Friday, August 6, 2010

പ്രവൃത്തികൊണ്ട് മറുപടി

എല്‍ഡിഎഫ് ഗവണ്‍മെന്റിനെ വിമര്‍ശിക്കുന്നവര്‍ക്ക് പ്രവൃത്തികൊണ്ടുള്ള മറുപടിയാണ് ബുധനാഴ്ച സര്‍ക്കാരുമായി ബന്ധപ്പെട്ടു വന്ന ചിലവാര്‍ത്തകള്‍. ആധാരം എഴുത്തുകാര്‍, പകര്‍പ്പെഴുത്തുകാര്‍, സ്റ്റാമ്പ് വെണ്ടര്‍മാര്‍ എന്നിവര്‍ക്ക് ക്ഷേമനിധി എര്‍പ്പെടുത്തുന്നതിനുള്ള ഓര്‍ഡിനന്‍സിറക്കുന്നതാണ് അതിലൊന്ന്. പെന്‍ഷന്‍, ഭവന നിര്‍മാണ സഹായം, ചികിത്സാസഹായം എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് പദ്ധതി. മത്സ്യത്തൊഴിലാളികളുടെ കടം തിരിച്ചുപിടിക്കുന്നതിന് പ്രഖ്യാപിച്ച മൊറട്ടോറിയം ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കാനുള്ള മന്ത്രിസഭാതീരുമാനം മറ്റൊന്ന്. സ്കൂള്‍ കുട്ടികള്‍ക്ക് 5 കിലോ അരി നല്‍കാനും തീരുമാനമെടുത്തു. ക്ഷേമനിധി ബോര്‍ഡ് അംഗത്വം ഇല്ലാത്തവര്‍ ഉള്‍പ്പെടെയുള്ള എല്ലാ ബീഡിത്തൊഴിലാളികളെയും കിലോഗ്രാമിന് രണ്ട് രൂപയ്ക്ക് ഭക്ഷ്യധാന്യം നല്‍കുന്ന പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തി ഉത്തരവിറക്കിയതും ബുധനാഴ്ച തന്നെയാണ്.

ഓണക്കാലത്ത് മിതമായ നിരക്കില്‍ ജനങ്ങള്‍ക്കാകെ അവശ്യ വസ്തുക്കള്‍ ലഭ്യമാക്കാന്‍ വിപുല സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഈ വര്‍ഷം നാലു തരം ഓണച്ചന്തകളാണ് പ്രവര്‍ത്തിക്കുക എന്ന് ഭക്ഷ്യമന്ത്രി സി ദിവാകരന്‍ അറിയിച്ചിട്ടുണ്ട്. ഓണവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള സജീവ ഇടപെടല്‍ സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്താകെ നടക്കുന്നു. സര്‍ക്കാര്‍ 20 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് സൌജന്യമായി നല്‍കും. പൊതുവിപണിയില്‍ 450 രൂപ വിലവരുന്ന സാധനങ്ങളാണ് കിറ്റില്‍ ഉണ്ടാവുക.

ജനങ്ങളോട് ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിന് ഉത്തമ മാതൃകയായി ഒരൊറ്റ ദിവസം ഉണ്ടായ ഈ ഇടപെടലിനെ കണക്കാക്കേണ്ടതുണ്ട്. സര്‍ക്കാര്‍ നിഷ്ക്രിയം; പാവങ്ങള്‍ക്കെതിര് എന്നെല്ലാം വൃഥാവിലാപം നടത്തുന്നവര്‍ കണ്ണുതുറന്നു കാണട്ടെ ഈ നടപടികള്‍.

ദേശാഭിമാനി മുഖപ്രസംഗം 0608210

1 comment:

  1. എല്‍ഡിഎഫ് ഗവണ്‍മെന്റിനെ വിമര്‍ശിക്കുന്നവര്‍ക്ക് പ്രവൃത്തികൊണ്ടുള്ള മറുപടിയാണ് ബുധനാഴ്ച സര്‍ക്കാരുമായി ബന്ധപ്പെട്ടു വന്ന ചിലവാര്‍ത്തകള്‍. ആധാരം എഴുത്തുകാര്‍, പകര്‍പ്പെഴുത്തുകാര്‍, സ്റ്റാമ്പ് വെണ്ടര്‍മാര്‍ എന്നിവര്‍ക്ക് ക്ഷേമനിധി എര്‍പ്പെടുത്തുന്നതിനുള്ള ഓര്‍ഡിനന്‍സിറക്കുന്നതാണ് അതിലൊന്ന്. പെന്‍ഷന്‍, ഭവന നിര്‍മാണ സഹായം, ചികിത്സാസഹായം എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് പദ്ധതി. മത്സ്യത്തൊഴിലാളികളുടെ കടം തിരിച്ചുപിടിക്കുന്നതിന് പ്രഖ്യാപിച്ച മൊറട്ടോറിയം ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കാനുള്ള മന്ത്രിസഭാതീരുമാനം മറ്റൊന്ന്. സ്കൂള്‍ കുട്ടികള്‍ക്ക് 5 കിലോ അരി നല്‍കാനും തീരുമാനമെടുത്തു. ക്ഷേമനിധി ബോര്‍ഡ് അംഗത്വം ഇല്ലാത്തവര്‍ ഉള്‍പ്പെടെയുള്ള എല്ലാ ബീഡിത്തൊഴിലാളികളെയും കിലോഗ്രാമിന് രണ്ട് രൂപയ്ക്ക് ഭക്ഷ്യധാന്യം നല്‍കുന്ന പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തി ഉത്തരവിറക്കിയതും ബുധനാഴ്ച തന്നെയാണ്.

    ReplyDelete