Wednesday, April 6, 2011

ഖത്തറില്‍ 450 കോടിയുടെ സ്റ്റീല്‍ ഫാക്ടറി; കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായിരിക്കെ മകന്റെ പേരില്‍ ഖത്തറില്‍ 450 കോടി രൂപ മുതല്‍മുടക്കില്‍ സ്റ്റീല്‍ ഫാക്ടറി സ്ഥാപിച്ചതുള്‍പ്പെടെയുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ് അന്വേഷണമാരംഭിച്ചു. സര്‍ക്കാരിനു ലഭിച്ച വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. പരാതിയില്‍ മുന്‍ മന്ത്രി ഇ ടി മുഹമ്മദ് ബഷീറിനെതിരെ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചും വിജിലന്‍സ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

മന്ത്രിയായിരിക്കെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉപയോഗപ്പെടുത്തി വന്‍അഴിമതി നടത്തിയതായി കുഞ്ഞാലിക്കുട്ടിക്കെതിരായ പരാതിയില്‍ പറയുന്നു. ബിനാമി സ്ഥാപനങ്ങളില്‍ ഭീമമായ തുക മുടക്കിയതായും പരാതിയിലുണ്ട്. ഒന്നിലധികം തവണ മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടി വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാസ്ഥാപനങ്ങള്‍ അഴിമതിയുടെ കേന്ദ്രമായി മാറ്റിയെന്ന് പരാതിയില്‍ പറയുന്നു. നാഷണല്‍ യൂത്ത് ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റ് എന്‍ കെ അബ്ദുള്‍ അസീസാണ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് പരാതി നല്‍കിയത്.
കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിഖ് സീ ഷോര്‍ ഹോട്ട് റോളിംഗ് എന്ന പേരില്‍ അടുത്ത കാലത്താണ് ഖത്തറില്‍ ഇരുമ്പുരുക്ക് വ്യവസായശാലയ്ക്ക് തുടക്കമിട്ടതെന്ന് പരാതിയില്‍ പറയുന്നു. ബിനാമി പേരുകളില്‍ കുഞ്ഞാലിക്കുട്ടി ചന്ദന ഫാക്ടറി നടത്തുന്നതായും സഹോദരപുത്രന്റെ പേരിലെടുത്ത റേഷന്‍ മൊത്തവിതരണ ഏജന്‍സി ഗോതമ്പ് മറിച്ചുവിറ്റെന്നും പരാതിയിലുണ്ട്. കുഞ്ഞാലിക്കുട്ടിയുടെയും കുടുംബത്തിന്റെയും ആസ്തി സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് പരാതിയിലെ ആവശ്യം.

കുഞ്ഞാലിക്കുട്ടിക്കും മുന്‍മന്ത്രിമാരായ ഇ ടി മുഹമ്മദ് ബഷീറിനും ചെര്‍ക്കളം അബ്ദുള്ളയ്ക്കും എതിരെ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ് നേരത്തേ ആരോപണങ്ങളുന്നയിച്ചിരുന്നെന്ന് അബ്ദുള്‍ അസീസ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ആര്യാടനെതിരെ ഇവരും ആരോപണമുന്നയിച്ചു. ജനപ്രതിനിധികള്‍ പരസ്പരം ആരോപണമുയര്‍ത്തിയ സാഹചര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണ്. കുഞ്ഞാലിക്കുട്ടിയുടെ ഇടപാടുകളില്‍ പാലക്കാട്ടെ വ്യവസായി ചാക്ക് രാധാകൃഷ്ണന്‍ എന്നറിയപ്പെടുന്ന കെ എം രാധാകൃഷ്ണന്‍ ബിനാമിയും സഹായിയുമായിരുന്നു. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ബാറുകള്‍, അപ്പാര്‍ട്ടുമെന്റുകള്‍ തുടങ്ങിയവ വാങ്ങിക്കൂട്ടിയതായും സൂര്യ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന പേരിലാണ് ഈ സ്ഥാപനങ്ങള്‍ അറിയപ്പെടുന്നതെന്നും പരാതിയില്‍ പറയുന്നു. കാര്യമായ സാമ്പത്തിക ശേഷിയൊന്നുമില്ലാതിരുന്ന ഇ ടി മുഹമ്മദ് ബഷീര്‍ ഇപ്പോള്‍ കോടീശ്വരനും കോഴിക്കോട് നഗരത്തിലടക്കം ബഹുനിലക്കെട്ടിടങ്ങളുടെയും വന്‍കിട ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയുമാണ്. ഈ സമ്പാദ്യം അന്വേഷണവിധേയമാക്കണം.  മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ളയുടെ സാമ്പത്തികസ്രോതസ്സിനെക്കുറിച്ചും അന്വേഷിക്കണം.

അബ്ദുള്‍ അസീസിന്റെ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് വകുപ്പ് വിജിലന്‍സ് ഡയറക്ടര്‍ക്ക് ഉത്തരവ് നല്‍കി. ഇതേ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണമാരംഭിച്ചത്. പരാതികളില്‍ പ്രത്യേകം പ്രത്യേകം അന്വേഷണം നടത്തും. കുഞ്ഞാലിക്കുട്ടിയുടെ മകന്‍ വിദേശത്ത് സ്റ്റീല്‍ ഫാക്ടറി ആരംഭിച്ചതായി ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയ റൗഫും ചൂണ്ടിക്കാട്ടിയിരുന്നു. മൂന്നു വര്‍ഷം മുമ്പാണ് ഫാക്ടറി സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. മൂന്ന് പേരാണ് 450 കോടിയുടെ ഫാക്ടറിയില്‍ മുതല്‍മുടക്കുന്നതെങ്കിലും മുഖ്യ വിഹിതം കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പേരിലാണ്.

തിരുവനന്തപുരം: കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായിരിക്കെ മകന്റെ പേരില്‍ ഖത്തറില്‍ 450 കോടി രൂപ മുതല്‍മുടക്കില്‍ സ്റ്റീല്‍ ഫാക്ടറി സ്ഥാപിച്ചതുള്‍പ്പെടെയുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ് അന്വേഷണമാരംഭിച്ചു. സര്‍ക്കാരിനു ലഭിച്ച വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. പരാതിയില്‍ മുന്‍ മന്ത്രി ഇ ടി മുഹമ്മദ് ബഷീറിനെതിരെ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചും വിജിലന്‍സ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

മന്ത്രിയായിരിക്കെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉപയോഗപ്പെടുത്തി വന്‍അഴിമതി നടത്തിയതായി കുഞ്ഞാലിക്കുട്ടിക്കെതിരായ പരാതിയില്‍ പറയുന്നു. ബിനാമി സ്ഥാപനങ്ങളില്‍ ഭീമമായ തുക മുടക്കിയതായും പരാതിയിലുണ്ട്. ഒന്നിലധികം തവണ മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടി വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാസ്ഥാപനങ്ങള്‍ അഴിമതിയുടെ കേന്ദ്രമായി മാറ്റിയെന്ന് പരാതിയില്‍ പറയുന്നു. നാഷണല്‍ യൂത്ത് ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റ് എന്‍ കെ അബ്ദുള്‍ അസീസാണ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് പരാതി നല്‍കിയത്.
കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിഖ് സീ ഷോര്‍ ഹോട്ട് റോളിംഗ് എന്ന പേരില്‍ അടുത്ത കാലത്താണ് ഖത്തറില്‍ ഇരുമ്പുരുക്ക് വ്യവസായശാലയ്ക്ക് തുടക്കമിട്ടതെന്ന് പരാതിയില്‍ പറയുന്നു. ബിനാമി പേരുകളില്‍ കുഞ്ഞാലിക്കുട്ടി ചന്ദന ഫാക്ടറി നടത്തുന്നതായും സഹോദരപുത്രന്റെ പേരിലെടുത്ത റേഷന്‍ മൊത്തവിതരണ ഏജന്‍സി ഗോതമ്പ് മറിച്ചുവിറ്റെന്നും പരാതിയിലുണ്ട്. കുഞ്ഞാലിക്കുട്ടിയുടെയും കുടുംബത്തിന്റെയും ആസ്തി സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് പരാതിയിലെ ആവശ്യം.

കുഞ്ഞാലിക്കുട്ടിക്കും മുന്‍മന്ത്രിമാരായ ഇ ടി മുഹമ്മദ് ബഷീറിനും ചെര്‍ക്കളം അബ്ദുള്ളയ്ക്കും എതിരെ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ് നേരത്തേ ആരോപണങ്ങളുന്നയിച്ചിരുന്നെന്ന് അബ്ദുള്‍ അസീസ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ആര്യാടനെതിരെ ഇവരും ആരോപണമുന്നയിച്ചു. ജനപ്രതിനിധികള്‍ പരസ്പരം ആരോപണമുയര്‍ത്തിയ സാഹചര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണ്. കുഞ്ഞാലിക്കുട്ടിയുടെ ഇടപാടുകളില്‍ പാലക്കാട്ടെ വ്യവസായി ചാക്ക് രാധാകൃഷ്ണന്‍ എന്നറിയപ്പെടുന്ന കെ എം രാധാകൃഷ്ണന്‍ ബിനാമിയും സഹായിയുമായിരുന്നു. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ബാറുകള്‍, അപ്പാര്‍ട്ടുമെന്റുകള്‍ തുടങ്ങിയവ വാങ്ങിക്കൂട്ടിയതായും സൂര്യ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന പേരിലാണ് ഈ സ്ഥാപനങ്ങള്‍ അറിയപ്പെടുന്നതെന്നും പരാതിയില്‍ പറയുന്നു. കാര്യമായ സാമ്പത്തിക ശേഷിയൊന്നുമില്ലാതിരുന്ന ഇ ടി മുഹമ്മദ് ബഷീര്‍ ഇപ്പോള്‍ കോടീശ്വരനും കോഴിക്കോട് നഗരത്തിലടക്കം ബഹുനിലക്കെട്ടിടങ്ങളുടെയും വന്‍കിട ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയുമാണ്. ഈ സമ്പാദ്യം അന്വേഷണവിധേയമാക്കണം.  മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ളയുടെ സാമ്പത്തികസ്രോതസ്സിനെക്കുറിച്ചും അന്വേഷിക്കണം.

അബ്ദുള്‍ അസീസിന്റെ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് വകുപ്പ് വിജിലന്‍സ് ഡയറക്ടര്‍ക്ക് ഉത്തരവ് നല്‍കി. ഇതേ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണമാരംഭിച്ചത്. പരാതികളില്‍ പ്രത്യേകം പ്രത്യേകം അന്വേഷണം നടത്തും. കുഞ്ഞാലിക്കുട്ടിയുടെ മകന്‍ വിദേശത്ത് സ്റ്റീല്‍ ഫാക്ടറി ആരംഭിച്ചതായി ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയ റൗഫും ചൂണ്ടിക്കാട്ടിയിരുന്നു. മൂന്നു വര്‍ഷം മുമ്പാണ് ഫാക്ടറി സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. മൂന്ന് പേരാണ് 450 കോടിയുടെ ഫാക്ടറിയില്‍ മുതല്‍മുടക്കുന്നതെങ്കിലും മുഖ്യ വിഹിതം കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പേരിലാണ്.

ജനയുഗം 060411

5 comments:

  1. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായിരിക്കെ മകന്റെ പേരില്‍ ഖത്തറില്‍ 450 കോടി രൂപ മുതല്‍മുടക്കില്‍ സ്റ്റീല്‍ ഫാക്ടറി സ്ഥാപിച്ചതുള്‍പ്പെടെയുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ് അന്വേഷണമാരംഭിച്ചു. സര്‍ക്കാരിനു ലഭിച്ച വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. പരാതിയില്‍ മുന്‍ മന്ത്രി ഇ ടി മുഹമ്മദ് ബഷീറിനെതിരെ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചും വിജിലന്‍സ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

    മന്ത്രിയായിരിക്കെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉപയോഗപ്പെടുത്തി വന്‍അഴിമതി നടത്തിയതായി കുഞ്ഞാലിക്കുട്ടിക്കെതിരായ പരാതിയില്‍ പറയുന്നു. ബിനാമി സ്ഥാപനങ്ങളില്‍ ഭീമമായ തുക മുടക്കിയതായും പരാതിയിലുണ്ട്. ഒന്നിലധികം തവണ മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടി വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാസ്ഥാപനങ്ങള്‍ അഴിമതിയുടെ കേന്ദ്രമായി മാറ്റിയെന്ന് പരാതിയില്‍ പറയുന്നു. നാഷണല്‍ യൂത്ത് ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റ് എന്‍ കെ അബ്ദുള്‍ അസീസാണ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് പരാതി നല്‍കിയത്.

    ReplyDelete
  2. പാര്‍ലര്‍ പെണ്‍‌വാണിഭക്കേസില്‍ പുനരന്വേഷണത്തിന്റെ ഭാഗമായി മുന്‍മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെയും അടുത്ത ബന്ധുക്കളുടെയും ബാങ്ക് അക്കൌണ്ട് രേഖകള്‍ പരിശോധിക്കും. പ്രതികളുടെ ബാങ്ക് അക്കൌണ്ട് അടിയന്തരമായി പരിശോധനയ്ക്ക് വിധേയമാക്കണമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. കേസൊതുക്കാന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് വിധേയരായ ഹൈക്കോടതി ജഡ്ജിമാരെ വീണ്ടും ചോദ്യംചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചതായി അറിയുന്നു. മുന്‍ കേന്ദ്ര നിയമമന്ത്രിയും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തിഭൂഷനാണ് ബാങ്ക് അക്കൌണ്ട് പരിശോധിക്കുന്നതിന് നിയമോപദേശം നല്‍കിയത്. മറ്റൊരു സീനിയര്‍ അഭിഭാഷകനായ സുശീല്‍കുമാറും ഇതേനിയമോപദേശം നല്‍കിയിട്ടുണ്ട്. ഹൈക്കോടതി മുന്‍ ജഡ്ജിമാരായ കെ നാരായണക്കുറുപ്പ്, കെ തങ്കപ്പന്‍ എന്നിവരെയാണ് വീണ്ടും ചോദ്യംചെയ്യാന്‍ തീരുമാനിച്ചത്. പ്രത്യേകസംഘം ഇരുവരില്‍നിന്നും നേരത്തെ മൊഴി എടുത്തു. എന്നാല്‍, റൌഫിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് തങ്ങള്‍ക്ക് ഒന്നും പറയാനില്ലെന്ന നിലപാടാണ് ഇരുവരും സ്വീകരിച്ചത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും കര്‍ശനമായി ചോദ്യംചെയ്യാനാണ് സാധ്യത. പി കെ കുഞ്ഞാലിക്കുട്ടിയുടെ ഭാര്യയുടെ സഹോദരീഭര്‍ത്താവ് കെ എ റൌഫ് മുഖേന നല്‍കിയ പണത്തിന്റെ സ്രോതസ്സ് കണ്ടെത്താനാണ് തീരുമാനം. പണം കൈപ്പറ്റിയവരുടെ മൊഴി രേഖപ്പെടുത്തിയാല്‍ അവരെ കേസില്‍ മാപ്പുസാക്ഷിയാക്കുന്ന കാര്യം പരിഗണിക്കും. റൌഫിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുഞ്ഞാലിക്കുട്ടി ചെയ്തുവന്ന നിയമലംഘനങ്ങളുടെ പേരില്‍ പുതിയ കേസ് എടുക്കാമെന്നും നിയമോപദേശത്തില്‍ പറയുന്നു. ഐസ്ക്രീം പാര്‍ലര്‍കേസില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ മുമ്പ് പ്രതിയാക്കാത്തതിനാല്‍ പെണ്‍‌വാണിഭക്കേസിലും പ്രതിയാക്കുന്നതിന് നിയമതടസ്സമില്ല. അഡീഷണല്‍ ഡിജിപി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

    ReplyDelete
  3. കോഴിക്കോട്: ഐസ്ക്രീംപാര്‍ലര്‍ പെണ്‍‌വാണിഭവുമായി ബന്ധപ്പെട്ട മൂന്നു കേസുകള്‍കൂടി പൊലീസ് പുനരന്വേഷിക്കുന്നു. മുസ്ളിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ളവരുടെ അനധികൃത സ്വത്ത്സമ്പാദ്യം, പീഡനത്തിനിരയായ റജീനയുടെ മൊഴിമാറ്റം സംബന്ധിച്ച ഗൂഢാലോചന, പീഡനത്തിനിരയായ ബിന്ദുവിന്റെ മൊഴിയില്‍ കള്ള ഒപ്പിട്ട കേസ് എന്നിവയിലാണ് പുനരന്വേഷണം. എഡിജിപി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘമാണ് കേസന്വേഷിക്കുക.

    റൌഫിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ഐസ്ക്രീം പാര്‍ലര്‍ കേസ് പുനരന്വേഷണത്തിന് വിന്‍സന്‍ എം പോളിനെ ചുമതലപ്പെടുത്തിയിരുന്നു. ബിന്ദുവിന്റെ കള്ള ഒപ്പിട്ട കേസില്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. മറ്റുകേസുകളില്‍ കോടതി അനുമതി കിട്ടിയാലുടന്‍ അന്വേഷണം തുടങ്ങും. ഏതാനും വര്‍ഷം മുമ്പ് കോടതി ഇടപെടലിനെ തുടര്‍ന്നാണ് ഈ കേസുകളില്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്. തെളിവില്ലെന്ന് കോടതിയില്‍ അറിയിച്ചതിനാല്‍ കേസ് അവസാനിപ്പിക്കയായിരുന്നു. പീഡനക്കേസില്‍ പ്രതിയായിരുന്ന പി എ റഹ്മാന്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ വരുമാനവും അനധികൃതസമ്പാദ്യവും സംബന്ധിച്ച കേസ് എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെയാണ് അവസാനിപ്പിച്ചത്.
    (പി വി ജീജോ)

    ReplyDelete
  4. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ മൊഴിമാറ്റിയവര്‍ക്ക് മുന്‍മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പണം നല്‍കിയതിന്റെ രേഖ പ്രത്യേക അന്വേഷണസംഘത്തിനു കിട്ടി. കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ എ റൌഫില്‍നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ലക്ഷങ്ങള്‍ കൈമാറിയതിന്റെ രേഖ കണ്ടെടുത്തത്. കേസില്‍നിന്നും തലയൂരാന്‍ കുഞ്ഞാലിക്കുട്ടി ടൂര്‍ ഡയറിയില്‍ തിരിമറി നടത്തിയതായും തെളിഞ്ഞു. റൌഫില്‍നിന്നും പിടിച്ചെടുത്ത ടൂര്‍ ഡയറി ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാന്‍ തീരുമാനിച്ചു. ടൂര്‍ ഡയറിയിലെ തിരിമറി ഫോറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിക്കാന്‍ കഴിയുമെന്നാണ് അന്വേഷണസംഘത്തിന്റെ കണക്കുക്കൂട്ടല്‍. മൊഴിമാറ്റിയ വേളയില്‍ കുഞ്ഞാലിക്കുട്ടിയുടെ അക്കൌണ്ടില്‍നിന്നും പിന്‍വലിച്ച തുക റൌഫിന്റെ അക്കൌണ്ടില്‍ നിക്ഷേപിച്ചതായാണ് കണ്ടെത്തിയത്. ഈ തുക റെജീനയുടെയും മറ്റും അക്കൌണ്ടിലേക്ക് മാറ്റിയതായും തെളിഞ്ഞു.

    ബാങ്ക് രേഖകളും ടൂര്‍ ഡയറിയും ഐസ്ക്രീം കേസില്‍ വിലപ്പെട്ട തെളിവാണെന്ന് അന്വേഷണസംഘത്തിന് നിയമോപദേശം കിട്ടിയിട്ടുണ്ട്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ സുശീല്‍കുമാറില്‍നിന്നും കിട്ടിയ നിയമോപദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മറ്റൊരു സീനിയര്‍ അഭിഭാഷകനായ ശാന്തിഭൂഷനും ഇതേ അഭിപ്രായം രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെയും അടുത്ത ബന്ധുക്കളുടെയും ബാങ്ക് ഇടപാട് സംബന്ധിച്ച എല്ലാ രേഖകളും പരിശോധിക്കാന്‍ എഡിജിപി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തിലുള്ള സംഘം തീരുമാനിച്ചത്. ഐസ്ക്രീം പാര്‍ലര്‍ പെണ്‍‌വാണിഭത്തില്‍ പീഡനം നടന്ന ദിവസം കുഞ്ഞാലിക്കുട്ടി മറ്റൊരു ജില്ലയില്‍ പരിപാടിയില്‍ പങ്കെടുത്തുവെന്നാണ് നേരത്തേ ഹാജരാക്കിയ ടൂര്‍ ഡയറിയിലുള്ളത്. എന്നാല്‍, റൌഫില്‍നിന്നും കിട്ടിയ ടൂര്‍ ഡയറിയില്‍ ഇതിനു വിരുദ്ധമായ വിവരങ്ങളാണ് ഉള്ളത്. ഇതു പ്രകാരം പീഡനം നടന്ന ദിവസം കുഞ്ഞാലിക്കുട്ടി കോഴിക്കോടു ജില്ലയില്‍ തന്നെയുണ്ടായിരുന്നു. കേസില്‍നിന്നും കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കുന്നതിന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് വിധേയരായ ജസ്റിസ് കെ നാരായണകുറുപ്പ്, ജസ്റിസ് കെ തങ്കപ്പന്‍ എന്നിവരെ ഉടനെ ചോദ്യംചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചു. ഇരുവരെയും ചോദ്യംചെയ്യുന്നതിന് നിയമപരമായി തടസ്സമില്ല.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete