തൃശൂര്‍: കത്തോലിക്ക പുരോഹിതന്‍ ഫാ. ജോബ് ചിറ്റിലപ്പിള്ളി പള്ളിമേടയില്‍ കൊലചെയ്യപ്പെട്ടിട്ട് പത്താണ്ടായിട്ടും സഭാ വിശ്വാസികളിലും നാട്ടുകരിലും ആ സംശയം ഇന്നും ശക്തം: ജോബച്ചന്റെ യഥാര്‍ഥ ഘാതകരാര്? ഈ വിഷയത്തില്‍ സഭക്കും വിശ്വാസികള്‍ക്കും നീതി കിട്ടിയില്ലെന്ന് സഭാനേതൃത്വത്തിനും ഉത്തമബോധ്യം. ക്രിസ്തീയ പുരോഹിതന വകവരുത്തിയ സംഘപരിവാരത്തെ രക്ഷപ്പെടുത്തിയ യുഡിഎഫിന്റെ പാപക്കറ ഈ തെരഞ്ഞെടുപ്പിലും ചര്‍ച്ചയാണ്. സിപിഐഎമ്മിനു ബന്ധമില്ലാത്ത കൊലയുടെ പേരില്‍ നിരാഹാര സമരം യുടത്തുന്ന യുഡിഎഫ് നേതാക്കള്‍ പള്ളിമേടയില്‍ കൊല്ലപ്പെട്ട വയോധികനായ ഫാ. ജോബിനെ ഓര്‍ക്കുന്നുണ്ടോ എന്നാണ് വിശ്വാസികള്‍ ചോദിക്കുന്നത്.
2004 ആഗസ്ത് 28ന് തിരുവോണ ദിവസം പുര്‍ച്ചെയാണ് മാള തുരുത്തിപറമ്പ് പള്ളി വികാരിയായിരുന്ന ഫാ ജോബ് ചിറ്റിലപ്പിള്ളി (72) പള്ളിമേടയില്‍ കുത്തേറ്റ് മരിച്ചത്. സംഭവം നടന്ന ദിവസം എ കെ ആന്റണിയായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ പിറ്റേന്ന് അദ്ദേഹം രാജിവെച്ചു. ലോക്സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ കനത്തപരാജയത്തെ തുടര്‍ന്നായിരുന്നു രാജി. ആഗസ്ത് 30ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാവുകയും ചെയ്തു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പുരോഹിതന്‍ പള്ളിമേടയില്‍ കൊലചെയ്യപ്പെട്ടിട്ടും സ്ഥലം സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. ലോക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആര്‍എസ്എസുകാരാണ് കൊലപാതകത്തിനു പിന്നിലെന്ന് ആദ്യം കണ്ടെത്തി. നാലു പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിെഐഎസ്പി പത്രസമ്മേളനത്തിലും സ്ഥലം എം പിയായിരുന്ന ലോനപ്പന്‍ നമ്പാടനോടും പറഞ്ഞതാണ്. എന്നാല്‍ പിന്നീട് അന്വേഷണത്തിന്റെ ഗതി മാറി. നാടുവിട്ടുപോയ രഘുകുമാര്‍ എന്ന മാനസികാസ്വാഥ്യമുള്ള പഴയ ക്രിമിനലിനെ തമിഴ്നാട്ടില്‍ നിന്നു വരുത്തി പൊലീസ് അറസ്റ്റു ചെയ്തു. കൊലപാതകത്തിലേക്ക് നയിക്കത്തക്കവിധം ഇയാളും ജോബച്ചനും തമ്മിലുള്ള ശത്രുത വ്യക്തമാക്കാന്‍ പൊലീസിനായില്ല. സമീപത്തെ പാടത്ത് പൊലീസ് മുന്‍കൂട്ടി വെച്ച കത്തി പ്രതിയയും കൂട്ടി കണ്ടെത്തിയതിന്റെ ക്രൃത്രിമത്വത്തിന് നാട്ടുകാര്‍ സാക്ഷികളായി. രഘുകുമാറിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചതിക്കുകയായിരുന്നുവെന്ന് പൊലീസില്‍ തന്നെ സംസാരമായി. ഇയാളുടെ പേരിലുള്ള പഴയ കേസുകള്‍ ഒഴിവാക്കാമെന്നും ഈ കേസില്‍ നിന്നു രക്ഷപ്പെടാന്‍ വകുപ്പുണ്ടാക്കാമെന്നുമുള്ള ധാരണയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. റിമാന്‍ഡിലായ രഘുകുമാര്‍ ജാമ്യം ലഭിക്കാതായപ്പോള്‍, തന്നെ പൊലീസ് വഞ്ചിച്ചുവെന്നാക്ഷേപിച്ച് ഒരാഴ്യിലേറെ വിയ്യൂര്‍ ജയലില്‍ നിരാഹാരം കിടന്നു.
ഇതിനിടയില്‍, യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് തൃശൂര്‍ അതിരൂപതയുടെയും ഇരിങ്ങാലക്കടു രൂപയതുടെയും ആഭിമഖ്യത്തില്‍ സഭാനേതൃത്വും വിശ്വാസികളും രംഗത്തുവന്നു. രാഷ്ട്രീയ പാര്‍ടികള്‍ ഉള്‍പ്പെട്ട പൗരസമിതി മാള കേന്ദ്രീകരിച്ച് വന്‍ സമരവും നടത്തി. ഇതേതുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയെങ്കിലും ലോക്കല്‍ പൊലീസ് അന്വേഷണം ശരിവെക്കുകയായിരുന്നു. ആര്‍എസ്എസ് നേതൃത്വത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി യുഡിഎഫ് സര്‍ക്കാര്‍ സിബിഐ അന്വേഷണം എന്ന ആവശ്യം അട്ടിമറിക്കുകയായിരുന്നുവെന്ന് സഭാനേതൃത്വം അക്കാലത്ത് ആക്ഷേപിച്ചു. 2006ല്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയ ശേഷമാണ് സിബിഐ അന്വേഷണത്തിനായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയത്. പിന്നീട് അന്വേഷണം സിബിഐക്കു വിട്ടുവെങ്കിലും കാര്യക്ഷമായില്ല. ലോക്കല്‍ പൊലീസ് അറസ്റ്റുചെയ്ത രഘുകുമാറിനെ ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷിച്ചു. ഹൈക്കോടതിയില്‍ അപ്പീല്‍ പോയ രഘുകുമാര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.
വി എം രാധാകൃഷ്ണന്‍ deshabhimani
No comments:
Post a Comment