തൃശൂര്‍: സിഎംപി യുഡിഎഫ് വിട്ട് ഇടതുമുന്നണിയുമായി സഹകരിക്കാന്‍ തീരുമാനിച്ചു. 25 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് യുഡിഎഫ് വിടുകയാണെന്ന് സിഎംപി നേതാക്കളായ കെ ആര്‍ അരവിന്ദാക്ഷനും എം കെ കണ്ണനും തൃശൂരില്‍ പ്രഖ്യാപിച്ചു. സിഎംപിയുടെ 131 അംഗ സംസ്ഥാന കൗണ്‍സിലില്‍ 80 പേരുടെ പിന്തുണയുണ്ടെന്നും ഒമ്പത് പേരുള്ള പൊളിറ്റ് ബ്യൂറോയില്‍ 7 പേരും തങ്ങളോടൊപ്പമാണെന്നും ഇവര്‍ വ്യക്തമാക്കി.
യുഡിഎഫ് വിടുന്നതിനും ഇടതുപക്ഷവുമായി സഹകരിക്കുന്നതിനും സ്ഥാപകനേതാവായ എം വി രാഘവന്റെ പിന്തുണയുണ്ട്. അനാരോഗ്യമുണ്ടെങ്കിലും ഈ വിഷയം എം വി രാഘവനുമായി സംസാരിച്ചുതന്നെ തീരുമാനിച്ചതാണ്.സെന്‍ട്രല്‍ കൗണ്‍സിലിന്റെ ഭൂരിപക്ഷ തീരമാനപ്രകാരമാണ് യുഡിഎഫ് വിടുന്നത്. ഗൗരിയമ്മയുടെ നേതൃത്വത്തില്‍ ജെഎസ്എസും കഴിഞ്ഞ ദിവസം യുഡിഎഫ് വിട്ട് ഇടതുപക്ഷവുമായി സഹകരിക്കാന്‍ തീരുമാനിച്ചിരുന്നു.
കോണ്‍ഗ്രസ് സി പി ജോണിനെ മാത്രമാണ് അംഗീകരിക്കുന്നത്. ഘടകകക്ഷി എന്ന നിലയില്‍ പരിഗണന ലഭിക്കുന്നില്ല. യുഡിഎഫിന്റെ അവഗണനയില്‍ പ്രവര്‍ത്തകര്‍ ഏറെയും അസംതൃപ്തരാണ്. ഉപാധികളില്ലാതെയാണ് ഇടതുപക്ഷവുമായി സഹകരിക്കുന്നത്.മുന്നണി വിടുന്നതിന്റെ പേരില്‍ സിഎംപിയുടെ ജനപ്രതിനിധികള്‍ രാജിവെക്കില്ല. എന്നാല്‍ യുഡിഎഫ് നേതാക്കള്‍ക്ക് നല്‍കിയിട്ടുള്ള സര്‍ക്കാര്‍ പദവികള്‍ രാജിവെക്കും. യുഡിഎഫുമായി ഇനി ചര്‍ച്ചയില്ലെന്നും സിഎംപി വ്യക്തമാക്കി.
സിഎംപിയുമായി സഹകരിക്കും: പിണറായി
തൃശൂര്‍: യുഡിഎഫ് വിട്ട സിഎംപിയുമായി എല്‍ഡിഎഫ് സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ജനവിരുദ്ധനിലപാട് സ്വീകരിക്കുന്ന യുഡിഎഫുമായുള്ള ബന്ധം അവസാനിപ്പിച്ച് എല്‍ഡിഎഫുമായി സഹകരിക്കാനുള്ള സിഎംപിയുടെ തീരുമാനം സ്വാഗതാര്‍ഹമാണ്.സിഎംപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ എല്‍ഡിഎഫിലെ വിവിധ കക്ഷികളുമായി ആശയവിനിമയം നടത്തിയശേഷമാണ് ഈ നിലപാട് എടുത്തതെന്നും പിണറായി പറഞ്ഞു. സിപിഐ എം ഗുരുവായൂര്‍ ലോക്കല്‍ കമ്മിറ്റിക്ക് വേണ്ടി നിര്‍മ്മിച്ച എകെജി സ്മാരകസദനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
ലോകസഭ തെരഞ്ഞെടുപ്പിെന്‍റ ഭാഗമായി വിവിധ പ്രദേശങ്ങളില്‍ കണ്‍വെന്‍ഷനുകളും മറ്റ് പരിപാടികളും നടന്നുകൊണ്ടിരിക്കയാണ്.ഇതിലെല്ലാം സിഎംപിയെ കൂടി സഹകരിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുക. ഘടകകക്ഷിഅല്ലെങ്കിലൂം എല്‍ഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഐഎന്‍എല്‍, ഫോര്‍വേര്‍ഡ് ബ്ലോക്ക്, ജെഎസ്എസ് പിടിഎ റഹിമിെന്‍റ നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് എന്നീ കക്ഷികളെ പോലെ സിഎംപിയും സഹകരിക്കും.
യുഡിഎഫ് തകരുന്ന കപ്പലാണ്. ഘടകകക്ഷികള്‍ ഓരോന്നായി പിരിഞ്ഞുപോവുകയാണ്. കെ ആര്‍ ഗൗരിയമ്മയുടെ ജെഎസ്എസ് യുഡിഎഫ് ബന്ധം ഉപേക്ഷിച്ചു. എല്‍ഡിഎഫുമായി സഹകരിക്കാന്‍ തീരുമാനിച്ചു. ആലപ്പുഴയിലെ കണ്‍വെന്‍ഷനില്‍ അവര്‍പങ്കെടുത്തു. തെരഞ്ഞെടുപ്പുമായി നിരവധി പരിപാടികളില്‍ പോകാമെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ട്. വരെ വാശിയോടെയാണ് എല്‍ഡിഎഫിന് വേണ്ടി അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും പിണറായി പറഞ്ഞു.
deshabhimani
No comments:
Post a Comment