രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനത്തിനുള്ള പുരസ്കാരം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയില്‍നിന്നാണ് ഏറ്റുവാങ്ങിയത്. ഇന്ത്യയില്‍ ഏറ്റവും മികച്ച ക്രമസമാധാനനിലയുള്ള സംസ്ഥാനത്തിനുള്ള ഇന്ത്യാടുഡേ അവാര്‍ഡ് തുടര്‍ച്ചയായി മൂന്നുവര്‍ഷം കേരളത്തിനായിരുന്നു. രാജ്യത്ത് മികച്ച നിക്ഷേപ സാഹചര്യമുള്ള രണ്ടാമത്തെ സംസ്ഥാനം കേരളമാണ്. കഴിഞ്ഞ ദിവസം മറ്റൊരു പുരസ്കാരംകൂടി ലഭിച്ചു, അധികാര വികേന്ദ്രീകരണം സുസ്ഥിരമായി നടപ്പാക്കിയതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ പുരസ്കാരം. ഇങ്ങനെ അഞ്ചുവര്‍ഷങ്ങളില്‍ കേരളം നേടിയത് 25 ലധികം പുരസ്കാരങ്ങള്‍. മറ്റൊരു സംസ്ഥാനത്തിനും എത്തിപ്പിടിക്കാനാവാത്ത നേട്ടം. ഈ പുരസ്കാരങ്ങള്‍ നല്‍കിയതാവട്ടെ കേന്ദ്രസര്‍ക്കാരും ദേശീയ മാധ്യമങ്ങളും.
അങ്ങനെ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനത്തെത്തി കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി പ്രസംഗിച്ചത് അഞ്ചുവര്‍ഷത്തിനുള്ളില്‍ കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ സമഗ്രവികസന സംസ്ഥാനമാക്കുമെന്ന്. അഞ്ചുവര്‍ഷംമുമ്പ് തങ്ങള്‍ കൈയിലേല്‍പ്പിച്ച ഭരണമെന്ന പളുങ്കുപാത്രം എല്‍ഡിഎഫ് തല്ലിത്തകര്‍ത്തെന്നും തട്ടിവിട്ടു. എല്‍ഡിഎഫ് സര്‍ക്കാരിനെ ഭരണം ഏല്‍പ്പിച്ചത് തങ്ങളല്ലെന്നും അഞ്ചുവര്‍ഷത്തെ 'ഭരണമേന്മ'യില്‍ പൊറുതിമുട്ടിയ ജനങ്ങളാണെന്നും അറിയാത്ത ആളല്ല ആന്റണി. തെരഞ്ഞെടുപ്പ് അടുക്കുന്തോറും യുഡിഎഫ് കൂടുതല്‍ തുറന്നു കാട്ടപ്പെടുകയും എല്‍ഡിഎഫിന്റെ മുന്നേറ്റം നാള്‍ക്കുനാള്‍ വര്‍ധിക്കുകയും ചെയ്യുന്നതു കണ്ട് എന്തെങ്കിലും കച്ചിത്തുരുമ്പ് കണ്ടെത്താന്‍ പച്ചക്കള്ളം വിളിച്ചുപറയാനാണ് ആന്റണി മെനക്കെടുന്നത്.
2001-06ലെ യുഡിഎഫ് ഭരണം മറക്കാത്തവരുടെ മുന്നിലാണ് ആന്റണിയുടെ വാചകക്കസര്‍ത്ത്. യുഡിഎഫ് ഭരണം മുച്ചൂടും തകര്‍ത്ത കേരളത്തെ അഞ്ചുവര്‍ഷംകൊണ്ട് കൈപിടിച്ചുയര്‍ത്തുകയായിരുന്നു എല്‍ഡിഎഫ്. ഇതിന് തെളിവായിരുന്നു കേരളത്തിനു ലഭിച്ച ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍. ഇന്ത്യയില്‍ ഏറ്റവും മികച്ച ക്രമസമാധാന നിലയുള്ള സംസ്ഥാനത്തിനുള്ള ഇന്ത്യാ ടുഡേ അവാര്‍ഡ് തുടര്‍ച്ചയായി മൂന്നുവര്‍ഷം കേരളത്തിനായിരുന്നു. ഇക്കാര്യം ആന്റണിക്കോര്‍മയില്ലെങ്കിലും സഹപ്രവര്‍ത്തകനായ പ്രണബ് മുഖര്‍ജിക്ക് ഓര്‍മ കാണും; കാരണം ഈ പുരസ്കാരം ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് നല്‍കിയത് അദ്ദേഹമായിരുന്നു. രാജ്യത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനം കേരളമാണെന്നതിന് തെളിവാണ് ഈ പുരസ്കാരങ്ങള്‍.
കേരളത്തിനു ലഭിച്ച പുരസ്കാരങ്ങളില്‍ ചിലത്:
മികച്ച സംസ്ഥാനത്തിനുള്ള ഡയമണ്ട് സ്റേറ്റ് അവാര്‍ഡ്.
അടിസ്ഥാനസൌകര്യവികസനം, പരിസ്ഥിതി, ആരോഗ്യസംരക്ഷണം, വികസനം എന്നീ മേഖലകളിലെ പ്രവര്‍ത്തനം പരിഗണിച്ച് മികച്ച സംസ്ഥാനത്തിനുള്ള സിഎന്‍എന്‍- ഐബിഎന്‍ പുരസ്കാരം.
പാലക്കാട് സൌത്ത് പൊലീസ് സ്റേഷന് യുഎന്‍ പുരസ്കാരം.
സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് ഫലപ്രദമായി നടപ്പാക്കിയതിന് തൊഴില്‍വകുപ്പിന് പുരസ്കാരം.
ശുചിത്വപദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കിയതിന് രാഷ്ട്രപതി നല്‍കുന്ന നിര്‍മല്‍ ഗ്രാമപുരസ്കാരം ഏറ്റവും കൂടുതല്‍ കേരളത്തിന്.
ആരോഗ്യ വിദ്യാഭ്യാസരംഗത്തെ ഏറ്റവും മികച്ച സംസ്ഥാനത്തിനുള്ള ഐബിഎന്‍ 7 ഡയമണ്ട് സ്റേറ്റ് അവാര്‍ഡ്.
ഏഷ്യയിലെ മികച്ച വിനോദസഞ്ചാരകേന്ദ്രത്തിനുള്ള സ്മാര്‍ട്ട് ട്രാവല്‍ ഏഷ്യ അവാര്‍ഡ്.
മികച്ച ടൂറിസം സ്റേറ്റിനുള്ള സിഎന്‍ബിസി അവാര്‍ഡ്, പസഫിക് ട്രാവല്‍ അസോസിയേഷന്‍ അവാര്‍ഡ്.
പഞ്ചായത്ത് രാജ് പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ ശാക്തീകരണത്തിനും പദ്ധതികള്‍ക്കായി ഏറ്റവും പ്രയോജനകരമായി ഫണ്ട് വിനിയോഗിച്ചതിനും അവാര്‍ഡ്.
ഇ- ഗ്രാന്റ്സ് പദ്ധതിയ്ക്ക് 2011ലെ ഇ-ഗവേണന്‍സ് ദേശീയ പുരസ്കാരം.
2008, 2010 വര്‍ഷങ്ങളില്‍ ദേശീയ ഊര്‍ജസംരക്ഷണ അവാര്‍ഡ്. ഊര്‍ജമേഖലയിലെ മികച്ച പ്രവര്‍ത്തനം നടത്തുന്ന മൂന്നു സംസ്ഥാനങ്ങളിലൊന്നായി കേരളം.
രാജ്യത്തെ രണ്ടാമത്തെ മികച്ച ഊര്‍ജ ഉപയുക്തതയുള്ള ബോര്‍ഡിനുള്ള പുരസ്കാരം കെഎസ്ഇബിയ്ക്ക്.
ശുദ്ധജല വിതരണരംഗത്ത് മികച്ചപ്രകടനം കാഴ്ചവച്ചതിന് ഇന്ത്യ ടുഡേ ഏര്‍പ്പെടുത്തിയ ഭാരത് നിര്‍മാണ്‍ അവാര്‍ഡ്-2009.
അധികാരവികേന്ദ്രീകരണത്തിന് മേല്‍നോട്ടം വഹിക്കാനുള്ള സുലേഖ പദ്ധതിക്കും ഹയര്‍സെക്കന്‍ഡറി അലോട്ട്മെന്റിനുള്ള ഏകജാലകം, സേവന തുടങ്ങിയ പദ്ധതികള്‍ക്കും ദേശീയാംഗീകാരം.
കേന്ദ്രസര്‍ക്കാരിന്റെ ഇന്ദിരാപ്രിയദര്‍ശിനി വൃക്ഷമിത്രപുരസ്കാരംതുടര്‍ച്ചയായി രണ്ടുവര്‍ഷവും കേരളത്തിന്.
ദേശാഭിമാനി 040411
ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനത്തെത്തി കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി പ്രസംഗിച്ചത് അഞ്ചുവര്‍ഷത്തിനുള്ളില്‍ കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ സമഗ്രവികസന സംസ്ഥാനമാക്കുമെന്ന്. അഞ്ചുവര്‍ഷംമുമ്പ് തങ്ങള്‍ കൈയിലേല്‍പ്പിച്ച ഭരണമെന്ന പളുങ്കുപാത്രം എല്‍ഡിഎഫ് തല്ലിത്തകര്‍ത്തെന്നും തട്ടിവിട്ടു. എല്‍ഡിഎഫ് സര്‍ക്കാരിനെ ഭരണം ഏല്‍പ്പിച്ചത് തങ്ങളല്ലെന്നും അഞ്ചുവര്‍ഷത്തെ 'ഭരണമേന്മ'യില്‍ പൊറുതിമുട്ടിയ ജനങ്ങളാണെന്നും അറിയാത്ത ആളല്ല ആന്റണി. തെരഞ്ഞെടുപ്പ് അടുക്കുന്തോറും യുഡിഎഫ് കൂടുതല്‍ തുറന്നു കാട്ടപ്പെടുകയും എല്‍ഡിഎഫിന്റെ മുന്നേറ്റം നാള്‍ക്കുനാള്‍ വര്‍ധിക്കുകയും ചെയ്യുന്നതു കണ്ട് എന്തെങ്കിലും കച്ചിത്തുരുമ്പ് കണ്ടെത്താന്‍ പച്ചക്കള്ളം വിളിച്ചുപറയാനാണ് ആന്റണി മെനക്കെടുന്നത്.
ReplyDelete