വിദ്യാഭ്യാസമേഖലയില്‍ സമാനതകളില്ലാത്ത നേട്ടങ്ങളാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ കേരളം കൈവരിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെയും വിദ്യാഭ്യാസമന്ത്രി എം എ ബേബിയുടെയും ഇച്ഛാശക്തിയോടെയുള്ള പ്രവര്‍ത്തനമാണ് ഈ നേട്ടങ്ങള്‍ക്കു പിന്നില്‍. കേന്ദ്രസര്‍ക്കാരില്‍ നിരന്തര സമ്മര്‍ദം ചെലുത്തുന്നതിലും പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി സ്ഥലം ഏറ്റെടുത്തു നല്‍കുന്നതിലും സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് സംസ്ഥാന സര്‍ക്കാര്‍ കാഴ്ചവച്ചത്. സര്‍ക്കാരിന്റെ നിരന്തരശ്രമങ്ങളുടെ ഫലമായി കേന്ദ്രസഹായം ഉറപ്പാക്കി ലോകോത്തര നിലവാരത്തിലുള്ള വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഈ അഞ്ചുവര്‍ഷത്തിനിടെ കഴിഞ്ഞു. ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സ്പേയ്സ് സയന്‍സ് ആന്‍ഡ് ടെക്നോളജി ഈ കാലയളവിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. തിരുവനന്തപുരത്ത് 2007 സെപ്തംബര്‍ 14നാണ് ഐഐഎസ്ടി പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്‍സ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനത്തിനായി തിരുവനന്തപുരത്ത് വലിയമലയില്‍ 54 ഏക്കര്‍ ഭൂമിയാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയത്. ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് 2008ല്‍ തിരുവനന്തപുരത്ത് ആരംഭിച്ചു. തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഭൂമിയിലാണ് ഐസര്‍ പ്രവര്‍ത്തനം തുടങ്ങിയത്. ക്യാമ്പസിന്റെ സ്ഥിരം കേന്ദ്രത്തിനായി തിരുവനന്തപുരം വിതുരയില്‍ 200 ഏക്കര്‍ഭൂമിയാണ് കൈമാറിയത്. 2012-13 അധ്യയനവര്‍ഷത്തോടെ വിതുര ക്യാമ്പസ് പ്രവര്‍ത്തനം തുടങ്ങും.
കാസര്‍കോട്ട് കേന്ദ്ര സര്‍വകലാശാല പ്രവര്‍ത്തനമാരംഭിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരമായ സമ്മര്‍ദങ്ങളുടെ ഫലമായാണ്. 2009ല്‍ സര്‍വകലാശാല പ്രവര്‍ത്തനമാരംഭിച്ചു. രാജ്യത്ത് പുതിയ 15 യൂണിവേഴ്സിറ്റി ആരംഭിച്ച കൂട്ടത്തിലാണ് കാസര്‍കോട്ടും സര്‍വകലാശാല ആരംഭിച്ചത്. മലപ്പുറത്ത് അലിഗഢ് സര്‍വകലാശാലയുടെ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത് സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങളുടെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവലാണ്. ഫെബ്രുവരി 28ന് ഇവിടെ ക്ളാസ് ആരംഭിച്ചു. ഇതോടൊപ്പം ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ മാസ് കമ്യൂണിക്കേഷന്‍ ക്യാമ്പസ് ഈ വര്‍ഷംതന്നെ പ്രവര്‍ത്തനം ആരംഭിക്കും. ഇവയ്ക്കുവേണ്ടിയുള്ള സൌകര്യങ്ങള്‍ ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധയാണ് കൊടുത്തിട്ടുള്ളത്. ലോകോത്തര കേന്ദ്ര സര്‍വകലാശാല തൃശൂരിലെ പുത്തൂരില്‍ സ്ഥാപിക്കുന്നതിനായി 124.7 ഹെക്ടര്‍ ഭൂമിയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്.
ഇതിനുപരിയായി തിരുവനന്തപുരത്ത് നാഷണല്‍ സെന്റര്‍ ഫോര്‍ മോളിക്യുലാര്‍മെറ്റീരിയല്‍സിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതും സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരമായ സമ്മര്‍ദത്തിന്റെ ഫലമായാണ്. 76.7 കോടി രൂപയാണ് ഇതിന്റെ മുതല്‍മുടക്ക്. 40 ഏക്കര്‍ ഭൂമിയാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനായി കണ്ടെത്തിയത്. 14 കേന്ദ്ര സര്‍വകലാശാലകളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ തെരഞ്ഞെടുത്തതില്‍ കേരളത്തിലെ കൊച്ചി സര്‍വകലാശാലയുമുണ്ട്. ആലപ്പുഴയില്‍ പുതിയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് തുടങ്ങാന്‍ കഴിഞ്ഞത് ഈ സര്‍ക്കാരിന്റെ പ്രധാനപ്പെട്ട നേട്ടങ്ങളില്‍ ഒന്നാണ്. ഇതോടൊപ്പം ഈ സര്‍ക്കാര്‍ വന്നശേഷം 18 അപ്ളൈഡ് സയന്‍സ് കോളേജാണ് ഐഎച്ച്ആര്‍ഡിയുടെ ആഭിമുഖ്യത്തില്‍ തുടങ്ങിയത്. ഇതില്‍ മിക്കതും പിന്നോക്കമേഖലയിലാണ് എന്നതും ശ്രദ്ധേയമാണ്.
മില്‍ജിത് രവീന്ദ്രന്‍ deshabhimani 060411

ReplyDelete