കണ്ണൂര്‍: ആര്‍എംപി സ്ഥാനാര്‍ഥിക്ക് കെട്ടിവയ്ക്കാനുള്ള കാശ് നല്‍കിയെന്നത് ശുദ്ധനുണയാണെന്ന് മുന്‍ എംപി ഒ ഭരതന്റെ ഭാര്യ സരോജിനി "ദേശാഭിമാനി"യോട് പറഞ്ഞു. ""അകന്ന ബന്ധുവായ ആര്‍എംപി കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ഥി വീട്ടിലേക്ക് വരുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന നല്‍കണമെന്നും അഭ്യര്‍ഥിച്ചു. ഒപ്പം ആര്‍എംപി നേതാവ് കെ കെ രമയും ഉണ്ടാകുമെന്ന് പറഞ്ഞു. രണ്ടുപേരും ശനിയാഴ്ച രാവിലെ വീട്ടിലെത്തി. സംഭാവനയും വാങ്ങിപ്പോയി. കെട്ടിവയ്ക്കുന്ന തുക ഞാന്‍ നല്‍കിയെന്ന് ചാനലുകളില്‍ ഫ്ളാഷ് കണ്ടപ്പോള്‍ ഞെട്ടിപ്പോയി. പത്രങ്ങളിലും ഇത് ആവര്‍ത്തിച്ചു. കെട്ടിവയ്ക്കാനുള്ള കാശിനാണ് ചോദിക്കുന്നതെങ്കില്‍ ഒരു കാരണവശാലും കൊടുക്കില്ലായിരുന്നു. ഭരതേട്ടന്‍ പിടിച്ച ചെങ്കൊടി മരിക്കുംവരെ പിടിക്കണമെന്നാണ് എന്റെ ആഗ്രഹം. കക്ഷി രാഷ്ട്രീയം നോക്കാതെ ഏവര്‍ക്കും സംഭാവന നല്‍കുന്ന സ്വഭാവമാണ് എന്റേത്. സംഭാവനയ്ക്ക് വരുന്നവരെ മടക്കരുതെന്ന് മക്കളും പ്രത്യേകം പറയാറുണ്ട്. 25,000 രൂപയാണ് കെട്ടിവയ്ക്കാനുള്ള തുക. ഞാന്‍ ചെറിയൊരു തുകയാണ് സംഭാവന നല്‍കിയത്. സംഭാവന നല്‍കിയത് തെറ്റായി വ്യാഖ്യാനിക്കുമെന്ന് ഒരിക്കലും കരുതിയില്ല."" - സരോജിനി പറഞ്ഞു.
സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിച്ച കേരളരക്ഷാ മാര്‍ച്ചിന് കണ്ണൂരില്‍ നല്‍കിയ സ്വീകരണത്തില്‍ സരോജിനിയെ ആദരിച്ചിരുന്നു. സംഭാവന കൊടുത്തതാണ് കെട്ടിവയ്ക്കാനുള്ള കാശായി പ്രചരിപ്പിക്കുന്നത്.
deshabhimani
No comments:
Post a Comment