തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുത്ത തൊഴിലാളികള്‍ക്ക് നല്‍കേണ്ട കൂലിയായ 428 കോടി രൂപ കേന്ദ്രത്തില്‍ നിന്നും വാങ്ങിയെടുക്കാന്‍ നടപടികള്‍ സ്വീകരിക്കാതെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ മെയിന്റനന്‍സ് ഫണ്ടില്‍ നിന്നും വകമാറ്റി തൊഴിലാളികള്‍ക്ക് കൂലിയായി നല്‍കുന്നതിന് സര്‍ക്കാര്‍ എടുത്ത തീരുമാനം തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവ നയില്‍ പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലാളികള്‍ക്ക് നല്‍കേണ്ടുന്ന കൂലി ഉള്‍പ്പെടെ ആയിരം കോടി രൂപയാണ് കേന്ദ്രത്തില്‍ നിന്നും കേരളത്തിന് ലഭിക്കാനുള്ളത്. ഈ തുക കേന്ദ്രത്തില്‍ നിന്നും വാങ്ങിയെടുക്കുന്നതിന് സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതുമൂലം തൊഴിലെടുത്ത പാവപ്പെട്ട തൊഴിലാളികള്‍ക്ക് 428 കോടി രൂപയാണ് കൂലിയിനത്തില്‍ കുടിശികയായിരിക്കുന്നത്. കേന്ദ്രത്തില്‍ നിന്നും തുക തെരഞ്ഞെടുപ്പിന് മുമ്പ് ലഭിക്കുന്നതിന് യാതൊരു സാധ്യതയുമില്ലാത്ത സാഹചര്യത്തിലാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ മെയിന്റനന്‍സ് ഫണ്ടില്‍ നിന്നും വകമാറ്റി തൊഴിലാളികളുടെ കൂലി കൊടുക്കുന്നതിന് സര്‍ക്കാര്‍ തീരുമാനമെടുത്തത്.
ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് തെരഞ്ഞെടുപ്പിന് മുമ്പ് ഇത്രയും തുക നിയമം ലംഘിച്ച് നല്‍കുന്നതിന് എടുത്ത തീരുമാനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി പോലും വാങ്ങിയിട്ടില്ല. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് എന്ത് ഹീനപ്രവൃത്തിയും സര്‍ക്കാര്‍ കൈക്കൊള്ളുമെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഈ നടപടി.
കേന്ദ്രം നല്‍കേണ്ടുന്ന ആയിരം കോടി രൂപ യഥാസമയം വാങ്ങിയെടുക്കുന്നതിന് വീഴ്ചവരുത്തിയ തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രിയും മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥയും തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനവുമാണ് നടത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് വി.എസ്. ആവശ്യപ്പെട്ടു.

deshabhimani
No comments:
Post a Comment