സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ട്രഷറി പൂട്ടേണ്ടി വരുന്നത് പഴങ്കഥ. മികച്ച ധനമാനേജ്മെന്റിന്റെ പര്യായമായി മാറിയ കേരളത്തില്‍ മാര്‍ച്ച് 31ന് മാത്രം 2962.75 കോടി രൂപയുടെ ധനവിനിമയം നടന്നിട്ടും 2000കോടി രൂപയാണ് നീക്കിയിരിപ്പ്. മാര്‍ച്ച് 29 മുതലായിരുന്നു ട്രഷറികളില്‍ അസാധാരണ തിരക്ക് 29ന് മാത്രം ആകെ 71526സ്ളിപ്പുകളാണ് സംസ്ഥാനത്ത് ട്രഷറികള്‍ കൈകാര്യം ചെയ്തത്. 89കോടിരൂപയാണ് അന്നേദിവസം പഞ്ചായത്ത് മുനിസിപ്പല്‍ ബ്ളോക്ക് നഗരസഭകള്‍ക്കായി നല്‍കിയത്. ആകെ 723.25 കോടി രൂപയുടെ വിനിമയമാണ് ട്രഷറികള്‍ ഈ ദിവസം നടത്തിയത്. 30ന് തദ്ദേശസ്ഥാപനങ്ങള്‍ക്കു നല്‍കിയ ഫണ്ട് 104കോടി രൂപയുടേതാണ്. അന്നേദിവസം 86,162ബില്ലുകള്‍ വഴി 471.41കോടിരൂപയുടെ വരവും മൊത്തം 1006.16കോടിരുപയുടെ ഇടപാടുകളുമാണ് ട്രഷറികളില്‍ നടന്നത്.
നിലവിലുള്ള സംവിധാനം ഉപയോഗിച്ച് ഇത്രയും ബില്ലുകള്‍ ഈ ദിവസങ്ങളില്‍ കൈകാര്യം ചെയ്യാന്‍കഴിഞ്ഞത് അസാധാരണ നേട്ടമാണെന്ന് ട്രഷറി ഡയറക്ടര്‍ ഇ കെ പ്രകാശ് പറഞ്ഞു. 31ന് പെന്‍ഷന്‍ പറ്റിയവര്‍പോലും സമയം പരിഗണിക്കാതെ അവസാനബില്ലും പാസാക്കിയാണ് ഓഫീസ് വിട്ടത്. സാമ്പത്തികവര്‍ഷാവസാനം ഒരു രൂപപോലും സംസ്ഥാനസര്‍ക്കാര്‍ കൈവശം വെക്കാന്‍ പാടില്ലെന്നാണ് ചട്ടം. കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും നയങ്ങളും ചട്ടങ്ങളും അനുസരിച്ച് 31ന് ട്രഷറിയില്‍ ബാക്കിവരുന്ന പണം മുഴുവന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ തിരിച്ചടക്കണം. ഏപ്രില്‍ ഒന്നിന് ബാങ്ക് അവധിയായതിനാല്‍ ബാങ്കില്‍നിന്നും പണം പിന്‍വലിക്കാനും കഴിഞ്ഞിരുന്നില്ല. ഇതുമൂലം ഈ ദിവസം ട്രഷറി ഇടപാടുകളും തടസപ്പെട്ടിരുന്നു. രാത്രി വൈകിയും ജോലിചെയ്യേണ്ടിവന്നതിനാല്‍ വെള്ളിയാഴ്ച ട്രഷറികള്‍ക്ക് അവധിയും അനുവദിച്ചിരുന്നു. ശനിയാഴ്ചമുതല്‍ പ്രവര്‍ത്തനം സാധാരണ നിലയിലായി.
deshabhimani 040411

ReplyDelete