മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ രൂക്ഷമായ വിമര്‍ശനത്തോടെയാണ് കോടതി കേസ് സിബിഐക്ക് വിട്ടത്. സ്വന്തം ഓഫീസില്‍ ക്രിമിനലുകള്‍ നിറഞ്ഞതെങ്ങനെയെന്നതിന് മുഖ്യമന്ത്രി ജനങ്ങളോട് മറുപടി പറയണമെന്ന് കോടതി വിധിയില്‍ പറഞ്ഞു. മാതൃകാപരമായി പ്രവര്‍ത്തിക്കേണ്ട ഓഫീസാണ് ഇങ്ങനെയായത്. ഉന്നത സ്ഥാനത്തുള്ളവരുടെ ഇടപെടലുള്ള കേസാണിത്. കേരളത്തിലെ പൊലീസ് അംന്വഷിച്ചാല്‍ സത്യം പുറത്തുവരില്ല. അതുകൊണ്ട് സിബിഐ തന്നെ അന്വേഷിക്കണം- വിധിയില്‍ പറഞ്ഞു.
വ്യാജരേഖകളുണ്ടാക്കി തണ്ടപേര്‍ അടക്കം മാറ്റിയും ഉന്നത സ്വാധീനം ഉപയോഗിച്ചും കളമശ്ശേരിയിലും കടകംപള്ളിയിലും ഭൂമി തട്ടിച്ച കേസുകളാണ് സിബിഐ അന്വേഷിക്കേണ്ടത്. സലിംരാജിനെ ഡിജിപിക്കുപോലും ഭയമാണോ എന്നും ഒരു പൊലീസുകാരനെ ഭയന്ന് ജീവിക്കേണ്ട ഗതികേടാണ് കേരളത്തിലെ ജനങ്ങള്‍ക്കുള്ളതെന്നും അടക്കം കോടതിയില്‍നിന്ന് കടുത്ത പരാമര്‍ശങ്ങളാണ് ഈ കേസ് പരിഗണിക്കുമ്പോള്‍ ജഡ്ജി നേരത്തെ നടത്തിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ ചെയ്തികളില്‍ മുഖ്യമന്ത്രിക്കും ഓഫീസിനും ബാധ്യതയുന്ന്നു കഴിഞ്ഞദിവസം കോടതി പരാമര്‍ശിച്ചിരുന്നു. എന്നാല്‍ പരാതികളില്‍ ശരിയായ അന്വേഷണം നടക്കുന്നുണ്ടെന്നും വേണമെങ്കില്‍ സിബിഐ അന്വേഷണം നടത്താമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കളമശ്ശേരി പത്തടിപാലം സ്വദേശികളായ എന്‍ എ ഷരീഫ, എന്‍ കെ നസീര്‍, എന്‍ കെ നൗഷാദ്, ഷിമിത നൗഷാദ് എന്നിവരും കടകംപള്ളി സ്വദേശികളായ പ്രേംചന്ദ് ആര്‍ നായര്‍, മോഹന്‍ചന്ദ് നായര്‍, രമ ആര്‍ നായര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് പരിഗണിച്ചത്.
മുഖ്യമന്ത്രി ജനങ്ങളോട് മറുപടി പറയണം: ഹൈക്കോടതി
കൊച്ചി: മുഖ്യമന്ത്രിയുടെ പെഴ്സണല്‍ സ്റ്റാഫില്‍ ക്രിമിനലുകള്‍ നിയമിക്കപ്പെട്ടതിന് മുഖ്യമന്ത്രി ജനങ്ങളോട് മറുപടി പറയണമെന്ന് ഹൈക്കോടതി. മുന്‍ ഗണ്‍മാന്‍ സലിംരാജ് പ്രതിയായ ഭൂമി തട്ടിപ്പ് കേസുകള്‍ സിബിഐക്ക വിട്ടുകൊണ്ടുള്ള വിധിന്യായത്തിലാണ് ജ. ഹാറൂണ്‍ അല്‍ റഷീദ് മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് മാതൃകാപരമായി പ്രവര്‍ത്തിക്കേണ്ടതാണ്. എന്നാല്‍ അവിടെ ക്രിമിനലുകള്‍ ജോലിക്ക് നിയോഗിക്കപ്പെട്ടു. എന്തും ചെയ്യാന്‍ മടിയില്ലാത്ത ചിലരാണ് അവിടെ ജോലി ചെയ്തു.
സരിതാ-സോളാര്‍ കേസ് ഉള്‍പ്പെടെയുള്ള മറ്റ് കേസുകളില്‍ ഉള്‍പ്പെട്ടവരടക്കം അവിടെ ജോലി ചെയതു. ഇത് ഞെട്ടിക്കുന്നതും അതിശയകരവുമാണ്. വിവിധ ഘട്ടങ്ങളില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. ഉന്നത റവന്യൂ ഉദ്യോഗസ്ഥര്‍ വരെ ഉള്‍പ്പെട്ട കേസാണിത്. കോടികള്‍ വിലമതിക്കുന്ന വലിയ അളവിലുള്ള ഭൂമിയാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
ഭൂമി തട്ടിപ്പിന്റെ ഗ്യാങ്ങ് ലീഡറാണ് സലിംരാജന്‍. ആര്‍ക്കുവേണ്ടിയാണ് ഇടപാടുകള്‍ നടന്നതെന്ന് വ്യക്തമല്ല. ഭരണരാഷ്ട്രീയ നേതൃത്വത്തിലെ ഉന്നതര്‍ ഇടപെട്ട കേസില്‍ സംസ്ഥാന പൊലീസ് അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ല. അതുകൊണ്ട് കേസ് സിബിഐക്ക് വിടുന്നു- വിധിയില്‍ പറഞ്ഞു.
deshabhimani
No comments:
Post a Comment