ്ങിക്കപ്പലുകള്‍ വാങ്ങിയതാണ് ഈ ദുരന്തങ്ങള്‍ക്ക് നിദാനം.

ടട്ര ട്രക്ക് കുംഭകോണം: നഷ്ടം 1000 കോടി

കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ബിഎംഎല്‍, ലണ്ടന്‍ ആസ്ഥാനമായുള്ള കമ്പനിയില്‍നിന്ന് ടട്ര ട്രക്കുകളുടെ ഭാഗങ്ങള്‍ ഇറക്കുമതിചെയ്തതില്‍ സര്‍ക്കാരിന് നഷ്ടം 1000 കോടി. ഇതില്‍ പ്രതിസ്ഥാനത്തുനില്‍ക്കുന്നത് പ്രതിരോധമന്ത്രി എ കെ ആന്റണിയാണ്. ട്രക്കിന്റെ ഉല്‍പ്പാദകരില്‍നിന്ന് നേരിട്ടുവാങ്ങാതെ 600 ട്രക്കുകള്‍ ഏജന്റ് മുഖേനയാണ് പ്രതിരോധവകുപ്പ് വാങ്ങിയത്. ടട്ര ട്രക്കിന് സമാനമായ വാഹനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള സ്ഥാപനമായ ബിഇഎംഎല്ലിനെ നോഡല്‍ ഏജന്‍സിയാക്കിയാണ് ട്രക്കുകള്‍ ഇറക്കുമതിചെയ്തത്. ഈ ഇടപാടുമായി ബന്ധപ്പെട്ട് തനിക്ക് 14 കോടി രൂപ കോഴ വാഗ്ദാനം ചെയ്തെന്ന് കരസേനാമേധാവി ജനറല്‍ വി കെ സിങ്ങിന്റെ വെളിപ്പെടുത്തലാണ് അഴിമതി പുറത്തുകൊണ്ടുവന്നത്.

ബരാക് മിസൈല്‍ കരാറില്‍ കോണ്‍ഗ്രസിന് കോഴ 750 കോടി

ഇന്ത്യയില്‍ത്തന്നെ വികസിപ്പിച്ചതും വിജയകരമായി വിക്ഷേപിച്ചതുമായ മിസൈല്‍ സംവിധാനം "വാങ്ങാന്‍" 10,000 കോടി രൂപ. 12 എയര്‍ ഡിഫന്‍സ് സിസ്റ്റം വാങ്ങുന്നതിനായി ഇസ്രയേല്‍ ആയുധ നിര്‍മാണക്കമ്പനിയായ ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസുമായാണ് (ഐഎഐ) ഇന്ത്യ കരാര്‍ ഒപ്പുവച്ചത്. 10,000 കോടി രൂപയുടെ ബരാക് മിസൈല്‍ ഇടപാടില്‍ 900 കോടി രൂപ കോഴയായി നല്‍കി. ബിസിനസ് ചാര്‍ജ് എന്ന ഓമനപ്പേരില്‍ നല്‍കിയ കോഴയില്‍ 150 കോടി രൂപ ഇടനിലക്കാര്‍ക്കും 750 കോടി രൂപ കോണ്‍ഗ്രസിനുമാണ് ലഭിച്ചത്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു കോഴപ്പണം കോണ്‍ഗ്രസ് കൈപ്പറ്റിയത്. ടെന്‍ഡര്‍ വിളിക്കാതെയും കരിമ്പട്ടികയില്‍പെടുത്തിയ കമ്പനികളുമായിട്ടുള്ള ഇടപാട് ഉറപ്പിച്ചും പ്രതിരോധമന്ത്രാലയത്തിന്റെ നടപടിക്രമങ്ങള്‍ പാടെ ലംഘിച്ചു. 2002ല്‍ എന്‍ഡിഎ ഭരണകാലത്ത് പ്രതിരോധമന്ത്രാലയം ഇതേ ഇസ്രയേല്‍ കമ്പനിയില്‍നിന്ന് ബരാക് മിസൈലുകള്‍ വാങ്ങിയപ്പോഴും ഇടനിലക്കാരും ഏജന്‍സി കമീഷനും ഉണ്ടായിരുന്നു എന്ന ആരോപണം ഉയര്‍ന്നതിനെതുടര്‍ന്ന് സിബിഐ അന്വേഷണം നടത്തിയിരുന്നു. ഇടപാടില്‍ കൈക്കൂലിയും അഴിമതിയും കണ്ടെത്തിയ സിബിഐ കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ച് കൂടുതല്‍ അന്വേഷണം നടത്തുമ്പോഴാണ് അതേ കമ്പനിയുമായി യുപിഎയുടെ കാലത്തും പ്രതിരോധമന്ത്രാലയം അഴിമതി ആവര്‍ത്തിച്ചത്.

ഇന്ത്യയുടെ കണ്ണീരില്‍ കെട്ടിപ്പൊക്കിയ ആദര്‍ശ്

കാര്‍ഗില്‍ യുദ്ധത്തിന് ശേഷം യുദ്ധത്തില്‍ കൊല്ലപ്പെട്ട വീരജവാന്മാരുടെ വിധവകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വീടുണ്ടാക്കി നല്‍കുന്നതിനാണ് 1999ല്‍ ആദര്‍ശ് സൊസൈറ്റി രൂപീകരിച്ചത്. തുടര്‍ന്ന് ദക്ഷിണ മുംബൈയിലെ കൊളാബയില്‍ 31 നിലയുള്ള ഫ്ളാറ്റ് നിര്‍മിച്ചു. നിര്‍മാണം പൂര്‍ത്തിയായ ശേഷം സൊസൈറ്റി അംഗങ്ങള്‍ക്ക് വില്‍പന നടത്തിയ 103 ഫ്ളാറ്റുകളില്‍ ഒരെണ്ണംപോലും ധീരജവാന്മാര്‍ക്കോ അവരുടെ വിധവകള്‍ക്കോ നല്‍കിയില്ല. കോണ്‍ഗ്രസിലെ അഞ്ച് മുന്‍ മുഖ്യമന്ത്രിമാരാണ് ഫ്ളാറ്റ് കൈക്കലാക്കിയതിലെ പ്രമുഖര്‍. ആകെയുള്ള 103 ഫ്ളാറ്റുകളില്‍ 51 എണ്ണം അടിച്ചെടുത്ത വിരുതനുമുണ്ട് ഇക്കൂട്ടത്തില്‍.

വെടിക്കോപ്പ് നിര്‍മിച്ചതിലും കോടികളുടെ നഷ്ടം

ടാങ്കുകളില്‍ ഉപയോഗിക്കാനുള്ള വെടിക്കോപ്പ് നിര്‍മിച്ചതിലും വന്‍ ക്രമക്കേട്. തദ്ദേശീയമായി നിര്‍മിച്ച ഒരുലക്ഷത്തിലേറെ റൗണ്ട് വെടിക്കോപ്പുകള്‍ പ്രവര്‍ത്തനയോഗ്യമല്ലാതെ ഉപേക്ഷിച്ചതിലൂടെ 408.06 കോടി രൂപ നഷ്ടമായെന്നാണ് സിഎജി 2012 നവംബറില്‍ ചൂണ്ടിക്കാട്ടിയത്. സതേണ്‍ കമാന്‍ഡന്റിന്റെ ഓഡിറ്റര്‍മാര്‍ ഇക്കാര്യം 2010ല്‍ത്തന്നെ ചൂണ്ടിക്കാട്ടിയിട്ടും എ കെ ആന്റണി നടപടിയെടുത്തില്ല. പീരങ്കി ഫാക്ടറി ബോര്‍ഡ് നിര്‍മിച്ച 350000 റൗണ്ട് വെടിക്കോപ്പുകളില്‍ 134608 റൗണ്ടും ഉപയോഗശൂന്യമായി. 1,400 കോടി രൂപയ്ക്ക് നിര്‍മിച്ച വെടിക്കോപ്പുകളില്‍ 102014 റൗണ്ടും പത്തുവര്‍ഷ കാലാവധിപോലും തികച്ചില്ല. തുടര്‍ന്ന് പ്രതിരോധവകുപ്പ് 278.88 കോടി രൂപയുടെ വെടിക്കോപ്പ് റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്തു. വെടിക്കോപ്പുകള്‍ സൂക്ഷിക്കാന്‍ ബങ്കറുകള്‍ നിര്‍മിച്ചതിലും സിഎജി ക്രമക്കേട് കണ്ടെത്തിയിരുന്നു. 7.61 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ബങ്കറുകള്‍ മൂന്നുവര്‍ഷത്തിനകം ഉപയോഗിക്കാന്‍ കഴിയാത്തവിധത്തിലായി. യുദ്ധക്കപ്പലുകളില്‍ റഡാര്‍ സന്ദേശം പിടിച്ചെടുക്കുന്ന സംവിധാനം സ്ഥാപിക്കുന്നതില്‍ വ്യോമസേന വീഴ്ചവരുത്തിയതിലും കോടികള്‍ പാഴായെന്ന് 2012ല്‍ സിഎജി ചൂണ്ടിക്കാട്ടിയിരുന്നു.

നാവികസേനയെ നാഥനില്ലാക്കളരിയാക്കിയെന്ന് മുന്‍ മേധാവികള്‍

നാവികസേനയെ എ കെ ആന്റണി നാഥനില്ലാക്കളരിയാക്കിയെന്ന് മുന്‍ നാവികസേനാമേധാവികള്‍ കഴിഞ്ഞ ദിവസം തുറന്നടിച്ചു. നാവികസേനാമേധാവി ഡി കെ ജോഷി രാജിവച്ച ഒഴിവില്‍ നിയമനം വൈകിയ സാഹചര്യത്തിലാണ് മുന്‍ സൈനികമേധാവികള്‍ രൂക്ഷവിമര്‍ശം ഉന്നയിച്ചത്. പ്രതിരോധമന്ത്രി എ കെ ആന്റണി സേനയെ നാഥനില്ലാക്കളരിയാക്കുകയാണെന്നാണ് നാവികസേനാ മുന്‍ മേധാവി ആര്‍ കെ തഹിലിയാനി പറഞ്ഞത്. ഐഎന്‍എസ് സിന്ധുരത്ന ഉള്‍പ്പെടെയുള്ള അപകടങ്ങളെത്തുടര്‍ന്നാണ് ജോഷി രാജിവച്ചത്. ഈ ഒഴിവില്‍ പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചിട്ടില്ല. പകരം ചുമതല നല്‍കിയിട്ടുമില്ല. ആന്റണി സത്യസന്ധനാണെന്നാണ് പറയുന്നത്. എന്നാല്‍, ചുമതല നിര്‍വഹിക്കാനും അദ്ദേഹത്തിന് സാധിക്കണം.

പതിവില്ലാത്തവിധം നിര്‍ഭാഗ്യകരമായ അവസ്ഥയാണ് സേനയ്ക്ക്. ഡി കെ ജോഷി രാജിവയ്ക്കാനുള്ള സാഹചര്യം സൃഷ്ടിച്ചത് ആന്റണിയാണെന്നും തഹിലിയാനി കുറ്റപ്പെടുത്തി. ടാക്സി സര്‍വീസ് നടത്തുന്നത്ര ലാഘവത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നാവികസേനയെ നയിക്കുന്നതെന്നായിരുന്നു മുന്‍ നാവികസേനാ മേധാവി വിഷ്ണു ഭാഗവത് പറഞ്ഞത്. രണ്ട് സേനാംഗങ്ങളുടെ മരണത്തിന് വഴിവച്ച ഐഎന്‍എസ് സിന്ധുരത്ന അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ജോഷി ഒഴിയേണ്ടിവന്ന സര്‍ക്കാര്‍ നിലപാട് ദയനീയമാണ്. തലവനില്ലാതെ ഒരു ദിവസംപോലും തുടരുന്നത് സേനയ്ക്ക് ഗുണമല്ലെന്നാണ് പേര് വെളിപ്പെടുത്താതെ മറ്റൊരു മുന്‍ നാവികസേനാമേധാവി പ്രതികരിച്ചത്. പ്രതിരോധമന്ത്രാലയത്തിനും മന്ത്രിക്കും എതിരെ മുന്‍ മേധാവിമാര്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും ആന്റണിയും അദ്ദേഹത്തിന്റെ ഓഫീസും പ്രതികരിച്ചിട്ടില്ല.

deshabhimani

അന്ന് ചാണ്ടി ഇങ്ങനെ

കൊച്ചി: 1995 ല്‍ അന്നത്തെ ഡിജിപി രമണ്‍ ശ്രീവാസ്തവക്കെതിരെ ഹൈക്കോടതി പരാമര്‍ശം ഉണ്ടായതിന്റെ പേരില്‍ മുഖ്യമന്ത്രി കരുണാകരന്റെ രാജി ആവശ്യപ്പെട്ട ഉമ്മന്‍ചാണ്ടിയുടെ പഴയ വീഡിയോ ഇന്റര്‍നെറ്റില്‍.

മുഖ്യമന്ത്രിക്കെതിരെ കോടതിവിധിയില്‍ പരാമര്‍ശമില്ലാതിരുന്നിട്ടുകൂടി സ്വന്തം നേതാവായ  കരുണാകരനെതിരെ ഉമ്മന്‍ ചാണ്ടി പരസ്യമായി പ്രതികരിക്കുന്നത് വീഡിയോവില്‍ കാണാം. ഏഷ്യാനെറ്റ് ന്യൂസാണ് വീഡിയോ പുറത്തുവിട്ടത്.

വീഡിയോ ഇവിടെ കാണാം

ഉമ്മന്‍ ചാണ്ടിയുടെ അന്നത്തെ നിലപാടിനെപ്പറ്റി പി എം മനോജിന്റെ ലേഖനം ഇവിടെ വായിക്കാം. "ഇതുപോലെ ചതിയന്മാര്‍ ഉണ്ടായിട്ടില്ല"

തദ്ദേശഫണ്ട് വകമാറ്റുന്നത് ചട്ടലംഘനം: വി എസ്

തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുത്ത തൊഴിലാളികള്‍ക്ക് നല്‍കേണ്ട കൂലിയായ 428 കോടി രൂപ കേന്ദ്രത്തില്‍ നിന്നും വാങ്ങിയെടുക്കാന്‍ നടപടികള്‍ സ്വീകരിക്കാതെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ മെയിന്റനന്‍സ് ഫണ്ടില്‍ നിന്നും വകമാറ്റി തൊഴിലാളികള്‍ക്ക് കൂലിയായി നല്‍കുന്നതിന് സര്‍ക്കാര്‍ എടുത്ത തീരുമാനം തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവ നയില്‍ പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലാളികള്‍ക്ക് നല്‍കേണ്ടുന്ന കൂലി ഉള്‍പ്പെടെ ആയിരം കോടി രൂപയാണ് കേന്ദ്രത്തില്‍ നിന്നും കേരളത്തിന് ലഭിക്കാനുള്ളത്. ഈ തുക കേന്ദ്രത്തില്‍ നിന്നും വാങ്ങിയെടുക്കുന്നതിന് സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതുമൂലം തൊഴിലെടുത്ത പാവപ്പെട്ട തൊഴിലാളികള്‍ക്ക് 428 കോടി രൂപയാണ് കൂലിയിനത്തില്‍ കുടിശികയായിരിക്കുന്നത്. കേന്ദ്രത്തില്‍ നിന്നും തുക തെരഞ്ഞെടുപ്പിന് മുമ്പ് ലഭിക്കുന്നതിന് യാതൊരു സാധ്യതയുമില്ലാത്ത സാഹചര്യത്തിലാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ മെയിന്റനന്‍സ് ഫണ്ടില്‍ നിന്നും വകമാറ്റി തൊഴിലാളികളുടെ കൂലി കൊടുക്കുന്നതിന് സര്‍ക്കാര്‍ തീരുമാനമെടുത്തത്.

ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് തെരഞ്ഞെടുപ്പിന് മുമ്പ് ഇത്രയും തുക നിയമം ലംഘിച്ച് നല്‍കുന്നതിന് എടുത്ത തീരുമാനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി പോലും വാങ്ങിയിട്ടില്ല. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് എന്ത് ഹീനപ്രവൃത്തിയും സര്‍ക്കാര്‍ കൈക്കൊള്ളുമെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഈ നടപടി.

കേന്ദ്രം നല്‍കേണ്ടുന്ന ആയിരം കോടി രൂപ യഥാസമയം വാങ്ങിയെടുക്കുന്നതിന് വീഴ്ചവരുത്തിയ തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രിയും മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥയും തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനവുമാണ് നടത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് വി.എസ്. ആവശ്യപ്പെട്ടു.


തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുത്ത തൊഴിലാളികള്‍ക്ക് നല്‍കേണ്ട കൂലിയായ 428 കോടി രൂപ കേന്ദ്രത്തില്‍ നിന്നും വാങ്ങിയെടുക്കാന്‍ നടപടികള്‍ സ്വീകരിക്കാതെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ മെയിന്റനന്‍സ് ഫണ്ടില്‍ നിന്നും വകമാറ്റി തൊഴിലാളികള്‍ക്ക് കൂലിയായി നല്‍കുന്നതിന് സര്‍ക്കാര്‍ എടുത്ത തീരുമാനം തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവ നയില്‍ പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലാളികള്‍ക്ക് നല്‍കേണ്ടുന്ന കൂലി ഉള്‍പ്പെടെ ആയിരം കോടി രൂപയാണ് കേന്ദ്രത്തില്‍ നിന്നും കേരളത്തിന് ലഭിക്കാനുള്ളത്. ഈ തുക കേന്ദ്രത്തില്‍ നിന്നും വാങ്ങിയെടുക്കുന്നതിന് സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതുമൂലം തൊഴിലെടുത്ത പാവപ്പെട്ട തൊഴിലാളികള്‍ക്ക് 428 കോടി രൂപയാണ് കൂലിയിനത്തില്‍ കുടിശികയായിരിക്കുന്നത്. കേന്ദ്രത്തില്‍ നിന്നും തുക തെരഞ്ഞെടുപ്പിന് മുമ്പ് ലഭിക്കുന്നതിന് യാതൊരു സാധ്യതയുമില്ലാത്ത സാഹചര്യത്തിലാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ മെയിന്റനന്‍സ് ഫണ്ടില്‍ നിന്നും വകമാറ്റി തൊഴിലാളികളുടെ കൂലി കൊടുക്കുന്നതിന് സര്‍ക്കാര്‍ തീരുമാനമെടുത്തത്.

ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് തെരഞ്ഞെടുപ്പിന് മുമ്പ് ഇത്രയും തുക നിയമം ലംഘിച്ച് നല്‍കുന്നതിന് എടുത്ത തീരുമാനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി പോലും വാങ്ങിയിട്ടില്ല. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് എന്ത് ഹീനപ്രവൃത്തിയും സര്‍ക്കാര്‍ കൈക്കൊള്ളുമെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഈ നടപടി.

കേന്ദ്രം നല്‍കേണ്ടുന്ന ആയിരം കോടി രൂപ യഥാസമയം വാങ്ങിയെടുക്കുന്നതിന് വീഴ്ചവരുത്തിയ തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രിയും മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥയും തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനവുമാണ് നടത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് വി.എസ്. ആവശ്യപ്പെട്ടു.

deshabhimani

സഹകരണ ബാങ്കുകളുടെ 2000 കോടി ട്രഷറിയിലേക്ക്

സംസ്ഥാനത്തെ പ്രാഥമിക സഹകരണബാങ്കുകളില്‍ നിന്ന് 2000 കോടി രൂപ ട്രഷറിയിലേക്ക് മാറ്റാന്‍ സര്‍ക്കാറിന്റെ കര്‍ശന നിര്‍ദ്ദേശം. സഹകരണ രജിസ്ട്രാറുടെ ഉത്തരവ് ബാങ്കുകളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരെ ശനിയാഴ്ച വാക്കാല്‍ അറിയിച്ചു. ശമ്പളവും പെന്‍ഷനുമടക്കമുള്ള ചെലവുകളെല്ലാം മുടങ്ങുന്നതിലൂടെ പൂര്‍ണ ഭരണസ്തംഭനം ഒഴിവാക്കാനാണ് സഹകരണബാങ്കുകളുടെ പണം ബലംപ്രയോഗിച്ച് കവരുന്നത്. ട്രഷറിയില്‍ പണം എത്തിക്കാനായി സംസ്ഥാനത്തെ എല്ലാ പ്രാഥമിക സഹകരണബാങ്കുകളും ജില്ലാ സഹകരണബാങ്കുകളും ഞായറാഴ്ച തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. രജിസ്ട്രാറുടെ നിര്‍ദേശപ്രകാരം ജോയിന്റ് രജിസ്ട്രാര്‍മാരാണ് ടെലിഫോണിലൂടെ ഉത്തരവ് കൈമാറിയത്.

ഏഴ് ശതമാനം പലിശനിരക്കില്‍ ഒരുമാസത്തേക്ക് 1500 കോടി രൂപയും 11 ശതമാനം പലിശയില്‍ ഒരുവര്‍ഷത്തേക്ക് 200 കോടി രൂപയും ട്രഷറി നിക്ഷേപമായി ശേഖരിച്ചുനല്‍കാനാണ് സഹകരണ രജിസ്ട്രാര്‍ക്ക് ലഭിച്ച നിര്‍ദേശം. ബാക്കി 300 കോടി സഹകരണബാങ്കുകള്‍ക്ക് താല്‍പ്പര്യമുള്ള രീതിയില്‍ ട്രഷറി നിക്ഷേപമാക്കണം.

സാമ്പത്തികപ്രതിസന്ധി ചര്‍ച്ചചെയ്ത കഴിഞ്ഞ മന്ത്രിസഭായോഗം ട്രഷറി നിറയ്ക്കാന്‍ സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ണനെ ചുമതലപ്പെടുത്തിയിരുന്നു. മന്ത്രിയുടെ നിര്‍ദേശപ്രകാരം രജിസ്ട്രാര്‍ അഡീഷണല്‍ രജിസ്ട്രാര്‍മാരുമായി കൂടിയാലോചന നടത്തിയാണ് പദ്ധതി തയ്യാറാക്കിയത്. ആദ്യഘട്ടത്തില്‍ മിച്ചഫണ്ട് ട്രഷറിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചെങ്കിലും ബാങ്കുകള്‍ താല്‍പ്പര്യം കാട്ടിയില്ല. തുടര്‍ന്ന് ഭീഷണിയുടെ രൂപത്തില്‍ പണം സ്വരൂപിക്കാനുള്ള നടപടി ആരംഭിച്ചു. ശനിയാഴ്ച ഉച്ചയ്ക്കകം ജില്ലാബാങ്കുകള്‍ ഉള്‍പ്പെടെ എല്ലാ സഹകരണബാങ്കുകള്‍ക്കും ഫോണില്‍ നിര്‍ദേശമെത്തി. ജോയിന്റ് രജിസ്ട്രാര്‍മാര്‍ക്ക് നേരിട്ട് ബന്ധപ്പെടാന്‍ കഴിയാത്ത ബാങ്കുകളില്‍ യൂണിറ്റ് ഇന്‍സ്പെക്ടര്‍മാര്‍ക്കായിരുന്നു ചുമതല. പരമാവധി ഫണ്ട് ശനിയാഴ്ചതന്നെ ട്രഷറിയിലേക്ക് മാറ്റാന്‍ ജില്ലാ സഹകരണബാങ്കുകളോട് ആവശ്യപ്പെട്ടു. ഞായറാഴ്ച പണമിടപാട് അടക്കം നടക്കുന്ന രീതിയില്‍ ശാഖകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ ക്രമീകരണം ഉണ്ടാക്കണമെന്നും നിര്‍ദേശിച്ചു. പ്രധാന സഹകരണബാങ്കുകളില്‍നിന്ന് 50 കോടി മുതല്‍ 250 കോടി രൂപവരെ ട്രഷറിയിലേക്ക് മാറ്റാനാണ് നിര്‍ദേശം.

മിച്ചഫണ്ട് കുറവായ സ്ഥാപനങ്ങള്‍ കുറഞ്ഞത് 50 ലക്ഷം രൂപമുതല്‍ നിക്ഷേപിക്കണം. രണ്ടു ദിവസത്തെ വരവ് പൂര്‍ണമായും ഇതിനായി മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണസമിതിയുടെ തീരുമാനപ്രകാരമേ സഹകരണബാങ്കുകളുടെ ഫണ്ട് വിനിയോഗം പാടുള്ളൂ. ഫോണിലൂടെ സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ട്രഷറിയിലേക്ക് പണം മാറ്റുന്നതിന്റെ ഉത്തരവാദിത്തം പൂര്‍ണമായും ബാങ്ക് ഉദ്യോഗസ്ഥരുടെ തലയിലാകും. ഒരുവിധ ട്രഷറി ഇടപാടുകളുമില്ലാത്ത സഹകരണബാങ്കുകളാണ് ഞായറാഴ്ച പ്രവര്‍ത്തിക്കണമെന്ന് വാക്കാല്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇത് കേട്ടുകേള്‍വിയില്ലാത്തതാണ്. ജില്ലാ സഹകരണബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ ലൈസന്‍സിയായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്. റിസര്‍വ് ബാങ്ക് നിര്‍ദേശത്തില്‍മാത്രമേ ഈ ബാങ്കുകള്‍ക്ക് അവധിദിവസം പ്രവര്‍ത്തിക്കാനാകൂ. ഭൂരിപക്ഷം ജില്ലാ സഹകരണബാങ്കുകളും മൂലധന പര്യാപ്തത കൈവരിക്കാത്തതിനാല്‍ ബാങ്കിങ് ലൈസന്‍സ് നഷ്ടപ്പെടുന്ന സാഹചര്യമാണ്. ഇതിനിടയിലാണ് ഉള്ള നിക്ഷേപംകൂടി സാമ്പത്തികവര്‍ഷത്തിന്റെ അവസാനദിനത്തില്‍ ട്രഷറിയിലേക്ക് മാറ്റുന്നത്.

ട്രഷറിയില്‍നിന്ന് പണം നല്‍കുന്നത് വിലക്കി

തിരു: സംസ്ഥാനത്തെ ഒരു സ്ഥാപനത്തിനും ട്രഷറിയില്‍നിന്ന് പണം നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാര്‍ വകുപ്പുകളുടെ ഫണ്ട് ട്രഷറിയില്‍നിന്ന് പിന്‍വലിക്കുന്നതിന് നേരത്തെ വിലക്കുണ്ട്. പൊതുമേഖലാസ്ഥാപനങ്ങള്‍, ഭരണഘടനാസ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, സഹകരണസ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ ബില്ലുകള്‍ക്ക് പണം നല്‍കുന്നത് വിലക്കി കഴിഞ്ഞ ദിവസം അതീവരഹസ്യ ഉത്തരവിറക്കി. ഇവയുടെ ഫണ്ട് ട്രഷറി അക്കൗണ്ടില്‍നിന്ന് ട്രഷറി സേവിങ്സ് അക്കൗണ്ടിലേക്ക് മാറ്റണം. ഇതിനായി പലിശരഹിത അക്കൗണ്ട് തുടങ്ങണം. ഫലത്തില്‍ ചെലവ് കടലാസില്‍ മാത്രമാകും.

ട്രഷറിയില്‍ ഒരു രൂപപോലും ഇല്ലാതെ ചെലവ് നടന്നതായി കണക്കുണ്ടാക്കും. സാമ്പത്തികപ്രതിസന്ധിയില്ലെന്ന ധനമന്ത്രിയുടെ വാദം ആവര്‍ത്തിക്കുന്നതിനിടയിലാണ് ഒരു രൂപപോലും ട്രഷറിയില്‍നിന്ന് നല്‍കേണ്ടെന്ന രീതിയില്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത്. ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തിലോ വകുപ്പിലോ 31ന് ട്രഷറിയിലല്ലാതെ മിച്ചഫണ്ട് നിക്ഷേപമുണ്ടായാല്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നിര്‍ദാക്ഷിണ്യം നടപടി എടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും ധനവകുപ്പ് ഉത്തരവിറക്കി. മിച്ചഫണ്ട് സര്‍ക്കാര്‍ അക്കൗണ്ടിലേക്ക് മാറ്റണമെന്നാണ് ആവശ്യം. വാണിജ്യ ബാങ്കുകളിലുള്ള തുകയും സര്‍ക്കാര്‍ അക്കൗണ്ടിലേക്ക് മാറ്റണം. സര്‍ക്കാരിന്റെ റവന്യൂ വരുമാനം പരമാവധി കൂട്ടാന്‍ എന്തു നടപടിയും സ്വീകരിക്കാമെന്നും നിര്‍ദേശത്തിലുണ്ട്. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഉത്തരവിട്ടത്. അതീവ രഹസ്യമായാണ് ഉത്തരവ് നടപ്പാക്കല്‍. ഫയല്‍ നമ്പര്‍ മാത്രം രേഖപ്പെടുത്തിയ സര്‍ക്കുലറുകളുടെ പകര്‍പ്പ് സെക്രട്ടറിയറ്റിലെയും ഇതര സര്‍ക്കാര്‍ സര്‍വീസിലെയും ഭരണാനുകൂല സംഘടനകളിലെ വിശ്വസ്തരെ ഉപയോഗിച്ച് ബന്ധപ്പെട്ടവര്‍ക്ക് നേരിട്ട് എത്തിക്കുന്നു. പുതിയ തീരുമാനത്തിലൂടെ സര്‍വകലാശാലകളുടെയടക്കം പ്രവര്‍ത്തനം പ്രതിസന്ധിയിലാകും. പൊതുമേഖലാസ്ഥാപനങ്ങളില്‍നിന്നും സഹകരണബാങ്കുകളില്‍നിന്നും ക്ഷേമനിധി ബോര്‍ഡുകളില്‍നിന്നും ട്രഷറിയിലേക്ക് പണം എത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പണച്ചെലവ് ഒഴിവാക്കുന്നത്.

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായസ്ഥാപനങ്ങളും സര്‍ക്കാര്‍ കോര്‍പറേഷനുകളുമടക്കം സര്‍ക്കാര്‍ ആവശ്യം പരിഗണിക്കാന്‍ തയ്യാറായിട്ടില്ല. സംസ്ഥാന കശുവണ്ടി വികസന കോര്‍പറേഷന്‍ മാത്രമാണ് ഏതാനും കോടി രൂപ ട്രഷറിയിലേക്ക് മാറ്റാമെന്ന് അറിയിച്ചത്. ക്ഷേമനിധി ബോര്‍ഡുകളുടെ 1500 കോടി ട്രഷറിയിലേക്ക് മാറ്റാമെന്ന പ്രതീക്ഷയും നടന്നിട്ടില്ല. വര്‍ഷാന്ത്യത്തില്‍ പണം പിന്‍വലിക്കുന്നത് ബാങ്കുകളുമായുള്ള തങ്ങളുടെ ഇടപാടുകളെ ബാധിക്കുമെന്ന ഭയം ബോര്‍ഡ് ഭരണസമിതികള്‍ക്കുണ്ട്. ട്രഷറിയില്‍നിക്ഷേപിച്ചാല്‍ ആവശ്യങ്ങള്‍ക്ക് പണം ലഭിക്കുമെന്നതിന് ഉറപ്പുമില്ല. 300 കോടിയെങ്കിലും ക്ഷേമ ബോര്‍ഡുകളില്‍നിന്ന് ലഭിക്കുമെന്ന അവസാന പ്രതീക്ഷയും അസ്മതിച്ചു. ഇനി ശമ്പളവും പെന്‍ഷനും കൊടുക്കണം. ഇതിനുള്ള കൂടിയാലോചനകളില്‍ ഉരുത്തിരിഞ്ഞ നിയന്ത്രണങ്ങളാണ് അടിച്ചേല്‍പ്പിക്കുന്നത്.

ജി രാജേഷ്കുമാര്‍ deshabhimani

Saturday, March 29, 2014

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി രജിസ്ട്രേഷന്‍ മാറ്റിയതിന് പിന്നില്‍ കോടികളുടെ അഴിമതി : വി എസ്

ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ രജിസ്ട്രേഷന്‍, പുതുക്കല്‍ എന്നിവ അക്ഷയകേന്ദ്രത്തില്‍ നിന്നും എടുത്തുമാറ്റിയതിനു പിന്നില്‍ കോടികളുടെ അഴിമതി നടന്നു എന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. 36 ലക്ഷം കുടുംബങ്ങളാണ് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യാ ഇന്‍ഷ്വറന്‍സ് കമ്പനിയെ ഒഴിവാക്കി യുഡിഎഫ് സര്‍ക്കാര്‍ സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനിയായ റിലയന്‍സിനെയാണ് ഇപ്പോള്‍ പദ്ധതിയുടെ ചുമതലയേല്‍പ്പിച്ചിരിക്കുന്നത്.

മാത്രമല്ല സര്‍ക്കാരിന്റെ ഐ ടി വകുപ്പിന് കീഴിലുള്ള അക്ഷയകേന്ദ്രങ്ങള്‍ വഴി നടത്തിക്കൊണ്ടിരുന്ന രജിസ്ട്രേഷനും പുതുക്കലും യാതൊരു മുന്നറിയിപ്പും കൂടാതെ ഒരു സ്വകാര്യ ഏജന്‍സിയെ തൊഴില്‍മന്ത്രിയുടെ ഓഫീസില്‍ നിന്നും നേരിട്ടിടപ്പെട്ട് ചുമതലപ്പെടുത്തിയിരിക്കുകയാണ്. സ്വകാര്യ കമ്പനിയെ പറ്റിയുള്ള യാതൊരു വിവരവും ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ കീഴില്‍ വരുന്ന പാവപ്പെട്ടവരെ അറിയിച്ചിട്ടില്ല.

രജിസ്ട്രേഷന്‍ പുതുക്കുന്നതിനുള്ള കാലാവധി മാര്‍ച്ച് 31-ന് അവസാനിക്കും. സര്‍ക്കാര്‍ നടത്തിയ തിരിമറി മൂലം അനേകം ലക്ഷം കുടുംബങ്ങള്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ നിന്നും പുറത്താകും. ഈ 36 ലക്ഷം കുടുംബങ്ങള്‍ക്കും മാര്‍ച്ച് 31-ന് മുമ്പ് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസരം ഒരുക്കണമെന്നും ഇക്കാര്യത്തില്‍ അടിയന്തിര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.

deshabhimani

ജി 20, ബ്രിക്സ് രാജ്യങ്ങളില്‍ വിലക്കയറ്റത്തില്‍ ഇന്ത്യ മുമ്പില്‍

ജി-20, ബ്രിക്സ് കൂട്ടായ്മ എന്നിവയിലെ അംഗരാജ്യങ്ങളില്‍ ഏറ്റവും രൂക്ഷമായ വിലക്കയറ്റം ഇന്ത്യയില്‍. ഇന്ത്യയില്‍ 10.7 ശതമാനമാണ് ഉപഭോക്തൃ വിലസൂചികയിലെ വര്‍ധന. ചൈന-2.6, ദക്ഷിണാഫ്രിക്ക-6.4, റഷ്യ-6.5, ബ്രസീല്‍-6.1 എന്നിങ്ങനെയാണ് ഇതര ബ്രിക്സ് രാജ്യങ്ങളിലെ പണപ്പെരുപ്പനിരക്ക്. ജി-20 രാജ്യങ്ങളില്‍ ജപ്പാന്‍-0.9, ദക്ഷിണകൊറിയ-1.5, സൗദി അറേബ്യ-3.7, ഇന്തോനേഷ്യ-8.5 എന്ന നിരക്കിലും. രൂക്ഷമായ വിലക്കയറ്റം ആഗോളപ്രതിഭാസമാണെന്ന കോണ്‍ഗ്രസിന്റെ അവകാശവാദം തട്ടിപ്പാണെന്ന് തെളിയിക്കുന്ന കണക്കുകള്‍ സിപിഐ എമ്മാണ് പുറത്തുവിട്ടത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാര്‍ടി തയ്യാറാക്കിയ "ഭക്ഷ്യസുരക്ഷയും വിലനിയന്ത്രണനയവും' സംബന്ധിച്ച ലഘുലേഖയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ഇതുള്‍പ്പെടെ ഏഴ് ലഘുലേഖകള്‍ പിബി അംഗം എ കെ പത്മനാഭനും കേന്ദ്ര സെക്രട്ടറിയറ്റംഗം സുധ സുന്ദരരാമനും പ്രകാശനം ചെയ്തു.കൂടിയ ഉപഭോഗമാണ് വിലക്കയറ്റം രൂക്ഷമാക്കുന്നതെന്ന കള്ളപ്രചാരണത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ജനസംഖ്യയില്‍ 77 ശതമാനവും പ്രതിദിനം 20 രൂപയില്‍ താഴെയാണ് ചെലവഴിക്കുന്നത്. ഇന്ധനം, വളം എന്നിവയുടെ വിലക്കയറ്റം, വൈദ്യുതിനിരക്കിലെയും ചരക്ക്കടത്ത് കൂലിയിലെയും വര്‍ധന എന്നിവയാണ് വിലക്കയറ്റം സൃഷ്ടിച്ചത്.

കാര്‍ഷികമേഖലയില്‍ കൂടുതല്‍ സബ്സിഡി ഇന്ത്യയിലാണെന്ന തെറ്റായ പ്രചാരണവും നടത്തുന്നു. 1999ല്‍ ഇന്ത്യയില്‍ ഒരു കര്‍ഷകന് ലഭിച്ച സബ്സിഡി 3960 രൂപ മാത്രം. യൂറോപ്യന്‍ യൂണിയനില്‍ ഇത് 10,20,000 രൂപ. ക്യാനഡയില്‍ 5,40,000 രൂപയും ജപ്പാനില്‍ 15,60,000 രൂപയും അമേരിക്കയില്‍ 12,60,000 രൂപയും ഒഇസിഡി രാജ്യങ്ങളിലെ ശരാശരി 6,60,000 രൂപയും ആയിരുന്നു.1996-2012 കാലയളവില്‍ ഇന്ത്യയില്‍ 2,84,694 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ഓരോ അരമണിക്കൂറിലും ഒരു കര്‍ഷകന്‍ എന്ന നിരക്കില്‍. അതേസമയം, ജീവനൊടുക്കിയ പതിനായിരക്കണക്കിന് കുടിയാന്മാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ആദിവാസികളുടെയും ദളിതരുടെയും കര്‍ഷകവനിതകളുടെയും എണ്ണം ഇതില്‍വരുന്നില്ല.തൊഴില്‍മേഖലയിലും സാമ്പത്തികപരിഷ്കാരങ്ങളുടെ കെടുതി പ്രകടം.

ഫാക്ടറികളില്‍ 1981-82ല്‍ ശമ്പളത്തിന്റെ വിഹിതം 30.28 ശതമാനം ആയിരുന്നെങ്കില്‍ 2007-08ല്‍ ഇത് 10.60 ശതമാനമായി. കമ്പനികളുടെ ലാഭവും കുത്തകകളില്‍ കേന്ദ്രീകരിക്കുന്നു. 2005-06ല്‍ 500 കോടിയില്‍ കൂടുതല്‍ ലാഭമുണ്ടാക്കിയത് 133 കമ്പനികള്‍. മൊത്തം ലാഭത്തിന്റെ പകുതിയോളം പങ്കിടുന്നത് കമ്പനികളുടെ എണ്ണത്തിന്റെ 0.04 ശതമാനം മാത്രം വരുന്ന ചെറുന്യൂനപക്ഷം.

ദേശാഭിമാനി

വീരേന്ദ്രകുമാര്‍ പ്ലാച്ചിമടയിലെ ജനങ്ങളുടെ മുഖത്ത് എങ്ങനെ നോക്കും

പാലക്കാട്: പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബില്‍ നിയമമാക്കാന്‍ തടസ്സമെന്താണ്. ഇതിനെക്കുറിച്ച് യുഡിഎഫ് സ്ഥാനാര്‍ഥിയോട് ചോദിച്ചാല്‍ മറുപടി, ഈ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവന്നത് താനാണെന്ന അവകാശവാദമാണ് ലഭിക്കുക. കഴിഞ്ഞ അഞ്ച്വര്‍ഷം യുഡിഎഫ് നേതൃത്വത്തിലുണ്ടായിട്ടും പ്ലാച്ചിമടയിലെ പാവങ്ങളോട് എന്തുകൊണ്ട് കരുണ കാണിച്ചില്ല. ബില്ല് പാസാക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിയില്ല, എംബി രാജേഷ് പാര്‍ലമെന്റില്‍ ഉന്നയിച്ചപ്പോഴും ഇടതുഎംപിമാര്‍ രാഷ്ട്രപതിയെ കാണാന്‍ പോയപ്പോഴും എന്തുകൊണ്ട് സഹകരിച്ചില്ല. ഈ ചോദ്യങ്ങള്‍ക്കൊന്നും അദ്ദേഹത്തിന് ഇപ്പോള്‍ ഉത്തരമില്ല. സമരഘട്ടത്തില്‍ത്തന്നെ ആഗോളഭീമന്‍ കൊക്കോകോളക്ക്വേണ്ടി അദ്ദേഹം ചില ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്നവര്‍ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. അക്കാര്യങ്ങള്‍ ശരിയാണെന്ന് പ്ലാച്ചിമടസമരസമിതിയും സ്ഥിരീകരിച്ചിട്ടുണ്ട്. സ്വാര്‍ഥതാല്‍പ്പര്യത്തിനുവേണ്ടി സ്വന്തം നിലപാടിനെ ഇതുപോലെ വഞ്ചിച്ച നേതാവിനെ എങ്ങനെയാണ് പാലക്കാട്ടെ ജനങ്ങള്‍ വിശ്വസിക്കുക എന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല.

കൊക്കകോള പ്ലാന്റ് പൂട്ടുന്നതിനുപകരം മാമ്പഴച്ചാര്‍ ഫാക്ടറിയാക്കാമെന്ന നിര്‍ദേശം വീരേന്ദ്രകുമാര്‍ മുന്നോട്ടുവച്ചതായി സോഷ്യലിസ്റ്റ് ജനതാ ഡമോക്രാറ്റിക്കില്‍നിന്ന് പിരിഞ്ഞ സീനിയര്‍ വൈസ് പ്രസിഡന്റ് കെ കൃഷ്ണന്‍കുട്ടിയാണ് ആദ്യം വെളിപ്പെടുത്തിയത്. സമരം തീവ്രമായിരുന്നപ്പോള്‍ വീരേന്ദ്രകുമാര്‍ ഇക്കാര്യം മുന്നോട്ടുവച്ചുവെന്ന് കൊക്കകോള വിരുദ്ധ സമരസമിതിയും പ്ലാച്ചിമട ഐക്യദാര്‍ഢ്യസമിതിയും മുമ്പേ സ്ഥിരീകരിച്ചിരുന്നു. ഈ നിര്‍ദേശം തള്ളിയതോടെ വീരേന്ദ്രകുമാറിന്റെ പാര്‍ടിയും അദ്ദേഹം മാനേജിങ് ഡയറക്ടറായ "മാതൃഭൂമി" പത്രവും സമരവുമായി നിസ്സഹകരിക്കുകയും ചില ഘട്ടങ്ങളില്‍ എതിര്‍സമീപനം സ്വീകരിക്കുകയും ചെയ്തെന്നുമാണ് അവര്‍ മുമ്പ് വാര്‍ത്താസമ്മേളനം നടത്തി പരസ്യമായി പറഞ്ഞത്.

പ്ലാച്ചിമടയില്‍ 48 മണിക്കൂര്‍ നിരാഹാര സമരം ആരംഭിച്ച സമയത്താണ് മാമ്പഴച്ചാര്‍ കമ്പനിയെന്ന നിര്‍ദേശം വച്ചത്. പിന്നീട് വീരേന്ദ്രകുമാറുമായുള്ള കൂടിക്കാഴ്ചക്ക് ക്ഷണിച്ചു.പാലക്കാട് ഒരു സ്വകാര്യ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. "മാമ്പഴച്ചാര്‍ ഫാക്ടറി എന്ന നിര്‍ദേശം അംഗീകരിച്ചു കൂടേ"യെന്നായിരുന്നു വീരേന്ദ്രകുമാറിന്റെ ചോദ്യം.സമര-ഐക്യദാര്‍ഢ്യസമിതിയുടെ സംയുക്തയോഗം ഈ ആവശ്യം തള്ളി. പ്രദേശവാസികള്‍ക്ക് 260 കോടി രൂപ നഷ്ടം വരുത്തിവച്ച് കമ്പനിയുടെ പ്ലാന്റ് പൂട്ടിക്കിടക്കുന്നത് അന്താരാഷ്ട്രതലത്തില്‍ കമ്പനിക്കു നാണക്കേടാണെന്നും മറ്റൊരു ഉല്‍പ്പന്നം ഉണ്ടാക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് കമ്പനിയുടെ ലെയ്സണ്‍ ഓഫീസര്‍ അഗര്‍വാളും വീരേന്ദ്രകുമാറിന്റെ വിശ്വസ്തരും തന്നെ രണ്ടുതവണ കാണാന്‍ വന്നിരുന്നെന്ന് കൃഷ്ണന്‍കുട്ടിയും പറയുകയുണ്ടായി. കോളഭീമനെതിരെയുള്ള നിലപാടില്‍നിന്ന് പാര്‍ടി നയങ്ങളില്‍ നിന്നും പിന്നോക്കം പോകാന്‍ കഴിയില്ലെന്ന് താനും പ്രാദേശിക നേതൃത്വവും വിരേന്ദ്രകുമാറിനോട് വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞിരുന്നു.പ്ലാച്ചമടയിലെ ദരിദ്രനാരായണന്മാരോട് കാണിച്ച നെറികേട് പാലക്കാട്ടെ ജനങ്ങള്‍ക്ക് പൊറുക്കാനാവുമോ.

deshabhimani

ഒടുവില്‍ സിബിഐ

പൊലീസ് സ്റ്റേഷന്‍ മുതല്‍ മുഖ്യമന്ത്രി വരെ ചെവിക്കൊള്ളാതിരുന്ന സലിംരാജിനെതിരായ പരാതിയിലാണ് ഒടുവില്‍ കോടതി ഇടപെടലിലൂടെ സിബിഐ അന്വേഷണം വരുന്നത്. സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പിനെ കുറിച്ചുള്ള റവന്യൂ ഇന്റലിജന്‍സിന്റെയും വിജിലന്‍സിന്റെയും റിപ്പോര്‍ട്ടുകള്‍ ഏതുവഴി പോയെന്നത് ഇപ്പോഴും അജ്ഞാതമാണ്. പൊലീസ് സ്റ്റേഷനിലും സിറ്റി കമീഷണര്‍ക്കും നല്‍കിയ പരാതികളും മുങ്ങി. പരാതി ആവര്‍ത്തിച്ചാല്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന മുഖ്യമന്ത്രിയുടെ ഭീഷണിയും തട്ടിപ്പിന്റെ പിന്നാമ്പുറത്തുണ്ട്. കളമശേരി ഭൂമിതട്ടിപ്പിനെ കുറിച്ച് 76 വയസ്സുള്ള ഷെരീഫ എന്ന വൃദ്ധ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് പരാതി നല്‍കി. ഒന്നും സംഭവിച്ചില്ല. കഴിഞ്ഞ ജൂണ്‍ 13ന് ഇവരുടെ മക്കള്‍ വീണ്ടും പരാതിയുമായി സമീപിച്ചപ്പോള്‍ കിടപ്പാടം ഉള്‍പ്പെടുന്ന ഭൂമി മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന ഭീഷണിയാണ് മുഖ്യമന്ത്രിയില്‍നിന്നുണ്ടായത്.

കടകംപള്ളിയില്‍ ഭൂമി തട്ടിപ്പിനിരയായ ഡോ. ശ്രീവര്‍ധന്‍ സുതാര്യകേരളം പരിപാടിയിലൂടെ മുഖ്യമന്ത്രിയോട് നേരിട്ട് പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പൊലീസ് സ്റ്റേഷനിലും നല്‍കിയ ഇരകളുടെ പരാതികളെല്ലാം സലിംരാജ് ഉള്‍പ്പെട്ട സംഘം തീര്‍പ്പാക്കി. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയ പ്രേംചന്ദ് ആര്‍ നായരെയും അഭിഭാഷകനെയും സിറ്റി പൊലീസ് കമീഷണര്‍ ഓഫീസില്‍ വിളിച്ചുവരുത്തി കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തി. വാദി പ്രതിയാകുമെന്ന ഘട്ടത്തിലാണ് പരാതിക്കാര്‍ സുതാര്യകേരളം പരിപാടിയില്‍ അഭയംതേടിയത്. എന്നിട്ടും ഒന്നും സംഭവിച്ചില്ല. ഇതിനിടെയാണ് റവന്യൂ ഇന്റലിജന്‍സും വിജിലന്‍സും അന്വേഷണം നടത്തിയത്. സലിംരാജിന്റെയും സംഘത്തിന്റെയും ശ്രദ്ധയില്‍പ്പെടാത്തതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കിയെങ്കിലും പിന്നീട് വെളിച്ചം കണ്ടില്ല. സലിംരാജിന്റെ നേതൃത്വത്തില്‍ ഒരുപറ്റം റവന്യൂ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘമാണ് രണ്ടിടത്തും ഭൂമിതട്ടിപ്പിന് പിന്നില്‍ ചരട് വലിച്ചത്. കലക്ടര്‍ മുതല്‍ വില്ലേജ്മാന്‍ വരെയുള്ളവര്‍ അതില്‍ കണ്ണികളായി. രണ്ട് മന്ത്രിമാരും ചില ഭരണകക്ഷി എംഎല്‍എമാരും ഭൂമിതട്ടിപ്പിന് രംഗത്തിറങ്ങി. വില്ലേജ് ഓഫീസുകളിലെ തണ്ടപ്പേര്‍ രജിസ്റ്ററുകള്‍ കീറിയെറിഞ്ഞ് പുതിയത് തുന്നിച്ചേര്‍ത്തു. റവന്യൂ രേഖകളകില്‍ തിരിമറി നടത്തി. 90 വര്‍ഷം പഴക്കമുള്ള രേഖകള്‍ വരെ പുതിയതായി ചമച്ചു. സര്‍ക്കാര്‍ അതിഥിമന്ദിരങ്ങള്‍ കേന്ദ്രീകരിച്ച് അനുരഞ്ജന ചര്‍ച്ചകളും വിലപേശലും ഭീഷണിയും അരങ്ങേറി. കടകംപള്ളിയില്‍ തണ്ടപ്പേര്‍ രജിസ്റ്ററില്‍ തിരിമറി നടത്തിയാണ് തട്ടിപ്പിന് കളമൊരുക്കിയത്. കളമശേരിയിലാകട്ടെ പത്തടിപ്പാലത്ത് 86 വര്‍ഷമായി തലമുറവഴി കൈമാറി വന്ന് തീറാധാരം കിട്ടിയ ഭൂമിയാണ് പട്ടയമില്ലെന്നുപറഞ്ഞ് തട്ടിയെടുക്കാന്‍ ശ്രമിച്ചത്.

2013 ജൂണിലാണ് പത്തടിപ്പാലത്തെ ഭൂമി തട്ടിപ്പ് സംബന്ധിച്ച പരാതി മുഖ്യമന്ത്രിക്ക് മുമ്പില്‍ ആദ്യം എത്തിയത്. ഒരു നടപടിയും സ്വീകരിക്കാതെ വന്നതിനെ തുടര്‍ന്ന് പരാതിക്കാര്‍ വീണ്ടും നിവേദനം നല്‍കി. അപ്പോഴാണ് പട്ടയം ഇല്ലാത്ത വസ്തുവാണെന്ന് പറഞ്ഞ് 116 സെന്റ് സ്ഥലം മിച്ചഭൂമിയായി ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രിയില്‍നിന്ന് ഭീഷണിസ്വരം ഉയര്‍ന്നത്. ഇതോടെയാണ് ഷെരീഫയും മക്കളും ഹൈക്കോടതിയെ സമീപിച്ചത്. സുതാര്യകേരളം പരിപാടിയില്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് കടകംപള്ളി ഭൂമിതട്ടിപ്പിനെ കുറിച്ച് റവന്യൂ ഇന്റലിജന്‍സ് അന്വേഷണം നടത്തിയത്. തണ്ടപ്പേര്‍ രജിസ്റ്റര്‍ കീറി പുതിയത് എഴുതിച്ചേര്‍ത്താണ് തട്ടിപ്പ് നടത്തിയതെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പക്ഷേ വെളിച്ചം കണ്ടില്ല. വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റ് അന്വേഷണം നടത്തുന്നതിനിടെ വസ്തു ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരം റവന്യൂ സെക്രട്ടറിയായിരുന്ന ജി കമലാവര്‍ധനറാവു അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇപ്പോള്‍ സിബിഐ അന്വേഷണം.

കെ ശ്രീകണ്ഠന്‍ deshabhimani

യുഡിഎഫിനുവേണ്ടി മനോരമയുടെ പാഴ്വേല

കൊല്ലം: "ചായക്കടയിലെ മേശമേല്‍ വിരല്‍കൊട്ടി മൂളിപ്പാട്ടു പാടുന്ന നാട്ടിന്‍പുറത്തുകാരന്റെ തൊട്ടടുത്തിരുന്നു താളംപിടിച്ചു പ്രോത്സാഹിപ്പിച്ചെന്നിരിക്കും പ്രേമചന്ദ്രന്‍. ഉസ്താദ് ബിസ്മില്ലാഖാന്റെ നാദപ്രഞ്ചത്തെക്കുറിച്ചോ സ്വരവിന്യാസത്തെക്കുറിച്ചോ സംസാരിച്ച് ചായയ്ക്കും ചര്‍ച്ചയ്ക്കും കടുപ്പം കൂട്ടിക്കളയും ബേബി. തീരത്തെ മത്സ്യത്തൊഴിലാളികളോടു മുളകിട്ടു വച്ച മത്തിക്കറിയുടെ രുചി പറഞ്ഞെന്നിരിക്കും പ്രേമചന്ദ്രന്‍. അപൂര്‍വമായി കിട്ടുന്ന ഇലിഷ് മത്സ്യം മുള്ളുമാറ്റി കഴിക്കുന്നതിന്റെ കരവിരുതിനെക്കുറിച്ച് വിശദീകരിച്ചേക്കും ബേബി. തോട്ടണ്ടിയില്ലാതെ പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികളോട് കാരണം അന്വേഷിക്കാമെന്നു പ്രേമചന്ദ്രന്‍ പറഞ്ഞാല്‍, തോട്ടണ്ടി ഉല്‍പ്പാദിപ്പിക്കുന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ പ്രതിസന്ധിക്കു കാരണം സാമ്രാജ്യത്വ കുത്തകകളുടെ താല്‍പ്പര്യങ്ങളാണെന്നു സമര്‍ഥിക്കാന്‍ തല്ലിയാല്‍ പൊട്ടാത്ത മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തെ കൂട്ടുപിടിച്ചെന്നിരിക്കും ബേബി..."

ഇനി മറ്റൊരു റിപ്പോര്‍ട്ടിലേക്ക്. "രാവിലെതന്നെ എം എ ബേബി ഒരു ലോട്ടറി ടിക്കറ്റ് എടുത്തു. എപ്പോഴാണ് ഭാഗ്യം വന്നുവിളിക്കുന്നതെന്നറിയില്ല. രാവിലെ കാവനാട് ജങ്ഷനിലെ ചായക്കടയില്‍ കയറി ദോശയും കടലയും കഴിച്ചിറങ്ങുമ്പോള്‍ ലോട്ടറിക്കച്ചവടക്കാരന്‍ മുന്നില്‍. അയാള്‍ക്കൊരു സഹായമാകട്ടെ എന്നു കരുതി ബേബി ഒരു ടിക്കറ്റെടുത്തു..." പിന്നീട് കശുവണ്ടി ഫാക്ടറിക്കുമുന്നിലെ സ്വീകരണയോഗത്തില്‍ ബേബി പറഞ്ഞു: "കശുവണ്ടിത്തൊഴിലാളികള്‍ക്കു വി എസ് സര്‍ക്കാര്‍ ചെയ്തതു നിങ്ങള്‍ക്കു മറക്കാന്‍ കഴിയുമോ... രണ്ടുതവണ കൂലി കൂട്ടിത്തന്നില്ലേ... ഈ സര്‍ക്കാര്‍ ഒരുതവണയെങ്കിലും കൂലി വര്‍ധിപ്പിച്ചോ... അരിക്ക് അന്നു 18 രൂപയായിരുന്നെങ്കില്‍ ഇന്നു മുപ്പത്താറും മുപ്പത്തേഴുമായി..."

മേലുദ്ധരിച്ച രണ്ടു റിപ്പോര്‍ട്ടും തയ്യാറാക്കിയത് ഒരാള്‍തന്നെ. രണ്ടും അച്ചടിച്ചുവന്നത് മലയാളമനോരമ പത്രത്തില്‍. മനോരമയില്‍ രണ്ടും അച്ചടിച്ചുവന്നത് വെള്ളിയാഴ്ച! എംബഡഡ് ജേര്‍ണലിസത്തിന്റെ മകുടോദാഹരണമാണ് മേലുദ്ധരിച്ച റിപ്പോര്‍ട്ടുകള്‍. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ആടിനെ പട്ടിയാക്കല്‍. ഒന്നാമത്തെ ഉദ്ധരണി വായിക്കുന്ന ശരാശരി വായനക്കാരനു തോന്നുന്ന വികാരം എന്താകും? എം എ ബേബി എന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി കേരളത്തില്‍ സുലഭമായി കിട്ടുന്ന മത്തി കഴിക്കില്ല; പകരം ഇലിഷ് മത്സ്യം തേടിപ്പോകും. ചായക്കടയില്‍ മൂളിപ്പാട്ടു പാടുന്ന ആള്‍ക്കൊപ്പം പ്രേമചന്ദ്രന്‍ താളമിടുമ്പോള്‍, ബേബി മറുനാടന്‍ സംഗീതചക്രവര്‍ത്തി ബിസ്മില്ലാഖാന്റെ കൂടെയായിരിക്കും. തോട്ടണ്ടി ഇല്ലാത്തതുകാരണം അടച്ചിട്ടിരിക്കുന്ന ഫാക്ടറികളിലെ തൊഴിലാളികളോടു പ്രേമചന്ദ്രന്‍ കാരണം അന്വേഷിക്കുമ്പോള്‍, ബേബി മനസ്സിലാകാത്ത കാര്യങ്ങള്‍ പറഞ്ഞു കൈകഴുകും. അതിനു കൂട്ടുപിടിക്കുന്ന മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രം തല്ലിയാല്‍ പൊട്ടുകയുമില്ല...!

ഇനി മനോരമയുടേതായി മേലുദ്ധിച്ച ആദ്യറിപ്പോര്‍ട്ട് എടുക്കാം. ശരാശരി വായനക്കാരനു തോന്നുന്ന വികാരം കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം എ ബേബി തികഞ്ഞ മനുഷ്യസ്നേഹി എന്നാകും. അദ്ദേഹം തട്ടുകടയില്‍നിന്നു കാപ്പി കഴിക്കുന്നു. ആ സമയം അവിടെയെത്തിയ പാവം ലോട്ടറി വില്‍പ്പനക്കാരനെ സഹായിക്കാന്‍ ലോട്ടറി എടുക്കുന്നു. കശുവണ്ടിത്തൊഴിലാളികളോടു കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കാണിച്ച നീതിനിറഞ്ഞ നടപടികള്‍ ആര്‍ക്കും മനസ്സിലാകുന്ന ഭാഷയില്‍ സംസാരിക്കുന്നു. അരിയുടെ അന്നത്തെയും ഇപ്പോഴത്തെയും വില താരതമ്യം ചെയ്യുന്നു...! വെള്ളിയാഴ്ച കൊല്ലത്ത് ഇറങ്ങിയ മലയാള മനോരമ പത്രത്തിന്റെ ഒരുതാള്‍ വ്യത്യാസത്തില്‍ ഒരാളെക്കുറിച്ചുതന്നെ പരസ്പരം ചേരാത്ത രണ്ടു റിപ്പോര്‍ട്ടുകള്‍! രണ്ടും തയ്യാറാക്കിയത് ഒരാള്‍തന്നെ!!
പതിനാറാം ലോക്സഭയിലേക്കു നടക്കുന്ന അതിനിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലം ദേശീയതലത്തില്‍തന്നെ ശ്രദ്ധിക്കുന്നതാണ്. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും സിറ്റിങ് എംഎല്‍എയുമായ എം എ ബേബി മത്സരിക്കുന്ന മണ്ഡലം എന്നതിനാലാണ് ഇത്. എതിര്‍സ്ഥാനാര്‍ഥി എല്‍ഡിഎഫില്‍ നിന്നശേഷം യുഡിഎഫില്‍ ചേക്കേറിയ എന്‍ കെ പ്രേമചന്ദ്രന്‍. കാലുമാറ്റത്തിന്റെ അസ്സല്‍ കൊല്ലം മാതൃക. ഈ സാഹചര്യത്തില്‍ സ്വതവേ ഇടതുപക്ഷങ്ങള്‍ക്ക് ആധിപത്യമുള്ള കൊല്ലം മണ്ഡലം എല്‍ഡിഎഫിന് അനുകൂലമായി വിധിയെഴുതാന്‍ തയ്യാറെടുക്കുകയാണ്. ഈ നഗ്നസത്യം മറച്ചുവയ്ക്കാനാണ് മനോരമയുടെയും അതിന്റെ റിപ്പോര്‍ട്ടറുടെയും പാഴ്വേല. പക്ഷേ, അനുദിനം ബഹുജനപിന്തുണ ഏറിവരുന്ന ബേബിയെ താറടിക്കാനാണ് ഒരുഭാഗത്ത് അവരുടെ ശ്രമം. എന്നാല്‍, അറിഞ്ഞോ അറിയാതെയോ മറ്റൊരു ഭാഗത്ത് ബേബിയെ മനുഷ്യസ്നേഹിയായി ചിത്രീകരിക്കുന്ന റിപ്പോര്‍ട്ടും മനോരമ നല്‍കി. രണ്ടും ഒരുദിവസം എന്നതു യാദൃച്ഛികമാകാം. ഇതുവഴി മനോരമയുടെ ഇരട്ടത്താപ്പ് അവരുടെ വായനക്കാര്‍ക്കു നന്നായി മനസ്സിലാകുകയും ചെയ്തു. എല്ലാവരെയും കുറേക്കാലത്തേക്കും കുറേപ്പേരെ എല്ലാക്കാലത്തേക്കും പറ്റിക്കാന്‍ കഴിയും; എന്നാല്‍, എല്ലാവരെയും എല്ലാക്കാലത്തേക്കും പറ്റിക്കാനാകില്ല എന്നൊരു ചൊല്ലുണ്ട്. വെള്ളിയാഴ്ചത്തെ മലയാളമനോരമ പത്രം ഈ ചൊല്ലിനു അടിവരയിട്ടു.

രാഷ്ട്രീയത്തിലെ മൂല്യവും മൂല്യച്യുതിയും തമ്മിലുള്ള മത്സരമാണ് കൊല്ലത്തു നടക്കുന്നത്. എക്കാലത്തെയും പോലെ ഇക്കുറിയും തങ്ങള്‍ മൂല്യച്യുതിക്കൊപ്പമാണ് എന്നു മനോരമ വീണ്ടും തെളിയിച്ചിരിക്കുന്നു. 1999ല്‍ ആലപ്പുഴ ലോക്സഭാമണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു നടന്‍ മുരളി. "നടന്‍ മുരളി ജയിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിലെ വി എം സുധീരന്‍ ജയിക്കും" എന്നു "പ്രവചിച്ച്" ചരിത്രത്തില്‍ ഇടം കണ്ടെത്തിയ മനോരമയില്‍നിന്ന് ഇതല്ല, ഇതിനപ്പുറവും പ്രതീക്ഷിക്കാം!!

deshabhimani

മുഖ്യമന്ത്രിയുടെ വഴി പുറത്തേക്ക്

ക്രിമിനല്‍ കുറ്റവാളിയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന ഹൈക്കോടതിയുടെ വിധിപ്രസ്താവം രാഷ്ട്രീയ, ഭരണ തലങ്ങളില്‍ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിച്ചിരിക്കുകയാണ്. അധികാരത്തില്‍നിന്ന് പുറത്തേക്കുള്ള വഴിയിലാണ് ഉമ്മന്‍ചാണ്ടി. മാസങ്ങള്‍ നീണ്ട വിചാരണയ്ക്കുശേഷം ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് പുറപ്പെടുവിച്ച ഉത്തരവിലാണ് മുഖ്യമന്ത്രിക്ക് തട്ടിപ്പുകേസില്‍ ഒഴിഞ്ഞുമാറാനാകാത്ത മുഖ്യഉത്തരവാദിത്തമുണ്ടെന്ന് ചൂണ്ടിക്കാട്ടിയത്. ഇതിന് സമാനമായ വിധിന്യായങ്ങളൊന്നും സംസ്ഥാന ചരിത്രത്തിലില്ല.

എന്നാല്‍ തന്നേ കേള്‍ക്കാതെയാണ് തനിക്കെതിരായ പരാമര്‍ശങ്ങളെന്ന ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം നിയമസാധൂതയുള്ളതല്ല. സര്‍ക്കാരിനുവേണ്ടി എ ജി ഉള്‍പ്പെടെയുള്ള അഭിഭാഷകര്‍ ഹാജരായത് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് വേണ്ടിയായിരുന്നു. ഉമ്മന്‍ചാണ്ടിക്കെതിരായ കോടതി വിധി നേതൃമാറ്റമെന്ന ആവശ്യം കോണ്‍ഗ്രസിലും യുഡിഎഫിലും ഉയര്‍ത്തും. അതിന് വോട്ടെടുുപ്പ് കഴിയുന്നതുവരെ കാക്കണമോ എന്നതായിരിക്കും ഭരണക്കാരെ ബാധിക്കുന്ന പ്രശ്നം. പക്ഷേ ഉമ്മന്‍ചാണ്ടിയുടെ തനിനിറം ജനങ്ങള്‍ക്കുമുന്നില്‍ തെളിഞ്ഞിരിക്കയാണ്.

സോളാര്‍ തട്ടിപ്പ്, ഭൂമി തട്ടിപ്പ്, പാമൊലിന്‍ ഇടപാട് ഉള്‍പ്പെടെയുള്ള കേസുകളില്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് നീതിന്യായ കോടതികളുടെ പരിശോധന തുടരുന്നതിനിടെയാണ് ഭൂമിതട്ടിപ്പുകേസില്‍ അതിരൂക്ഷമായ വിമര്‍ശവും കുറ്റപ്പെടുത്തലും നീതിപീഠത്തില്‍നിന്ന് ഉണ്ടായത്. സോളാര്‍ തട്ടിപ്പുകേസില്‍ സരിത നായരുമായി ബന്ധപ്പെട്ട ഒരുകേസില്‍ മുഖ്യമന്ത്രിക്ക് അനുകൂലമായി പരാമര്‍ശം നടത്തിയ ന്യായാധിപനാണ് ജസ്റ്റിസ് ഹാറൂണ്‍ അല്‍റഷീദ്. ആ പരാമര്‍ശങ്ങളെ ഉദ്ധരിച്ച് കോടതി തനിക്ക് ക്ലീന്‍സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നവിധം ഉമ്മന്‍ചാണ്ടിതന്നെ കൊട്ടിഘോഷിക്കാറുണ്ട്. എന്നാല്‍, മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട രണ്ട് ഭൂമിതട്ടിപ്പുകേസുകള്‍ സിബിഐക്ക് വിട്ടുകൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിലൂടെ, തട്ടിപ്പുകേസുകളില്‍ മുഖ്യമന്ത്രി പ്രതിയാകുമെന്ന് ഉറപ്പായിരിക്കുകയാണ്.

കൊള്ളരുതാത്തവരെ പേഴ്സണല്‍ സ്റ്റാഫില്‍വച്ച് അവരെ സംരക്ഷിച്ച ഭരണാധികാരിയാണ് ഉമ്മന്‍ചാണ്ടിയെന്ന് കോടതി തെളിവുകള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഇതിനും അപ്പുറമാണ് കോടികളുടെ ഇടപാട് നടന്ന ഭൂമിതട്ടിപ്പു കേസിലെ കുറ്റകൃത്യം. കേസില്‍ ഉന്നതതല ഗൂഢാലോചനയും തെളിവുനശിപ്പിക്കലും വ്യക്തമായെന്നും സലിംരാജ് അധികാരദുര്‍വിനിയോഗം നടത്തിയെന്നും മോശപ്പെട്ടവരെ പേഴ്സണല്‍ സ്റ്റാഫാക്കിയതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നും വിധിന്യായത്തില്‍ കോടതി രേഖപ്പെടുത്തിയിരിക്കുന്നത് ഉമ്മന്‍ചാണ്ടിക്കെതിരായ കുറ്റപത്രമാണ്. അതായത് ഗൂഢാലോചനക്കുറ്റത്തിനുള്ള 120ബി ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പുതിയ അന്വേഷണ ഏജന്‍സിക്ക് ചുമത്തേണ്ടിവരും.

രാജന്‍കേസ് ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് കെ കരുണാകരന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്. വനംവകുപ്പുമായി ബന്ധപ്പെട്ട ഒരുകേസില്‍ ഹൈക്കോടതി നടത്തിയ നിരീക്ഷണത്തിന്റെ പേരില്‍ ഉമ്മന്‍ചാണ്ടിമന്ത്രിസഭയില്‍നിന്ന് കെ പി വിശ്വനാഥന്‍ രാജിവച്ചു. പ്രായപൂര്‍ത്തിയാകാത്ത മകളെ വിവാഹം ചെയ്തുകൊടുത്തുവെന്ന കേസിലാണ് വിധിവന്നപ്പോള്‍ കരുണാകരമന്ത്രിസഭയിലെ എം പി ഗംഗാധരന്‍ സ്ഥാനമൊഴിഞ്ഞത്. പഞ്ചാബ്മോഡല്‍ പ്രസംഗത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം തെറിക്കുകയായിരുന്നു ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക്. അത്തരം സംഭവങ്ങളുമായി താരതമ്യംചെയ്താല്‍ വെള്ളിയാഴ്ചത്തെ കോടതിവിധി എത്രയോമടങ്ങ് ഗൗരവതരമാണ്. പക്ഷേ, എങ്ങനെയും അധികാരത്തില്‍ കടിച്ചുതൂങ്ങാനുള്ള വ്യഗ്രതയിലാണ് ഉമ്മന്‍ചാണ്ടി. ഇതിനോട് മാനസികമായി യോജിപ്പില്ലെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പുകാരണം പരസ്യമായി ഉമ്മന്‍ചാണ്ടിയുടെ രാജി ആഭ്യന്തരമന്ത്രി രമേശ്ചെന്നിത്തല ആവശ്യപ്പെടുന്നില്ലെന്നുമാത്രം.

കോടതിവിധി സ്വാഗതംചെയ്ത കെപിസിസി പ്രസിഡന്റ് വി എം സുധീരനാകാട്ടെ ഉമ്മന്‍ചാണ്ടിക്കെതിരായ കോടതിനിരീക്ഷണങ്ങളെപ്പറ്റി മൗനംപാലിച്ച് ആദര്‍ശക്കുപ്പായം അഴിച്ചുവച്ചിരിക്കുകയാണ്. കോടതിവിധി യുഡിഎഫ് കക്ഷികളെയും കോണ്‍ഗ്രസിനെയും അങ്കലാപ്പിലാക്കിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഗതിയെ ഈ വിധി മാറ്റും. രാജിക്ക് ഉമ്മന്‍ചാണ്ടി ഇപ്പോള്‍ തയ്യാറായില്ലെങ്കില്‍ ജനവിധിയിലൂടെ ജനങ്ങള്‍ അത് നേടിയെടുക്കും.

ആര്‍ എസ് ബാബു

മുന്നില്‍ രാജിമാത്രം

തിരു: മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസില്‍, ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്നില്‍ ഇനി ഏകവഴി രാജി. സംസ്ഥാനത്ത് ഒരു മുഖ്യമന്ത്രിക്കും ഇതുവരെ ഒരു കോടതിയില്‍നിന്നും ഇത്രയും രൂക്ഷമായ വിമര്‍ശം ഏറ്റുവാങ്ങേണ്ടിവന്നിട്ടില്ല. അതും കേരളം മുഴുവന്‍ മാസങ്ങളായി ചര്‍ച്ചചെയ്യുന്ന ഭൂമാഫിയാ തട്ടിപ്പ് കേസില്‍. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെ സംസ്ഥാന ഭരണത്തലവനെ അഴിമതിക്കേസില്‍ ഹൈക്കോടതി വിമര്‍ശിച്ച സാഹചര്യത്തില്‍ യുഡിഎഫിന് വോട്ടര്‍മാരുടെ മുന്നില്‍ പിടിച്ചുനില്‍ക്കാനും ഉമ്മന്‍ചാണ്ടി രാജിവയ്ക്കേണ്ടി വരും. എന്ത് നാണക്കേട് സഹിച്ചും അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ നടത്തുന്ന പതിവ് കളി ഇനി വിലപ്പോകില്ല. രാഷ്ട്രീയ ധാര്‍മികതയുടെ നേരിയ അംശമെങ്കിലും ഉണ്ടെങ്കില്‍ ഒരു ന്യായീകരണവും പറയായെ പടിയിറങ്ങേണ്ടിവരും.

സംസ്ഥാന പൊലീസ് നടത്തിയ അന്വേഷണത്തെ പാടെ തള്ളിക്കൊണ്ട് അന്വേഷണം സിബിഐക്ക് വിട്ടതിലൂടെ തന്നെ ഉമ്മന്‍ചാണ്ടി പ്രതിസ്ഥാനത്തായി. "ലാന്‍ഡ് മാഫിയാ ഗ്യാങ് ലീഡര്‍" എന്ന് ഹൈക്കോടതിതന്നെ വിശേഷിപ്പിച്ച ഒരു പൊലീസുകാരനെ ഒരു വ്യാഴവട്ടത്തോളമായി സംരക്ഷിക്കുന്നത് ഉമ്മന്‍ചാണ്ടിയാണ്. ഈ ഒറ്റക്കാരണം മതി ഉമ്മന്‍ചാണ്ടിയുടെ രാജിക്ക്.

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ആജന്മ ശത്രുവായിരുന്ന കെ കരുണാകരന്‍ രാജിവച്ചത് ഹൈക്കോടതിയുടെ ഇതുപോലുള്ള ഒരു പരാമര്‍ശത്തിന്റെ പേരിലാണ്. അന്ന് കരുണാകരനെ പുകച്ചുചാടിക്കാന്‍ മുന്നില്‍ നിന്നയാളും ഉമ്മന്‍ചാണ്ടിയായിരുന്നു. കെ കരുണാകരന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതുമായി താരതമ്യപ്പെടുത്തിയാല്‍മാത്രം ഉമ്മന്‍ചാണ്ടിക്ക് ഒരു നിമിഷംപോലും തുടരാന്‍ കഴിയില്ല. വനം മന്ത്രിയായിരുന്ന കെ പി വിശ്വനാഥന്‍ മന്ത്രിസ്ഥാനം രാജിവച്ചത് ഹൈക്കോടതിയുടെ നേരിയ പരാമര്‍ശത്തിന്റെ പേരിലായിരുന്നു. മന്ത്രിക്ക് വനംമാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കേണ്ടിവരുമെന്നാണ് അന്ന് കോടതി പറഞ്ഞത്. അന്ന് കെ പി വിശ്വനാഥന്‍ രാജിവച്ചപ്പോള്‍ അതിനെ സ്വാഗതം ചെയ്തയാള്‍ കൂടിയാണ് ഉമ്മന്‍ചാണ്ടി.

ഇതിനുമുമ്പ് മറ്റ് പല കേസില്‍നിന്നും ഉമ്മന്‍ചാണ്ടി തടിയൂരിയത് അധികാരം ഉപയോഗിച്ചാണ്. കേരളത്തെ പിടിച്ചുകുലുക്കിയ സോളാര്‍തട്ടിപ്പ് കേസില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷിച്ചാല്‍ ശരിയാകില്ലെന്നും രാജിവച്ച് അന്വേഷണം നേരിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി അനങ്ങിയില്ല. ആ അന്വേഷണം ഉമ്മന്‍ചാണ്ടി അട്ടിമറിച്ചു. ഇതിനെതിരെയും കോടതി പരാമര്‍ശം ഉണ്ടായി. പ്രതിപക്ഷ പ്രക്ഷോഭത്തെത്തുടര്‍ന്ന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പരിഗണനാ വിഷയങ്ങളില്‍ വെള്ളംചേര്‍ത്തു. സിറ്റിങ് ജഡ്ജിയെപ്പോലും കിട്ടാന്‍ ശ്രമിക്കാതെ അന്വേഷണം പ്രഹസനമാക്കി. പാമൊലിന്‍ കേസില്‍ തുടരന്വേഷണം നിര്‍ദേശിച്ച വിജിലന്‍സ് ജഡ്ജിയെ പുകച്ചുചാടിച്ചു. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ ഇറക്കിവിട്ടു. എന്നിട്ടും രക്ഷയില്ലാതായപ്പോള്‍ കേസ് പിന്‍വലിക്കാന്‍ ശ്രമിച്ചു. അതും ഹൈക്കോടതി സ്റ്റേ ചെയ്തു.

ടൈറ്റാനിയം അഴിമതിക്കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ശക്തമായ തെളിവുകളുണ്ട്. സ്വന്തം മന്ത്രിസഭയില്‍ അംഗമായിരുന്ന കോണ്‍ഗ്രസ് നേതാവ് കെ കെ രാമചന്ദ്രനാണ് സാക്ഷി. എന്നിട്ടും ആ കേസന്വേഷണവും അട്ടിമറിച്ചു. സൈന്‍ബോര്‍ഡ് അഴിമതിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ആദ്യം രംഗത്തുവന്നത് ഇപ്പോള്‍ തന്റെ മന്ത്രിസഭയില്‍ അംഗമായ അനൂപ് ജേക്കബ്ബിന്റെ പിതാവും ആ കാലയളവില്‍ സഹമന്ത്രിയുമായിരുന്ന ടി എം ജേക്കബാണ്. ആ കേസും അട്ടിമറിച്ചു. ഇത്തരം കളികള്‍ ഇനി വിലപ്പോകില്ല. അത്രയും ശക്തമായ നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. ഇത് കേവലം ഒരുദിവസം കൊണ്ടുണ്ടായതുമല്ല. മാസങ്ങളോളം കേസ് പരിശോധിച്ച ഹൈക്കോടതിയുടെ ഈ വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ ഇനി ഉമ്മന്‍ചാണ്ടിയുടെ വഴി പുറത്തേക്കുതന്നെ.

എം രഘുനാഥ് deshabhimani

മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പുകാരുടെ താവളം

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് എന്നും തട്ടിപ്പുകാരുടെയും സദാചാര വിരുദ്ധരുടെയും താവളം. അധികാരമേറ്റ് മൂന്ന് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കേരള ജനതയ്ക്കുമുന്നിലുള്ള ചിത്രം ഹൈക്കോടതി ഒരിക്കല്‍ക്കൂടി വരച്ചുകാട്ടിയെന്ന് മാത്രം. മുഖ്യമന്ത്രിയുടെ ഓഫീസിനെയും ജീവനക്കാരെയും ഹൈക്കോടതി അതിനിശിതമായി വിമര്‍ശിക്കുമ്പോള്‍ മുഖം നഷ്ടമാകുന്നത് ഉമ്മന്‍ചാണ്ടിക്കുതന്നെ. ഉമ്മന്‍ചാണ്ടി അധികാരത്തിലുള്ളപ്പോഴൊക്കെ കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത് എപ്പോഴും തട്ടിപ്പ് സംഘമാണ്. ഈ സംഘത്തില്‍ നിന്ന് പുറത്തുപോയവര്‍ ഏറെ. അകത്ത് ഇപ്പോഴും സുഖമായി വാഴുന്നവര്‍ വേറെ.

ടെന്നിജോപ്പനും ജിക്കുമോന്‍ ജേക്കബ്ബിനും സലിംരാജിനും പുറത്തുപോകേണ്ടിവന്നത് ഉമ്മന്‍ചാണ്ടിയുടെ താല്‍പ്പര്യത്തോടെയല്ല, കേരളത്തെ പിടിച്ചുകുലുക്കിയ സോളാര്‍തട്ടിപ്പ് കേസിലും ഭൂമി ഇടപാടിലും പ്രതിക്കൂട്ടിലായതോടെയാണ്. ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹിയിലെ പ്രതിപുരുഷനായിരുന്ന തോമസ് കുരുവിളയ്ക്കും പുറത്തുപോകേണ്ടിവന്നത് സോളാര്‍തട്ടിപ്പ് കേസോടുതന്നെ. ഈ വിശ്വസ്ഥര്‍ പുറത്തുപോയപ്പോഴും അഴിമതിയുടെ കറ ഉമ്മന്‍ചാണ്ടിയില്‍ പറ്റിനില്‍ക്കുന്നു. ഉമ്മന്‍ചാണ്ടി സ്വന്തമായി മൊബൈല്‍ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. എങ്കിലും എപ്പോഴും ചെവിയില്‍ മൊബൈല്‍ഫോണ്‍ ഉണ്ടാകും. ഉപയോഗിച്ചത് പുറത്തു പോയ ഈ നാല്‍വര്‍സംഘത്തിലെ ഫോണ്‍. ഇവരുടെ ഫോണില്‍നിന്ന് തുടര്‍ച്ചയായി സോളാര്‍ കേസിലെ പ്രതി സരിതയെ വിളിച്ചു. സരിത ഇങ്ങോട്ടും വിളിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെയും ഔദ്യോഗിക വസതിയിലെയും ലാന്‍ഡ് ഫോണില്‍നിന്ന് അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചു. അപ്പോള്‍ ആര്‍ക്കാണ് സോളാര്‍തട്ടിപ്പ് കേസിലെ പ്രതിയുമായി ബന്ധമെന്ന് വ്യക്തം. അധികാരമേറ്റ് ആറുമാസത്തിനകം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് രണ്ടുപേരെ പുറത്താക്കിയിരുന്നു. ഇവര്‍ രണ്ടുപേരും കൈക്കൂലിവാങ്ങുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞു. ഇത് പരസ്യമായി. പിന്നെ വേറെ രക്ഷയുണ്ടായിരുന്നില്ല. സെക്രട്ടറിയറ്റിലെ ഫയല്‍ നീക്കത്തെക്കുറിച്ചുള്ള വിവരം മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ചോര്‍ത്തി നല്‍കിയതിനാണ് കൈക്കൂലി വാങ്ങിയത്.

മറ്റൊരു യൂത്ത് കോണ്‍ഗ്രസുകാരന്‍ പുറത്തുപോയത് ഒരു അധ്യാപികയുടെ പരാതിയുടെ പേരിലാണ്. മുഖ്യമന്ത്രിയുടെ കോള്‍ സെന്ററിലേക്ക് പരാതി പറയാന്‍ വിളിച്ച അധ്യാപികയുടെ മൊബൈല്‍ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു. തുടര്‍ന്ന് നിരന്തരമായി വിളിച്ച് ലൈംഗികബന്ധത്തിന് വഴങ്ങാന്‍ പ്രേരിപ്പിച്ചു. അധ്യാപിക പരാതി നല്‍കിയിട്ടും നടപടി എടുത്തില്ല. ഒടുവില്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയപ്പോള്‍ മാത്രമാണ് പറഞ്ഞുവിട്ടത്. മുഖ്യമന്ത്രി സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ച ഷാഫി മേത്തറും ഇപ്പോള്‍ പുറത്താണ്. ഒരു രൂപ പ്രതിമാസ പ്രതിഫലം മതിയെന്ന് പറഞ്ഞാണ് "സേവ"ത്തിന് എത്തിയത്. ഇയാളുടെ ലക്ഷ്യവും മറ്റ് ചിലതായിരുന്നു. മുന്തിയ റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരനായിരുന്നു ഇയാള്‍. കോടികളുടെ ആസ്തി; റിലയന്‍സ് ഗ്രൂപ്പിന്റെയും സീ നെറ്റ്വര്‍ക്സിന്റെയും ഇടപാടുകള്‍; രാജ്യത്തിനകത്തും പുറത്തും വന്‍കിട കമ്പനികളും സംരംഭകരുമായി ബന്ധം. ഇങ്ങനെയൊരാള്‍ സാമ്പത്തിക ഉപദേഷ്ടാവായതിന്റെ "രഹസ്യം" തിരിച്ചറിഞ്ഞതോടെ വിവാദത്തില്‍നിന്ന് തലയൂരാന്‍ സ്വയം രാജിവച്ച് ഇറങ്ങിപ്പോയി. ഇനിയുമുണ്ട് വിവാദനായകരുടെ സംഘം ഈ ഓഫീസില്‍ ഇപ്പോഴും.

ഉമ്മന്‍ചാണ്ടിയുടെ തണലില്‍ വളര്‍ന്ന "ഗ്യാങ് ലീഡര്‍"

ഇടുക്കി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ ഒരു സാദാ പൊലീസുകാരന്‍ ഇന്ന് കേരളം മുഴുവന്‍ പരന്നുകിടക്കുന്ന ഭൂമാഫിയയുടെ തലവന്‍. ശതകോടികളുടെ ഭൂമിയാണ് സലിംരാജിന്റെ അടുത്ത ബന്ധുക്കളുടെ പേരിലുള്ളത്. ഇതുകൊണ്ടുതന്നെയാണ് ഹൈക്കോടതി സലിം രാജിനെ "ലാന്‍ഡ് മാഫിയാ ഗ്യാങ് ലീഡര്‍" എന്ന് വിശേഷിപ്പിച്ചത്. ഒരു പൊലീസുകാരന്‍ ഭൂമാഫിയാ സംഘത്തലവനായത് ഞൊടിയിടെ സംഭവിച്ച അത്ഭുതമല്ല. മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവുമായുമെല്ലാം കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ശക്തനായി വിലസുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ നിഴല്‍രൂപമായി നിന്നാണ് സലിംരാജ് വളര്‍ന്നു പന്തലിച്ചത്. ഉമ്മന്‍ചാണ്ടിയുടെ സ്വകാര്യ ജീവിതത്തില്‍പോലും കടന്നുചെല്ലാന്‍ തക്ക ആത്മബന്ധമുള്ള ഈ പൊലീസുകാരന്റെ ഓരോ ചെയ്തിയും ഉമ്മന്‍ചാണ്ടിയുടെ ചെയ്തിയായി സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാകില്ല.

മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ട സോളാര്‍ തട്ടിപ്പു കേസിലും സലിംരാജ് പ്രതിക്കൂട്ടിലായി. അന്ന് പല വിശ്വസ്തരെയും കൈയൊഴിഞ്ഞ ഉമ്മന്‍ചാണ്ടി സലിംരാജിനെ സംരക്ഷിച്ചു. ജോപ്പനും ജിക്കുമോനും പുറത്തായപ്പോഴും ഗണ്‍മാന്‍ സ്ഥാനത്തുനിന്ന് സലിംരാജിനെ മാറ്റിയില്ല. ഭൂമിതട്ടിപ്പു കൂടി പുറത്തുവന്നതോടെ കോണ്‍ഗ്രസിനുള്ളിലും വിമര്‍ശം ശക്തമായപ്പോഴാണ് ഗത്യന്തരമില്ലാതെ ഉമ്മന്‍ചാണ്ടിക്ക് നടപടിയെടുക്കേണ്ടിവന്നത്.

ഗണ്‍മാന്‍സ്ഥാനത്തുനിന്ന് മാറ്റിയെങ്കിലും സലിംരാജ് ക്ലിഫ് ഹൗസില്‍ വിലസി. ഇതും വിവാദമായപ്പോഴാണ് സസ്പെന്‍ഡ് ചെയ്തത്. ഇതിനുശേഷമാണ് ഭൂമിതട്ടിപ്പു കേസില്‍ സലിംരാജിന്റെ ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ സലിംരാജിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍തന്നെ ഹൈക്കോടതിയില്‍ ഹാജരായി. ഒടുവില്‍ കോഴിക്കോട്ടുവച്ച് യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കവെ നാട്ടുകാര്‍ പിടികൂടിയാണ് സലിംരാജിനെ പൊലീസില്‍ ഏല്‍പ്പിച്ചത്. ഇത്രയും ക്രിമിനല്‍ പശ്ചാത്തലമുണ്ടായിട്ടും പൊലീസുകാരിലെ ക്രിമിനല്‍ ലിസ്റ്റില്‍നിന്ന് സലിംരാജിനെ ഒഴിവാക്കി. സസ്പെന്‍ഷനില്‍ കഴിയവെ ഇടുക്കിയിലേക്ക് മാറ്റി രഹസ്യമായി സര്‍വീസില്‍ തിരിച്ചെടുക്കാനും നീക്കംനടത്തി.

സലിംരാജിന്റെ ഔദ്യോഗിക ജീവിതമാകെ ക്രിമിനല്‍ പശ്ചാത്തലമാണ്. പരിശീലനശേഷം 1995ല്‍ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായിരുന്നു സലിംരാജ്. അന്ന് എസ്ഐയെ തല്ലി. കാര്‍ തകര്‍ത്തു. ഇത് സംബന്ധിച്ച പരാതി നിലനില്‍ക്കെയാണ് 2001ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നത്. സലിംരാജ് ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായി. തുടര്‍ന്ന് കുടുംബാംഗംപോലെയായി. ഒരു കാരണവശാലും ഇയാളെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തരുതെന്ന് മൂന്നുതവണ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. ഇത് രണ്ടുതവണ അവഗണിച്ചു. 2011ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോഴും സ്പെഷ്യല്‍ ബ്രാഞ്ച് കത്ത് നല്‍കി. ഒരാഴ്ച മാറ്റിനിര്‍ത്തിയശേഷം തിരിച്ചെടുത്തു.

സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പു കേസില്‍ ഇതാദ്യമായല്ല ഹൈക്കോടതിയുടെ പരാമര്‍ശം. സലിംരാജ് മുഖ്യമന്ത്രിയാണോ എന്നാണ് നേരത്തെ ഹൈക്കോടതി ചോദിച്ചത്. ഈ കോണ്‍സ്റ്റബിളിനെ ഡിജിപിക്കും പേടിയാണോ എന്നും കോടതി ചോദിച്ചു. സോളാര്‍തട്ടിപ്പു കേസിലും മുഖ്യമന്ത്രിക്കും ഓഫീസിനും നേരെ കോടതികളില്‍നിന്ന് തുടരെത്തുടരെ വിമര്‍ശമുയര്‍ന്നു. ഇതിന്റെയെല്ലാം ഉച്ചസ്ഥായിയാണ് വെള്ളിയാഴ്ച ഹൈക്കോടതിയിലുണ്ടായത്.

deshabhimani

""തട്ടിപ്പിന്റെ ഗ്യാങ് ലീഡര്‍""

കൊച്ചി: ഭൂമി തട്ടിപ്പിന്റെ ഗ്യാങ്ങ് ലീഡറാണ് മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലിംരാജെന്ന് ഹൈക്കോടതി. റവന്യൂ രേഖകളില്‍ തിരിമറിയും കൃത്രിമവും നടത്താന്‍ ഉന്നതതല ഗൂഢാലോചനയാണ് നടന്നത്.

ഹര്‍ജിക്കാരില്‍നിന്ന് ഭൂമി തട്ടിയെടുക്കാനാണ് വ്യാജരേഖകള്‍ ചമച്ചതും കൃത്രിമ തണ്ടപ്പേരുകള്‍ ഉണ്ടാക്കിയതും. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലുള്ള കോടികള്‍ വിലമതിക്കുന്ന ഭൂമിയാണ് തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ഭൂമി തട്ടിയെടുക്കുന്ന മാഫിയയുടെ തലവനായി പ്രവര്‍ത്തിച്ചത് സലിം രാജായിരുന്നു. ഭൂമികൈവശക്കാര്‍ ഭൂമി വിട്ടുപോകാന്‍ ഇയാള്‍ സമ്മര്‍ദംചെലുത്തിയതിനും ഭീഷണിപ്പെടുത്തിയതിനും തെളിവുണ്ട്. രണ്ടു സ്ഥലത്തും സ്വീകരിച്ച തന്ത്രങ്ങളും ഒന്നുതന്നെയായിരുന്നു.

തട്ടിപ്പുകേസുകളില്‍ പൊലീസ് ഇതുവരെ നടത്തിയ അന്വേഷണം അപൂര്‍ണമാണെന്നും രാഷ്ട്രീയ ഉന്നതരടക്കമുള്ളവരുടെ ഇടപെടലുണ്ടെന്ന ആരോപണം ബലപ്പെടുത്തുന്നതാണിതെന്നും കോടതി വിലയിരുത്തി. ഭൂമി വാങ്ങാന്‍ കോടികളുടെ കരാറുകളാണ് ഉണ്ടാക്കിയിട്ടുള്ളത്. പൊലീസ് കോണ്‍സ്റ്റബിള്‍ മാത്രമായ ഗണ്‍മാന് ഇത്രയധികം പണം ലഭിച്ചതെവിടെനിന്നാണ്. ഔദ്യോഗികപദവി ദുരുപയോഗം ചെയ്താണ് ഇതു നടപ്പാക്കിയത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും സലിം രാജിന്റെയും ഇടപെടല്‍മൂലമാണ് പരാതിയില്‍ നടപടി ഉണ്ടാവാത്തതെന്ന ആരോപണം തള്ളിക്കളയാനാവില്ല. പരാതിയില്‍ നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ലെന്ന ആരോപണവും അടിസ്ഥാനമുള്ളതാണ്.

രാഷ്ട്രീയനേതൃത്വത്തിന്റേതടക്കമുള്ള ഇടപെടലുള്ളതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ക്ക് കോടതിയെ സമീപിക്കേണ്ടിവന്നത്. കളമശേരി കേസില്‍ പൊലീസ് കേസെടുത്തതല്ലാതെ ഒരു അന്വേഷണവും നടത്തിയില്ല. ഇടപാടിനു പിന്നില്‍ യഥാര്‍ഥത്തില്‍ ആരാണെന്നു കണ്ടെത്താന്‍ പൊലീസ് ശ്രമിച്ചില്ല. ആര്‍ക്കുവേണ്ടിയാണ് ഇടപാടുകളെന്നും പൊലീസ് കണ്ടെത്താന്‍ ശ്രമിച്ചില്ല. സാമ്പത്തിക സ്രോതസ്സ് കണ്ടെത്താനും പൊലീസിനു കഴിഞ്ഞിട്ടില്ല. കോടികള്‍ ഇറക്കി ഭൂമി വാങ്ങാന്‍ ശ്രമം നടത്തിയവര്‍ ആരൊക്കെയാണെന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല- കോടതി നിരീക്ഷിച്ചു.

മുഖ്യമന്ത്രി മറുപടി പറയണം: ഹൈക്കോടതി

കൊച്ചി: മുന്‍ ഗണ്‍മാന്‍ സലിം രാജും ഭാര്യയും ഉള്‍പ്പെട്ട ഭൂമിതട്ടിപ്പു കേസില്‍ ജനങ്ങളോട് മറുപടിപറയാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. ഉത്തരവാദിത്തവും വിശ്വാസ്യതയും ഉള്ളവരെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. ഇത്തരത്തിലുള്ളവരെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിച്ചതിന്റെ ഉത്തരവാദിത്തവും മുഖ്യമന്ത്രിക്കാണ്. പേഴ്സണല്‍ സ്റ്റാഫിന്റെ ചെയ്തികളില്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. വിജിലന്‍സ് അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച്, ഭൂമി തട്ടിപ്പ് കേസന്വേഷണം സിബിഐക്കു വിട്ടുകൊണ്ടാണ് ഹൈക്കോടതി മുഖ്യമന്ത്രിയെ അതിരൂക്ഷമായി വിമര്‍ശിച്ചത്.

മുഖ്യമന്ത്രിയുടെ ഓഫീസ് മാതൃകാപരമായി പ്രവര്‍ത്തിക്കേണ്ടതാണ്. എന്നാല്‍ അവിടെ ക്രിമിനലുകള്‍ ജോലിക്ക് നിയോഗിക്കപ്പെട്ടു. എന്തും ചെയ്യാന്‍ മടിയില്ലാത്ത ചിലര്‍ അവിടെ ജോലി ചെയ്തു- ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് വിധിയില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗണ്‍മാനും പേഴ്സണല്‍ സ്റ്റാഫും ഉള്‍പ്പെട്ട ഭൂമിതട്ടിപ്പും സോളാര്‍കേസും ജനങ്ങളില്‍ അത്ഭുതവും ഞെട്ടലും ഉളവാക്കിയെന്ന് കോടതി പറഞ്ഞു. സരിതാ- സോളാര്‍ കേസ് ഉള്‍പ്പെടെയുള്ള മറ്റ് കേസുകളില്‍ ഉള്‍പ്പെട്ടവരടക്കം മുഖ്യമന്ത്രിക്കൊപ്പം ജോലി ചെയ്തു. ഇത് ഞെട്ടിക്കുന്നതും അതിശയകരവുമാണ്.

യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സലിം രാജിനെതിരെ ചേവായൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സരിതാ കേസെന്നറിയപ്പെടുന്ന തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയുടെ മറ്റൊരു പേഴ്സണല്‍ സ്റ്റാഫ് ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ ഇയാള്‍ സസ്പെന്‍ഷനിലാണ്. വിവിധ കുറ്റകൃത്യങ്ങളില്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പെട്ടത് പല ഘട്ടത്തിലും കോടതിയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. വിവിധ ഘട്ടങ്ങളില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല.

ഭരണനേതൃത്വം വ്യക്തിത്വമുള്ളവരെയും വിശ്വാസയോഗ്യരായവരെയും പേഴ്സണല്‍ സ്റ്റാഫില്‍ നിയമിക്കാന്‍ ഉത്തരവാദിത്തവും ആത്മാര്‍ഥതയും കാണിക്കുന്നില്ലെന്നതിന്റെ തെളിവാണിത്. ജനങ്ങള്‍ക്ക് മാതൃകയായി പ്രവര്‍ത്തിക്കേണ്ട സ്ഥാപനമാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ഇത്തരം സംഭവങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഇതിന് മുഖ്യമന്ത്രിതന്നെ മറുപടി നല്‍കണം. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്. ഇവര്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളികളായതിനെക്കുറിച്ചും ഇവരുടെ കുറ്റകൃത്യങ്ങളെക്കുറിച്ചും അന്വേഷണം വേണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

സിബിഐ അന്വേഷണത്തിനു വിധേയമാക്കേണ്ട അസാധാരണ കേസുകളാണിതെന്ന് ഹൈക്കോടതി വിലയിരുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും പങ്കാളിത്തം ആരോപിക്കുന്നതിനാല്‍ കേരള പൊലീസില്‍നിന്ന് തങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്ന ഹര്‍ജിക്കാരുടെ ആശങ്കയില്‍ കഴമ്പുണ്ട്.

കളമശേരി ഭൂമിതട്ടിപ്പില്‍ പൊലീസ് കേസെടുത്തെങ്കിലും ആരോപണവിധേയരെ ഇതുവരെ പ്രതിചേര്‍ത്തിട്ടില്ല. സലിം രാജ് ഉള്‍പ്പെടെയുള്ളവരുടെ പങ്ക് വ്യക്തമാക്കുന്ന നിരവധി രേഖകള്‍ ഹര്‍ജിഭാഗം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. സലിം രാജിനു പുറമേ ലാന്‍ഡ് റവന്യൂ കമീഷണര്‍, അസിസ്റ്റന്റ് ലാന്‍ഡ് റവന്യൂ കമീഷണര്‍, രണ്ട് അഡീഷണല്‍ തഹസില്‍ദാര്‍മാര്‍ എന്നിവരുടെ പങ്കു സംബന്ധിച്ച വിവരങ്ങള്‍ ഈ രേഖകളില്‍നിന്നു വ്യക്തമാണ്. ഹര്‍ജിക്കാര്‍ ഇവര്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് നിരീക്ഷണങ്ങള്‍ക്ക് മുതിരുന്നില്ലെന്നും സ്വതന്ത്രമായ അന്വേഷണം സിബിഐക്കു മാത്രമേ സാധ്യമാവുകയുള്ളൂവെന്നും കോടതി നിരീക്ഷിച്ചു.

പി പി താജുദ്ദീന്‍ ദേശാഭിമാനി

Friday, March 28, 2014

ആനുകൂല്യം ആര്‍ക്കും നല്‍കിയില്ല; സെസ് പിരിച്ചത് വന്‍ തുക

മംഗല്യ സഹായനിധിയുടെപേരില്‍ സര്‍ക്കാര്‍ പിരിച്ചത് ഭീമമായ തുക. നിര്‍ധന യുവതികളുടെ വിവാഹസഹായത്തിനായി ആവിഷ്ക്കരിച്ച പദ്ധതിയുടെപേരിലാണ് സെസ് ഇനത്തില്‍ ഭീമമായ തുക സ്വരൂപിച്ചത്. പദ്ധതിയുടെ ആനുകൂല്യം സംസ്ഥാനത്താര്‍ക്കും ഇതുവരെ ലഭിച്ചില്ല. പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹ സഹായത്തിനെന്ന പേരില്‍ ധനമന്ത്രി കെ എം മാണി 2013-14 ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. നഗര -ഗ്രാമ പ്രദേശങ്ങളിലെ ഓഡിറ്റോറിയം, കല്യാണമണ്ഡപം എന്നിവിടങ്ങളില്‍ നടക്കുന്ന വിവാഹത്തിന് സെസ് ചുമത്തി പദ്ധതിക്ക് തുക കണ്ടെത്തി സഹായം ലഭ്യമാക്കാനായിരുന്നു പദ്ധതി. 20,000 രൂപ സഹായം നല്‍കുമെന്നായിരുന്നു വാഗ്ദാനം. ത്രീസ്റ്റാര്‍ പദവിയും ഇതിനുമുകളിലുമുള്ള ഹോട്ടലുകള്‍, മുനിസിപ്പല്‍ പ്രദേശത്തെ എസി ഓഡിറ്റോറിയം എന്നിവിടങ്ങളിലെ വിവാഹങ്ങള്‍ക്ക് 10,000 രൂപ വീതവും മുനിസിപ്പല്‍ പ്രദേശത്ത് എസിയില്ലാത്ത ഓഡിറ്റോറിയത്തില്‍നിന്നും 7500, പഞ്ചായത്ത് പരിധിയിലെ ഓഡിറ്റോറിയത്തില്‍നിന്നും 3000 രൂപ വീതവും സെസ് പിരിക്കാനായിരുന്നു നിര്‍ദേശം. സെസ് മാനദണ്ഡത്തിനെതിരെ വ്യാപകമായ ആക്ഷേപമുയര്‍ന്നു.

ആഡംബര വിവാഹങ്ങളാണ് ലക്ഷ്യംവച്ചതെങ്കിലും സമ്പാദ്യമെല്ലാം സ്വരുക്കൂട്ടിയും കടംവാങ്ങിയും വിവാഹം നടത്തുന്ന ഗ്രാമപ്രദേശങ്ങളിലുള്ളവരടക്കം വിവാഹച്ചെലവിന് പുറമേ സെസ് തുകയും കണ്ടെത്തേണ്ട ഗതികേടിലായി. ബജറ്റ് പ്രഖ്യാപനവും സെസ് പിരിവും നടന്നതല്ലാതെ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ചെയ്തില്ല. 2014-15 ബജറ്റിലും മംഗല്യനിധി പ്രഖ്യാപനം ആവര്‍ത്തിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതികള്‍ പരിഹരിക്കുമെന്നായിരുന്നു പുതിയ ബജറ്റിലെ പരാമര്‍ശം. ഇതും വാചകക്കസര്‍ത്തിലൊതുങ്ങി. ഇ-പെയ്മെന്റു വഴിയും നേരിട്ടുമാണ് സെസ് അടയ്ക്കുന്നത്. ലഭ്യമായ കണക്കുകള്‍ പ്രകാരം കാസര്‍കോട് ജില്ലയില്‍ 2014 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മാത്രം രണ്ടര ലക്ഷം, മലപ്പുറത്ത് 2013 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ 3.73 ലക്ഷം, കണ്ണൂരില്‍ 31 ലക്ഷം, എറണാകുളത്ത് 40 ലക്ഷവും പിരിച്ചിട്ടുണ്ട്. മുഴുവന്‍ കണക്കുമാകുമ്പോള്‍ ഭീമമായ തുക ഇതിനകം സ്വരൂപിച്ചിട്ടുണ്ട്. പദ്ധതിക്കായി മംഗല്യ ലോട്ടറിയും തുടങ്ങുമെന്ന് ഇത്തവണ ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും ഇതും പാഴ്വാക്കായി. നിലവിലുള്ള പ്രതിവാര ലോട്ടറികളിലൊന്നായ ധനശ്രീയുടെ പേരുമാറ്റി മംഗല്യ ലോട്ടറിയാക്കുമെന്നായിരുന്നു പ്രഖ്യാപനം.

ജയ്സണ്‍ ഫ്രാന്‍സിസ് deshabhimani

മോഡിതരംഗം വെറും കോലാഹലം

ബിജെപിയും സംഘപരിവാറും കോര്‍പറേറ്റ് മാധ്യമങ്ങളും ഒരേ സ്വരത്തില്‍ പറയുന്നു, രാജ്യത്ത് മോഡി തരംഗമുണ്ടെന്ന്. എന്നാല്‍, അതേ ശ്വാസത്തില്‍ അവര്‍ പറയുന്നത് മോഡി നയിക്കുന്ന ബിജെപിക്ക് 200 സീറ്റ് മാത്രമേ കിട്ടാനിടയുള്ളൂ എന്നും. 543 അംഗങ്ങളുള്ള ലോക്സഭയില്‍ പകുതി സീറ്റുപോലും ബിജെപിക്ക് കിട്ടില്ലെന്നുറപ്പായിട്ടും ഇവര്‍ വാദിക്കുന്നത് മോഡിതരംഗമുണ്ടെന്നാണ്. മുതിര്‍ന്ന ബിജെപി നേതാക്കളായ ജസ്വന്ത് സിങ്ങും ലാല്‍മുനി ചൗബേയും ഹരിന്‍പാഠക്കും മോഡിക്കെതിരെ പരസ്യമായി രംഗത്തുവരുമ്പോള്‍ മോഡിതരംഗം എവിടെയെന്ന് വിശദീകരിക്കാനാകാതെ സംഘപരിവാര്‍ കുഴങ്ങുന്നു.

സമീപകാലത്തൊന്നും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആര്‍ക്ക് അനുകൂലമായും ഒരു തരംഗമുണ്ടായിട്ടില്ല. 2009ല്‍ കോണ്‍ഗ്രസിന് ലഭിച്ചത് 206 സീറ്റ്. ഘടകക്ഷികളുടെ സീറ്റ് കൂടിയാവുമ്പോള്‍ 260. അതായത്, ഭൂരിപക്ഷത്തിന് 13 സീറ്റിന്റെ കുറവ്. 2009ല്‍ കോണ്‍ഗ്രസിന് ലഭിച്ച സീറ്റേ ഇക്കുറി ബിജെപിക്കും കിട്ടാനിടയുള്ളൂ എന്നാണ് മിക്ക പ്രവചനങ്ങളും.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു തരംഗമുണ്ടായിട്ടുണ്ടെങ്കില്‍, ഏറ്റവും അവസാനമായി 1984ലാണ്. ഇന്ദിരാ വധത്തിനുശേഷം. 494 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 404 സീറ്റ്. 224 സീറ്റില്‍ മത്സരിച്ച ബിജെപിക്ക് രണ്ടും. കോണ്‍ഗ്രസിന് ചരിത്രത്തില്‍ ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു അത്. 1952ല്‍ 364, 1957- 371, 1962 -361, 1967- 283, 1971- 352, 1977-154, 1980- 353 എന്നിങ്ങനെയായിരുന്നു അതിനുമുമ്പുള്ള തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ പ്രകടനം.

1984നു ശേഷം നടന്ന ഏഴ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ടിക്കും ഭൂരിപക്ഷത്തിന് ആവശ്യമായ 272 സീറ്റ് ലഭിച്ചിട്ടില്ല. കോണ്‍ഗ്രസിന് 1991ലും 2009ലും മാത്രം ഇരുനൂറിലേ സീറ്റ് കിട്ടി, യഥാക്രമം 232, 206 സീറ്റ്. ബിജെപി ഒരിക്കലും 200ലെത്തിയിട്ടില്ല. അവരുടെ മികച്ച പ്രകടനം 1998ലാണ്, 182 സീറ്റ്.

തരംഗമുണ്ടെന്നു പറഞ്ഞ് വോട്ടര്‍മാരെ വഞ്ചിക്കാനുള്ള ശ്രമമാണ് മാധ്യമങ്ങളും സംഘപരിവാറും നടത്തുന്നത്. കോണ്‍ഗ്രസിനെതിരെ ശക്തമായ വികാരമുണ്ടെന്നത് സത്യം. എന്നാല്‍, കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ ബിജെപിക്കുമാത്രം ലഭിക്കുമെന്ന വിലയിരുത്തല്‍ മൗഢ്യമായിരിക്കും. പല സംസ്ഥാനങ്ങളിലും ശക്തമായ പ്രാദേശിക കക്ഷികളാവും കോണ്‍ഗ്രസ് വിരുദ്ധ വോട്ട്് നേടുക. അതുകൊണ്ടുതന്നെ ബിജെപിയുടെ മോഡിതരംഗമെന്നത് വോട്ട് തട്ടാനുള്ള വെറും പ്രചാരണകോലാഹലം.

വി ബി പരമേശ്വരന്‍

കോടതിവിധിയുടെ പേരില്‍ രാജിവെക്കില്ല: മുഖ്യമന്ത്രി

ഭൂമിതട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുകയാണെന്നും എന്നാല്‍ കോടതി പരാമര്‍ശങ്ങളുടെ പേരില്‍ രാജിവെക്കില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.ഈ കാര്യത്തില്‍ തനിക്കോ ഗവര്‍മെന്റിനോ യാതൊന്നും മറയ്ക്കാനില്ല. എല്ലാം സുതാര്യമാണ്. കേസിന്റെ പേരില്‍ തടസ്സവാദം ഉയര്‍ത്താനില്ലെന്നും ആലപ്പുഴ പ്രസ്ക്ലബ്ബില്‍ സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ കേസില്‍ അപ്പീല്‍ നല്‍കുമോയെന്ന ചോദ്യത്തില്‍നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.

കോടതി തനിക്ക് പറയാനുള്ളത് കേള്‍ക്കാതെയാണ് രൂക്ഷമായി വിമര്‍ശിച്ചത്. കോടതിയില്‍നിന്ന് സാമാന്യ നീതി ലഭിച്ചില്ല. ഇപ്പോള്‍ വിധിവന്നത് പ്രതിപക്ഷത്തിന് ഒരു തെരഞ്ഞെടുപ്പ് വിഷയമായി. സിബിഐയോ ജുഡിഷ്യല്‍ അന്വേഷണമോ നടക്കട്ടെ .അല്ലെങ്കില്‍ അടുത്ത് വരാനുള്ള ജനകീയ വിധിയായ തെരഞ്ഞെടുപ്പില്‍ ജനം തീരുമാനിക്കട്ടെ . കളമശ്ശേരിയിലെ ഭൂമിപ്രശ്നം കുടുംബക്കാര്‍ തമ്മിലുള്ള വഴക്കാണെന്നും താന്‍ ജനങ്ങളുടെ വിധിയറിയാനാണ് പോകുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

deshabhimani