ഭൂമിതട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുകയാണെന്നും എന്നാല്‍ കോടതി പരാമര്‍ശങ്ങളുടെ പേരില്‍ രാജിവെക്കില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.ഈ കാര്യത്തില്‍ തനിക്കോ ഗവര്‍മെന്റിനോ യാതൊന്നും മറയ്ക്കാനില്ല. എല്ലാം സുതാര്യമാണ്. കേസിന്റെ പേരില്‍ തടസ്സവാദം ഉയര്‍ത്താനില്ലെന്നും ആലപ്പുഴ പ്രസ്ക്ലബ്ബില്‍ സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ കേസില്‍ അപ്പീല്‍ നല്‍കുമോയെന്ന ചോദ്യത്തില്‍നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.
കോടതി തനിക്ക് പറയാനുള്ളത് കേള്‍ക്കാതെയാണ് രൂക്ഷമായി വിമര്‍ശിച്ചത്. കോടതിയില്‍നിന്ന് സാമാന്യ നീതി ലഭിച്ചില്ല. ഇപ്പോള്‍ വിധിവന്നത് പ്രതിപക്ഷത്തിന് ഒരു തെരഞ്ഞെടുപ്പ് വിഷയമായി. സിബിഐയോ ജുഡിഷ്യല്‍ അന്വേഷണമോ നടക്കട്ടെ .അല്ലെങ്കില്‍ അടുത്ത് വരാനുള്ള ജനകീയ വിധിയായ തെരഞ്ഞെടുപ്പില്‍ ജനം തീരുമാനിക്കട്ടെ . കളമശ്ശേരിയിലെ ഭൂമിപ്രശ്നം കുടുംബക്കാര്‍ തമ്മിലുള്ള വഴക്കാണെന്നും താന്‍ ജനങ്ങളുടെ വിധിയറിയാനാണ് പോകുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
deshabhimani
No comments:
Post a Comment