മഹാരാഷ്ട്രയില്‍ കണ്ടല്‍ പാര്‍ക്കുകള്‍ തുടങ്ങുമെന്ന് ജയ്റാം രമേശ്
മഹാരാഷ്ട്രയില്‍ രണ്ടു കണ്ടല്‍ തീംപാര്‍ക്ക് തുടങ്ങുമെന്ന് വനം-പരിസ്ഥിതി മന്ത്രി ജയ്റാം രമേശ് പറഞ്ഞു. ലോക്സഭയില്‍ കെ സി വേണുഗോപാലിന്റെ ചോദ്യത്തിനു മറുപടിയായാണ് എന്‍ജിഒകള്‍ തുടങ്ങുന്ന കണ്ടല്‍ പാര്‍ക്കിന് അനുമതി നല്‍കുന്നതായി മന്ത്രി പറഞ്ഞത്. പാപ്പിനിശേരിയിലെ കണ്ടല്‍ പാര്‍ക്കിനെതിരെ വനം-പരിസ്ഥിതി മന്ത്രാലയം രംഗത്തുവന്നതിനിടെയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് കണ്ടല്‍ പാര്‍ക്കിനു മന്ത്രാലയത്തിന്റെ പിന്തുണ. കണ്‍സര്‍വേഷന്‍ ആക്ഷന്‍ ട്രസ്റ്റ് എന്ന എന്‍ജിഒയാണ് കണ്ടല്‍ തീംപാര്‍ക്കുകള്‍ തുടങ്ങുന്നത്. മഹാരാഷ്ട്ര വനംവകുപ്പിന്റെ പങ്കാളിത്തത്തോടെ മുംബൈയിലെ ഭാണ്ടുപിലും നവിമുംബൈയിലെ പാംബീച്ച് റോഡിലുമാണ് പാര്‍ക്ക് വരുന്നത്. വനംവകുപ്പിന്റെ കൈവശമുള്ള സംരക്ഷിത വനത്തിലാണ് പാര്‍ക്കുകള്‍ സ്ഥാപിക്കുക. കണ്ടല്‍ വനങ്ങളെ കുറിച്ച് വിദ്യാഭ്യാസം, ഗവേഷണം, സംരക്ഷണം എന്നിവയാണ് പാര്‍ക്കുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍-ജയ്റാം രമേശ് പറഞ്ഞു.
കേരളസര്‍ക്കാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പാപ്പിനിശേരിയിലെ കണ്ടല്‍ പാര്‍ക്ക് പൂട്ടാന്‍ നിര്‍ദേശം നല്‍കിയതെന്ന തെറ്റായ വിവരവും ജയ്റാം രമേശ് മറുപടിയില്‍ നല്‍കി. കെ സുധാകരന്‍ എംപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നത് മറുപടിയില്‍ മറച്ചുവച്ചു. കണ്ടല്‍കാടുകള്‍ വളര്‍ത്തുന്നതിന് ഉചിതമായ സ്ഥലങ്ങളായി രാജ്യത്ത് 38 കേന്ദ്രങ്ങളെ തെരഞ്ഞെടുത്തിട്ടുള്ളതായി മന്ത്രി അറിയിച്ചു. കേരളത്തില്‍ വേമ്പനാടും കണ്ണൂരുമാണ് കണ്ടെത്തിയത്.
ദേശാഭിമാനി വാര്‍ത്ത
മഹാരാഷ്ട്രയില്‍ രണ്ടു കണ്ടല്‍ തീംപാര്‍ക്ക് തുടങ്ങുമെന്ന് വനം-പരിസ്ഥിതി മന്ത്രി ജയ്റാം രമേശ് പറഞ്ഞു. ലോക്സഭയില്‍ കെ സി വേണുഗോപാലിന്റെ ചോദ്യത്തിനു മറുപടിയായാണ് എന്‍ജിഒകള്‍ തുടങ്ങുന്ന കണ്ടല്‍ പാര്‍ക്കിന് അനുമതി നല്‍കുന്നതായി മന്ത്രി പറഞ്ഞത്. പാപ്പിനിശേരിയിലെ കണ്ടല്‍ പാര്‍ക്കിനെതിരെ വനം-പരിസ്ഥിതി മന്ത്രാലയം രംഗത്തുവന്നതിനിടെയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് കണ്ടല്‍ പാര്‍ക്കിനു മന്ത്രാലയത്തിന്റെ പിന്തുണ. കണ്‍സര്‍വേഷന്‍
ReplyDelete